India

മണിപ്പൂരിൽ പുതിയ സർക്കാർ; മുഖ്യമന്ത്രിയായി യുംനാം ഖേംചന്ദ് സത്യപ്രതിജ്ഞ ചെയ്തു

മണിപ്പൂർ മുഖ്യമന്ത്രിയായി ബിജെപി നേതാവും സിങ് ജൈമ നിയോജകമണ്ഡലത്തിൽ നിന്നുള്ള എംഎൽഎയുമായ യുംനാം ഖേംചന്ദ് സത്യപ്രതിജ്ഞ ചെയ്തു. കുക്കി – നാഗ വിഭാഗങ്ങളിൽ നിന്നായി രണ്ട് ഉപമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. മണിപ്പൂർ ലോക് ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ അജയ് കുമാർ ഭല്ലയാണ് സത്യവാചകം ചൊല്ലി കൊടുത്തത്. മണിപ്പൂരിൽ […]

Sports

‘കമന്റേറ്റവാൻ ഞാനില്ല’, താരങ്ങളെ വിമർശിക്കാൻ അറിയില്ലെന്ന് ധോണി

കമന്റേറ്ററാൻ താല്പര്യമില്ലെന്ന് തുറന്ന് പറഞ്ഞ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണി. മത്സരം വിശദീകരിക്കുന്നതിനും താരങ്ങളെ വിമർശിക്കുന്നതും വളരെ പ്രയാസകരമായ ഒരു ജോലിയാണ്. അത് തനിക്ക് കഴിയില്ലെന്നും താരം പറഞ്ഞു. “കമന്ററി വളരെ പ്രയാസകരമാണ്. മത്സരത്തെ വിവരണം ചെയ്യുന്നതും, അതിനിടെ കളിക്കാരെ വിമർശിക്കുന്ന മേഖലയിലേക്ക് കടക്കാതിരിക്കാനും നല്ല […]

Keralam

ശബരിമലയിലെ ആടിയ നെയ്യ് വില്പന ക്രമക്കേട്; ദേവസ്വം ജീവനക്കാരൻ അറസ്റ്റിൽ

ശബരിമല ആടിയ നെയ്യ് വിൽപ്പന ക്രമക്കേടിൽ ദേവസ്വം ജീവനക്കാരൻ അറസ്റ്റിൽ. സുനിൽ കുമാറിനെ ആണ് പത്തനംതിട്ട വിജിലൻസ് അറസ്റ്റ് ചെയ്തത്. പ്രാഥമിക അന്വേഷണത്തിൽ 34 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു. പ്രത്യേക സംഘത്തെ വെച്ച് സംഭവം അന്വേഷിക്കാൻ ഹൈക്കോടതി നിർദേശം ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് അന്വേഷണം ആരംഭിച്ചതും 34 […]

Health

ഉറക്കക്കുറവിന് പിന്നിൽ അസിഡിറ്റി; അത്താഴത്തിന് ഉൾപ്പെടുത്തേണ്ടത് എന്തൊക്കെ

ഇന്ത്യയിൽ ഏതാണ്ട് 93 ശതമാനം ആളുകളും ഉറക്കക്കുറവു നേരിടുന്നുണ്ടെന്നാണ് പഠനങ്ങൾ. ഇതിന്റെ ഒരു പ്രധാന കാരണം അസിഡിറ്റി അഥവാ ആസിഡ് റിഫ്‌ലക്‌സ് ആണെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. വയറിനുണ്ടാകുന്ന അസ്വസ്ഥതകൾ ഉറക്കത്തെയും ബാധിക്കാം. ഗ്യാസ്‌ട്രോ ഈസോഫേഷ്യല്‍ റിഫ്‌ലക്‌സ് രോഗം (GERD), അല്ലെങ്കില്‍ ക്രോണിക് ആസിഡ് റിഫ്‌ലക്‌സ്, ഏകദേശം എട്ട് ശതമാനം […]

Keralam

തോക്കുമായി രോഗി ആശുപത്രിയിൽ; ലാബിൽ എത്തി ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടി, പത്തനംതിട്ടയിൽ ആശുപത്രിയെ വിറപ്പിച്ച് യുവാവ് പിടിയിൽ

പത്തനംതിട്ട കുന്നന്താനം കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ (സിഎച്ച്സി) രോഗിയുടെ അതിക്രമം. ചികിത്സ വൈകിയാൽ വെടിവച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. കുന്നന്താനം സ്വദേശി ലിനു തോമസ് (38) ആണ് എയർഗണ്ണുമായി എത്തി ആശുപത്രി ജീവനക്കാർക്കും രോഗികൾക്കും നേരെ തോക്കുചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടി. കുന്നന്താനം CHC യിൽ രാവിലെയാണ് […]

