Keralam

‘ആഗോള അയ്യപ്പ സംഗമത്തില്‍ ഭജന്‍ നടത്തിയിട്ടില്ല; തൃശൂരില്‍ മറ്റൊരു പരിപാടി നടത്തുകയായിരുന്നു’; നന്ദഗോവിന്ദം ഭജന്‍സ്

ആഗോള അയ്യപ്പ സംഗമത്തില്‍ ഭജന്‍ നടത്തിയിട്ടില്ലെന്ന് നന്ദഗോവിന്ദം ഭജന്‍സ്. അന്നേദിവസം തൃശൂരില്‍ മറ്റൊരു പരിപാടി നടത്തുകയായിരുന്നു. ആഗോള അയ്യപ്പ സംഗമത്തിലേക്ക് വിളിച്ചിരുന്നു. എന്നാല്‍, അന്നേദിവസം മറ്റൊരു പരിപാടി ഉള്ളതിനാല്‍ പോയില്ലെന്നുമാണ് വിശദീകരണം. നടക്കാത്ത ഭജനയ്ക്ക് നന്ദഗോവിന്ദം ഭജന്‍സിന് എട്ട് ലക്ഷം രൂപ കൊടുത്തെന്നാണ് ഒരു ബില്ലില്‍ പറയുന്നത്. അന്ന് […]

Banking

വായ്പ തിരിച്ച് പിടിക്കുന്ന നടപടികളില്‍ കര്‍ശന നിയന്ത്രണങ്ങളുമായി റിസര്‍വ് ബാങ്ക്

മുംബൈ: വായ്പ തിരിച്ച് പിടിക്കുന്ന നടപടികളില്‍ കര്‍ശന നിയന്ത്രണങ്ങളുമായി റിസര്‍വ് ബാങ്ക്. റിക്കവറി ഏജന്റുമാരുടെ ഇടപെടലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുക, വായ്പ തിരിച്ചുപിടിക്കുന്നത് സംബന്ധിച്ച് ബാങ്കുകള്‍ വ്യക്തമായ നയമുണ്ടാക്കുക, വായ്പക്കാരെ ഫോണിലൂടെയോ നേരിട്ടോ ഭീഷണിപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നത് തടയുക എന്നിവയാണ് ലക്ഷ്യം. ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച പരിഷ്‌കാരങ്ങളുടെ […]

India

മസിനഗുഡിയിലെ ജനപ്രിയ കാട്ടുകൊമ്പന്‍ റിവാള്‍ഡോ ചെരിഞ്ഞു

മൈസൂര്‍: മുതുമല കടുവസങ്കേതത്തിന്റെ ഭാഗമായ മസിനഗുഡിയിലെ ജനപ്രിയ കാട്ടുകൊമ്പന്‍ റിവാള്‍ഡോ ചെരിഞ്ഞു. കഴിഞ്ഞ മൂന്നുമാസമായി മുതുമല റേഞ്ചില്‍ നിന്ന് കാണാതായിരുന്നു. 15 ദിവസം മുമ്പാണ് മുതുമലയില്‍ തിരിച്ചെത്തിയത് ശരീരത്തില്‍ മറ്റ് ആനകളുടെ കുത്തേറ്റ പരിക്കുകളുണ്ടായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് ആന വീണത്. ഇന്ന് ഉച്ചയോടെ ചെരിയുകയായിരുന്നു. നിരവധി ആരാധകരെ നേടിയ […]

Keralam

പാര്‍ട്ടിക്ക് ബാധ്യത ഇല്ല, ആരായാലും കണക്കുകള്‍ ശരിയാക്കണം; അയ്യപ്പസംഗമ വിവാദത്തില്‍ എംവി ഗോവിന്ദന്‍

മലപ്പുറം: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട വരവുചെലവു കണക്കുകള്‍ കൃത്യമായി ബോധിപ്പിക്കേണ്ടത് അത് നടത്തിയവരുടെ ഉത്തരവാദിത്വമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി. ഗോവിന്ദന്‍. കണക്കുകള്‍ ശരിയാക്കണമെന്ന് പറഞ്ഞ അദ്ദേഹം അതിന്റെ ഉത്തരവാദിത്വം പാര്‍ട്ടിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു. അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്ക് യാതൊരുവിധ ബാധ്യതയുമില്ലെന്നും പിഴവുകള്‍ ഉണ്ടെങ്കില്‍ അത് തിരുത്തണമെന്നും എംവി […]

Sports

കോപ്പ ഡെല്‍ റെ കപ്പിന്റെ സെമിഫൈനല്‍ ആദ്യപാദത്തില്‍ ബാഴ്‌സലോണയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് അത്‌ലറ്റികോ മാഡ്രിഡ്

കോപ്പ ഡെല്‍ റെ കപ്പിന്റെ സെമിഫൈനല്‍ ആദ്യപാദത്തില്‍ ബാഴ്‌സലോണയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് അത്‌ലറ്റികോ മാഡ്രിഡ്. മത്സരത്തിന്റെ ആദ്യപകുതിയില്‍ തന്നെ നാല് ഗോളുകളും ബാഴ്‌സക്ക് വഴങ്ങേണ്ടി വന്നു. ആറാം മിനിറ്റില്‍ എറിക് ഗാര്‍സിയയുടെ സെല്‍ഫ് ഗോളിലൂടെ അത്‌ലറ്റികോ മുന്നിലെത്തി. അര്‍ജന്റീനിയന്‍ താരം മൊളീനയുടെ പാസില്‍ നിന്ന് ഫ്രഞ്ച് […]

