Keralam

നിയമസഭാ തിരഞ്ഞെടുപ്പ്; സി കെ ജാനുവിന് യുഡിഎഫ് സീറ്റ് നല്‍കണമെന്ന് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി

നിയമസഭാ തിരഞ്ഞെടുപ്പില്‍ സി കെ ജാനുവിന് യുഡിഎഫ് സീറ്റ് നല്‍കണമെന്ന് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി. വയനാട്ടില്‍ സംവരണ സീറ്റുകളില്‍ മത്സരിക്കുന്നത് കുറിച്യ, കുറുമ വിഭാഗങ്ങളാണെന്നും അടിയ, പണിയ വിഭാഗത്തിനും സീറ്റ് വേണമെന്നും ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്റ് ചന്തുണ്ണി പറഞ്ഞു. വയനാട് ജില്ലയില്‍ ഏറ്റവും പിന്നോക്കം […]

World

പുതിയ ആണവായുധ നിയന്ത്രണ ഉടമ്പടിക്ക് ആഹ്വാനം ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

പുതിയ ആണവായുധ നിയന്ത്രണ ഉടമ്പടിക്ക് ആഹ്വാനം ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യയുമായുണ്ടായിരുന്ന ന്യൂ സ്റ്റാര്‍ട്ട് ഉടമ്പടിയുടെ കാലാവധി ഇന്നലെ അവസാനിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ ആഹ്വാനം. പഴയ ഉടമ്പടിയേക്കാള്‍ മെച്ചപ്പെട്ടതും ആധുനികവത്ക്കരിക്കപ്പെട്ടതുമായ പുതിയ ഉടമ്പടിയാണ് ആവശ്യമെന്നും ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. ഇന്ത്യയും പാകിസ്ഥാനും തമ്മിലും […]

Keralam

ചുരിദാര്‍ ധരിച്ചെത്തിയ അധ്യാപികയെ വിലക്കിയ സംഭവം; ‘സ്‌കൂള്‍ മാനേജര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണം’; പ്രധാനാധ്യാപിക

കൊട്ടാരക്കരയില്‍ ചുരിദാര്‍ ധരിച്ചെത്തിയതിന് സ്‌കൂള്‍ മാനേജ്മെന്റ് ഗേറ്റില്‍ തടഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി പ്രധാനാധ്യാപിക. സ്‌കൂള്‍ മാനേജര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണം. വിവേചനം തന്നോട് മാത്രമെന്നും സ്‌കൂളില്‍ സ്വസ്ഥമായി ജോലി ചെയ്യാനുള്ള സാഹചര്യം വിദ്യാഭ്യാസ വകുപ്പ് ഒരുക്കി തരണമെന്നും സിന്ധു എസ് നായര്‍ പറഞ്ഞു. പൊലീസ് കേസെടുത്തിട്ടുണ്ട്. സെക്യൂരിറ്റി ശശാങ്കനെതിരെ […]

Keralam

‘ഞാന്‍ ആണ് വണ്ടി ഓടിച്ചിരുന്നത്; ബൈക്ക് വന്ന് കാറില്‍ ഇടിക്കുകയായിരുന്നു; ടെന്‍ഷനായിപ്പോയി’; മണിയന്‍പിള്ള രാജു

തിരുവനന്തപുരം വഴുതക്കാട് ട്രിവാന്‍ഡ്രം ക്ലബിന് സമീപമുണ്ടായ വാഹനാപകടത്തില്‍ പ്രതികരണവുമായി കാര്‍ ഓടിച്ച നടന്‍ മണിയന്‍ പിള്ള രാജു.ബൈക്ക് വന്ന് കാറില്‍ ഇടിക്കുകയായിരുന്നെന്ന് മണിയന്‍പിള്ള രാജു പറഞ്ഞു. അപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ട് പേര്‍ക്കാണ് പരുക്കേറ്റത്.  ഞാന്‍ ആണ് വണ്ടി ഓടിച്ചിരുന്നത്. ട്രിവാന്‍ട്രം ക്ലബ്ബില്‍ ഇറങ്ങുകയായിരുന്നു. വഴുതക്കാട് ഭാഗത്ത് നിന്ന […]

Keralam

ദീപക്കിന്റെ മരണം: ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തില്‍, പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചുമണിവരെ കസ്റ്റഡിയില്‍ കിട്ടിയ ഷിംജിതയെ മെഡിക്കല്‍ കോളേജ് പൊലീസ് വിശദമായി ചോദ്യം ചെയ്തു. ലൈംഗിക ആരോപണത്തില്‍ ഉറച്ചു […]

