Keralam

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം; ​ഗൾഫിൽ ഇന്ന് പരീക്ഷയില്ല

ഈ അധ്യയനവര്‍ഷത്തെ എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. ഈ മാസം 30 നാണ് പരീക്ഷകള്‍ അവസാനിക്കുക. 3031 പരീക്ഷ കേന്ദ്രങ്ങളാണ് ഉള്ളത്. കേരളത്തില്‍ 4,17,497 കുട്ടികള്‍ പത്താംക്ലാസ് പരീക്ഷ എഴുതും. ഗള്‍ഫ്മേഖലയില്‍ 633 കുട്ടികളും ലക്ഷദ്വീപില്‍ 386 പേരും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പശ്ചിമേഷ്യന്‍ സംഘര്‍ഷം കാരണം […]

World

ഇറാൻ യുദ്ധത്തിൽ ട്രംപിന് യുഎസ്‌ സെനറ്റിന്റെ പിന്തുണ; സൈനിക നീക്കം അവസാനിപ്പിക്കാനുള്ള പ്രമേയം തള്ളി

ഇറാൻ ആക്രമണത്തിൽ അമേരിക്കൻ സെനറ്റിൽ ഡോൺൾഡ് ട്രംപിന് പിന്തുണ. സൈനിക നീക്കം അവസാനിപ്പിക്കാനുള്ള പ്രമേയം അമേരിക്കൻ സെനറ്റ് തള്ളി.47 നെതിരെ 53 വോട്ടുകൾക്കാണ് പ്രമേയം തള്ളപ്പെട്ടത്. യുഎസ് കോൺഗ്രസിന്റെ മുൻകൂട്ടിയുള്ള അനുമതിയില്ലാതെ ഇറാനെതിരെ കൂടുതൽ സൈനിക ആക്രമണങ്ങൾ നടത്തുന്നത് തടയാനായിരുന്നു ഈ പ്രമേയം ലക്ഷ്യമിട്ടത്. ഇറാനെതിരെ ആരംഭിച്ച സൈനിക […]

World

ഗൾഫിലുള്ളവർ ശ്രദ്ധിക്കുക! അടിയന്തര സഹായത്തിന് ഈ നമ്പറുകളിൽ ബന്ധപ്പെടാം; നോർക്കയുടെ പുതിയ പട്ടികയുമായി സര്‍ക്കാര്‍

തിരുവനന്തപുരം: പശ്ചിമേഷ്യൻ മേഖലയിൽ സംഘർഷസാഹചര്യം തുടരുന്ന പശ്ചാത്തലത്തിൽ പ്രവാസി കേരളീയർക്ക് സഹായം ഉറപ്പാക്കുന്നതിനായി ഗൾഫ് രാജ്യങ്ങളിൽ രൂപീകരിച്ച ആറ് നോർക്ക സഹായ കൂട്ടായ്മകളിൽ ബന്ധപ്പെടാനുള്ള ഫോൺ നമ്പറുകൾ സജ്ജമായി. നോർക്ക വകുപ്പ്, നോർക്ക റൂട്ട്സ്, അതത് രാജ്യങ്ങളിലെ ലോക കേരള സഭാംഗങ്ങൾ, എംബസി വോളണ്ടിയർമാർ, നോർക്ക അംഗീകൃത പ്രവാസി സംഘടനാ […]

Keralam

ശബരി റെയില്‍പ്പാത: സ്ഥലം ഏറ്റെടുപ്പിന് അനുമതി, പദ്ധതി ചെലവ് 3,800.9 കോടി രൂപ

തിരുവനന്തപുരം: അങ്കമാലി-എരുമേലി ശബരി റെയില്‍പ്പാത നിര്‍മാണത്തിന്റെ ഭൂമിയേറ്റെടുക്കലിനു ഭരണാനുമതിയായി. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ സ്ഥലം ഏറ്റെടുപ്പിന് അനുമതി നല്‍കിയാണു ഗതാഗതവകുപ്പ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. ആകെ 348 ഹെക്ടര്‍ സ്ഥലമാണ് ശബരി പാതയ്ക്കായി ഏറ്റെടുക്കേണ്ടി വരിക. എറണാകുളം ജില്ലയില്‍ മൂവാറ്റുപുഴ, കോതമംഗലം, കുന്നത്തുനാട്, ആലുവ താലൂക്കുകളല്‍ 152.05 ഹെക്ടര്‍, കോട്ടയം […]

