World

യുഎസിൽ ഹോക്കി മത്സരത്തിനിടെ വെടിവയ്‌പ്പ്; പ്രതി ഉള്‍പ്പെടെ 3 പേർ കൊല്ലപ്പെട്ടു

വാഷിങ്ടൺ: യുഎസിലെ റോഡ് ഐലൻഡിൽ നടന്ന ഹോക്കി മത്സരത്തിനിടെ വെടിവയ്‌പ്പ്. പ്രൊവിഡൻസിന് പുറത്ത് ഏതാനും മൈലുകൾ അകലെയുള്ള പാവ്ടക്കറ്റിലെ ഡെന്നിസ് എം ലിഞ്ച് അരീനയിലാണ് ഇന്നലെ (ഫെബ്രുവരി 16) വെടിവയ്‌പ്പുണ്ടായത്. സംഭവത്തില്‍ പ്രതിയായ റോബർട്ട് ഡോർഗൻ എന്നയാള്‍ ഉള്‍പ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. സംഭവത്തില്‍ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മറ്റ് […]

Keralam

തിരുവനന്തപുരത്ത് സ്കൂൾ വാൻ തോട്ടിലേക്ക് മറിഞ്ഞ് അപകടം; 21 കുട്ടികൾക്ക് പരുക്ക്

തിരുവനന്തപുരം വണ്ടിത്തടത്ത് സ്കൂളിലെ വാഹനം മറിഞ്ഞ് അപകടം. പൂവത്തൂർ ഗവ എൽ പി സ്കൂളിലെ വാഹനമാണ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞത്. ഇന്ന് രാവിലെയാണ് വണ്ടിത്തടം പൂവത്തൂർ റൂട്ടിലാണ് അപകടം ഉണ്ടായത്. അപകടം നടക്കുമ്പോൾ വാഹനത്തിൽ മുപ്പതോളം കുട്ടികൾ ഉണ്ടായിരുന്നതായാണ് വിവരം. പരുക്കേറ്റവരെ കാരക്കോണം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. […]

Environment

ആകാശത്ത് അഗ്നിവളയം: 2026ലെ ആദ്യ സൂര്യഗഹണം; ഇന്ത്യയിൽ ദൃശ്യമാകുമോ?

ഹൈദരാബാദ്: ഈ വർഷത്തെ ആദ്യത്തെ സൂര്യഗ്രഹണം ഇന്ന് (ഫെബ്രുവരി 17) നടക്കും. ഇത്തവണ വലയഗ്രഹണം ആണ് സംഭവിക്കുക. അതിനാൽ തന്നെ സൂര്യനെ ചുവപ്പോ ഓറഞ്ചോ നിറത്തിൽ ഒരു അഗ്നിവളയം പോലെയായിരിക്കും കാണുക. പൂർണ ഗ്രഹണത്തെപ്പോലെ വലയഗ്രഹണം ഭൂമിയെ പൂർണമായും ഇരുട്ടിലാക്കില്ല. സൂര്യനും ഭൂമിക്കും ഇടയിലൂടെ ചന്ദ്രൻ കടന്നുപോകുമ്പോൾ സൂര്യൻ ഒരു സ്വർണ്ണ വളയം പോലെ […]

Movies

ശിവകാർത്തികേയൻ – ശിവകുമാർ മുരുകേശൻ ചിത്രം “സിയോൺ” ഫസ്റ്റ് ലുക്ക് പുറത്ത്; നിർമ്മാണം കമൽ ഹാസൻ

ബ്ലോക്ക്ബസ്റ്റർ ഹിറ്റായ “അമരൻ” എന്ന ചിത്രത്തിന് ശേഷം കമൽ ഹാസൻ്റെ രാജ്‌കമൽ ഫിലിംസ് ഇൻ്റർനാഷണൽ നിർമ്മിക്കുന്ന പുതിയ ശിവകാർത്തികേയൻ ചിത്രം “സിയോൺ” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ശിവകാർത്തികേയൻ്റെ 26 മത് ചിത്രമായി ഒരുങ്ങുന്ന “സിയോൺ” രചിച്ച് സംവിധാനം ചെയ്യുന്നത് ശിവകുമാർ മുരുകേശൻ ആണ്. രാജ് കമൽ ഫിലിംസ് […]

Business

സ്വര്‍ണവില കുത്തനെ താഴോട്ട്; ഒറ്റയടിക്ക് കുറഞ്ഞത് 1,120 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഒരു പവന് ഇന്നത്തെ വില 114,200 രൂപയാണ്. പവന് ഒറ്റയടിക്ക് കുറഞ്ഞത് 1,120 രൂപ. ഗ്രാമിന് 140 രൂപയാണ് കുറഞ്ഞത്. 14,340 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെയും ഇന്നുമായി ഒരു പവന്‍ സ്വര്‍ണത്തിന് കുറഞ്ഞത് 2,070 രൂപ. ശനിയാഴ്ചയാണ് അവസാനമായി […]

