District News

ഉമ്മന്‍ചാണ്ടിയുടെ കല്ലറയ്ക്ക് മുകളില്‍ എല്‍ഡിഎഫ് ജാഥയുടെ പോസ്റ്റര്‍; വിമര്‍ശനവുമായി കോണ്‍ഗ്രസ്

കോട്ടയം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ എല്‍ഡിഎഫിന്റെ മധ്യമേഖലാ ജാഥയുടെ പോസ്റ്റര്‍. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ നടത്തുന്ന വികസന മുന്നേറ്റ ജാഥയുടെ പോസ്റ്ററാണ് പുതുപ്പള്ളിയിലെ മുന്‍ മുഖ്യമന്ത്രിയുടെ കല്ലറയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഉമ്മന്‍ചാണ്ടിയുടെ കല്ലറയെ എല്‍ഡിഎഫ് അപമാനിച്ചെന്ന് കോണ്‍ഗ്രസ് […]

Keralam

ആഗോള അയ്യപ്പ സംഗമം; വി എൻ വാസവൻ രാജി വെക്കണമെന്ന് രമേശ് ചെന്നിത്തല; എല്ലാം സർക്കാർ തന്നെ ഉണ്ടാക്കിയ പുലിവാലെന്ന് തിരുവഞ്ചൂർ

പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമത്തിൽ വൻ ക്രമക്കേട് നടന്നതായി ഓഡിറ്റ് രേഖകൾ പുറത്തുവന്നതിന് പിന്നാലെ സർക്കാരിനും ദേവസ്വം മന്ത്രി വി എൻ വാസവനുമെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. മന്ത്രി വി എൻ വാസവൻ അയ്യപ്പസംഗമത്തിന്റെ പേരിൽ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു. മന്ത്രിക്കെതിരെ നിയമസഭയിൽ സ്പീക്കർക്ക് കത്ത് നൽകുമെന്ന് […]

Business

സ്വര്‍ണവിലയില്‍ ഇടിവ്; പവന് 1920 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 1920 രൂപയാണ് കുറഞ്ഞത്. 1,14,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 240 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 14,280 രൂപ. തുടര്‍ച്ചയായ രണ്ടാമത്തെ ദിവസമാണ് വില കുറയുന്നത്. ഇന്നലെ പവന് 880 രൂപ കുറഞ്ഞ് […]

India

ലഡാക്കിന് സംസ്ഥാന പദവി നൽകാനാവില്ല; നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

ലഡാക്കിന് സംസ്ഥാന പദവി നൽകാനാവില്ലെന്ന് കേന്ദ്രസർക്കാർ. ലഡാക്കിലെ സംഘടനകളുമായി നടന്ന ചർച്ചയിലാണ് നിലപാട് അറിയിച്ചത്. ടെറിട്ടോറിയൽ കൗൺസിൽ പദവി നൽകാമെന്ന് കേന്ദ്ര നിലപാട്. ലഡാക്ക് ഹിൽ കൗൺസിൽ അധ്യക്ഷന് സി എം എന്ന പദവി. ഉപാധ്യക്ഷന് ഡെപ്യൂട്ടി സി എം പദവി നൽകും. എന്നാൽ അം​ഗീകരിക്കാനാകില്ലെന്നാണ് ലഡാക്കിലെ സംഘടനകളുടെ […]

Keralam

ആഗോള അയ്യപ്പ സംഗമം: മുഖ്യമന്ത്രിയുടെ താമസത്തിന് രണ്ട് ലക്ഷം രൂപ; നടക്കാത്ത ഭജനയ്ക്ക് എട്ട് ലക്ഷം രൂപ

ആഗോള അയ്യപ്പ സംഗമം നടത്തിപ്പിലെ ഓഡിറ്റ് റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. മുഖ്യമന്ത്രിയുടെ പമ്പ ഗസ്റ്റ് ഹൗസിലെ താമസത്തിന് രണ്ട് ലക്ഷം രൂപയാണ് ചിലവായത്. ഗസ്റ്റ്ഹൗസിന്റെ ഇടനാഴിയിൽ ചുവപ്പ് പരവതാനിക്ക് 15,930 രൂപയും, വേദിയിൽ വിഐപി ഭക്ഷണത്തിനായി ചെലവായത് 30,000 രൂപയുമാണെന്നും റിപ്പോർട്ടിൽ പറയുന്നു. നടക്കാത്ത ഭജനയുടെ പേരിൽ, […]

India

കേരള ഹൈക്കോടതിയിലെ 7 അഡീഷണല്‍ ജഡ്ജിമാരെ സ്ഥിരം ജഡ്ജിമാരാക്കുന്നു; സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ

