Keralam

സെക്രട്ടേറിയറ്റിലെ ചായസത്കാരത്തിന് ആറ് ലക്ഷം രൂപ! മൂന്നു മാസത്തെ കണക്ക് പുറത്ത്

സെക്രട്ടറിയേറ്റിലെ ചീഫ് സെക്രട്ടറിയുടെയും വകുപ്പ് സെക്രട്ടറിമാരുടെയും ചായ കണക്ക് വിവരങ്ങൾ പുറത്ത്. മൂന്നു മാസത്തെ ചായ കുടിക്കായി സർക്കാരിന് ചിലവായത് 6 ലക്ഷം രൂപ. തുക അനുവദിച്ചു സർക്കാർ ഉത്തരവുമിറക്കി. ഫെബ്രുവരി 2 നു പൊതുഭരണ വകുപ്പ് ഇറക്കിയ ഈ ഉത്തരവ് കണ്ടാൽ സാധാരണക്കാരുടെ കണ്ണ് തള്ളും. ഒക്ടോബറിൽ […]

Keralam

‘യുഡിഎഫ് കൺവീനർ ആയതിന് ശേഷം വേട്ടയാടൽ ഉണ്ടായി; ഒളിച്ചോടാൻ ഞാൻ തയ്യാറല്ല’; അടൂർ പ്രകാശ്

ആരുടെയെങ്കിലും ഒപ്പം ചിത്രം ഉള്ളത് കൊണ്ടാണോ എസ്ഐടി അന്വേഷണം നടത്തുന്നത് എന്നാണ് സംശയമെന്ന് അടൂർ പ്രകാശ് എംപി.അടൂർ പ്രകാശ് യുഡിഎഫ് കൺവീനർ ആയതിന് ശേഷം ഒരുപാട് വേട്ടയാടൽ ഉണ്ടായി. താൻ ഒളിച്ചോടിയിട്ടില്ലെന്നും മാധ്യമങ്ങൾക്ക് മുന്നിലൂടെയാണ് പുറത്തേക്ക് വന്നതെന്നും അടൂർ പ്രകാശ് പറഞ്ഞു. 96 മുതൽ പലതിനെയും നേരിട്ട് കൊണ്ടാണ് […]

Keralam

‘ശബരിമല സ്വർണക്കൊള്ള തിരഞ്ഞെടുപ്പ് കഴിയുന്ന വരെ മാത്രമേ കാണൂ; എൻ‌എസ്എസ്- എസ്എൻഡിപി ഐക്യം ഇപ്പോൾ വിഷയം അല്ല’; വെള്ളാപ്പള്ളി നടേശൻ

ശബരിമല സ്വർണക്കൊള്ള വിഷയം തിരഞ്ഞെടുപ്പ് കഴിയുന്ന വരെ മാത്രമേ കാണുവെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അതുകഴിഞ്ഞാൽ ചർച്ച പോലും ഉണ്ടാകില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യുഡിഫ് ഉണ്ടെന്നും എൽഡിഎഫ് ഉണ്ടെന്നും പറയുന്നു. വ്യക്തിപരമായി തേജോവധം ചെയ്യാൻ ആണ് ഉപയോഗിക്കുന്നതെന്ന് അദേഹം പറഞ്ഞു. പിണറായി വിജയൻ […]

Keralam

മുഖ്യമന്ത്രിയുടെ മത്സ്യവിഭവത്തോടുള്ള താത്പര്യം സൂചിപ്പിച്ച് നടത്തിയ പ്രതികരണം; വിശദീകരണവുമായി സി ദിവാകരൻ

മുഖ്യമന്ത്രി പിണറായി വിജയന്റെ മത്സ്യവിഭവത്തോടുള്ള താത്പര്യം സൂചിപ്പിച്ച് നടത്തിയ പ്രതികരണത്തിൽ വിശദീകരണവുമായി സിപിഐ നേതാവ് സി ദിവാകരൻ. തന്റെ പ്രതികരണം കൗതുകമായി മാത്രം കണ്ടാൽ മതിയെന്നാണ് ഇന്ന് നടത്തിയ പ്രതികരണം. സിപിഐഎം നേതാവ് ആനത്തലവട്ടം ആനന്ദന്റെ വസതിയിൽ ഒരുക്കിയ ഉച്ചഭക്ഷണത്തിൽ ഇഷ്ടപ്പെട്ട മീൻ വിഭവം ഇല്ലാത്തതിനാൽ പിണറായി വിജയൻ […]

Keralam

മെഡിക്കൽ കോളജിലെ ശമ്പളപരിഷ്കരണ കുടിശിക; ഉചിതമായ തീരുമാനം ഇല്ലങ്കിൽ തുടർ സമരം ശക്തമാക്കുമെന്ന് KGMCTA മുന്നറിയിപ്പ്

സർക്കാർ മെഡിക്കൽ കോളജിലെ ശമ്പളപരിഷ്കരണ കുടിശിക വിഷയത്തിൽ ഉചിതമായ തീരുമാനമുണ്ടായില്ലെങ്കിൽ ശക്തമായ തുടർ സമരമുണ്ടാകുമെന്ന മുന്നറിയിപ്പുമായി KGMCTA. നിലവിലെ കുടിശ്ശിക നൽകുന്നതുവരെ ചട്ടപ്പടി സമരവും നിസ്സഹകരണവും റിലേ സത്യാഗ്രഹവും തുടരും. ഇന്നലെ വന്ന ഉത്തരവിൽ 2016 മുതൽ നൽകേണ്ട കുടിശ്ശികയുടെ കാര്യത്തിൽ തീരുമാനമുണ്ടായില്ലെന്നും KGMCTA വ്യക്തമാക്കുന്നു. കേന്ദ്ര നിർവാഹക […]

