Keralam

ജാസ്ലിയ ജോൺസന്റെ മരണം; കാർ ഓടിച്ച സിറിയക് പി ജോർജിനായി ലുക്ക്‌ ഔട്ട്‌ നോട്ടീസ് ഇറക്കും

എറണാകുളം അങ്കമാലിയിൽ വിദ്യാർഥി ജാസ്ലിയ ജോൺസന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ, കാർ ഓടിച്ച കോട്ടയം സ്വദേശി ഡോക്ടർ സിറിയക് പി ജോർജിനായി ലുക്ക്‌ ഔട്ട്‌ സർക്കുലർ ഇറക്കും. പ്രതി വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന പൊലീസിന്റെ വിലയിരുത്തലിലാണ് തീരുമാനം. പ്രതിയെ പിടികൂടുന്നതിൽ വീഴ്ച് സംഭവിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. ഇന്നലെ ഏലപാറയിലെ […]

Keralam

‘ഭരണപരമായ കാര്യങ്ങളിൽ റോൾ ഇല്ല; സ്വർണക്കൊള്ള നടന്നിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദി ബോർഡ് അധികൃതരും ഉദ്യോഗസ്ഥരും’, തന്ത്രി കണ്ഠരര് രാജീവര്

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ ഇ ഡിക്ക് മൊഴി നൽകി തന്ത്രി കണ്ഠരര് രാജീവര്. ഭരണപരമായ ഒരുകാര്യത്തിലും ഇതുവരെ ഇടപെട്ടിട്ടില്ല സ്വർണക്കൊള്ള നടന്നിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദി ബോർഡ് അധികൃതരും ഉദ്യോഗസ്ഥരുമാണ്. ആചാരപരമായ കാര്യങ്ങൾ യഥാവിധി നടക്കുന്നുവെന്ന് ഉറപ്പാക്കുകയായിരുന്നു തന്റെ ചുമതല. ബോർഡിന്റെ ഭരണപരമായ തീരുമാനങ്ങളിൽ തനിക്ക് […]

Keralam

കൊല്ലം ഇഎസ്ഐ മെഡിക്കൽ കോളജ് പ്രതിസന്ധി: എൻ.കെ പ്രേമചന്ദ്രൻ്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

കൊല്ലം: കൊല്ലം ആശ്രാമത്ത് ഇഎസ്ഐ മെഡിക്കൽ കോളജ് സ്ഥാപിക്കുന്നതിന് എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകാത്ത സംസ്ഥാന സർക്കാർ നടപടി ചോദ്യം ചെയ്തുള്ള പൊതുതാത്പര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എൻ കെ പ്രേമചന്ദ്രൻ എംപി നൽകിയ ഹർജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് പരിഗണിക്കുന്നത്. കേന്ദ്ര സർക്കാരിൻ്റെ പിന്തുണ ഉണ്ടായിട്ടും […]

Keralam

എ.കെ ശശീന്ദ്രൻ മത്സരിക്കുന്നതിൽ എൻസിപിയിൽ എതിർപ്പ്

എലത്തൂരിൽ വീണ്ടും മത്സരിക്കാൻ ഒരുങ്ങുന്ന എ.കെ.ശശീന്ദ്രന്റെ സ്ഥാനാർഥിത്വത്തിനെതിരെ എൻസിപിയിൽ എതിർപ്പ് ശക്തം. നേതൃയോഗത്തിലും ശശീന്ദ്രൻ മത്സരിക്കുന്നതിനെതിരെ അതൃപ്തി അറിയിച്ച് നേതാക്കൾ. ഇന്നലെ ചേർന്ന പാർലമെന്ററി സമിതിയിൽ 12 പേരിൽ 8 പങ്കെടുത്ത യോഗത്തിൽ രണ്ടുപേർ എ കെ ശശീന്ദ്രന്റെ സ്ഥാനാർഥിത്വത്തിനെതിരെ രംഗത്തുവന്നു. എതിർക്കുന്നവർക്ക് ദേശീയ വർക്കിങ്ങ് പ്രസിഡന്റ് പി.സി […]

Keralam

എസ്എസ്എല്‍സി പരീക്ഷ കടുകട്ടിയാകുമെന്ന പ്രചാരണം തെറ്റ്, 80 ശതമാനം ചോദ്യങ്ങളും ലളിതം; കുട്ടികള്‍ ഭയപ്പെടേണ്ടതില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: ഇന്നുമുതല്‍ ആരംഭിക്കുന്ന എസ്എസ്എല്‍സി പരീക്ഷ കടുകട്ടിയാകുമെന്ന പ്രചാരണം തെറ്റെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. തെറ്റായ പ്രചാരണത്തിന് പിന്നില്‍ നിക്ഷിപ്ത താത്പര്യക്കാര്‍ ആണ്. തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ഈ വര്‍ഷത്തെ പരീക്ഷാ ഘടനയില്‍ ആശങ്കപ്പെടേണ്ട മാറ്റങ്ങളൊന്നുമില്ല. അതിനാല്‍ കുട്ടികള്‍ ഒന്നും ഭയപ്പെടേണ്ടതില്ലെന്നും വി ശിവന്‍കുട്ടി ഫെയ്‌സ്ബുക്കില്‍ […]

