Keralam

സിപിഐഎമ്മിന്റെ അനുനയനീക്കം പാളിയോ; പ്രേംകുമാറിനെ കഴക്കൂട്ടത്ത് മത്സരിപ്പിക്കാൻ കോൺഗ്രസ് ആലോചന, ഉറ്റുനോക്കി രാഷ്ട്രീയ കേരളം

ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ നടൻ പ്രേംകുമാറിനെ അനുനയിപ്പിക്കാൻ സിപിഐഎം ശ്രമം തുടരുന്നതിടെ, അതിവേഗ നീക്കവുമായി കോൺഗ്രസ്.പ്രേംകുമാറിനെ കഴക്കൂട്ടത്ത് മത്സരിപ്പിക്കാൻ ആലോചന.പ്രേംകുമാർ ഇന്ന് കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയേക്കും. കോൺഗ്രസ് പ്രവേശനത്തിന് ശേഷം അന്തിമതീരുമാനം. പ്രേംകുമാറിന്റെ സ്ഥാനാർഥിത്വം ആറ് മണ്ഡലങ്ങളിൽ പ്രതിഫലിക്കുമെന്ന് കോൺഗ്രസ് വിലയിരുത്തൽ. എന്നാൽ കഴക്കൂട്ടത്ത് മത്സരിക്കുന്ന […]

Keralam

അഭിമന്യു വധക്കേസ്; പ്രതികളുടെ വിടുതൽ ഹർജി ഇന്ന് കോടതി പരിഗണിക്കും

അഭിമന്യു വധക്കേസ് പ്രതികളുടെ വിടുതൽ ഹർജി ഇന്ന് എറണാകുളം ജില്ലാ കോടതി പരിഗണിക്കും. കേസിൽ കാമ്പസ് ഫ്രണ്ട് – പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ 30 പ്രതികളാണുള്ളത്. 8 വർഷമായിട്ടും കേസിന്റെ വിചാരണ നടപടികൾ ആരംഭിക്കാതിരുന്നത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. അടുത്ത മാസം വിചാരണ ആരംഭിക്കുമെന്ന് പ്രോസിക്യൂഷൻ പറയുന്നത്. 16 […]

Keralam

സർക്കാർ ഉറപ്പ് പാലിച്ചില്ല; ഡോക്ടർമാരുടെ അനിശ്ചിതകാല ഒ പി ബഹിഷ്കരണത്തിന് ഇന്ന് തുടക്കം

സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാത്തതിനെ തുടർന്ന് സമരം കടുപ്പിക്കാൻ മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിറ്റിഎയുടെ തീരുമാനം. ഇന്ന് മുതൽ വീണ്ടും അനിശ്ചിതകാല അധ്യാപന ബഹിഷ്കരണവും അനിശ്ചിതകാല ഒ.പി ബഹിഷ്കരണവും ആരംഭിക്കും. ആവശ്യ ആരോഗ്യ സേവനങ്ങളായ കാഷ്വാൽറ്റി, ലബർ റൂം, ഐ.സി.യു, ഐ.പി. ചികിത്സ, മറ്റ് അടിയന്തര ചികിത്സകൾ, […]

Keralam

ശബരിമല യുവതീപ്രവേശനം; പുനഃപരിശോധന ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃ പരിശോധന ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ. ഹർജികൾ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ആണ് പരിഗണിക്കുന്നത്. വിഷയം 9 അംഗ വിശാല ബെഞ്ചിലേക്ക് വിടുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകും. അടുത്ത് കേസ് പരിഗണിക്കുന്ന തീയതിയും കോടതി അറിയിക്കും. ആറു വർഷത്തെ […]

Keralam

സീറ്റ് ചര്‍ച്ചകള്‍ സജീവാമാക്കി കോണ്‍ഗ്രസ്; എറണാകുളത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ യോഗം ചേര്‍ന്നു

സീറ്റ് ചര്‍ച്ചകള്‍ സജീവാമാക്കി കോണ്‍ഗ്രസ്. എറണാകുളത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ യോഗം ചേര്‍ന്നു. പുതിയ കെപിസിസി പ്രസിഡന്റിന്റെ കാര്യവും യോഗത്തില്‍ ചര്‍ച്ചയായി. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വിജയസാധ്യത മാത്രമാണ് പരിഗണനയെന്ന് കെ സി വേണുഗോപാല്‍ വ്യക്തമാക്കി. നാളെ തിരുവനന്തപുരത്ത് കെപിസിസി നേതൃയോഗം ചേരാനിരിക്കെയാണ് ഇന്ന് കൊച്ചിയില്‍ നേതാക്കള്‍ ഒരുമിച്ച് കൂടിയത്. […]