Keralam

‘സോണിയ ഗാന്ധിയെ പോറ്റി സന്ദർശിച്ചത് എങ്ങനെ? എൽഡിഎഫ് 110 സീറ്റ് തിരഞ്ഞെടുപ്പിൽ നേടും എന്ന് പറഞ്ഞാൽ നേടും’; മന്ത്രി വി ശിവൻകുട്ടി

സ്വർണ്ണക്കൊള്ളയിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് കെ സി വേണു ഗോപാൽ മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചതെന്ന് മന്ത്രി വി ശിവൻകുട്ടി. സ്വർണ്ണക്കൊള്ളയിലെ പ്രതികൾ സോണിയ ഗാന്ധിയെ കണ്ടതിൽ കെസി വേണുഗോപാൽ മറുപടി പറയണമെന്നും മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു. സ്വർണ്ണക്കൊള്ളയിൽ കൂടുതൽ തെളിവുകൾ പുറത്ത് വരുന്നു. യുഡിഎഫിനെയും കോൺഗ്രസിനെയും കൂടുതൽ പ്രതിസന്ധിയിൽ […]

Keralam

ജമാഅത്തെ ഇസ്ലാമിക്കെതിരായ പരാമർശം; ‘വിമർശിച്ചവർ ചരിത്രം പറഞ്ഞുകൊണ്ടേയിരിക്കണം എന്ന രാഷ്ട്രീയം അറിയാത്തവർ’; എകെ ബാലൻ

ജമാഅത്തെ ഇസ്ലാമിക്ക് എതിരായ പരാമർശത്തിൽ പാർട്ടിയിൽ നിന്നുയർന്ന വിമർശനങ്ങൾക്കെതിരെ മുതിർന്ന സിപിഐഎം നേതാവ് എ.കെ.ബാലൻ. ചരിത്രം പറഞ്ഞുകൊണ്ടേയിരിക്കണം എന്ന രാഷ്ട്രീയം അറിയാത്തവരാണ് വിമർശിച്ചത്. പണ്ടൊക്കെ പാർട്ടി നേതാക്കൾ അഭിപ്രായം പറഞ്ഞാൽ എല്ലാവരും അതിനൊപ്പം നിൽക്കും. ഇപ്പോൾ അക്കാര്യത്തിൽ വീഴ്ചയുണ്ടെന്നും അത് തിരുത്താനാണ് പാർട്ടി തീരുമാനമെന്നും എ.കെ.ബാലൻ പറഞ്ഞു. അതിശക്തമായ […]

Keralam

എൽഡിഎഫ് ജാഥയിൽ വിദ്യാർഥികളെ പങ്കെടുപ്പിച്ചെന്ന് പരാതി; കുട്ടികളെ എത്തിച്ചത് സർക്കാർ വാഹനത്തിൽ

മന്ത്രി കെ എൻ ബാലഗോപാൽ കൊല്ലം കൊട്ടാരക്കരയിൽ നയിച്ച എൽഡിഎഫ് വികസന സന്ദേശജാഥയിൽ വിദ്യാർഥികളെ പങ്കെടുപ്പിച്ചെന്ന് പരാതി. കൊട്ടാരക്കര സർക്കാർ നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികളെ സർക്കാർ വാഹനത്തിൽ ജാഥയ്ക്ക് എത്തിച്ചെന്ന ആരോപണവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തി. നിയമനടപടികൾ സ്വീകരിക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജു ജോർജ്  പറഞ്ഞു. […]

Keralam

സ്പായിലെ കൂട്ട ബലാത്സംഗക്കേസ്; നാല് പ്രതികൾ ബെംഗളൂരുവിലേക്ക് കടന്നു?

പത്തംനംതിട്ട തിരുവല്ല സ്പായിലെ കൂട്ട ബലാത്സംഗക്കേസിലെ നാല് പ്രതികൾ ബെംഗളൂരുവിലേക്ക് കടന്നതായി സൂചന. അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക സംഘം ബംഗളൂരുവിലേക്ക് പോയേക്കും. തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതികളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പ്രതികളുമായി ബന്ധമുള്ളവരെ പോലീസ് നിരീക്ഷിക്കുന്നു. ഗൂണ്ടാപ്പിരിവ് ആവശ്യപ്പെട്ട് […]

Keralam

ശബരിമല സ്വർണക്കൊള്ള: ആന്റോ ആന്റണിയെ എസ്ഐടി ചോദ്യം ചെയ്യും

ശബരിമല സ്വർണക്കൊള്ളയിൽ അടൂർ പ്രകാശ് എംപിക്ക് പിന്നാലെ ആന്റോ ആന്റണി എംപിയും ചോദ്യമുനയിലേക്ക്. സ്വർണക്കൊള്ള കേസ് മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള അടുപ്പം സംബന്ധിച്ച് എസ്ഐടി ആന്റോ ആന്റണിയെ ചോദ്യം ചെയ്യും. എസ്ഐടി നോട്ടീസ് നൽകി വിളിച്ച് വരുത്തി ചോദ്യം ചെയ്യും. സോണിയ ഗാന്ധിക്ക് ഒപ്പമുള്ള ചിത്രത്തിൽ ആൻ്റോ ആന്റണിയുമുണ്ടായിരുന്നു. […]