World

സൗദിയില്‍ ബിനാമി ബിസിനസ് ഇടപാട് നടത്തുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കി; ശിക്ഷിക്കപ്പെട്ടവരില്‍ ഇന്ത്യക്കാരും

സൗദി അറേബ്യയില്‍ ബിനാമി ബിസിനസ് ഇടപാടുകള്‍ നടത്തുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കി വാണിജ്യ മന്ത്രാലയം. നിയമലംഘനം നടത്തിയ 119 സ്വദേശികളുടെയും വിദേശികളുടെയും പേരുവിവരങ്ങള്‍ മന്ത്രാലയം പരസ്യപ്പെടുത്തി. ശിക്ഷിക്കപ്പെട്ടവരില്‍ ഇന്ത്യക്കാരുമുണ്ട്. സൗദിയിലെ വാണിജ്യ നിയമങ്ങള്‍ ലംഘിച്ച് ബിനാമി ഇടപാടുകളില്‍ ഏര്‍പ്പെട്ടവര്‍ക്കെതിരെയാണ് മന്ത്രാലയം നടപടി സ്വീകരിച്ചത്. റിയാദ്, മക്ക, മദീന, കിഴക്കന്‍ പ്രവിശ്യ […]

India

പ്രണയാഭ്യര്‍ഥന നിരസിച്ചു; പഞ്ചാബില്‍ സഹപാഠിയെ വെടിവച്ചുകൊന്ന ശേഷം നിയമവിദ്യാര്‍ഥി സ്വയം വെടിയുതിര്‍ത്തു

പഞ്ചാബില്‍ സഹപാഠിയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം നിയമവിദ്യാര്‍ഥി സ്വയം വെടിയുതിര്‍ത്തു. പഞ്ചാബിലെ ലോ കോളേജിലാണ് സംഭവം. വിദ്യാര്‍ത്ഥി ക്ലാസ് റൂമില്‍ വെടി ഉതിര്‍ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. പഞ്ചാബ് തരണ്‍ തരണിലെ ഉസ്മ ലോ കോളേജിലാണ് സംഭവം. ഒന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയായ […]

India

മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്ത് കൊടുത്തില്ല; ഡല്‍ഹിയില്‍ കടയുടമയെ കുത്തിക്കൊന്ന് യുവാക്കള്‍

മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്ത് നല്‍കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ഡല്‍ഹിയില്‍ കടയുടമയോട് യുവാക്കളുടെ കൊടുംക്രൂരത. ചാര്‍ജ് ചെയ്ത് നല്‍കാത്തതിന് മൂന്ന് യുവാക്കള്‍ കടയുടമയെ കുത്തിക്കൊന്നു. വീര്‍ സിങ് എന്നയാളാണ് മരിച്ചത്. കടയിലെ ജീവനക്കാരനായ രാം കിഷനും യുവാക്കളുടെ ആക്രമണത്തില്‍ പരുക്കേറ്റു. ഡല്‍ഹിയിലെ ത്രിലോക്പുരിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. […]

Keralam

നെല്ലിൻ്റെ പ്രോത്സാഹന ബോണസ് അവസാനിപ്പിക്കണമെന്ന കേന്ദ്ര നിർദേശം; എതിർത്ത് കേരളം

നെല്ല് സംഭരണത്തിന് സംസ്ഥാനം നൽകുന്ന പ്രോത്സാഹന ബോണസ് നിർത്തണമെന്ന കേന്ദ്ര സർക്കാർ നിർദേശത്തിനെതിരെ പ്രതിഷേധം. കർഷക സംഘം പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കേന്ദ്ര സർക്കാർ നിർദേശത്തെ എതിർത്ത് കേന്ദ്രത്തിന് സംസ്ഥാനം കത്ത് നൽകി. കേന്ദ്ര സർക്കാർ നിർദേശത്തെ എതിർത്ത് കേരളം കേന്ദ്രത്തിന് കത്ത് നൽകിയതായി കൃഷി […]

Sports

ട്വന്റി 20 ലോകകപ്പ്; ധാരണയിലെത്തേണ്ടത് രാജ്യങ്ങൾ തമ്മിൽ; പാകിസ്താന്റെ ഉപാധികൾ തള്ളി ഐസിസി

ട്വന്റി 20 ലോകകപ്പിലെ ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ നിന്നുള്ള ബഹിഷ്കരണത്തിൽ നിന്ന് പിന്മാറാൻ പാകിസ്താൻ മുന്നോട്ടുവെച്ച ഉപാധികൾ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ തള്ളി. ഇന്ത്യ – പാ‍കിസ്താൻ – ബംഗ്ലാദേശ് ത്രിരാഷ്ട്ര പരമ്പര വേണമെന്നത അടക്കമുള്ള ഉപാധികളാണ് ഐസിസി തള്ളിയത്. ഐസിസിക്ക് ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ ആവില്ല. രാജ്യങ്ങൾ തമ്മിലാണ് […]

