Keralam

തെരഞ്ഞെടുപ്പിനായി പ്രചാരണം ശക്തമാക്കും; വീടുകള്‍ കയറാന്‍ കോണ്‍ഗ്രസ്, ലഘുലേഖകള്‍ വിതരണം ചെയ്യും

നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാന്‍ തീരുമാനിച്ച് കെപിസിസി നിര്‍വാഹക സമിതി യോഗം. പ്രചരണത്തിന്റെ ഭാഗമായി പ്രവര്‍ത്തകര്‍ ഭവനസന്ദര്‍ശനം നടത്താന്‍ തീരുമാനിച്ചു. ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് വീടുകള്‍ കയറുക. 20മുതല്‍ 28വരെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീടുകള്‍ കയറുക. നേതാക്കളും ഭവനസന്ദര്‍ശനത്തിന്റെ ഭാഗമാകും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള ലഘുലേഖകള്‍ വിതരണം ചെയ്യും. അന്തിമ […]

Health

മദ്യം കഴിക്കുന്ന ഇന്ത്യക്കാര്‍ക്ക് മാത്രം എന്തുകൊണ്ടാണ് ഫാറ്റി ലിവര്‍ വരുന്നത് ; അറിയാം

ഫാറ്റി ലിവര്‍ അടക്കമുളള ധാരാളം ആരോഗ്യപ്രശ്‌നങ്ങള്‍ മദ്യപാനം മൂലം ഉണ്ടാവാറുണ്ട്. ഇന്ത്യയിലെ നല്ലൊരു വിഭാഗം ആളുകള്‍ ഇപ്പോഴും ഫാറ്റി ലിവര്‍ പ്രശ്‌നങ്ങള്‍ നേരിടുന്നു. എന്നാല്‍ ഇന്ത്യക്കാരേക്കാള്‍ കൂടുതല്‍ മദ്യം കഴിക്കുന്ന യൂറോപ്യന്മാരില്‍ എന്തുകൊണ്ടാണ് മദ്യവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ അധികം ഉണ്ടാവാത്തത്. 37 വയസുള്ള ഒരു ഇറ്റലിക്കാരന്റെയും 37 വയസുള്ള […]

Keralam

‘എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിനുത്തരവാദികള്‍ ചില യൂട്യൂബേഴ്‌സ് ആയിരിക്കും, മാനസിക സമ്മര്‍ദം താങ്ങാനാകുന്നില്ല’; രേഖാ രതീഷ്

തന്നെ തേജോവധം ചെയ്യുന്ന വിധത്തില്‍ വിഡിയോകള്‍ നിര്‍മിച്ച് പ്രചരിപ്പിക്കുന്ന യൂട്യൂബേഴ്‌സിനെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന അഭ്യര്‍ഥനയുമായി സീരിയല്‍ താരം രേഖ രതീഷ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ചില യൂട്യൂബേഴ്‌സ് തന്നെക്കുറിച്ച് മോശം ക്യാപ്ഷനുകള്‍ നല്‍കി വ്യാപകമായി വിഡിയോ ചെയ്യുന്നുവെന്നും തനിക്ക് ജീവിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്നും രേഖ പറഞ്ഞു. […]

Keralam

മാലാഖക്കുഞ്ഞിന്റെ വീട്ടില്‍ മുഖ്യമന്ത്രി; ആലിന്റെ കുടുംബത്തെ ആശ്വസിപ്പിച്ചു; ‘ചേവായൂരിലെ അവയവദാന ഇന്‍സ്റ്റിറ്റ്യൂട്ടിന് ആലിന്റെ പേര് നല്‍കും’

കേരളക്കരയുടെയാകെ നോവും അഭിമാനവുമായി മാറിയ ആലിന്‍ ഷെറിന്‍ എബ്രഹാമെന്ന കുഞ്ഞിന്റെ പത്തനംതിട്ട മല്ലപ്പള്ളിയിലെ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. പത്ത് മാസം പ്രായമുള്ള കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്ത മാതാപിതാക്കളേയും കുടുംബത്തേയും നേരില്‍ക്കണ്ട് മുഖ്യമന്ത്രി സംസാരിച്ചു. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി അറിയിച്ചു. കോഴിക്കോട് ചേവായൂരില്‍ സംസ്ഥാന സര്‍ക്കാര്‍ […]

Keralam

കൊല്ലത്ത് തോട്ടിൽ കുളിക്കാനിറങ്ങിയ സ്ത്രീകളെ അസഭ്യം പറഞ്ഞവരെ കൈകാര്യം ചെയ്ത് നാട്ടുകാർ

കൊല്ലം പുനലൂർ ചാലിയേക്കരയിൽ കൂട്ടയടി. തോട്ടിൽ കുളിക്കാനിറങ്ങിയ സ്ത്രീകളെ അസഭ്യം പറഞ്ഞവരെ നാട്ടുകാർ തല്ലി. അസഭ്യം പറഞ്ഞവർ പുറത്ത് നിന്നെത്തിയവരാണ്. ഇവർ മദ്യലഹരിലായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. കൂട്ട അടിയിൽ പലർക്കും പരുക്കേറ്റു. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം നടന്നത്. തെന്മലയിൽ നാട്ടുകാർ കുളിക്കുന്ന തോട്ടിലാണ് പുറത്ത് നിന്നെത്തിയ യുവാക്കൾ […]

Keralam

ഇന്ത്യന്‍ മഹാസമുദ്രത്തിനും ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; കേരളത്തില്‍ മഴയ്ക്ക് സാധ്യത

