Keralam

കൊച്ചിന്‍ കാൻസർ റിസര്‍ച്ച് സെന്ററിന്റെ ഉദ്ഘാടനം ഇന്ന്

കൊച്ചിന്‍ കാൻസർ റിസര്‍ച്ച് സെന്ററിന്റെ ഉദ്ഘാടനം ഇന്ന്. കേരളത്തിന്റെ കാന്‍സര്‍ ചികിത്സാ രംഗത്ത് ലോകോത്തര സൗകര്യങ്ങളുമായി 449 കോടി രൂപ ചിലവഴിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനമാണ് ഇന്ന് നടക്കുന്നത്. വൈകീട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കാൻസർ റിസര്‍ച്ച് സെന്ററിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. കേരള സര്‍ക്കാരിന്റെ […]

Health

തണുത്ത ബിയറും ഗ്രില്‍ ചെയ്ത ഇറച്ചിയും കഴിക്കാന്‍ ഇഷ്ടമാണോ?; എങ്കില്‍ ഈ രോഗങ്ങള്‍ നിങ്ങളെ കാത്തിരിപ്പുണ്ടാകാം

വൈകുന്നേരമാകുമ്പോള്‍ തണുത്ത ബിയറും നല്ല ചൂടുള്ള ഗ്രില്‍ഡ് ചിക്കനും ഒക്കെ കഴിച്ചിരിക്കാന്‍ പലര്‍ക്കും ഇഷ്ടമാണല്ലേ?. എന്നാല്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഈ ഭക്ഷണ കോമ്പിനേഷന്‍ വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടായിരിക്കും അല്ലേ?. എന്നാല്‍ വിശ്വസിച്ചേ പറ്റൂ. ബിയറില്‍ എത്തനോള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തില്‍ എത്തിക്കഴിയുമ്പോള്‍ […]

Keralam

ശബരിമല സ്വർണക്കൊള്ള കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും

ശബരിമല സ്വർണക്കൊള്ള കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും. എസ്ഐടി അഞ്ചാമത്തെ ഇടക്കാല റിപ്പോർട്ട്‌ സമർപ്പിക്കും. VSSC യിൽ നടത്തിയ ശാസ്ത്രീയ പരിശോധന ഫലവും കോടതിയിൽ ഹാജരാക്കും. അന്വേഷണം ശരിയായ ദിശയിൽ തന്നെയെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. കേസിൽ ഇതുവരെ 11 ഇടക്കാല ഉത്തരവുകളാണ് ശബരിമല സ്വർണക്കൊള്ളയുമായി […]

Health

തണ്ണിമത്തന്റെ വിത്ത് അബദ്ധത്തിൽ കഴിച്ചോ? ആരോ​ഗ്യത്തെ എങ്ങനെ ബാധിക്കും

വേനൽക്കാലമാണ് വരുന്നത്, ഇനി താരം തണ്ണിമത്തനാണ്. ജലാംശം ധാരാളം അടങ്ങിയ തണ്ണിമത്തൻ ഈ വേനൽ ചൂടിനെ മറികടക്കാൻ ഏറെ സഹായകരമാണ്. തണ്ണിമത്തൻ കഴിക്കുമ്പോൾ പലരും അബദ്ധത്തിൽ തണ്ണിമത്തന്റെ വിത്തുകൾ കഴിച്ചേക്കാം. ഇത് വലിയ ആരോ​ഗ്യപ്രശ്നങ്ങളാകുമെന്നാണ് പലരുടെ തെറ്റിദ്ധരിക്കാറ്. എന്നാൽ ആ ധാരണം തെറ്റാണ്. തണ്ണിമത്തന്റെ വിത്തുകളെ ഭയപ്പെടേണ്ട കാര്യമില്ല. […]

Keralam

തിരുവല്ല സ്പാ ബലാത്സംഗ കേസ്; ഒരാൾ കൂടി പിടിയിൽ

തിരുവല്ല സ്പാ ബലാത്സംഗ കേസിൽ ഒരു പ്രതി കൂടി പിടിയിൽ. വരുൺ ആണ് പിടിയിലായത്. ഇനി മൂന്ന് പേർ കൂടി കേസിൽ പിടിയിലാകാനുണ്ട്. കേസിൽ ആകെ ആറ് പ്രതികളാണുള്ളത്. നിരണം സ്വദേശിയാണ് പിടിയിലായ വരുൺ. പോലീസ് ഉദ്യോഗസ്ഥർ സ്പായിൽ നിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണത്തിൽ കഴമ്പില്ല എന്നാണ് അന്വേഷണസംഘത്തിന്റെ […]

World

‘റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് ഇന്ത്യൻ എണ്ണ കമ്പനികൾ പിന്മാറുന്നു’; ഏപ്രിൽ മുതൽ വിതരണം ഉണ്ടാകില്ല

റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് ഇന്ത്യൻ എണ്ണ കമ്പനികൾ പിൻവാങ്ങുന്നു. ഇന്ത്യ യുഎസ് വ്യാപാര കരാറിന് പിന്നാലെയാണ് നീക്കം. ഏപ്രിൽ മുതൽ വിതരണം ചെയ്യാനുള്ള എണ്ണ വാങ്ങുന്നതിൽ നിന്നാണ് പിന്മാറുന്നത് എന്ന് വിവരം. ഇന്ത്യൻ ഓയിൽ,ഭാരത് പെട്രോളിയം,റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ എണ്ണ കമ്പനികൾ മാർച്ച്‌ ഏപ്രിൽ മാസങ്ങളിൽ റഷ്യൻ […]

Health

മൂത്രം പിടിച്ചു വയ്ക്കുന്ന ശീലമുണ്ടോ?

പല സാഹചര്യങ്ങൾ കൊണ്ടും മൂത്രം ദീർഘനേരം പിടിച്ചുവയ്ക്കുന്ന ശീലം പലർക്കുമുണ്ട്. ഈ ശീലം ക്രമേണ നമ്മുടെ മൂത്രസഞ്ചിയെയും വൃക്കകളെയും തകരാറിലാക്കുന്നതാണ്. ശരീരത്തിൽ നിന്ന് മാലിന്യം പുറന്തള്ളാനുള്ള പ്രാഥമിക മാർ​ഗമാണ് മൂത്രമൊഴിക്കൽ. ഈ സ്വാഭാവിക പ്രക്രിയയെ തടസ്സപ്പെടുത്തുന്നത് ആരോ​ഗ്യത്തെ വിപരീതമായി ബാധിക്കാം. വൃക്കകൾ ഫിൽട്ടർ ചെയ്യുന്ന മാലിന്യം മൂത്രത്തിലൂടെയാണ് പുറന്തള്ളപ്പെടുന്നത്. […]

Health

പീനട്ട് ബട്ടർ കൊളസ്ട്രോൾ കൂട്ടുമോ?

തിരക്കുപിടിച്ച ദിവസങ്ങളിൽ ഈസി ബ്രേക്ക്ഫാസ്റ്റ് റെസിപ്പികളിലെ പ്രധാന ചേരുവയാണ് പീനട്ട് ബട്ടർ. ബ്രെഡിനൊപ്പവും ചപ്പാത്തിക്കൊപ്പവുമൊക്കെ യഥേഷ്ടം പീനട്ട് ബട്ടർ നമ്മൾ വാരിക്കോരി ഉപയോ​ഗിക്കാറുണ്ട്. എന്നാൽ പീനട്ട് ബട്ടർ കൊളസ്ട്രോൾ കൂട്ടുമെന്ന സംശയം കാലാകാലങ്ങളായി ചർച്ച ചെയ്യപ്പെടുന്നതാണ്. എന്നാൽ ഇത് വസ്തുതയല്ലെന്നാണ് ആരോ​ഗ്യ വിദ​ഗ്ധ‍ർ പറയുന്നത്. പീനട്ട് ബട്ടറിൽ സസ്യ […]

Keralam

കോണ്‍ഗ്രസിന്റെ പാതയില്‍ സിപിഎമ്മും; സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ സര്‍വേ

നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു പിന്നാലെ സിപിഎമ്മും സര്‍വേ നടത്തുന്നു. സര്‍വേ ഫലത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കാനാണ് തീരുമാനം. തുടര്‍ച്ചയായ മൂന്നാം തവണയും അധികാരം ഉറപ്പാക്കുക ലക്ഷ്യമിട്ടാണ് സിപിഎം സര്‍വേ നടത്തുന്നത്. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ഒരു സ്വകാര്യ ഏജന്‍സി ഇതിനകം തന്നെ സര്‍വേ നടപടികള്‍ ആരംഭിച്ചു […]

Keralam

ശബരിമല സ്വർണക്കൊള്ള; ‘യുഡിഎഫും ബിജെപിയും യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കാൻ ശ്രമിക്കുന്നു’; കടകംപള്ളി സുരേന്ദ്രൻ

ശബരിമല സ്വർണക്കൊള്ളക്കേസിലെ പുകമറ സൃഷ്ടിച്ചു യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കാൻ ആണ് യൂഡിഎഫും ബിജെപിയും ശ്രമിക്കുന്നതെന്ന് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വീണ്ടും കള്ള പ്രചാരണത്തിൻ്റെ ഭാണ്ഡക്കെട്ട് തുറക്കുന്നു. താൻ ഉണ്ണികൃഷ്ണൻ പോറ്റിയെ കാണാൻ ഒരു തവണ പോയെന്നു പറഞ്ഞത് ഓർമ്മ പിശകെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഒരു കുട്ടിക്ക് […]