Keralam

സംസ്ഥാനത്ത് ഓണ്‍ലൈന്‍ ടാക്സി-ഗിഗ് തൊഴിലാളികള്‍ നാളെ മുതല്‍ പണിമുടക്കിലേക്ക്

സംസ്ഥാനത്ത് നാളെ മുതല്‍ ഓണ്‍ലൈന്‍ ടാക്സി-ഗിഗ് തൊഴിലാളികള്‍ പണിമുടക്കിലേക്ക്. ഫെബ്രുവരി 17 മുതല്‍ 19 വരെ സംസ്ഥാനവ്യാപകമായി ഊബര്‍ ആപ്പ് ബഹിഷ്‌കരിക്കാനാണ് തീരുമാനം. ഊബറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ മൂന്ന് ദിവസത്തെ ആപ്പ് ബഹിഷ്‌കരണം പ്രഖ്യാപിച്ചിരിക്കുന്നത്. ഊബര്‍ ഡ്രൈവര്‍മാര്‍ക്ക് പുറമെ സൊമാറ്റോ, സ്വിഗ്ഗി തൊഴിലാളികളും […]

India

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽസെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ രാഷ്‌ട്രീയം ചർച്ച ചെയ്തിട്ടില്ലെന്നും നിയമസഭാ തിരഞ്ഞെടുപ്പിലെ നിലപാട് സംബന്ധിച്ച് സമസ്ത ഇതുവരെ ചർച്ച നടത്തിയിട്ടില്ലെന്നും കാന്തപുരം വ്യക്തമാക്കി. ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ വിവിധ സാമൂഹിക-മാനുഷിക-വിദ്യാഭ്യാസ-വികസന […]

Business

തിരിച്ചുകയറി ഓഹരി വിപണി, സെന്‍സെക്‌സ് 500 പോയിന്റ് കുതിച്ചു, റിയല്‍റ്റി ഓഹരികളില്‍ തിളക്കം

മുംബൈ: ചാഞ്ചാട്ടത്തിന് ഒടുവില്‍ തിരിച്ചുകയറി ഓഹരി വിപണി. വ്യാപാരത്തിനിടെ ബിഎസ്ഇ സെന്‍സെക്‌സ് 500ലധികം പോയിന്റ് ആണ് കുതിച്ചത്. കുറഞ്ഞ വിലയ്ക്ക് ഓഹരികള്‍ കിട്ടുമെന്ന പ്രതീക്ഷയില്‍ തെരഞ്ഞെടുത്ത സെക്ടറുകളില്‍ ഉണ്ടായ വാങ്ങിക്കൂട്ടലാണ് വിപണിക്ക് കരുത്തായത് വെള്ളിയാഴ്ച സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് താഴ്ന്നാണ് വ്യാപാരം അവസാനിച്ചത്. എന്നാല്‍ ഇന്ന് വിപണി തിരിച്ചുകയറുന്ന […]

Keralam

ക്ഷേമപെൻഷൻ വിതരണം 25 മുതൽ; 1,050 കോടി അനുവദിച്ചെന്ന് ധനമന്ത്രി

തിരുവനന്തപുരം: ഈ മാസത്തെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ ഫെബ്രുവരി 25 മുതല്‍ വിതരണം ചെയ്യും. ഇതിനായി 1,050 കോടി രൂപ അനുവദിച്ചുവെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ. 62 ലക്ഷത്തോളം പേര്‍ക്കാണ് 2,000 രൂപവീതം പെന്‍ഷന്‍ ലഭിക്കുക. സംസ്ഥാനത്തെ 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടുകളില്‍ പെൻഷൻ […]

Keralam

ശബരിമല യുവതീ പ്രവേശനം; സർക്കാരിന്റെ തീരുമാനം എല്ലാ വശങ്ങളും പരിഗണിച്ച്,വിശ്വാസം സംരക്ഷിക്കും മന്ത്രി പി രാജീവ്

ശബരിമല യുവതീ പ്രവേശനത്തിൽ സുപ്രധാന പ്രതികരണവുമായി നിയമമന്ത്രി പി രാജീവ്. സർക്കാർ വിശ്വാസികൾക്കൊപ്പമാണെന്നും വിശ്വാസം സംരക്ഷിക്കുമെന്നും നിലപാട് അറിയിക്കാൻ സർക്കാരിന് ഇനിയും സമയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോടതി പരിശോധിക്കുന്നത് ഭരണഘടനാപരമായ പ്രശ്നങ്ങളാണ് ‘യെസ് ഓർ നോ’ പറയേണ്ട സാഹചര്യമല്ല’ എല്ലാ വശങ്ങളും ആലോചിക്കേണ്ടതുണ്ടെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി. […]

Keralam

‘തിരുത്താന്‍ എത്ര സമയം വേണം? യുവതീ പ്രവേശനത്തില്‍ സര്‍ക്കാര്‍ ഉരുണ്ടു കളിക്കുന്നു’