Keralam

വീണ്ടും കര്‍ഷക ആത്മഹത്യ; മികച്ച കര്‍ഷകനുള്ള നിരവധി പുരസ്‌കാരങ്ങള്‍ നേടിയ കര്‍ഷകന്‍ കടബാധ്യതയെത്തുടര്‍ന്ന് ജീവനൊടുക്കി

കണ്ണൂരില്‍ കടബാധ്യതയെ തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. ചെറുപുഴ സ്വദേശി ഏലിയാസ് അമ്പാട്ട് ആണ് മരിച്ചത്. കീടനാശിനി കഴിച്ച് സ്വകാര്യ ചികിത്സയില്‍ ഇരിക്കെ ഇന്ന് പുലര്‍ച്ചെ ആണ് അന്ത്യം. മികച്ച കര്‍ഷകനുള്ള പുരസ്‌കാരമടക്കം നേടിയ കര്‍ഷകനായിരുന്നു ഏലിയാസ്. ഫെബ്രുവരി 11ന് തന്റെ കൃഷിയിടത്തില്‍ വെച്ച് കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് […]

Business

ഇന്ന് ചാഞ്ചാട്ടമില്ല; സംസ്ഥാനത്തെ സ്വര്‍ണവില അറിയാം

രണ്ടാഴ്ചയിലേറെയായി തുടരുന്ന ചാഞ്ചാട്ടങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. സംസ്ഥാനത്ത് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 1,15, 680 രൂപയാണ്. ഗ്രാമിന് ഇന്ന് നല്‍കേണ്ടത് 14460 രൂപയാണ്. രണ്ടായിരത്തിനടുത്ത് രൂപ ഒരു പവന് കൂടിയ ശേഷമാണ് സ്വര്‍ണം ഈ നിരക്കുകളില്‍ എത്തിയിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി സ്വര്‍ണവിലയില്‍ […]

Keralam

‘യുവതീ പ്രവേശനത്തില്‍ യുഡിഎഫിന് ഒറ്റ നിലപാടേ ഉള്ളൂ, അയ്യപ്പസംഗമത്തിന്റെ പേരില്‍ നടന്നത് വലിയ കൊള്ള’

ശബരിമല യുവതീ പ്രവേശനത്തില്‍ സര്‍ക്കാര്‍ മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതിന് അനുകൂലമായ സത്യവാങ്മൂലം സമര്‍പ്പിച്ചത് സര്‍ക്കാരാണ്. അവര്‍ ഇപ്പോഴും ആ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുണ്ടോ?. ഈ വിഷയത്തില്‍ യുഡിഎഫിന് ഒറ്റ നിലപാടേ ഉള്ളൂ. ആചാരങ്ങള്‍ക്ക് അനുസരിച്ചു, ശബരിമലയിലെ […]

Keralam

ശബരിമല സ്വര്‍ണപ്പാളികളില്‍ ആസിഡിന്റെ സാന്നിധ്യം; അപ്രൈസര്‍മാര്‍ പരിശോധനയ്ക്ക് വേണ്ടി പ്രയോഗിച്ചതെന്ന് സംശയം; കേടുപാടുകള്‍ വരാന്‍ സാധ്യത

ശബരിമല സ്വര്‍ണപ്പാളികളില്‍ ആസിഡിന്റെ സാന്നിധ്യം. പാളികളില്‍ പലയിടത്തും നൈട്രിക് ആസിഡിന്റെ സാന്നിധ്യമാണ് പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. അപ്രൈസര്‍മാര്‍ പരിശോധനയ്ക്ക് വേണ്ടി പ്രയോഗിച്ചിതാകാം ഇതെന്നാണ് സംശയം. എന്നാല്‍ ആസിഡ് സാന്നിധ്യമുള്ള ഭാഗത്തിന് ക്രമേണെ കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസവും സ്വര്‍ണപ്പാളികള്‍ […]

Keralam

‘ഞാനാണോ സര്‍ക്കാര്‍ ?, എല്ലാം മാറിക്കൊണ്ടിരിക്കുകയല്ലേ ?’; ശബരിമല യുവതീ പ്രവേശന കേസില്‍ ഉരുണ്ടു കളിച്ച് എംവി ഗോവിന്ദന്‍

ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന നിലപാടു തന്നെയാണോ സിപിഎമ്മിനുള്ളതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കോടതി പറയട്ടെ. കോടതി അന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അന്ന് നിലപാടെടുത്തത്. കോടതി കയറ്റണമെന്ന് പറഞ്ഞാല്‍ കയറ്റണം, കയറ്റണ്ട എന്നു പറഞ്ഞാല്‍ കയറ്റണ്ട. കോടതി […]