Business

റെഡ്മി നോട്ട് 15 പ്രോ സീരീസ് ഇന്നുമുതല്‍ വില്‍പ്പനയ്ക്ക്; അറിയാം വിലയും ഫീച്ചറുകളും

മുംബൈ: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ റെഡ്മി നോട്ട് 15 പ്രോ സീരീസ് ഇന്നുമുതല്‍ രാജ്യത്ത് വില്‍പ്പനയ്ക്ക്. നോട്ട് 15 പ്രോയും നോട്ട് 15 പ്രോ പ്രസും 200 എംപി കാമറ, IP69K ഈട്, 6,000mAhല്‍ കൂടുതല്‍ കരുത്തുള്ള ബാറ്ററി, LPDDR4x റാം, UFS 2.2 സ്റ്റോറേജ് എന്നി ഫീച്ചറുകളുമായാണ് […]

Health

ദഹനക്കേട് മുതൽ കാൻസറിനെ വരെ ചെറുക്കും; നിസ്സാരമല്ല സീതപ്പഴത്തിന്റെ ​ഗുണങ്ങൾ

സീതപ്പഴം (Custard apple) അറിയാത്ത മലയാളികളുണ്ടാവില്ല. പുറമെ അൽപം കട്ടികൂടിയതും അകമെ വളരെ മൃദുവും രുചികരവുമായ സീതപ്പഴത്തിന് നിരവധി ആരോ​ഗ്യ​ഗുണങ്ങളുമുണ്ട്. ശൈത്യകാലമാണ് സീതപ്പഴങ്ങളുടെ സീസൺ. വിറ്റാമിൻ സി, പൊട്ടാസ്യം, ആന്റി-ഓക്സിഡന്റുകൾ, മ​ഗ്നീഷ്യം തുടങ്ങിയ അവശ്യ പോഷകങ്ങളുടെ ഒരു കലവറയാണ് സീതപ്പഴം. സീതപ്പഴം എ​ങ്ങനെ ആരോ​ഗ്യത്തെ മെച്ചപ്പെടുത്തും നാരുകൾ സീതപ്പഴത്തിൽ […]

Sports

ടി20 ലോകകപ്പ്: ഇന്ത്യ ആദ്യ സന്നാഹത്തില്‍ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും; സഞ്ജുവിനു അവസാന അവസരം

മുംബൈ: ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹമത്സരത്തില്‍ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും. മുംബൈ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴിനാണ് കളി തുടങ്ങുക. സൂര്യകുമാർ യാദവിന്‍റെ നേതൃത്വത്തിൽ ശക്തമായ ബാറ്റിങ് നിരയോടെയാണ് ഇന്ത്യ കളത്തിലിറങ്ങുക. ഹാർദിക് പാണ്ഡ്യ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, റിങ്കു സിംഗ്, ശിവം ദുബെ […]

India

ദൂരെയുള്ള ശത്രുവിമാനങ്ങളെ പോലും തരിപ്പണമാക്കും! റാംജെറ്റ് സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിച്ച് ഡിആർഡിഒ

ന്യൂഡൽഹി: ദീർഘദൂര മിസൈലുകളെ കുതിപ്പിക്കാൻ ശേഷി നൽകുന്ന ഏറ്റവും ആധുനിക സാങ്കേതികവിദ്യയായ റാംജെറ്റ് സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ ആണ് റാംജെറ്റ് സാങ്കേതികവിദ്യ വികസിപ്പിച്ചത്. 2026 ഫെബ്രുവരി 3 ന് രാവിലെ 10.45ന് ഒഡീഷ തീരത്തുള്ള ചാന്ദിപ്പൂരിലെ ഇന്‍റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ വെച്ചാണ് […]

India

ഉധംപൂർ ഏറ്റുമുട്ടൽ: രണ്ട് ജെയ്‌ഷേ മുഹമ്മദ് ഭീകരരെ വധിച്ചതായി റിപ്പോർട്ട്, സുരക്ഷ ശക്തമാക്കി സൈന്യം

ശ്രീനഗർ: ഉധംപൂരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒളിച്ചിരുന്ന രണ്ട് ഭീകരരെ വധിച്ചതായി വൈറ്റ് നൈറ്റ് കോർപ്പസ് അറിയിച്ചു. പൊലീസും സൈന്യവും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലിൽ ജെയ്‌ഷേ മുഹമ്മദ് കമാൻഡർ ഉൾപ്പെടെ രണ്ട് ഭീകരരാണ് കൊല്ലപ്പെട്ടതെന്നും ഔദ്യോഗിക വൃത്തങ്ങൾ കൂട്ടിച്ചേർത്തു. കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ സൈന്യം പുറത്തുവിട്ടിട്ടില്ല. ഉധംപൂരിലെ രാംനഗറിലെ […]

