Keralam

സർക്കാർ ഉത്തരവുകളെ ധിക്കരിച്ചു; കോന്നിയിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർക്ക് സസ്പെൻഷൻ

പത്തനംതിട്ട കോന്നി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എസ് ശശീന്ദ്രകുമാറിന് സസ്പെൻഷൻ. സർക്കാർ നയത്തിനും ഉത്തരവുകൾക്കും വിരുദ്ധമായി പ്രവർത്തിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ലൈസൻസ് ഉള്ള പാലാ സ്വദേശികളായ മൂന്ന് പേർ ഇക്കഴിഞ്ഞ ജനുവരി 11 ന് മലയാലപ്പുഴ പഞ്ചായത്തിൻ്റെ കീഴിലുള്ള സ്ഥലത്തെത്തി കാട്ടുപന്നിയെ വെടിവെച്ചുകൊല്ലുകയുണ്ടായി. എന്നാൽ ഇവർ കാട്ടുപന്നിയെ വെടിവെച്ചുകൊന്നത് […]

Business

തിരിച്ചുകയറി സ്വര്‍ണവില, ഒറ്റയടിക്ക് 400 രൂപ വര്‍ധിച്ചു; 1,18,000ന് മുകളില്‍ തന്നെ

കൊച്ചി: ഇന്നലെ രണ്ടു തവണയായി 640 രൂപ കുറഞ്ഞ സ്വര്‍ണവില ഇന്ന് തിരിച്ചുകയറി. ഇന്ന് പവന് 400 രൂപയാണ് വര്‍ധിച്ചത്. 1,18,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 50 രൂപയാണ് വര്‍ധിച്ചത്. 14,810 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം […]

Keralam

‘ആര് ഇന്റര്‍വ്യൂ ചെയ്താലും ഇത്തവണ സര്‍ക്കാരിനെ രക്ഷപ്പെടുത്താന്‍ പറ്റുമെന്ന് തോന്നുന്നില്ല’; ഷാഫി പറമ്പില്‍

തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലുവിന്റെ പ്രവര്‍ത്തനം തള്ളാതെ ഷാഫി പറമ്പില്‍ എംപി. എഐസിസിക്ക് അസിസ്റ്റന്‍സ് ആണ് കനഗോലു നല്‍കുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ പൂര്‍ണ്ണമായും പിആര്‍ മാത്രമായി മാറിയെന്നും ഷാഫി പറമ്പില്‍  പറഞ്ഞു. മുഖ്യമന്ത്രിയെ മോഹന്‍ലാല്‍ ഇന്റര്‍വ്യൂ ചെയ്തതിനെ ഷാഫി പറമ്പില്‍ പരിഹസിച്ചു. ആരു ഇന്റര്‍വ്യൂ ചെയ്താലും സര്‍ക്കാരിനെ രക്ഷിക്കാന്‍ […]

Business

പാലിന് ലിറ്ററിന് നാലു രൂപ കൂട്ടണം; സര്‍ക്കാര്‍ അനുമതി തേടി മില്‍മ

തിരുവനന്തപുരം: മില്‍മ പാലിന് ലിറ്ററിന് നാലു രൂപ കൂട്ടാന്‍ സര്‍ക്കാര്‍ അനുമതി തേടി മില്‍മ. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവില്‍വരുന്നതിനു മുന്‍പ് വിഷയത്തില്‍ അനുകൂല തീരുമാനമെടുക്കണമെന്നാണ് മില്‍മ ഭരണസമിതിയുടെ ആവശ്യം പാല്‍വില ലിറ്ററിന് 4-6 രൂപ വരെ വര്‍ധിപ്പിക്കാന്‍ വിദഗ്ധസമിതി ശുപാര്‍ശ ചെയ്തിരുന്നു. മില്‍മ ആവശ്യപ്പെട്ടാല്‍ പാല്‍വില കൂട്ടുന്നത് […]

Keralam

ഐസിയുവില്‍ മന്ത്രിക്കൊപ്പം നഴ്‌സുമാരുടെ സെല്‍ഫി; വിശദീകരണം തേടി ആരോഗ്യമന്ത്രിയുടെ ഓഫിസ്; നഴ്‌സുമാര്‍ക്കെതിരെ നടപടിക്ക് സാധ്യത

കെഎസ്‌യു പ്രതിഷേധത്തില്‍ കഴുത്തിന് പരുക്കേറ്റ് ഐസിയുവില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജിനൊപ്പം ആരോഗ്യപ്രവര്‍ത്തകര്‍ സെല്‍ഫിയെടുത്ത സംഭവത്തില്‍ വിശദീകരണം തേടി ആരോഗ്യമന്ത്രിയുടെ ഓഫിസ്. സംഭവത്തില്‍ ആശുപത്രി സൂപ്രണ്ട് അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ നടപടിയ്ക്ക് സാധ്യതയുണ്ട്.  ഐസിയുവില്‍ രോഗിയ്‌ക്കൊപ്പം ഫോട്ടോയെടുക്കരുതെന്നാണ് ചട്ടം. ഈ ചട്ടം ലംഘിച്ചതിലാണ് ആരോഗ്യമന്ത്രിയുടെ ഓഫിസ് പരിയാരം […]