ഭൂമധ്യ രേഖക്ക് സമീപം ഇന്ത്യന്‍ മഹാസമുദ്രത്തിനും ബംഗാള്‍ ഉള്‍കടലിനും മുകളിലായി ന്യൂന മര്‍ദ്ദം രൂപപ്പെട്ടതായി കാലാവാസ്ഥാ കേന്ദ്രം. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ഇത് ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറഞ്ഞു. കേരളത്തില്‍ ന്യുനമര്‍ദ്ദ മഴക്ക് സാധ്യത കുറവാണെങ്കിലും ഫെബ്രുവരി 20 ന് ശേഷം കിഴക്കന്‍കാറ്റ് അനുകൂലമാകുന്നതിനനുസരിച്ചു മധ്യ തെക്കന്‍ […]

Keralam

മദ്യത്തിന് പേരിടല്‍ വിവാദം: പരസ്യം നിയമവിരുദ്ധമല്ലെന്ന് ഹൈക്കോടതിയില്‍ വിശദീകരിച്ച് എക്‌സൈസ്

സര്‍ക്കാരിന്റെ പുതിയ മദ്യബ്രാന്‍ഡിന് പേര് നിര്‍ദേശിക്കാന്‍ പരസ്യം നല്‍കിയത് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കാനല്ലെന്ന് എക്‌സൈസ് ഹൈക്കോടതിയില്‍. പരസ്യം നല്‍കിയത് മലബാര്‍ ഡിസ്റ്റലറീസാണെന്നും എക്‌സൈസ് ഹൈക്കോടതിയ്ക്ക് മുന്നില്‍ വിശദീകരിച്ചു. പേരിടലിനെതിരായ ഹര്‍ജികള്‍ തള്ളണമെന്നും കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ എക്‌സൈസ് പറഞ്ഞു. മദ്യബ്രാന്‍ഡിന് പേരുകള്‍ ക്ഷണിച്ചുകൊണ്ടുള്ള പരസ്യത്തിനെതിരായി രണ്ട് പൊതുതാത്പര്യ ഹര്‍ജികള്‍ ഹൈക്കോടതിയിലെത്തിയ […]

India

കഴിഞ്ഞ 10 വര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ യാത്ര ചെലവ് 762 കോടി രൂപ; കണക്കുകള്‍ പുറത്തുവിട്ട് വിദേശകാര്യ മന്ത്രാലയം

കഴിഞ്ഞ 10 വര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ യാത്ര ചെലവ് 762 കോടി രൂപയെന്ന് വിദേശകാര്യ മന്ത്രാലയം.സുരക്ഷ ക്രമികരണങ്ങള്‍, ഔദ്യോഗിക പ്രതിനിധികള്‍, മാധ്യമസംഘം എന്നിവരുടെ ചെലവുകള്‍ക്കാണ് ഈ തുക ഉപയോഗിച്ചതെന്നും,ആതിഥേയത്വ ചെലവുകള്‍ ഭൂരിഭാഗവും ആതിഥേയ രാജ്യമാണ് വഹിച്ചതെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ലോക്‌സഭയില്‍ ടിഎംസി അംഗം ജൂണ്‍ മൊലിയക്ക് വിദേശകാര്യ […]

Keralam

ആറ്റുകാല്‍ പൊങ്കാല: തുറന്നിരിക്കുന്ന ഭക്ഷണങ്ങള്‍ വാങ്ങി കഴിക്കരുത്, സ്ഥാപനങ്ങള്‍ ലൈസന്‍സ് പ്രദര്‍ശിപ്പിക്കണം, ഭക്ഷ്യവകുപ്പിന്റെ നിര്‍ദേശം

ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് എത്തുന്ന തീര്‍ത്ഥാടകര്‍ക്കും പൊതുജനങ്ങള്‍ക്കും പൂര്‍ണ്ണമായ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി എല്ലാ ഭക്ഷ്യസ്ഥാപനങ്ങളും നിര്‍ബന്ധമായും മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. വകുപ്പ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. എല്ലാ ഭക്ഷ്യസ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ ലൈസന്‍സ്/രജിസ്ട്രേഷന്‍ പകര്‍പ്പ് സ്ഥാപനങ്ങളില്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കണം. ജീവനക്കാരുടെ മെഡിക്കല്‍ ഫിറ്റ്നസ് […]

Health

അമിതമായ ദാഹവും മൂത്രശങ്കയും, പ്രീഡയബറ്റിസ് അവസ്ഥയെ എങ്ങനെ മറികടക്കാം

അമിതമായ ​ദാഹം അനുഭവപ്പെടാറുണ്ടോ? തൊണ്ട വരൾച്ചയും ഇടയ്‌ക്കിടയ്‌ക്ക് മൂത്രശങ്കയും തോന്നാറുണ്ടോ? ഇതൊക്കെ ശരീരം നൽകുന്ന ചില സൂചനകളാകാം. പ്രമേഹത്തിന് മുൻപായി പ്രീഡയബറ്റിസ് എന്ന അവസ്ഥയുടെ ലക്ഷണമാകാമിത്. ആ​ഗോളതലത്തിൽ ഏറ്റവും കൂടുതൽ പ്രമേഹ രോ​ഗികളുള്ള രാജ്യം ഇന്ത്യയാണെന്നാണ് കണക്കുകൾ പറയുന്നത്. 2050-ഓടെ 130 കോടിയിലധികം ആളുകള്‍ക്ക് പ്രമേഹമുണ്ടാകുമെന്നാണ് ലോകാരോഗ്യ സംഘടനയും […]