Keralam

ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ തിരിമറി കേസ്; വിധി പറയുക നാളെ

മുൻ മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ തിരിമറി കേസിൽ വിധി പറയൽ നാളെ. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുക. തന്നെ കുറ്റക്കാരനാക്കിയ വിധി മരവിപ്പിക്കണമെന്ന ആന്റണി രാജുവിന്റെ അപ്പീൽ ഹർജിയിലാണ് വിധി. മജിസ്ട്രേറ്റ് കോടതിയുടെ ശിക്ഷ നിയമപരമായി നിലനിൽക്കില്ലെന്നാണ് ആന്‍റണി രാജുവിന്റെ വാദം. […]

Keralam

ശബരിമല യുവതീപ്രവേശം; പുനഃ പരിശോധന ഹർജികൾ ഒൻപതംഗ ഭരണഘടനാ ബെഞ്ചിന്

ശബരിമലയിലെ യുവതീപ്രവേശന ഹർജികൾ പുതിയ ഭരണഘടനാ ബെഞ്ചിന് പരി​ഗണിക്കാമെന്ന് സുപ്രീംകോടതി. ഇതിനായി ഒമ്പത് അംഗ ഭരണഘടനാ ബെഞ്ചിനെ രൂപീകരിച്ചു. ചീഫ് ജസ്റ്റിസ് ആയിരിക്കും ഒമ്പതം​ഗ ബെഞ്ചിന് നേതൃത്വം നൽകുന്നത്. ഹർജികൾ തരംതിരിച്ച് ഏപ്രിൽ ഏഴ് മുതൽ വാദം തുടങ്ങും. മാർച്ച് പതിനാലിന് മുമ്പ് വാദങ്ങൾ എഴുതിനൽകണമെന്ന് ചീഫ് ജസ്റ്റിസ് […]

Keralam

‘ഇടതുപക്ഷ ചിന്താഗതിക്കാർക്ക് വേദന ഏറ്റിരിക്കുന്നു, പ്രേംകുമാറിനെ യുഡിഎഫ് ചേർത്ത് നിർത്തും’; കെ സി വേണുഗോപാൽ

പ്രേംകുമാറിനെ യുഡിഎഫ് ചേർത്ത് നിർത്തുമെന്ന് കെ സി വേണുഗോപാൽ എം പി. ഇടതുപക്ഷ ചിന്താഗതിക്കാർക്കാണ് വേദന ഏറ്റിരിക്കുന്നത്. ഇടതുപക്ഷത്തിനകത്ത് നിന്ന് അഭിപ്രായം പറയാൻ പറ്റാത്ത സാഹചര്യമാണ്. അത്തരക്കാരെ ചേർത്തുനിർത്തും. ജയൻ ചേർത്തലയുടെ കോൺഗ്രസ് പ്രവേശനം, കാത്തിരുന്ന് കാണാമെന്നും കെ സി വേണുഗോപാൽ മറുപടി നൽകി. മാളിലെ എസ്എഫ്ഐ മർദ്ദനം; […]

World

യുകെയ്ക്ക് കൂടുതല്‍ വെള്ളപ്പൊക്ക മുന്നറിയിപ്പുകള്‍; ചില ഭാഗങ്ങളില്‍ മഞ്ഞും കനക്കും

യുകെയില്‍ ഈ ആഴ്ചയും മഴയും വെള്ളപ്പൊക്കവും നിറഞ്ഞ കാലാവസ്ഥ തുടരും. എന്നുമാത്രമല്ല കൂടുതല്‍ വെള്ളപ്പൊക്കത്തിനാണ് സാധ്യത തെളിയുന്നത്. കൂടാതെ ചില ഭാഗങ്ങളില്‍ കനത്ത മഞ്ഞും വീഴും. 73 വെള്ളപ്പൊക്ക മുന്നറിയിപ്പുകളാണ് എന്‍വയോണ്‍മെന്റ് ഏജന്‍സി ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട്, മിഡ്‌ലാന്‍ഡ്‌സ് എന്നിവിടങ്ങളിലാണ് ഇത് കൂടുതല്‍. 177 വെള്ളപ്പൊക്ക […]

Keralam

പ്രേംകുമാർ ഉൾപ്പെടെയുള്ള ആളുകൾ പാർട്ടി മെമ്പർമാരല്ല, പിണങ്ങിയെ തീരൂ എന്നുള്ളവർ പാർട്ടിക്ക് പുറത്ത്; എം വി ഗോവിന്ദൻ