India

തുർക്കിഷ് എയർലൈൻസ് വിമാനത്തിന്റെ എൻജിനിൽ തീപിടിത്തം

തുർക്കിഷ് എയർലൈൻസ് വിമാനത്തിന്റെ എൻജിനിൽ തീപിടിത്തം ഉണ്ടായി. കാഠ്മണ്ഡുവിൽ നിന്ന് ഇസ്താംബൂളിലേക്ക് സർവീസ് നടത്തുകയായിരുന്ന തുർക്കിഷ് 727 വിമാനത്തിലാണ് സംഭവം. തുടർന്ന് കൊൽക്കത്ത അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തിര ലാൻഡിങ് നടത്തി. 255 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. എല്ലാ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. ഇന്ന് […]

Keralam

ആരോപണം അടിസ്ഥാന രഹിതം, ഷഹനാസിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ ഡിജിപിക്ക് പരാതി നൽകി; രാഹുലിന്റെ അഭിഭാഷകൻ

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ എം എ ഷഹനാസിന്റെ ആരോപണം അടിസ്ഥാന രഹിതമെന്ന് രാഹുലിന്റെ അഭിഭാഷകൻ ശേഖർ ജി തമ്പി. എം എ ഷഹനാസിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ ഡിജിപിക്ക് പരാതി നൽകി. ആരോപണം അടിസ്ഥാന രഹിതം. ഇന്ന് വക്കീൽ നോട്ടീസ് അയക്കും. മാനനഷ്ടത്തിന് കോടതി മുഖേന നിയമനടപടികൾ ഉണ്ടാകുമെന്നും അഭിഭാഷകൻ വ്യക്തമാക്കി. […]

Keralam

എയിംസ് തരുന്നതിന് ഒരു ബുദ്ധിമുട്ടുമില്ല, കേരളമാണ് സഹകരിക്കാത്തത്; സംസ്ഥാനം സ്ഥലം നൽകിയില്ല; തുഷാർ വെള്ളാപ്പള്ളി

കേന്ദ്ര ബജറ്റിൽ കേരളത്തെ തഴഞ്ഞില്ലെന്ന് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി. മുൻപത്തെക്കാൾ കൂടുതൽ പണം കിട്ടി. മാധ്യമങ്ങൾ വളരെ മോശമായി വാർത്ത നൽകുന്നു. AIIMS തരുന്നതിന് ഒരു ബുദ്ധിമുട്ടുമില്ല, കേരളമാണ് സഹകരിക്കാത്തത്. സംസ്ഥാനം സ്ഥലം നൽകിയില്ല. 200 ഏക്കർ വേണം. സ്ഥലം തന്നാൽ പറയുന്ന സമയത്തിനുള്ളിൽ AIIMS തരാമെന്നും […]

Health

കറിവേപ്പിലയോ മല്ലിയിലയോ, ഏതാണ് ആരോ​ഗ്യ​ഗുണത്തിൽ മുന്നിൽ

നമ്മുടെ നാടൻ ഭക്ഷണങ്ങളിൽ കറിവേപ്പിലയും മല്ലിയിലയും കേവലം അലങ്കാരമല്ല, അവ ആരോ​ഗ്യ​ഗുണങ്ങളുടെ കലവറ കൂടിയാണ്. ഇതിലേതാണ് മെച്ചമെന്ന ചോദിച്ചാൽ,കറിവേപ്പിലയിൽ ഇരുമ്പ്, കാൽസ്യം, നാരുകൾ, ആൻ്റിഓക്സിഡൻ്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാൻ കറിവേപ്പില സഹായിക്കും. കൂടാതെ വിഷാംശങ്ങളിൽ നിന്നും ഓക്സിഡേറ്റീവ് സമ്മർദത്തിൽ നിന്നും കരളിനെ സംരക്ഷിക്കാൻ […]

Keralam

‘മറ്റേ മോനല്ല’, ‘പൊന്നു മോന്‍’, വാക്കല്ല പ്രവൃത്തിയാണ് നോക്കേണ്ടത്’; സുരേഷ് ഗോപിയെ പിന്തുണച്ച് ശോഭ സുരേന്ദ്രന്‍

എയിംസ് കേരളത്തിലേക്ക് വരുമെന്ന അവകാശവാദത്തിനിടെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ ‘മറ്റേ മോനേ’ എന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. സുരേഷ് ഗോപി പറഞ്ഞത് ‘പൊന്നു മോനെ’ എന്ന അര്‍ത്ഥത്തില്‍ ആണെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ അല്ല പ്രവൃത്തിയാണ് ശ്രദ്ധിക്കേണ്ടതെന്നും ശോഭ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഒരുപാട് […]