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തില്‍ സര്‍ക്കാര്‍ തിരുത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നേരത്തെ പറഞ്ഞതില്‍ മാറ്റമുണ്ടാകുമെന്ന് പറഞ്ഞാണ്, പല സംഘടനകളെയും കബളിപ്പിച്ച് ആഗോള അയ്യപ്പ സംഗമത്തിന് കൊണ്ടുവന്നത്. നേരത്തെ മാപ്പു പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം സര്‍ക്കാര്‍ തിരുത്തണമെന്ന് വിഡി സതീശന്‍ ആവശ്യപ്പെട്ടു. സത്വങ്മൂലം തിരുത്തിയില്ലെങ്കില്‍ സര്‍ക്കാര്‍ […]

Keralam

എയിംസ് വന്നാൽ അതിൻറെ മഹത്വം എനിക്ക് മാത്രം, ആ പേരിൽ വോട്ട് പിടിക്കാൻ വരില്ല: സുരേഷ് ഗോപി

എയിംസ് വന്നാൽ അതിൻറെ മഹത്വം തനിക്ക് മാത്രമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എന്നാൽ അതിൻറെ പേരിൽ വോട്ടു പിടിക്കാൻ വരില്ല. ബജറ്റിൽ പ്രഖ്യാപിച്ചില്ലെങ്കിലും എയിംസ് വരുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. എയിംസ് അടക്കമുള്ള ചോദ്യങ്ങൾക്ക് കൂടുതൽ മറുപടി പിന്നീട്. ഒരാഴ്ച്ച കഴിഞ്ഞ് എല്ലാ കാര്യങ്ങളും പറയാം. ബജറ്റിൽ ഇല്ലാതെ വന്ദേഭാരത് […]

Keralam

കേരളത്തിലെ പ്രബുദ്ധരായ സ്ത്രീകൾ ശബരിമലയിലേക്ക് പോകില്ല, എസ്.എൻ.ഡി.പി സ്ത്രീ പ്രവേശനത്തിന് എതിര്; വെള്ളാപ്പള്ളി നടേശൻ

ശബരിമലയിലെ യുവതീപ്രവേശന ഹർജികൾ പുതിയ ഭരണഘടനാ ബെഞ്ചിന് പരി​ഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് ആയിരിക്കും ഒമ്പതം​ഗ ബെഞ്ചിന് നേതൃത്വം നൽകും. ഇക്കാര്യം നേരത്തെ നിശ്ചയിച്ചതാണെന്നും കോടതി വ്യക്തമാക്കി. നിലവിലെ വിധി നിരാശാജനകമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. വിധി നടപ്പാക്കരുത്, കേരളത്തിലെ പ്രബുദ്ധരായ സ്ത്രീകൾ ശബരിമലയിലേക്ക് പോകില്ല. എസ്.എൻ.ഡി.പി […]

District News

‘വിശ്വാസത്തെ തകര്‍ത്തുകൊണ്ടല്ല പുരോഗമനം’; യുവതീപ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ പ്രതീക്ഷ: സുകുമാരന്‍ നായര്‍  

കോട്ടയം: ശബരിമല യുവതീപ്രവേശനത്തില്‍ മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് എന്‍എസ്എസ്. ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നാണ് സമുദായത്തിന്റെ നിലപാട്. സുപ്രീംകോടതിയിലെ കേസില്‍ തീരുമാനം ഉണ്ടാകാതിരിക്കെ തന്നെ, സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചാറു കൊല്ലമായി പഴയ ആചാരക്രമങ്ങള്‍ അനുസരിച്ചാണ് കാര്യങ്ങള്‍ നടത്തിക്കൊണ്ടുപോയിരുന്നത്. ആ സാഹചര്യത്തില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും പഴയ സാഹചര്യത്തിന് അനുകൂലമായ നിലപാട് […]

Health

കുടവയർ കുറയ്ക്കാൻ പെടാപ്പാടിലാണോ? ദിവസവും കുടിക്കാൻ ഇ‍ഞ്ചിയിട്ടു തിളപ്പിച്ച വെള്ളം

കുടവയറാണോ നിങ്ങളുടെ പ്രശ്നം? വർക്ക്ഔട്ട് ചെയ്തിട്ടും ഭക്ഷണം ക്രമീകരിച്ചിട്ടും ഫലമില്ലേ? എങ്കിൽ ഇനി ഇഞ്ചി ഒന്ന് പരീക്ഷിച്ചു നോക്കൂ.ഭക്ഷണത്തിന്റെ രുചിയും മണവും കൂട്ടാൻ മാത്രമല്ല, ആയുർവേദത്തിൽ ഇഞ്ചിയെ ഒരു ഔഷധമായിട്ടാണ് കണക്കാക്കുന്നത്. ഇഞ്ചിയിൽ അടങ്ങിയ ജിഞ്ചറോൾ എന്ന സംയുക്തമാണ് തടി കുറയ്ക്കാൻ സഹായിക്കുന്നത്. ദഹനപ്രശ്നങ്ങൾ കുറയ്ക്കാനും ആർത്തവ സംബന്ധമായ […]