Keralam

ശബരിമല സ്വർണക്കൊളള: പ്രതിഷേധം കടുപ്പിക്കാൻ‌ പ്രതിപക്ഷം; ഇന്നും നിയമസഭ പ്രക്ഷുബ്ധമാകും

ശബരിമല സ്വർണക്കൊളള വിഷയം ഇന്നും നിയമസഭയെ പ്രക്ഷുബ്ധമാക്കും. ചോദ്യോത്തര വേള മുതൽ വിഷയം ഉന്നയിച്ച് പ്രതിഷേധം നടത്താനാണ് പ്രതിപക്ഷ തീരുമാനം. ഇതോടെ ഇന്നലെ നടന്ന സംഭവങ്ങളുടെ തനിയാവർത്തനം ആയിരിക്കും സഭയിൽ ഇന്നും നടക്കുക. ബജറ്റിന്മേലുളള പൊതു ചർച്ച ഇന്ന് സമാപിക്കും. ചർച്ചയിൽ ഉയർന്ന വിമർശനങ്ങൾക്കും നിർദ്ദേശങ്ങൾക്കും ധനമന്ത്രി മറുപടി […]

Health

രാത്രി അത്താഴത്തിനൊപ്പം പപ്പായ, ഉറക്കവും ശരിയാവും തടിയും കുറയ്ക്കാം

കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ഏറ്റവും മികച്ച പഴങ്ങളില്‍ ഏറ്റവും മുന്നിൽ പപ്പായയാണ്. മറ്റ് പഴങ്ങളെ താരതമ്യപ്പെടുത്തുമ്പോള്‍ നാരുകള്‍, ദഹന എന്‍സൈമുകള്‍, വിറ്റാമിനുകള്‍ എന്നിവയുള്‍പ്പെടെയുള്ള പോഷകഗുണങ്ങള്‍ പപ്പായയില്‍ ധാരാളമുണ്ട്. രാത്രി ഉറങ്ങുന്നതിന് മുൻപ് പപ്പായ കഴിക്കുന്നത് ഉറക്കം മെച്ചപ്പെടാനും അമിതവണ്ണം നിയന്ത്രിക്കാനും സഹായിക്കും. പപ്പായയിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ അടങ്ങിയിട്ടുണ്ട്. […]

Keralam

‘വിജയിക്കുന്നതിന് മുമ്പേ എംഎല്‍എ ഓഫീസ് തുറന്ന ആളാണ്, മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞില്ലേ’; ഇ ശ്രീധരനെ പരിഹസിച്ച് മുഖ്യമന്ത്രി

അതിവേഗ റെയില്‍ പാത വിഷയത്തില്‍ മെട്രോ മാന്‍ ഇ ശ്രീധരനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിവേഗ റെയില്‍ പദ്ധതികള്‍ക്കായി ശ്രീധരന്‍ ഇപ്പോള്‍ ഓഫീസ് തുറന്നതിനെയടക്കം മുഖ്യമന്ത്രി പരിഹസിച്ചു. മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ വിജയിക്കുന്നതിന് മുമ്പേ എം എല്‍ എ ഓഫീസ് തുറന്ന ആളാണ് ശ്രീധരനെന്നും, താന്‍ […]

Keralam

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ചു; പൂജാരി പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത സഹോദരങ്ങളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്ത പ്രതി പിടിയില്‍. കൊല്ലം കരുനാഗപ്പള്ളി സ്വദേശി സമ്പത്താണ് പിടിയിലായത്. വടകരയിലും സമീപ പ്രദേശങ്ങളിലും ഇയാള്‍ പൂജാരിയായി ജോലി ചെയ്തിരുന്നു. ഈ മാസം പതിനാറിനാണ് കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ സമ്പത്തിനെതിരെ വടകര പോലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചത്. പെണ്‍സുഹൃത്തിന്റെ […]

Health

രാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കുന്ന ശീലമുണ്ടോ? ചില ദോഷവശങ്ങളുമുണ്ട്

രാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കുന്ന ശീലം ആരോ​ഗ്യത്തിന് ഏറെ ​ഗുണകരമാണെന്ന് ആരോഗ്യ സംരക്ഷണകർ പറയാറുണ്ട്. എന്നാൽ അതിനൊപ്പം ചില ദോഷവശങ്ങളും ഈ ശീലത്തിന് പിന്നിലുണ്ട്. രാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് ദഹനത്തിനും വിഷാംശം പുറന്തള്ളാനും സഹായിക്കും. മാത്രമല്ല, ശരീരത്തിന് ഉണർവ് നൽകാനും ഈ ശീലം നല്ലതാണ്. […]

India

‘ഇന്ത്യ- യുഎസ് വ്യാപാരക്കരാർ; ഇന്ന് ലോകം പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നു, ഇന്ത്യയിലെ എല്ലാ വിഭാഗത്തിനും കരാർ ഗുണം ചെയ്യും’; പിയുഷ് ഗോയൽ