ന്യൂഡല്‍ഹി: കേരള ഹൈക്കോടതിയിലെ ഏഴ് അഡീഷണല്‍ ജഡ്ജിമാരെ സ്ഥിരം ജഡ്ജിമാരാക്കാന്‍ ശുപാര്‍ശ. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊളീജിയമാണ് ശുപാര്‍ശ നല്‍കിയത്. ഇന്നലെ ചേര്‍ന്ന കൊളീജിയത്തിന്റേതാണ് ശുപാര്‍ശ. ജസ്റ്റിസ് എം എ അബ്ദുള്‍ ഹക്കീം, ജസ്റ്റിസ് വി ശ്യാം കുമാര്‍, ജസ്റ്റിസ് ഹരിശങ്കര്‍ വി മേനോന്‍, […]

Keralam

ആഗോള അയ്യപ്പ സംഗമം നടത്തിപ്പിലെ പൊരുത്തക്കേട്; തലയൂരാൻ സർക്കാരും, ദേവസ്വം ബോർഡും; യോ​ഗം വിളിച്ചു

ആഗോള അയ്യപ്പ സംഗമം നടത്തിപ്പിന്റെ കണക്കിൽ പ്രതിരോധത്തിലായതോടെ, വിവാദങ്ങളിൽ നിന്ന് തലയൂരാൻ സർക്കാരും , ദേവസ്വം ബോർഡും. ചൊവാഴ്ച തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിർണായക യോഗം ചേരും. മുഴുവൻ കണക്കുകളുമായി എത്താൻ കരാർ കമ്പനിക്ക് നിർദേശം നൽകി. പ്രഖ്യാപിച്ച തുക ഉടൻ നൽകണമെന്ന് സ്പോൺസേഴിനോട് ആവശ്യപ്പെടും. ഈമാസം […]

Keralam

സംസ്ഥാനത്ത് എസ്ഐആർ ഹിയറിങ് നടപടികൾ നാളെ പൂർത്തിയാകും

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിന്റെ ഭാ​ഗമായുള്ള, എസ്ഐആർ ഹിയറിങ് നടപടികൾ നാളെ പൂർത്തിയാകും. ഇതുവരെ 101 നിയമസഭാ മണ്ഡലങ്ങളിൽ ഹിയറിങ് പൂർത്തിയായതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ, കാസർഗോഡ്, പാലക്കാട്‌ ജില്ലകളിൽ 100 ശതമാനം ഹിയറിങ് പൂർത്തിയായി. ഇതിനോടകം 36,89,057 പേർ ഹിയറിങ് […]

Local

ഹരിതഗൃഹ വാതകങ്ങളുടെ എമിഷൻ നിയന്ത്രിക്കുന്ന വിധി റദ്ദാക്കി ട്രംപ്

ഹരിതഗൃഹ വാതകങ്ങളുടെ എമിഷൻ നിയന്ത്രിക്കുന്ന പരിസ്ഥിതി സംരക്ഷണ ഏജൻസിയുടെ വിധി റദ്ദാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹരിതഗൃഹ വാതകങ്ങൾ പൊതുജനാരോഗ്യത്തിന് ഹാനികരമാണെന്ന വിധിയാണ് റദ്ദാക്കിയത്. ബരാക് ഒബാമയുടെ ആദ്യ ടേമിലാണ് കാർബൺ ഡൈ ഓക്‌സൈഡും മീഥെയ്‌നുമടക്കം ആറ് വാതകങ്ങൾ പൊതുജനാരോഗ്യത്തിന് ഹാനികരമാണെന്ന് ഏജൻസി ശാസ്ത്രീയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ […]

Keralam

ശബരിമല സ്വർണ്ണക്കൊള്ള: സന്നിധാനത്ത് എസ്ഐടി പരിശോധന തുടരും

ശബരിമല സ്വർണ്ണക്കൊള്ളയിൽ ഇന്നും സന്നിധാനത്ത് എസ്ഐടി പരിശോധന തുടരും. ലീഗൽ മെട്രോളജിയിലെ വിദഗ്ധരുടെ സഹായത്തോടെ ആണ് സാമ്പിൾ ശേഖരിക്കുന്നത്. ഇന്നലെ ശ്രീകോവിലിന് ചുറ്റുമുള്ള തൂണുകളും, ദ്വാരപാലക ശിൽപ പാളികളും ഇളക്കിയെടുത്തു പരിശോധിച്ചു. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ എസ്ഐടി പരിശോധന തുടങ്ങിയത്. പ്രത്യേക ഉപകരണങ്ങളുടെ സഹായത്തോടുകൂടിയാണ് പരിശോധന. ഉച്ചയ്ക്ക് 12 […]