India

ഡിജിറ്റല്‍ ഇടപാടുകളിലെ തട്ടിപ്പിനിരയാവുന്ന ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കാന്‍ റിസര്‍വ് ബാങ്ക് നടപടി

മുംബൈ: ഡിജിറ്റല്‍ ഇടപാടുകളിലെ തട്ടിപ്പിനിരയാവുന്ന ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കാന്‍ റിസര്‍വ് ബാങ്ക് നടപടി. തട്ടിപ്പുകള്‍ക്ക് ഇരയാകുന്നവര്‍ക്ക് 25,000 രൂപവരെ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് പദ്ധതി തയ്യാറാക്കിയതായി ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര അറിയിച്ചു. സാമ്പത്തികത്തട്ടിപ്പുകളില്‍ 65 ശതമാനവും 50,000 രൂപയില്‍ താഴെ വരുന്നതാണ്. ഇത്തരം തട്ടിപ്പുകള്‍ക്കാണ് നഷ്ടപരിഹാരം ലഭ്യമാക്കുകയെന്ന് മല്‍ഹോത്ര […]

Keralam

ന്യൂനപക്ഷ വോട്ടുകള്‍ ഇടതിനൊപ്പം തന്നെ; കണക്കുകള്‍ നിരത്തി ഡോ.ടി എം തോമസ് ഐസക്

സംസ്ഥാനം നിയമസഭ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം കാത്തിരിക്കുന്ന ഘട്ടത്തില്‍ വിവിധ ജന സമൂഹങ്ങളുടെ പിന്തുണ ആര്‍ജ്ജിക്കാന്‍ കൂട്ടലും കിഴിക്കലുമായി മുന്നണികള്‍ സജീവമാണ്. കേരളത്തിലെ വോട്ടര്‍മാരില്‍ പാതിയോളം വരുന്ന ന്യൂനപക്ഷങ്ങളുടെ പിന്തുണ അനുകൂലമാക്കാനുള്ള കൊണ്ടു പിടിച്ച ശ്രമത്തിലാണ് മുന്നണികള്‍.രാഷ്ട്രീയം പറയാന്‍ ഇരു മുന്നണികളും പ്രചാരണ ജാഥകളുമായി ജനങ്ങളിലേക്കിറങ്ങിക്കഴിഞ്ഞു. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ […]

Keralam

‘യുഡിഎഫ് 100ലധികം സീറ്റുകള്‍ നേടും, തോറ്റുകഴിയുമ്പോള്‍ പിണറായി വിജയന്‍ ഓടുന്ന സ്പീഡ് ആയിരിക്കും 110’; വി ഡി സതീശൻ

നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് 100ലധികം സീറ്റുകള്‍ നേടുമെന്നും തോറ്റുകഴിയുമ്പോള്‍ പിണറായി വിജയന്‍ കണ്ടംവഴി ഓടുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വികസനമല്ലാതെ മറ്റൊന്നും യുഡിഎഫ് പറഞ്ഞിട്ടില്ല. പുതുയുഗ യാത്ര എന്നു പറഞ്ഞാല്‍, കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി കേരളത്തിന്റെ ഭാവിയെക്കുറിച്ചും പുതിയ പദ്ധതികളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്ന ഒന്നാണ്. 30 […]

Keralam

അടൂർ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്തു; മൊഴിയെടുപ്പ് രണ്ടര മണിക്കൂർ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ സംസ്ഥാന പൊലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ചോദ്യം ചെയ്തു. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടൂർ പ്രകാശ് നിൽക്കുന്ന ഫോട്ടോകൾ നേരത്തെ പുറത്തുവന്നതിൻ്റെ പശ്ചാത്തലത്തിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുൻപായുള്ള നിർണായക നീക്കമായാണ് ഇത് […]

Keralam

‘അതിഥികളെ ബഹുമാനിക്കുന്നത് സംസ്കാരം; ക്രൈസ്തവ പുരോഹിതര്‍ ക്ഷേത്രത്തില്‍ കടന്നതില്‍ ആചാരലംഘനമില്ല’ ഹൈക്കോടതി.

കൊച്ചി: അടൂര്‍ കടമ്പനാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ക്രിസ്ത്യന്‍ പുരോഹിതര്‍ പ്രവേശിച്ച സംഭവത്തില്‍ ആചാര ലംഘനമില്ലെന്ന് ഹൈക്കോടതി. ഓര്‍ത്തഡോക്‌സ് സഭ കടമ്പനാട് ഭദ്രാസനാധിപന്‍ ഡോ. സഖറിയാസ് മാര്‍ അപ്രേമും മറ്റൊരു പുരോഹിതനും ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ച് പ്രാര്‍ഥന നടത്തിയ സംഭവം ചോദ്യം ചെയ്ത് സനില്‍ നാരായണന്‍ നമ്പൂതിരി എന്നയാള്‍ നല്‍കിയ ഹര്‍ജിയിലാണ് […]

District News

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ ഭക്തജന കൂട്ടായ്മയുടെ നേതൃത്വത്തിൽ 1100 സഹസ്രകലശ കുടങ്ങളുടെ സമർപ്പണം നാളെ