ഇന്ത്യ യു എസ് വ്യാപാരക്കരാറിൽ ലോകം ഇന്ന് പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നുവെന്ന് കേന്ദ്രമന്ത്രി പിയുഷ് ഗോയൽ. ഇന്ത്യയിലെ എല്ലാ വിഭാഗത്തിനും ഈ കരാറിന്റെ ഗുണം ലഭിക്കും. കഴിഞ്ഞ കുറെ നാളുകളായി ചർച്ച നടത്തി. ഇന്ത്യക്ക് മേൽ 50% തരിഫ് യു എസ് ചുമത്തിയിരുന്നു. ഇന്ത്യ യുഎസ് കരാർ എന്ന് പൂർത്തിയാകുമെന്ന് […]

India

‘ഇന്ത്യയിലെ നിയമങ്ങള്‍ പാലിക്കാന്‍ വയ്യെങ്കില്‍ ഇന്ത്യ വിട്ട് പോകാം’; സ്വകാര്യതാ നയത്തില്‍ വാട്ട്‌സ്ആപ്പിനെതിരെ കടുപ്പിച്ച് സുപ്രിംകോടതി

ഇന്‍സ്റ്റന്റെ മെസേജിങ് ആപ്പായ വാട്ട്‌സ്ആപ്പിന്റെ സ്വകാര്യത നയങ്ങളുമായി ബന്ധപ്പെട്ട് വാട്ട്‌സ്ആപ്പ് ഉടമകളായ മെറ്റയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രിംകോടതി. രാജ്യത്തെ പൗരന്മാരുടെ സ്വകാര്യത വച്ച് കളിക്കാന്‍ അനുവദിക്കില്ലെന്നും ഇന്ത്യയിലെ നിയമങ്ങള്‍ പാലിക്കാന്‍ സാധിക്കില്ലെങ്കില്‍ ഇന്ത്യ വിട്ട് പോകാമെന്നുമാണ് സുപ്രിംകോടതിയുടെ രൂക്ഷമായ താക്കീത്. ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ബെഞ്ചിന്റെ ഭാഗത്തുനിന്നാണ് വിമര്‍ശനങ്ങള്‍. […]

Keralam

‘ശ്രീനാരായണ ഗുരുവിന്റെയും മഹാത്മാ ഗാന്ധിയുടെയും ശതാബ്ദി ആഘോഷം, യുഡിഎഫ് മഹാ സമ്മേളനം നടത്തും’; രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യുമെന്ന് അടൂർ പ്രകാശ് എം പി

ശ്രീനാരായണ ഗുരുവിന്റെയും മഹാത്മാ ഗാന്ധിയുടെയും സമാഗമ ശതാബ്ദി ആഘോഷം UDF മഹാ സമ്മേളനം നടത്തുമെന്ന് കൺവീനർ അടൂർ പ്രകാശ് എം പി. ആശ്രാമം മൈതാനം ആണ് സമ്മേളന വേദി. രാഹുൽ ഗാന്ധി സമ്മേളനം ഉദ്ഘാടനം ചെയ്യും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകും. കോൺഗ്രസ്‌ പ്രസ്ഥാനം പരിപാടിക്ക് നേതൃത്വം […]

India

ലോക്‌സഭയിലെ പ്രതിഷേധം: ഹൈബി ഈഡനും ഡീന്‍ കുര്യാക്കോസിനുമടക്കം 8 പ്രതിപക്ഷ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

മുന്‍ കരസേനാ മേധാവി എം എം നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിലെ പരാമര്‍ശത്തിലും, ഇന്ത്യാ-അമേരിക്ക വ്യാപാര കരാറിലും പാര്‍ലമെന്റ് പ്രക്ഷുബ്ധം. ലോക്‌സഭയില്‍ ചെയറിന് നേരെ പേപ്പറുകള്‍ എറിഞ്ഞുള്ള പ്രതിഷേധത്തെ തുടര്‍ന്ന് ഹൈബി ഈഡനും ഡീന്‍ കുര്യാക്കോസിനുമടക്കം 8 പ്രതിപക്ഷ എംപിമാരെ സസ്‌പെന്‍ഡ് ചെയ്തു. രാഹുല്‍ സംസാരിക്കുന്നത് സ്പീക്കര്‍ തടഞ്ഞതിനെ തുടര്‍ന്നായിരുന്നു […]

Keralam

‘സാംസ്‌കാരിക കേരളത്തിന് തീരാനഷ്ടം’; എസ് പി വെങ്കിടേഷിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

എസ് പി വെങ്കിടേഷിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സാംസ്‌കാരിക കേരളത്തിന് തീരാനഷ്ടമാണെന്ന് വ്യക്തമാക്കി. മലയാളികളെല്ലാവരും ഹൃദയത്തില്‍ കൊണ്ടുനടക്കുന്ന നിത്യഹരിത ഗാനങ്ങള്‍ അദ്ദേഹത്തിന്റെ ആവിഷ്‌കാരങ്ങളാണെന്നും എണ്‍പതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്നു അദ്ദേഹത്തിന്റെ ഈണങ്ങളെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.  പശ്ചാത്തല സംഗീതത്തില്‍ അദ്ദേഹം കൊണ്ടുവന്ന വിപ്ലവകരമായ നൂതനത്വങ്ങള്‍ […]