Keralam

ആഗോള അയ്യപ്പ സംഗമം; വരവ് ചെലവ് കണക്കുകളു‌ടെ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും

ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ചുമതലപ്പെടുത്തിയ പുതിയ ഓഡിറ്റ് റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. ഓഡിറ്റർക്ക് ഞങ്ങൾ വിശദീകരണം കൊടുത്തു കഴിഞ്ഞുവെന്നും പരിപാടിയുടെ രസീതുകളും ബില്ലുകളും ഓഡിറ്റർക്ക് മുമ്പിൽ എത്തിയെന്ന് ഉറപ്പു വരുത്തിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു. […]

Keralam

‘പരിഹസിച്ചിട്ടില്ല’; അനുനയ നീക്കവുമായി സിപിഐഎം, ജി സുധാകരനെ ഫോണിൽ വിളിച്ച് എം വി ഗോവിന്ദൻ

പാർട്ടി വിടുമെന്ന സൂചനകൾക്കിടെ ജി സുധാകരനെ ഫോണിൽ വിളിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പരിഹസിച്ചിട്ടില്ലെന്നും എല്ലാം തെറ്റിദ്ധാരണയെന്നും എം വി ഗോവിന്ദൻ. ജി സുധാകരനെ വ്യക്തിപരമായി ആക്ഷേപിച്ചിട്ടില്ല. ചിരിച്ചത് മാധ്യമപ്രവർത്തകരുടെ ചോദ്യം കേട്ടിട്ടാണെന്നും മാധ്യമങ്ങൾ ഇതൊക്കെ തെറ്റായി പ്രചരിപ്പിക്കുകയാണെന്നും മെമ്പർഷിപ്പ് പുതുക്കണമെന്ന് ജി സുധാകരനോട് […]

Keralam

സ്ഥാനാർഥി നിർണയ ചർച്ച; സിപിഐഎം സംസ്ഥാന സമിതി യോഗം ഇന്ന് ചേരും

സ്ഥാനാർഥി നിർണയ ചർച്ചകൾക്കായി സിപിഐഎം സംസ്ഥാന സമിതി യോഗം ഇന്ന് ചേരും. സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കിയ പട്ടിക സമിതിയിൽ വിശദമായി ചർച്ച ചെയ്യും. തർക്കമുള്ള മണ്ഡലങ്ങളിൽ സംസ്ഥാന സമിതിയുടെ തീരുമാനം നിർണായകമാകും. സംസ്ഥാന കമ്മിറ്റി അംഗീകരിക്കുന്ന സ്ഥാനാർഥിപ്പട്ടിക ജില്ലാ കമ്മിറ്റികളിൽ ചർച്ച ചെയ്യും. ജില്ലാ കമ്മിറ്റികളും മണ്ഡലം കമ്മിറ്റികളും […]

Health

ചുമ്മാ വാരിത്തേക്കുകയല്ല! ഷാംപൂവും കണ്ടീഷണറും ഉപയോ​ഗിക്കുന്നതിന് ഒരു കണക്കുണ്ട്

ഷാംപൂവും കണ്ടീഷണറും ഉപയോ​ഗിക്കുന്നതിന് എന്തെങ്കിലും കണക്കുണ്ടോ? കണ്ടീഷണർ ഉപയോ​ഗിക്കുമ്പോൾ ശിരോചർമത്തിൽ പുരട്ടിയാൽ മുടി കൊഴിയുമോ? അങ്ങനെ തുടങ്ങിയ തലമുടിയിൽ ഷാംപൂ ചെയ്യുന്നതിന് മുൻപ് പലർക്കും പല സംശയങ്ങളാണ്. നമ്മുടെ സ്കാൽപ്പിൽ പറ്റിപിടിച്ച പൊടിയും വിയർപ്പും അഴുക്കുമൊക്കെ വൃത്തിയാക്കാനാണ് ഷാംപൂ ഉപയോ​ഗിക്കുന്നത്. ആഴ്ചയിൽ രണ്ട് തവണയെങ്കിലും സ്കാൽപ്പും തലമുടയും ഷാംപൂ […]

Health

നല്ലതാണെന്ന് കരുതി ഓവർ ആകരുത്, അമിതമായാൽ ബീറ്റ്റൂട്ടും വിഷം

എന്തെങ്കിലുമൊന്ന് നല്ലതാണെന്ന് ആരെങ്കിലും പറഞ്ഞാൽ ആ പുറകെ സോഷ്യൽമീഡിയയും അതിന് പിന്നാലെ ബാക്കിയുള്ളവരും പോവുകയാണെല്ലോ ഇപ്പോഴത്തെ ഒരു ട്രെൻഡ്. ആരോ​ഗ്യക്കാര്യത്തിലും ഏറെക്കുറെ അങ്ങനെ തന്നയാണ് സംഭവിക്കാറ്. സോഷ്യൽമീഡിയയിൽ പോഷക​ഗുണങ്ങളുടെ കാര്യത്തിൽ എല്ലാക്കാലത്തും മുൻപന്തിയിലാണ് ബീറ്റ്റൂട്ട്. നിരവധി ആരോ​ഗ്യ​ഗുണങ്ങളുണ്ടെങ്കിലും അമിതമായാൽ ബീട്ട്റൂട്ടും പ്രശ്നക്കാരനാണ്. ബീറ്റ്റൂട്ടിൽ ഓക്സലേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ […]