Keralam

‘ശമ്പളം 40,000 വേണം’ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ സമരത്തിലേക്ക്; ഫെബ്രുവരി 21 ന് പണിമുടക്ക്

കേരളത്തിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ പണിമുടക്കിലേക്ക്. കഴിഞ്ഞ 8 വർഷമായി ശമ്പളം പരിഷ്കരിക്കാത്തതിൽ പ്രതിഷേധിച്ച് ആണ് ഫെബ്രുവരി 21 ന് സൂചനാ പണിമുടക്ക് നടത്തുന്നത്. നഴ്സുമാരുടെ ആവശ്യങ്ങൾ പരിഗണിക്കാൻ  സർക്കാർ തയ്യാറായില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്നും യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ വ്യക്തമാക്കി. അടിസ്ഥാന ശമ്പളം 40,000 രൂപയായി വർധിപ്പിക്കണം എന്നാണ് […]

India

ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ്; ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് കോൺഗ്രസ്

ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യത്തിന് കൈ കൊടുക്കാതെ കോൺഗ്രസ്. തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചു. ഡൽഹിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പശ്ചിമ ബംഗാൾ കോൺഗ്രസ് നേതൃത്വം ഡൽഹിയിലെത്തി ഹൈക്കമാന്റുമായി നടത്തിയ യോഗത്തിന് പിന്നാലെയാണ് തീരുമാനം. മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിൽ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ […]

India

യു.എസുമായുള്ള വ്യാപാര കരാര്‍; ‘രാജ്യത്തിന്റെ വികസന കുതിപ്പിനും വേഗത്തിനും കൂടുതല്‍ ഊര്‍ജം നല്‍കി’; പ്രധാനമന്ത്രി

അമേരിക്കയുമായുള്ള വാണിജ്യ കരാറില്‍ പാര്‍ലമെന്റില്‍ ആദ്യ പ്രതികരണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കയുമായുള്ള കരാറിലൂടെ ഇന്ത്യ പുരോഗതിയിലേക്ക് കുതിക്കുന്നെന്ന് പ്രധാനമന്ത്രി രാജ്യസഭയില്‍ പറഞ്ഞു. കരാറിന്റെ നേട്ടം രാജ്യത്തെ യുവാക്കള്‍ക്ക് ലഭിക്കുമെന്നും നരേന്ദ്ര മോദി അവകാശപ്പെട്ടു. രാജ്യസഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തില്‍ മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി. […]

Keralam

കേരള വന ഭേദഗതി ബിൽ നിയമമായി; അംഗീകാരം നൽകി ഗവർണർ

കേരള വന ഭേദഗതി ബില്ലിന് ഗവർണർ അംഗീകാരം നൽകി. സ്വകാര്യ ഭൂമിയിലെ ചന്ദനമരം മുറിച്ച് വനം വകുപ്പ് മുഖേന വിൽപ്പന നടത്താന്‍ അനുവദിക്കുന്ന വ്യവസ്ഥയാണ് ബില്ലിൽ എടുത്തുപറയാവുന്നത്. ഇങ്ങനെ മുറിച്ച് വിൽപ്പന നടത്തുന്ന ചന്ദനമരത്തിന്റെ വില ഭൂമി  ഉടമയ്ക്ക് ലഭിക്കുന്നതാണ്. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്ത് ചന്ദന കൃഷി […]

India

മേഘാലയയിലെ കൽക്കരി ഖനിയിൽ സ്ഫോടനം; 10 തൊഴിലാളികൾ മരിച്ചു

മേഘാലയയിൽ കൽക്കരി ഖനിയിലുണ്ടായ അപകടത്തിൽ 10 തൊഴിലാളികൾ മരിച്ചു. ഈസ്റ്റ് ജയന്തിയ ഹിൽസ് ജില്ലയിൽ പ്രവർത്തിച്ചിരുന്ന അനധികൃത ഖനിയിലാണ് ഡൈനാമിറ്റ് ഉപയോഗിച്ച് സ്ഫോടനം നടത്തിയതിനെ തുടർന്ന് അപകടമുണ്ടായത്. സ്ഫോടനം പ്രദേശത്ത് പരിഭ്രാന്തി പരത്തി. മരിച്ചവരിൽ ഭൂരിഭാഗവും അസമിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണെന്നാണ് സംശയം. സ്ഫോടനത്തെ തുടർന്ന് മേഘാലയ പോലീസ് […]

Entertainment

23 വർഷത്തെ കാത്തിരിപ്പിന് വിരാമം; ജയറാം-കാളിദാസ് ചിത്രം ‘ആശകൾ ആയിരം’ നാളെ തിയേറ്ററുകളിലേക്ക്

മലയാളികൾ എന്നെന്നും നെഞ്ചിലേറ്റിയ ജയറാം – കാളിദാസ് കോമ്പോ നീണ്ട 23 വർഷങ്ങൾക്ക് ശേഷം വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫാമിലി എന്റർടെയ്‌നർ ‘ആശകൾ ആയിരം’ നാളെ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ഒന്നിച്ചപ്പോഴെല്ലാം മലയാളികൾക്ക് മറക്കാനാവാത്ത സൂപ്പർഹിറ്റുകൾ സമ്മാനിച്ച ഈ അച്ഛൻ-മകൻ കൂട്ടുകെട്ട് ഒരു ഇടവേളയ്ക്ക് […]

World

യുകെയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

യുകെയിലെ കവന്ററിയിൽ നിന്നും കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയായ വിഷ്‌ണു ജയകുമാർ (26) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ മുതൽ വിഷ്‌ണുവിനെ കാണാനില്ലെന്ന പരാതിയെത്തുടർന്ന് പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. വിഷ്ണുവിനായുള്ള തിരച്ചിൽ തുടരുന്നതിനിടെയാണ് കവന്റ്ററിയിലെ സ്വാൻ ലേക്കിന് സമീപത്തുനിന്നും മൃതദേഹം കണ്ടെത്തിയത്. […]

India

ജമ്മുകശ്മീരിലെ ഉധംപൂരിൽ പാക് ബലൂൺ; അന്വേഷണം ആരംഭിച്ച് പോലീസ്

ജമ്മുകശ്മീരിലെ ഉധംപൂരിൽ പാക് ബലൂൺ. പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻ എന്ന് അടയാളപ്പെടുത്തിയ ബലൂൺ ആണ് കണ്ടെത്തിയത്. പ്രദേശവാസികളാണ് അതിർത്തിയോട് ചേർന്ന സ്ഥലത്ത് ബലൂൺ ആദ്യം കാണുന്നതും പോലീസിൽ വിവരം അറിയിക്കുന്നതും. ബലൂൺ ജമ്മുകശ്മീർ പോലീസ് കസ്റ്റഡിയിൽ എടുത്തു.നിലവിൽ സംശയാസ്പദമായ ഒന്നും തന്നെ ബലൂണിൽ നിന്ന് കണ്ടെത്താനായിട്ടില്ല. ഇതിന് മുൻപും […]

India

ഉത്തർപ്രദേശിൽ അധ്യാപികയുടെ ചുണ്ട് കടിച്ചു മുറിച്ച് വിദ്യാർഥി

ഉത്തർപ്രദേശിൽ അധ്യാപികയ്ക്ക് നേരെ വിദ്യാർഥിയുടെ അതിക്രമം. അധ്യാപികയുടെ ചുണ്ട് കടിച്ചു മുറിച്ചു.ഉത്തർപ്രദേശിലെ മെയിൻപുരിയിലാണ് സംഭവം. വിദ്യാർഥിയുടെ മോശം പെരുമാറ്റം അധ്യാപിക ചോദ്യം ചെയ്തതിന് പിന്നാലെയാണ് ശാരീരികമായി അതിക്രമം നടത്തുകയും ചുണ്ട് കടിച്ചു മുറിക്കുകയും ചെയ്തത്. സംഭവത്തിൽ വിദ്യാർഥിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയാണിത്.

India

ശശി തരൂരിന് കാലെല്ലിന് പൊട്ടൽ; പാർലമെന്‍റ് വളപ്പിലെ പടിക്കെട്ടിൽ തെന്നി വീണു

തിരുവനന്തപുരം എം പി ശശി തരൂരിന് പരുക്ക്. കാലെല്ലിന് പൊട്ടൽ. പാർലമെൻറ് വളപ്പിലെ പടിക്കെട്ടിൽ ഇന്നലെ തരൂർ തെന്നി വീണിരുന്നു. കാലിനേറ്റ പരിക്ക് ഒടിവാണെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചു. പാർലമെന്‍ററി പ്രവർത്തനങ്ങളിലും മറ്റ് പ്രവർത്തനങ്ങളിലും കഴിയുന്നത്രയും തുടരും. എല്ലാ ആശംസകൾക്കും നന്ദിയെന്നും തരൂര്‍ വ്യക്തമാക്കി. പാർലമെൻറ് നടപടികളിൽ വീൽചെയറിലായാലും പരമാവധി […]