Keralam

ശബരിമല കൊടിമര പുനഃപ്രതിഷ്ഠ; നിർമ്മാണത്തിലെ ക്രമക്കേട് ഗുരുതര സ്വഭാവമുള്ളത്; അന്വേഷണത്തിന് പ്രത്യേക ടീം രൂപീകരിക്കാൻ ഹൈക്കോടതി നിർദേശം

ശബരിമലയിലെ കൊടിമര പുനപ്രതിഷ്ഠയിൽ 30 ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്. വിജിലൻസ് ഡയറക്ടർ പ്രത്യേക ടീം രൂപീകരിക്കണമെന്നും നിർദേശം. മഹസർ ഉൾപ്പെടെ എല്ലാ രേഖകളും വിജിലൻസ് ഡയറക്ടർക്ക് നൽകാൻ ഹൈക്കോടതി നിർദേശിച്ചു. സ്വർണ്ണം സംഭാവന ചെയ്തവരുടെ മൊഴി രേഖപ്പെടുത്തണമെന്നും, സാമ്പത്തിക ഇടപാടുകളുടെ രേഖകൾ പരിശോധിക്കണമെന്നും […]

Keralam

ശബരിമല സ്വർണക്കൊള്ള: കൂടുതൽ പേർ പ്രതികളാകും; കുറ്റകൃത്യത്തിൽ മൂന്നുപേരുടെ പങ്കാളിത്തം സ്ഥിരീകരിച്ച് എസ്ഐടി

ശബരിമല സ്വർണക്കൊള്ളക്കേസിൽ കൂടുതൽ പേർ പ്രതികളാകും. ദ്വാരപാലക പാളി കേസിൽ 2 രണ്ട് പേർ കൂടി പ്രതികളാകും. കട്ടിളപ്പാളി കേസിൽ ഒരാൾ പ്രതിയാകും. കുറ്റകൃത്യത്തിൽ മൂന്നുപേരുടെ പങ്കാളിത്തം സ്ഥിരീകരിച്ചെന്ന് എസ്ഐടി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. അതേസമയം സ്വർണ്ണക്കൊള്ള കേസിൽ ദ്വാരപാലക പാളികൾ വീണ്ടും പരിശോധിക്കാൻ ഒരുങ്ങുകയാണ് എസ്ഐടി. […]

Automobiles

ലാൻഡ് റോവറിന് പ്ലാന്റ് ഒരുങ്ങി; ചെന്നൈയിൽ നിന്ന് ആദ്യ വാഹനം പുറത്തിറക്കി മുഖ്യമന്ത്രി സ്റ്റാലിൻ

ടാറ്റയുടെ ഉടമസ്ഥതയിലുള്ള ജാഗ്വാർ ലാൻഡ് റോവറിന്റെ ചെന്നൈ പ്ലാന്റിൽ നിന്ന് ആദ്യ വാഹനം പുറത്തിറക്കി. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ് പനാപക്കം അസംബ്ലി പ്ലാന്റിൽനിന്ന് വാഹനം പുറത്തിറക്കിയത്. പ്ലാന്റിലെ ആദ്യ മോഡലായി റേഞ്ച് റോവർ ഇവോക്ക് ലക്ഷ്വറി എസ്‌യുവിയാണ് ഫ്ലാ​ഗ് ഓഫ് ചെയ്തത്. ‌ ജാഗ്വാർ ലാൻഡ് റോവറിന് […]

India

‘ബംഗാളില്‍ എസ്‌ഐആര്‍ പ്രക്രിയയുടെ സമയം നീട്ടും, എസ്‌ഐആര്‍ തടയില്ല’; മമത ബാനര്‍ജി ഉള്‍പ്പെടെ നല്‍കിയ ഹര്‍ജി പരിഗണിച്ച് സുപ്രിംകോടതി

ബംഗാളില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ പ്രക്രിയയുടെ സമയം നീട്ടാന്‍ സുപ്രീംകോടതി. രേഖകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയാക്കുന്നതിന് ഒരാഴ്ച കൂടി സമയം നീട്ടി നല്‍കാനാണ് സുപ്രിംകോടതിയുടെ നിര്‍ദ്ദേശം. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണങ്ങളില്‍ ബംഗാള്‍ ഡിജിപിയോടും കോടതി വിശദീകരണം തേടി. മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. […]