Keralam

‘ഇത് ഇവിടത്തെ വിഷയം, പാര്‍ട്ടിയോട് നിലപാട് ചോദിച്ചിട്ടില്ല, സര്‍ക്കാര്‍ കൈകാര്യം ചെയ്യട്ടെ’; ശബരിമല യുവതീപ്രവേശനത്തില്‍ എംഎ ബേബി

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ വ്യക്തമായ നിലപാട് പറയാതെ ഒഴിഞ്ഞുമാറി സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിക്കേണ്ടതുണ്ടെങ്കില്‍, സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് ഉചിതമായ വിധത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കും. ഈ വിഷയത്തില്‍ പാര്‍ട്ടിയോട് സുപ്രീംകോടതി നിലപാട് ചോദിച്ചിട്ടില്ല. ഇത് ഇവിടത്തെ വിഷയമാണ്. […]

Keralam

വാക്കുപാലിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍; ശ്രീനാരായണ ധര്‍മ്മ ആശ്രമം അടച്ച വാട്ടര്‍ ചാര്‍ജ് തിരികെ നല്‍കും

ഇടുക്കി കുമളി ഒട്ടകത്തല മേട്ടിലെ ശ്രീനാരായണ ധര്‍മ്മ ആശ്രമത്തിന് വീണ്ടും മന്ത്രി റോഷി അഗസ്റ്റിന്റെ ഉറപ്പ്. സൗജന്യമായി നല്‍കുമെന്ന് പറഞ്ഞ കുടിവെള്ളത്തിന് ജല അതോറിറ്റി ഈടാക്കിയ പണം തിരികെ നല്‍കും. ആശ്രമത്തില്‍ നിന്ന് പണം ഈടാക്കിയ നടപടി തെറ്റായിപ്പോയെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ജലജീവന്‍ മിഷന്‍ വാട്ടര്‍ […]

Health

ഉറക്കം കുറഞ്ഞാൽ ഓവർ റിയാക്ട് ചെയ്യാറുണ്ടോ? പരിഹരിക്കാൻ ഈ മൂന്ന് ശീലങ്ങൾ

ഉറക്കം കുറയുന്നത് ശാരീരികമായി മാത്രമല്ല, വൈകാരിക നിയന്ത്രണത്തെയും ബാധിക്കാം. നമ്മുടെ തലച്ചോറിന്‍റെ അമിഗ്ഡാല എന്ന പ്രദേശത്തെ ഇമോഷണല്‍ ഹെഡ്ക്വാട്ടേഴ്‌സ് എന്നാണ് വിശേഷിപ്പിക്കുന്നത്. ഉറക്കം കുറയുന്നത് ഈ പ്രദേശത്തെ വളരെ അധികം സ്വാധീനിക്കുമെന്ന് വിദ​ഗ്ധർ പറയുന്നു. ഉറക്കം കുറയുന്നത് അമിഗ്ഡാലയുടെ ശരിയായ പ്രവര്‍ത്തനം തടയപ്പെടുകയും സാധാരണമായി ഇടപെടേണ്ട സന്ദര്‍ഭങ്ങളില്‍ ഓവര്‍റിയാക്ട് […]

Entertainment

ഷറഫുദീൻ നായകനായ “മധുവിധു” ആഗോള റിലീസ് മെയ് 1 ന്; അജിത് വിനായക ഫിലിംസിന്റെ പന്ത്രണ്ടാം ചിത്രം

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ചിത്രമായ “മധുവിധു” വിന്റെ പുതിയ റിലീസ് തീയതി പുറത്ത്. 2026, മെയ് 1 ന് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ഷറഫുദീൻ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു അരവിന്ദ്. ബാബുവേട്ടൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശാന്തകുമാർ- മാളവിക […]

Keralam

നടി ആക്രമിക്കപ്പെട്ടിട്ട് നാളെ 9 വര്‍ഷം; ‘അവള്‍ക്കൊപ്പം’ ക്യാമ്പയിനുമായി ഡബ്ല്യുസിസി; വിവിധ നഗരങ്ങളില്‍ മെഴുകുതിരി തെളിയിച്ച് ഐക്യദാര്‍ഢ്യം

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടിട്ട് നാളെ ഒന്‍പത് വര്‍ഷം തികയുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തിലെ വിവിധ നഗരങ്ങളില്‍ ഐക്യദാര്‍ഢ്യ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ ഡബ്ല്യുസിസി. അവള്‍ക്കൊപ്പമെന്ന പേരിലാണ് പരിപാടി. അതിജീവിയുടെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടും മെഴുകുതിരി തെളിയിക്കും. മൂന്നിടങ്ങളിലും വൈകീട്ട് ആറ് മണിക്കാണ് […]