Keralam

സ്തംഭിച്ച് കേരളം; കോഴിക്കോട്ട് അധ്യാപകരെയും കുട്ടികളെയും പുറത്താക്കി ഗേറ്റ് പൂട്ടി; കല്‍പ്പറ്റയില്‍ ബാങ്ക് പൂട്ടിച്ചു

കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ സംയുക്ത ട്രേഡ് യൂണിയന്‍ സമിതി ആഹ്വാനംചെയ്ത 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് കേരളത്തില്‍ ബന്ദിന് സമാനമായി പുരോഗമിക്കുന്നു. കടമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസി ബസുകളും സര്‍വീസ് നടത്തുന്നില്ല. രാവിലെ ചിലയിടങ്ങളില്‍ ഓട്ടോറിക്ഷകള്‍ സര്‍വീസ് നടത്തിയെങ്കിലും എട്ടു മണിയോടെ ഭൂരിഭാഗവും നിരത്തുകളില്‍ നിന്ന് പിന്‍വാങ്ങി. ട്രെയിനുകളില്‍ […]

Keralam

‘മദ്യത്തിന് പേരും, ലോഗോയും ക്ഷണിച്ച പരസ്യവുമായി ബന്ധമില്ല’; ഹൈക്കോടതിയിൽ ബെവ്കോ

മദ്യത്തിന് പേരും ,ലോഗോയും ക്ഷണിച്ച പരസ്യവുമായി ബന്ധമില്ലെന്ന് ബെവ്കോ. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈകോടതിയിൽ സത്യവാങ്മൂലം നൽകി. പൊതുതാത്പര്യ ഹർജിയിൽ സംസ്ഥാന സർക്കാരിനും, ബെവ്‌കോയ്ക്കും ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. ബെവ്‌കോയുടെ വാർത്താക്കുറിപ്പ് ചോദ്യം ചെയ്താണ് ഹർജി. പരസ്യം നൽകിയിട്ടില്ലെന്നും നിലവിൽ മദ്യ ഉൽപ്പാദനത്തിൽ ഏർപ്പെട്ടിട്ടില്ലെന്നുമാണ് വിശദീകരണം. അതിനാൽ പുതിയ ബ്രാൻഡിന് […]

Keralam

‘ഗർഭഛിദ്രം പരാതിക്കാരിയുടെ സമ്മതോടെ; പരസ്പര സമ്മതത്തോടെയുള്ള ബന്ധം’; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യത്തിൽ ഹൈക്കോടതി

ആദ്യത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യത്തിൽ സുപ്രധാന പരാമർശങ്ങളുമായി ഹൈക്കോടതി. പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണ് നടന്നതെന്ന് കോടതി. ഗർഭഛിദ്രം പരാതിക്കാരിയുടെ സമ്മതോടെയാണ് നടന്നതെന്നും ഹൈക്കോടതി വിലയിരുത്തി. വാട്സാപ്പ് ചാറ്റുകളിൽ ഇങ്ങനെയാണ് മനസ്സിലാക്കേണ്ടത് എന്ന് കോടതി. സമ്മതം ഭീഷണിപ്പെടുത്തി ഉള്ളതാണോ എന്ന് വിചാരണ സമയത്താണ്‌ പരിശോധിക്കപ്പെടേണ്ടതെന്ന് കോ‍ടതി […]

World

വോട്ടെടുപ്പിനിടെ ബംഗ്ലാദേശിൽ സ്ഫോടനം; 13 വയസുള്ള കുട്ടിയടക്കം 3 പേർക്ക് പരുക്ക്

ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ രാജ്യത്ത് സ്ഫോടനം. പോളിങ് സ്റ്റേഷന് സമീപം ആണ് ക്രൂഡ് ബോംബ് സ്ഫോടനം ഉണ്ടായത്. ഗോപാൽ ഗഞ്ച് പോളിംങ്സ്റ്റേഷന് അടുത്താണ് സംഭവം നടന്നത്. മൂന്നുപേർക്ക് പരുക്കേറ്റു. 13 വയസുള്ള കുട്ടിയടക്കം മൂന്നുപേർക്കാണ് പരുക്കേറ്റത്. സ്ഫോടനങ്ങൾ ഉണ്ടായിട്ടും പോളിംഗ് തടസ്സമില്ലാതെ തുടർന്നുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു. സെൻസിറ്റീവ് […]

India

റോയ് സിജെയുടെ ആത്മഹത്യ: ഐടി ഉദ്യോഗസ്ഥർക്കെതിരെ തെളിവില്ലെന്ന് എസ്ഐടി

കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. റോയ് സിജെയുടെ ആത്മഹത്യയിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ തെളിവില്ലെന്ന് പ്രത്യേക അന്വേഷണ സംഘം. ഡോ റോയ് സിജെയെ ഉദ്യോഗസ്ഥർ അന്നേദിവസം ചോദ്യം ചെയ്തിട്ടില്ല. സമ്മർദത്തിലാക്കിയെന്നതിന് തെളിവില്ലെന്നും എസ്ഐടിയുടെ റിപ്പോർട്ട്. ഡോ റോയ് സി ജെ ആത്മഹത്യ ചെയ്ത ദിവസം ആദായ നികുതി വകുപ്പ് […]