കേരളത്തിന്റെ വികസന പാതയെ കുറിച്ച് അമൃത്യ സെൻ ഉൾപ്പെടെ പ്രശംസിച്ചുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേരളം അതുല്യ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. ഇടതുപക്ഷ ശക്തികൾക്ക് മാത്രമേ കേരളത്തെ നയിക്കാൻ കഴിയൂ. കേരള മോഡൽ എന്ന പ്രയോഗം ആദ്യം നടത്തിയത് അമൃത്യ സെൻ ആണ്. ശമ്പളം മുടങ്ങുമെന്നാണ് […]

Keralam

‘സര്‍ക്കാരിന്റെ അതേ നിലപാട് ആകും പാര്‍ട്ടിക്ക് എന്നില്ല; സമയം വരട്ടെ, ശബരിമല യുവതീപ്രവേശ വിഷയത്തില്‍ സിപിഎം നിലപാട് പറയേണ്ടപ്പോള്‍ പറയും’ എംവി ഗോവിന്ദന്‍

പാലക്കാട്: ശബരിമല യുവതീപ്രവേശ വിഷയം പാര്‍ട്ടിയും സര്‍ക്കാരും ഇപ്പോള്‍ ചര്‍ച്ചചെയ്യേണ്ട കാര്യമെന്താണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സുപ്രീം കോടതിയുടെ ബെഞ്ച് പോലും രൂപീകരിച്ചിട്ടില്ല. അത് രൂപീകരിക്കട്ടെ, ആ വിഷയം അപ്പോള്‍ കൈകാര്യം ചെയ്യാമെന്ന് ഗോവിന്ദന്‍ പറഞ്ഞു. ഈ വിഷയത്തില്‍ സിപിഎമ്മിന്റെ നിലപാട് പറയേണ്ട സമയത്ത് പറയും. […]

Keralam

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായി

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായി. തിരുവനന്തപുരം പേരൂർക്കട പൊലീസ് ക്ലബ്ബിലാണ് ഹാജരായത്. ഒന്നാം പീഡന പരാതിയിൽ ജാമ്യം ലഭിച്ചതിന് തുടർന്നാണ് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായത്. ഇതുവരെ ഒന്നാം പീഡനപരാതിയിന്മേൽ രാഹുലിനെ ചോദ്യം ചെയ്യാനോ മറ്റ് വിവരങ്ങൾ ശേഖരിക്കാനോ സാധിച്ചിരുന്നില്ല. അതിന്റെ പശ്ചാത്തലത്തിൽ കൂടിയാണിത്. പരാതിക്കാരി […]

Keralam

‘ആരോടും പണം ചോദിച്ചിട്ടില്ല’ ആലിന്റെ അവയവദാനത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ സാമ്പത്തിക തട്ടിപ്പ്; നിയമനടപടി സ്വീകരിക്കുമെന്ന് കുടുംബം

പത്തനംതിട്ട മല്ലപ്പള്ളിയിലെ ആലിൻ ഷെറിൻ എബ്രഹാമിന്റെ അവയവദാനത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ സാമ്പത്തിക തട്ടിപ്പിന് ശ്രമം. ദാനം ചെയ്ത അവയവം ഘടിപ്പിക്കാന്‍ പണം ആവശ്യപ്പെട്ടുകൊണ്ടാണ് വ്യാജ തട്ടിപ്പ് നടക്കുന്നതെന്ന് ആലിന്റെ മുത്തച്ഛൻ റെജി സാമുവൽ പറഞ്ഞു. കുടുംബം സാമ്പത്തിക സഹായം ആവശ്യപ്പെട്ടിട്ടില്ല. ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ […]

Business

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഒരു പവന് ഇന്നത്തെ വില 114,720 രൂപയാണ്. പവന് ഒറ്റയടിക്ക് കുറഞ്ഞത് 960 രൂപ. ഗ്രാമിന് 120 രൂപയാണ് കുറഞ്ഞത്. 14,340 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. വെള്ളിയാഴ്ച രണ്ടു തവണകളായി പവന് 2400 രൂപ കുറഞ്ഞെങ്കിലും ശനിയാഴ്ച ഒറ്റയടിക്ക് 1,920 […]

Keralam

എ സുരേഷ് മലമ്പുഴയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും

മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പേഴ്‌സനല്‍ അസിസ്റ്റന്റ് എ സുരേഷ് മലമ്പുഴയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയാകും. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന പുതുയുഗയാത്രയുടെ മലമ്പുഴയിലെ സ്വീകരണയോഗത്തില്‍ നാളെ സുരേഷ് പങ്കെടുക്കും.KPCC നേതാക്കൾ എ സുരേഷുമായി ചർച്ച നടത്തി. ഇടത് കോട്ടയായ മലമ്പുഴയിൽ വലിയ നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് കോൺഗ്രസ് […]