Keralam

പ്രസവാവധി സ്ത്രീയുടെ അവകാശം, മറ്റ് അവധികളെ പോലെ കണക്കാക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി

കൊച്ചി: പ്രസവാവധിയെ മറ്റ് അവധികള്‍പോലെ കണക്കിലെടുക്കാനാകില്ലെന്ന് കേരള ഹൈക്കോടതി. പ്രസവാവധി അവകാശമാണെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ ഇടപെടല്‍. പ്രസവാവധിയടക്കം ഒരു വര്‍ഷത്തിലധികം അവധിയെടുത്തു എന്നതിന്റെ പേരില്‍ മെഡിക്കല്‍ സയന്‍സില്‍ ഉന്നതപഠനം തുടരാന്‍ അനുവദിക്കാത്തതിനെതിരായ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. പ്രസവാവധി ലഭിക്കാനുള്ള അവകാശം നിഷേധിക്കാന്‍ കഴിയില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് […]

Keralam

ഇന്ത്യ അമേരിക്ക വ്യാപാര കരാറിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

ഇന്ത്യ അമേരിക്ക വ്യാപാര കരാറിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അമേരിക്കക്ക് ഇന്ത്യ പൂർണമായും വിധേയരായി. കരാറിന്റെ വ്യവസ്ഥകളിൽ സമഗ്രമായ ചർച്ച വേണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു. നിയമസഭയിലെ പ്രതിഷേധം, കേന്ദ്രത്തിനെതിരായ വിമർശനത്തിൽ നിന്ന് മാറി നിൽക്കാനാണ് കേരളത്തിലെ പ്രതിപക്ഷം ശ്രമിക്കുന്നത്. കേന്ദ്ര […]

Keralam

ശബരിമലയിലെ സ്വർണ്ണക്കവർച്ച അന്വേഷണം എങ്ങും എത്താതെ അവസാനിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ‌

ശബരിമലയിലെ സ്വർണ്ണക്കവർച്ച അന്വേഷണം എങ്ങും എത്താതെ അവസാനിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ‌. എല്ലാ പ്രതികളും രക്ഷപ്പെടാൻ പോകുന്നു. ഒരു തെളിവുകളും ശേഖരിക്കുന്നില്ല. എസ്ഐടിക്ക് പാളിച്ചകൾ പറ്റിയിട്ടുണ്ട്. എസ്ഐടി അന്വേഷണത്തിൽ ജനങ്ങൾക്ക് സംശയമുണ്ട് എസ്ഐടി അന്വേഷണം വഴിതെറ്റിയെന്നും വിഡി സതീശൻ വിമർശിച്ചു. പ്രധാനികളായ ആളുകളിലേക്ക് അന്വേഷണം എത്താതിരിക്കുക എന്ന […]

Keralam

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അറ്റകുറ്റപ്പണി; ഇന്നുമുതല്‍ പ്രദക്ഷിണത്തിന് നിയന്ത്രണം

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നുമുതല്‍ വെള്ളിയാഴ്ച വരെ പ്രദക്ഷിണത്തിന് നിയന്ത്രണം. ക്ഷേത്രത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5 മണി വരെയാണ് നിയന്ത്രണമുള്ളത് തെക്ക്, പടിഞ്ഞാറ്, വടക്കു ഭാഗങ്ങളിലെ ശീവേലിപ്പുരയുടെ മേല്‍ക്കൂരയില്‍ പൊട്ടിനില്‍ക്കുന്ന കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ത്തിമാറ്റി സിമന്റ് പ്ലാസ്റ്ററിങ് നടത്തേണ്ടതിനാല്‍ ഭക്തജനസുരക്ഷ മുന്‍നിര്‍ത്തിയാണ് നിയന്ത്രണം […]

Business

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിക്കുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിക്കുന്നു. അഞ്ചു ദിവസത്തിനിടെ പവന് 20,000 രൂപയിലധികം കുറഞ്ഞ സ്വര്‍ണവിലയില്‍ ഇന്ന് 4840 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 1,17, 720 രൂപയാണ് ഇന്നത്തെ പവന്‍ വില. ഗ്രാമിന് ആനുപാതികമായി 605 രൂപയാണ് കൂടിയത്. 14,715 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ […]

Keralam

ഗഡ്ഗരി ഒപ്പുവെച്ചു, കുമ്പള ടോൾ പ്ലാസ അടച്ചുപൂട്ടും; കേന്ദ്രസർക്കാർ ഉത്തരവ് ഇന്നിറങ്ങും