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ ഭക്തജന കൂട്ടായ്മയുടെ നേതൃത്വത്തിൽ 1100 സഹസ്രകലശ കുടങ്ങൾ സമർപ്പിക്കുന്നു. നാളെ രാവിലെ 8 ന് 1100 ചെമ്പ് കുടങ്ങൾ സമർപ്പിക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി പങ്കെടുക്കും. ക്ഷേത്ര ബിംബത്തിന് ധാരയ്ക്കായുള്ള 40 ചെമ്പുകുടങ്ങളുടെ സമർപ്പണം സുരേഷ് ഗോപി നടത്തും. ക്ഷേത്രങ്ങളിൽ ദേവചൈതന്യം വർദ്ധിപ്പിക്കുന്നതിനായി […]

Keralam

ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് എസ്ഐടി യു‍ഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നതിൽ പ്രതികരിച്ച് കെ സുധാകരൻ

ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് എസ്ഐടി യു‍ഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നതിൽ പ്രതികരിച്ച് കെ സുധാകരൻ. അടൂർ പ്രകാശിനെ ചോദ്യം ചെയുന്നത് രാഷ്ട്രീയപ്രേരിതം. കെപിസിസി പ്രസിഡന്റിനെ വരേം ചോദ്യം ചെയ്തേക്കും. പോറ്റിയെ കയറ്റിയത് യു‍ഡിഎഫ് എന്നത് മുഖ്യമന്ത്രിയുടെ ആരോപണം. പലരും വായിൽ തോന്നിയത് വിളിച്ചു പറയും. […]

Keralam

എം പരിവാഹന്റെ പേരില്‍ വാട്‌സ്ആപ്പിലൂടെ വീണ്ടും തട്ടിപ്പ്, ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പണം പോകും; ജാഗ്രത

തിരുവനന്തപുരം: എം പരിവാഹന്‍ ആപ്പിന്റെ മറവില്‍ സൈബര്‍ തട്ടിപ്പുകള്‍ പെരുകുന്നതായി റിപ്പോര്‍ട്ട്. പിഴയടക്കാനാവശ്യപ്പെട്ട് വാട്‌സ്ആപ്പ് വഴി നടക്കുന്ന തട്ടിപ്പില്‍ തിരുവനന്തപുരത്ത് നിരവധി ആളുകള്‍ തട്ടിപ്പിന് ഇരയായതായാണ് വിവരം. നിരവധിയാളുകള്‍ക്ക് പണം നഷ്ടമായതായി തിരുവനന്തപുരം റൂറല്‍ സൈബര്‍ ക്രൈം പൊലീസ് അറിയിച്ചു. ട്രാഫിക് നിയമലംഘനത്തിന് പിഴ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് വാട്‌സ്ആപ്പ് […]

Keralam

‘മതരാഷ്ട്ര വാദം ഉപേക്ഷിച്ചെന്ന് കോടതിയിൽ സത്യവാങ്മൂലം നൽകാൻ തയ്യാറുണ്ടോ ?; ജമാഅത്തെ ഇസ്ലാമിയെ വെല്ലുവിളിച്ച് എ കെ ബാലൻ

ജമാഅത്തെ ഇസ്ലാമിയെ വെല്ലുവിളിച്ച് മുതിർന്ന സിപിഐഎം നേതാവ് എ.കെ.ബാലൻ. മതരാഷ്ട്ര വാദം ഉപേക്ഷിച്ചെന്ന് സത്യവാങ്മൂലം കോടതിയിൽ നൽകാൻ ജമാഅത്തെ ഇസ്ലാമി തയ്യാറുണ്ടോയോണ്ടെന്നാണ് ചോദ്യം. മതരാഷ്ട്രമാണ് അവരുടെ ലക്ഷ്യം. ഇന്ത്യയെ ഇസ്ലാം റിപ്പബ്ലിക്കാകാനാണ് അവരുടെ ലക്ഷ്യം അത് ഒരു രൂപത്തിലും അംഗീകരിക്കാനാകില്ല. മതരാഷ്ട്രവാദം ലക്ഷ്യം വെക്കുന്നത് അപകടകരം എന്നാണ് സമസ്ത […]

World

യുകെയില്‍ വിസ ചട്ടലംഘനം; കെയര്‍ ഹോമുകളുടെ ലൈസന്‍സ് കൂട്ടത്തോടെ റദ്ദാക്കി ഹോം ഓഫീസ്, മലയാളി ജീവനക്കാരും ആശങ്കയില്‍

യുകെയിലെ ആരോഗ്യ പരിചരണ മേഖലയില്‍ വിദേശ തൊഴിലാളികളെ ചൂഷണം ചെയ്യാതിരിക്കാന്‍ വിദേശ തൊഴിലാളികളെ എത്തിക്കാനുള്ള സ്‌പോണ്‍സര്‍ഷിപ്പ് ലൈസന്‍സുകള്‍ ഹോം ഓഫീസ് വ്യപകമായ റദ്ദാക്കുന്നു. വിസ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുക, ജീവനക്കാരെ ചൂഷണം ചെയ്യുക, കുറഞ്ഞ ശമ്പളം നല്‍കുക തുടങ്ങിയ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഈ നീക്കം യുകെയില്‍ […]