Keralam

സിനിമാനടന്റെ കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാര്‍ക്ക് ഗുരുതര പരിക്ക്; വാഹനം നിര്‍ത്താതെ പോയി

സിനിമാ നടന്റെ കാര്‍ ഇടിച്ച് രണ്ടു ബൈക്ക് യാത്രക്കാര്‍ക്ക് സാരമായ പരിക്കേറ്റു. തിരുവനന്തപുരം വഴുതയ്ക്കാട് ശ്രീമൂലം ക്ലബിന് സമീപത്തുവെച്ചാണ് അപകടം ഉണ്ടായത്. ബൈക്ക് യാത്രക്കാരായ നിവേദിത് കൃഷ്ണ, സൂരജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം. നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാറാണ് അപകടമുണ്ടാക്കിയത്. അപകടത്തില്‍പ്പെട്ട ബൈക്ക് […]

World

ആണവായുധ നിയന്ത്രണ കരാർ പുതുക്കണം, ആയുധ മത്സരം ഒഴിവാക്കണം; അമേരിക്കയോടും റഷ്യയോടും മാർപാപ്പ

അമേരിക്കയും റഷ്യയും ആണവായുധ നിയന്ത്രണ കരാറായ ന്യൂ സ്റ്റാർട്ട് പുതുക്കണമെന്ന് അഭ്യർത്ഥിച്ച് ലിയോ മാർപാപ്പ. വത്തിക്കാനിൽ നടത്തിയ പ്രതിവാര പ്രഭാഷണത്തിലാണ് മാർപാപ്പ ഈ ആവശ്യം ഉന്നയിച്ചത്. ആയുധ മത്സരം ഒഴിവാക്കാൻ സാധ്യമായതെല്ലാം ചെയ്യാൻ നിലവിലെ ലോകസാഹചര്യം ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓരോ രാജ്യവും വിന്യസിച്ചിരിക്കുന്ന തന്ത്രപരമായ ആണവായുധങ്ങളുടെ എണ്ണം […]

Sports

വനിതാ പ്രീമിയർ ലീഗ്; കിരീടത്തിൽ മുത്തമിട്ട് ആർസിബി

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു വനിതാ പ്രീമിയർ ലീഗ് ചാമ്പ്യൻസ്. ആവേശ പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ 6 വിക്കറ്റിനാണ് തോൽപ്പിച്ചത്. ആർസിബിയുടെ രണ്ടാം കിരീടമാണിത്. ആദ്യം ബാറ്റ് ചെയ്ത് ഡല്‍ഹി ഉയര്‍ത്തിയ 204 റണ്‍സിന്‍റെ റെക്കോര്‍ഡ് വിജയലക്ഷ്യം നാല് വിക്കറ്റ് മാത്രം ലക്ഷ്യത്തില്‍ മറികടന്നാണ് ആര്‍സിബി വനിതാ ഐപിഎല്ലിലെ ഹാട്രിക്ക് […]

India

ആശങ്കപ്പെടേണ്ടതില്ല, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറവാണ്; ഡല്‍ഹിയിലെ മിസ്സിംഗ് പരാതികളില്‍ പോലീസ്

ഡല്‍ഹിയില്‍ നിന്ന് ജനുവരി പകുതി വരെ 800 പേരെ കാണാനില്ല എന്ന റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി ഡല്‍ഹി പോലീസ്. മുന്‍ വര്‍ഷങ്ങളിലെ കണക്ക് വച്ച് പരിശോധിക്കുമ്പോള്‍ എണ്ണത്തില്‍ കുറവെന്നാണ് പോലീസ് പറയുന്നത്. ഭയപ്പെടണ്ട സാഹചര്യമില്ല, സംഭവത്തില്‍ ക്രിമിനല്‍ സംഘങ്ങള്‍ക്ക് ബന്ധമില്ലെന്നും ഡല്‍ഹി പോലീസ് വ്യക്തമാക്കി. തെറ്റായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെ നടപടി […]

Keralam

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റി ജയിലിൽ നിന്ന് പുറത്തിറങ്ങി

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനായി. ഇന്ന് വൈകിട്ടോടെയാണ് തിരുവനന്തപുരത്തെ സ്പെഷ്യൽ സബ് ജയിലിൽ നിന്ന് പോറ്റി പുറത്തിറങ്ങിയത്. കട്ടിളപ്പാളി കേസിൽ ഇന്ന് കൊല്ലം വിജിലൻസ് കോടതി പോറ്റിക്ക് കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരുന്നു. ജനുവരി 21 ന് ദ്വാരപാലക ശില്പക്കേസിൽ സ്വാഭാവിക ജാമ്യം നൽകിയിരുന്നു. […]