Keralam

‘പണിമുടക്ക് ലോക ശ്രദ്ധ നേടുകയാണ്, ഐഎൻടിയുസി ആവശ്യപ്പെട്ടിട്ടും വിഡി സതീശൻ ജാഥ മാറ്റിവയ്ക്കാൻ തയ്യാറായില്ല’; എംവി ​ഗോവിന്ദൻ

കേരളത്തിൽ കോൺ​ഗ്രസ് സമ്മതിക്കാത്തതിനാൽ ഐഎൻടിയുസി ദേശീയ പണിമുടക്കിൽ നിന്ന് വിട്ട് നിൽക്കുന്നെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. കേരളത്തിൽ ഐഎൻടിയുസി തൊഴിലാളി പ്രസ്ഥാനത്തെ ചിന്നഭിന്നമാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വിഡി സതീശന്റെ ജാഥ മാറ്റണമെന്ന് ഐഎൻടിയുസി ആവശ്യപ്പെട്ടിട്ടും സതീശൻ അത് മുഖവിലയ്ക്കെടുത്തില്ല. ഇതിനെതിരെ തൊഴിലാളി വർഗം ഒറ്റക്കെട്ടായി നിൽക്കണം. […]

Sports

ടി ട്വന്റി ലോക കപ്പ്: ഇന്ത്യ ഇന്ന് നമീബിയക്കെതിരെ, സഞ്ജു കളിച്ചേക്കും

ട്വന്റി ട്വന്റി ലോക കപ്പില്‍ ഇന്ത്യ ഇന്ന് നമീബയെ നേരിടും. ഡല്‍ഹിയില്‍ വൈകീട്ട് ഏഴിനാണ് മത്സരം. വയറിന് അസുഖം ബാധിച്ച അഭിഷേക് ശര്‍മ്മയുടെ അഭാവത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണിങ്ങില്‍ ക്രീസിലെത്തിയേക്കുമെന്ന വിവരമുണ്ട്. മറ്റു മത്സരങ്ങളില്‍ ശ്രീലങ്ക ഒമാനെ നേരിടുകയാണ്. ഉച്ചത്തിരിഞ്ഞ് മൂന്നിന് ഇറ്റലി-നേപ്പാള്‍ മത്സരവും നടക്കുന്നുണ്ട്. […]

Keralam

ശബരിമല സ്വർണക്കൊള്ള; കെ എസ് ബൈജുവിന് സ്വാഭാവിക ജാമ്യം

ശബരിമല സ്വർണക്കൊള്ളയിൽ തിരുവാഭരണം മുൻ കമ്മീഷണർ കെ എസ് ബൈജുവിന് സ്വാഭാവിക ജാമ്യം. കട്ടിളപാളി കേസിലാണ് വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. ദ്വാരപാലക ശില്പ കേസിലെ റിമാൻഡ് തുടരുന്നതിനാൽ ജയിൽ മോചിതനാവില്ല. ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കരദാസിനെ വീണ്ടും റിമാൻഡ് ചെയ്തു. 14 ദിവസത്തേയ്ക്കാണ് […]

Keralam

ആദ്യ ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം

ആദ്യ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. പതിനാറാം തീയതി അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്നും കോടതി നിർദേശം. ജസ്റ്റിസ്‌ കൗസർ എടപഗത്തിന്റെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. മൊബൈൽ ഫോൺ കൊടുക്കണമെന്ന് ഹൈക്കോടതി നിർദേശം.   രാവിലെ 10 മുതൽ വൈകുന്നേരം […]

India

ഡൽഹി സ്ഫോടനം; ജെയ്‌ഷെ മുഹമ്മദിന് ബന്ധമുണ്ടെന്ന് യുഎൻ രക്ഷാ കൗൺസിൽ റിപ്പോർട്ട്

ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ പാക് ഭീകരസംഘടന ജെയ്‌ഷെ മുഹമ്മദിന് ബന്ധമുണ്ടെന്ന് യുഎൻ രക്ഷാ കൗൺസിൽ റിപ്പോർട്ട്. സ്ത്രീകൾക്ക് മാത്രമായി ഒരു വിഭാഗം രൂപീകരിക്കാൻ ജെയ്ഷെ മുഹമ്മദിന് പദ്ധതി ഉണ്ടായിരുന്നുവെന്നും റിപ്പോർട്ട്. റിപ്പോർട്ടിൽ ജെയ്ഷെ മുഹമ്മദിനെ പരാമർശിച്ചതിൽ പാകിസ്താൻ പ്രതിഷേധം അറിയിച്ചു. ഭീകര സംഘടനയായ ജെയ്ഷ മുഹമ്മദ് നിലവിൽ […]