Keralam

ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് ദാരുണാന്ത്യം

ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവ് മരിച്ചു. പത്താം ബ്ലോക്കിലെ സോമന്റെ മകൻ അനീഷാണ് മരിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് കാട്ടനയുടെ ആക്രമണമുണ്ടായത്. പുലർച്ചെ അനീഷ് വീടിനു പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ആനയുടെ ആക്രമണം. നെഞ്ചിലടക്കം ചവിട്ടേറ്റതായി വിവരമുണ്ട്. ആക്രമണമുണ്ടായതിനു പിന്നാലെ അനീഷിനെ നാട്ടുകാർ പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും […]

Keralam

‘മന്ത്രിക്കൊപ്പം നഴ്‌സുമാരുടെ ഫോട്ടോഷൂട്ട്, ആരോഗ്യമന്ത്രി ഐസിയു സംവിധാനം ദുരുപയോഗം ചെയ്യുന്നു’; വീണാ ജോര്‍ജിനെതിരെ കെഎസ്‌യു

കെഎസ്‌യു പ്രതിഷേധത്തിനിടെ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ വിമര്‍ശനം തുടര്‍ന്ന് കെഎസ്‌യു. പരുക്കുകളില്ലാത്ത മന്ത്രി ഐസിയു സംവിധാനം ദുരുപയോഗം ചെയ്യുന്നുവെന്നാണ് വിമര്‍ശനം. മന്ത്രിയും നഴ്‌സുമാരും ചേര്‍ന്നെടുത്ത ചിത്രം പങ്കുവച്ച് രൂക്ഷ വിമര്‍ശനമാണ് കെഎസ്‌യു ഉന്നയിച്ചിരിക്കുന്നത്. മന്ത്രിക്കൊപ്പം നഴ്‌സുമാര്‍ ഫോട്ടോഷൂട്ട് നടത്തുന്നു. ആശുപത്രികളില്‍ പാലിക്കേണ്ട മര്യാദകള്‍ ലംഘിക്കപ്പെട്ടുവെന്നും […]

Keralam

മന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു

കെഎസ്‌യു കരിങ്കൊടി പ്രതിഷേധത്തിനിടെ പരുക്കേറ്റ് പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രിവിട്ടു. ഔദ്യോഗിക വാഹനത്തിൽ ഇന്ന് പുലർച്ചെ നാല്‌ മണിയോടെയാണ് മന്ത്രി കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചത്. കഴിഞ്ഞദിവസം ഓൺലൈനായി ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിൽ മന്ത്രിയുടെ ആരോഗ്യനില മെച്ചപ്പെട്ടിരുന്നു. രക്തസമ്മർദ്ദവും സാധാരണ നിലയിലാണ്. […]

Keralam

പടിപൂജ ബുക്കിങ്ങിന്റെ രേഖകള്‍ പിടിച്ചെടുക്കണം; കടുത്ത നടപടിയുമായി ഹൈക്കോടതി

ശബരിമല പടിപൂജ ബുക്കിങിന്റെ എല്ലാ രേഖകളും പിടിച്ചെടുക്കാന്‍ ചീഫ് വിജിലന്‍സ് ഓഫീസര്‍ക്ക് ഹൈക്കോടതിയുടെ നിര്‍ദേശം. പടിപൂജ ബുക്ക് ചെയ്തത് മിക്കതും വ്യാജ മേല്‍വിലാസങ്ങളിലാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. ചീഫ് വിജിലന്‍സ് ഓഫീസറുടെ അന്വേഷണത്തിലാണ് വ്യാപക ക്രമക്കേട് കണ്ടെത്തിയത്. പടിപൂജയുടെ ബുക്കിങ് മറിച്ചുവില്‍ക്കുന്നുവെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചിരുന്നു. പിന്നാലെയാണ് കോടതിയുടെ […]

Health

അമിതമായി ദേഷ്യപ്പെടുന്നവര്‍ക്ക് ഹൃദയാഘാത സാധ്യത കൂടുതലെന്ന് പഠനം

കോപമുണ്ടാകുമ്പോള്‍ അത് രക്തക്കുഴലുകളില്‍ സമ്മര്‍ദ്ദം ഉണ്ടാക്കുകയും രക്തപ്രവാഹം തടസ്സപ്പെടുത്തുകയും ഹൃദയാഘാതം അല്ലെങ്കില്‍ പക്ഷാഘാത സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് ഒരു പുതിയ പഠനം പറയുന്നു. വെറും 8 മിനിറ്റുണ്ടാകുന്ന കോപ വികാരങ്ങളുടെ പ്രഭാവം 40 മിനിറ്റ് വരെ നീണ്ടുനില്‍ക്കാറുണ്ടെന്ന് ഗവേഷകര്‍ പറയുന്നുയുഎസിലെ ചില ശാസ്ത്രജ്ഞര്‍ ആരോഗ്യമുള്ള 300 മുതിര്‍ന്നവരിലാണ് ഈ […]