World

ഇംഗ്ലണ്ടില്‍ കുട്ടികളുള്ള വാഹനങ്ങളില്‍ വെയ്പിംഗ് നിരോധിക്കാന്‍ സര്‍ക്കാര്‍

ഇംഗ്ലണ്ടില്‍ കുട്ടികളുള്ള വാഹനങ്ങളില്‍ വെയ്പിംഗ് നിരോധിക്കാന്‍ സര്‍ക്കാര്‍. കളി സ്ഥലങ്ങളിലും സ്‌കൂളുകളുടെ സമീപ പ്രദേശങ്ങളിലും ആശുപത്രികളുടെ പരിസരത്തുമാണ് പുകവലി, വെയ്പിങ്, ഹീറ്റഡ് ടുബാക്കോ ഉപയോഗം എന്നിവ വിലക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നത്. 12 ആഴ്ച നീളുന്ന പൊതു ചര്‍ച്ച വെള്ളിയാഴ്ച ആരംഭിച്ചു കഴിഞ്ഞു. ഇന്‍ഡോര്‍ ഇടങ്ങളില്‍ ഇതിനകം പുകവലി നിരോധിച്ചിട്ടുണ്ടെങ്കിലും […]

District News

മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ ഇപ്പോഴും ഉമ്മന്‍ ചാണ്ടിയെ വേട്ടയാടുകയാണെന്ന് മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കോട്ടയം: മന്ത്രി കെ ബി ഗണേഷ്‌കുമാര്‍   ഇപ്പോഴും ഉമ്മന്‍ ചാണ്ടിയെ വേട്ടയാടുകയാണെന്ന് മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഗണേഷ് പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ അറിയുന്ന ആളാണ് താന്‍. പറയേണ്ടി വന്നാല്‍ എല്ലാം പറയുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു ‘ഗണേഷ് കുമാറിന് മറുപടി പറയാത്തത് ഉമ്മന്‍ചാണ്ടിയെ […]

Keralam

‘ആഗോള സംഗമത്തിലെ ചിലവ് സംബന്ധിച്ച് വിശദീകരണം നൽകേണ്ടത് ദേവസ്വം ബോർഡ്’; മന്ത്രി വി എൻ വാസവൻ

ആഗോള സംഗമത്തിലെ ചിലവ് സംബന്ധിച്ച് വിശദീകരണം നൽകേണ്ടത് ദേവസ്വം ബോർഡെന്ന് മന്ത്രി വി എൻ വാസവൻ. മുൻ പ്രസിഡന്റിനോടോ ഇപ്പോഴത്തെ പ്രസിഡന്റിനോടോ ഇക്കാര്യങ്ങളെ കുറിച്ച് ചോദിക്കാം. ദേവസ്വം ബോർഡ് കൈകാര്യം ചെയ്ത കണക്കാണിതെന്നും അതിൽ സർക്കാരിന് ഇടപെടാൻ ആകില്ലെന്നും ദേവസ്വം മന്ത്രി വി എൻ വാസവൻ പറഞ്ഞു. അത്തരം […]

World

യുകെയില്‍ സ്‌കൂള്‍ കലണ്ടറില്‍ മാറ്റം വരുത്തി അവധിക്കാലം പുനഃക്രമീകരിക്കാന്‍ ആലോചന

യുകെയില്‍ സ്‌കൂള്‍ കലണ്ടറില്‍ മാറ്റം വരുത്തി അവധിക്കാലം പുനഃക്രമീകരിക്കാന്‍ ആലോചന. വര്‍ഷത്തിലെ ഏറ്റവും ചൂടേറിയ ദിനങ്ങളില്‍ കുട്ടികള്‍ ബുദ്ധിമുട്ടി പരീക്ഷ എഴുതുന്നത് ഒഴിവാക്കുവാനും അതുപോലെ ദൈര്‍ഘ്യമേറിയ വേനലവധിയെ കുറിച്ച് മാതാപിതാക്കള്‍ക്കുള്ള ആവലാതികള്‍ പരിഹരിക്കാനും ആണ് സ്‌കൂള്‍ കലണ്ടറില്‍ മാറ്റം വരുത്തണമെന്ന നിര്‍ദ്ദേശവുമായി ഓഫ്‌സ്റ്റെഡ് രംഗത്തെത്തിയത്. നിലവിലെ രീതിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് […]

Keralam

ചോറ്റാനിക്കര ക്ഷേത്ര പരിസരത്ത് വൃത്തി ഉറപ്പാക്കണം; ദേവസ്വം ബോര്‍ഡിന് ഹൈക്കോടതി നിര്‍ദേശം

കൊച്ചി: ചോറ്റാനിക്കര ഭഗവതി ക്ഷേത്ര പരിസരം എപ്പോഴും വൃത്തിയോടെ സൂക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. ക്ഷേത്ര പരിസരവും അവിടെ നിലവിലുള്ള മാലിന്യ നിര്‍മാര്‍ജന രീതികളും പരിശോധിച്ച ശേഷം ശുചിത്വ മിഷന്‍ നല്‍കിയ റിപ്പോര്‍ട്ട് പരിശോധിക്കാന്‍ ഹൈക്കോടതി ബോര്‍ഡിനോട് നിര്‍ദേശിച്ചു. വൈഷ്ണവ പാരമ്പര്യത്തിലെ […]