India

മണിപ്പൂരിൽ പുതിയ സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

മണിപ്പൂരിൽ പുതിയ സർക്കാർ ഇന്ന് വൈകിട്ട് ആറ് മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. മെയ്തെയ് വിഭാഗത്തിൽ നിന്നുള്ള യുംനാം ഖേംചന്ദ് സിങ് മുഖ്യമന്ത്രിയാകും. കുക്കി വിഭാഗത്തിൽ നിന്നുള്ള നെംച കിപ്ഗെൻ ഉപമുഖ്യമന്ത്രിയുമാകും. യുംനാം ഖേംചന്ദ് സിംഗ് ബിജെപി ദേശീയ നേതാക്കൾക്കൊപ്പം ലോക് ഭവനിൽ എത്തി ഗവർണർ അജയ്കുമാർ ഭല്ലയുമായി കൂടിക്കാഴ്ച […]

Entertainment

ധനുഷ് – രാജ്‌കുമാർ പെരിയസാമി ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിയും; D55 ആരംഭിക്കുന്നു.

ധനുഷിനെ നായകനാക്കി രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയും. ചിത്രത്തിൽ വളരെ നിർണ്ണായകമായ ഒരു കഥാപാത്രത്തിനാകും അദ്ദേഹം ജീവൻ നൽകുക. ധനുഷിന്റെ വണ്ടർ ബാർ ഫിലിംസ്, ആർ ടേക്ക് സ്റ്റുഡിയോസ് ആയി സഹകരിച്ചാണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത്. മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ […]

India

സിനിമാക്കാരും രാഷ്ട്രീയക്കാരും പിന്മാറി, റോയ് കടുത്ത മാനസിക സമ്മര്‍ദത്തിലായി; നിര്‍ണായക കണ്ടെത്തലുമായി അന്വേഷണ സംഘം

ബംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ ആത്മഹത്യയില്‍ നിര്‍ണായക കണ്ടെത്തലുമായി അന്വേഷണ സംഘം. സി ജെ റോയ് 6 മാസമായി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച രേഖകളും കണ്ടെത്തിയിട്ടുണ്ട്. ദുബായിലും കേരളത്തിലുമുള്ള റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ക്കായി രാഷ്ട്രീയ നേതാക്കളില്‍ നിന്നും സിനിമാ […]

India

വനിതാ പ്രീമിയര്‍ ലീഗില്‍ നാളെ കിരീടപ്പോര്; റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – ഡല്‍ഹി ക്യാപിറ്റല്‍സ് ഫൈനല്‍

നവി മുംബൈ: വനിതാ പ്രീമിയര്‍ ലീഗിനു നാളെ കലാശക്കൊട്ട്. വ്യാഴാഴ്ച രാത്രി ഏഴിന് വഡോദര സ്‌റ്റേഡിയത്തില്‍ നടക്കുന്ന കിരീടപ്പോരില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരു, ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. ഇന്നലെ നടന്ന എലിമിനേറ്റര്‍ റൗണ്ട് മത്സരത്തില്‍ ഏഴ് വിക്കറ്റിന് ഗുജറാത്ത് ജയന്‍റ്‌സിനെ തോല്‍പിച്ചാണ് ഡല്‍ഹി വീണ്ടും അവസാന രണ്ടിലെത്തിയത്. മത്സരത്തില്‍ ഗുജറാത്തിന്‍റെ […]

Keralam

‘എക്കാലത്തെയും ഉയർന്ന നികുതി വിഹിതം ലഭ്യമാക്കി, കേരളത്തിന് മുൻപെങ്ങുമില്ലാതിരുന്ന പിന്തുണയാണ് നരേന്ദ്ര മോദി ജി നൽകുന്നത്’, രാജീവ് ചന്ദ്രശേഖർ

എൽ.ഡി.എഫും യു.ഡി.എഫും കള്ളപ്രചാരണങ്ങൾ തുടരുമ്പോൾ, മുൻപെങ്ങുമില്ലാതിരുന്ന പിന്തുണയാണ് പ്രധാനമന്ത്രി കേരളത്തിനും മലയാളികൾക്കും നൽകുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. എക്കാലത്തെയും ഉയർന്ന നികുതി വിഹിതമാണ് കേരളത്തിന് ഇപ്പോൾ ലഭിക്കുന്നത്. ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്തുകയും, കടത്തിനെ ആശ്രയിക്കേണ്ട സാഹചര്യം ഒഴിവാക്കുകയും, സാമ്പത്തിക സ്വയംപര്യാപ്തത ശക്തിപ്പെടുത്തുകയും ചെയ്യുന്നു. […]