കാസർഗോഡ് കുമ്പള ടോൾ പ്ലാസ അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ ഉത്തരവ് ഇന്നിറങ്ങും. ടോൾ പിരിവ് നിർത്തലാക്കാനുള്ള ഫയലിൽ കഴിഞ്ഞ ദിവസമാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി ഒപ്പുവെച്ചത്. 60 കിലോമീറ്ററിനുള്ളിൽ രണ്ട് ടോൾ പ്ലാസകൾ പാടില്ലെന്ന് കേന്ദ്ര സർക്കാർ നിർദേശം നിലനിൽക്കെയാണ് തലപ്പാടിക്ക് പുറമെ കുമ്പള അരിക്കാടിയിലും […]

Keralam

സ്കൂളുകളില്‍ ഇനി റോഡ് സേഫ്റ്റി കേഡറ്റ്സും; പദ്ധതിക്ക് അന്തിമ രൂപം നല്‍കാന്‍ ഉന്നത തലയോഗം ചേരും

പുതിയ റോഡ് സംസ്കാരം പകര്‍ന്ന് നല്‍കാൻ സ്കൂളുകളില്‍ ഇനി റോഡ് സേഫ്റ്റി കേഡറ്റ്സും. സ്റ്റുഡന്റ് പൊലീസ് കേഡറ്റ്സിനും എന്‍സിസിക്കും പിന്നാലെയാണ് റോഡ് സേഫ്റ്റി കേഡറ്റും വരുന്നത്. പദ്ധതിക്ക് അന്തിമ രൂപം നല്‍കാന്‍ ഇന്ന് വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നത തലയോഗം ചേരും. ഗതാഗതമന്ത്രിയും ഗതാഗത കമീഷണര്‍ അടക്കമുള്ളവരും യോഗത്തില്‍ പങ്കെടുക്കും. […]

Keralam

‘രാഹുലിന് താഴെ തട്ടില്‍ ശക്തമായ പിന്തുണ, സ്വതന്ത്ര സ്ഥാനാര്‍ഥിയായാലും വിജയം ഉറപ്പ്’; പാലക്കാട് മത്സരിച്ചേക്കും

ബലാത്സംഗ കേസുകളില്‍ നിയമ നടപടിക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് മത്സരിക്കാന്‍ സാധ്യത. പീഡന പരാതിയെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്ന് പുറത്തായി അറസ്റ്റ് അടക്കം നേരിട്ടെങ്കിലും രാഹുലിന് താഴെ തട്ടില്‍ ശക്തമായ പിന്തുണയുണ്ടെന്നാണ് പാര്‍ട്ടി വൃത്തങ്ങളും രാഹുലുമായി അടുത്ത കേന്ദ്രങ്ങളും പറയുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് […]

Keralam

തന്ത്രപ്രധാനമണ്ഡലങ്ങളില്‍ നാലാമതും സര്‍വെ; സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കരുതലോടെ കോണ്‍ഗ്രസ്‌

ചരിത്രത്തിലാദ്യമായി വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതിന് ഒന്നിലധികം സര്‍വേകളുമായി കോണ്‍ഗ്രസ്. പാര്‍ട്ടി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് ഇതിനകം മൂന്ന് റൗണ്ട് സര്‍വേകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. അവസാന റൗണ്ട് സര്‍വേ ആണ് ഇപ്പോള്‍ നടക്കുന്നത്. ഈ സര്‍വേ ഫലം സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്നാണ് […]

Keralam

വെളിച്ചെണ്ണ വില കുറച്ചു; സപ്ലൈകോ സബ്‌സിഡി സാധനങ്ങളുടെ വില പരിഷ്‌കരിച്ചു

സംസ്ഥാനത്ത്  സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡി സാധനങ്ങളുടെ വില പരിഷ്‌കരിച്ചുകൊണ്ട് ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. പൊതുവിപണിയിലെ വിലക്കയറ്റം പരിഗണിച്ചാണ് സബ്സിഡി നിരക്കുകളില്‍ മാറ്റം വരുത്തിയിരിക്കുന്നത്. സബ്സിഡി സാധനങ്ങളുടെ വില പരിഷ്‌കരിച്ചതിനൊപ്പം, സപ്ലൈകോ വഴി നിലവില്‍ 329/ രൂപയ്ക്ക് വില്പന നടത്തുന്ന ഒരു ലിറ്റര്‍ ശബരി […]