Keralam

മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സമരം; ഒരാഴ്ചത്തേക്ക് നിര്‍ത്തിവെച്ചു

മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ നടത്തിയിരുന്ന സമരം ഒരാഴ്ചത്തേക്ക് മാറ്റിവെച്ചു. ഒ.പി, അധ്യയനം, ശസ്ത്രക്രിയകള്‍ എന്നിവ പുനരാരംഭിക്കും. ആരോഗ്യവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയില്‍ അനുകൂല തീരുമാനം ഉണ്ടായെന്ന് കെജിഎംസിടിഎ അറിയിച്ചു. മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തിലും ആശുപത്രികളുടെ നിലവാരം വര്‍ധിപ്പിക്കുന്ന കാര്യത്തിലും സര്‍ക്കാര്‍ […]

India

ആശ്വാസവുമായി എയര്‍ ഇന്ത്യ; അന്താരാഷ്ട്ര വിമാന ടിക്കറ്റ് ബുക്കിങ്ങുകളില്‍ ഇളവ് പ്രഖ്യാപിച്ചു

അന്താരാഷ്ട്ര വിമാന ടിക്കറ്റ് ബുക്കിങ്ങുകളില്‍ ഇളവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. മാര്‍ച്ച് പത്ത് വരെയുള്ള ടിക്കറ്റുകള്‍ റദ്ദാക്കിയാല്‍ മുഴുവന്‍ റീഫണ്ട് നല്‍കും. സൗജന്യമായി റീ ഷെഡ്യൂള്‍ ചെയ്യാനും സൗകര്യം. മിഡില്‍ ഈസ്റ്റ്, യുകെ, യൂറോപ്പ് സെക്ടറുകളിലേക്ക് ഉള്ള ടിക്കറ്റുകള്‍ക്കാണ് ഇളവ് പ്രഖ്യാപിച്ചത്. ഫെബ്രുവരി 28 വരെ ബുക്ക് ചെയ്ത […]

World

ഇറാനിൽ മരണം 1,045 ആയി

നാലാം ദിവസത്തെ പോരാട്ടത്തിൽ യുഎസ്-ഇസ്രായേൽ ആക്രമണങ്ങളിൽ ഇറാനിൽ മരിച്ചവരുടെ എണ്ണം 1,045 ആയി ഉയർന്നു. ഇന്റലിജൻസ് റിപ്പോർട്ടുകളെയും ഫീൽഡ് മോണിറ്ററിംഗ് റിപ്പോർട്ടുകളെയും ഉദ്ധരിച്ചുകൊണ്ടാണ് റിപ്പോർട്ട്. തങ്ങളുടെ അവസാന ശ്വാസം വരെയും പോരാടുമെന്ന് ഐആർജിസി പറഞ്ഞു. ഇറാന്റെ തിരിച്ചടിയില്‍ ഇസ്രയേൽ സൈന്യത്തില്‍ 680 ലധികം മരങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇറാൻ […]

Keralam

11 വര്‍ഷം മുമ്പ് ട്യൂഷന്‍ അധ്യാപകന്‍ പീഡിപ്പിച്ചുവെന്ന് വെളിപ്പെടുത്തല്‍; ട്യൂഷന്‍ അധ്യാപകന് 18 വര്‍ഷം കഠിന തടവ്

11 വര്‍ഷത്തിന് ശേഷം പീഡിപ്പിച്ച വിവരം വെളിപ്പെടുത്തിയ കേസില്‍ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. ട്യൂഷന്‍ അധ്യാപകനായ മെഡിക്കല്‍ കോളജ് സ്വദേശി സുബാഷ്‌കുമാറിനെ (57) 18 വര്‍ഷം ആണ് ശിക്ഷിച്ചത്. 18 വര്‍ഷം കഠിനതടവിനും 35000 രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര […]

Keralam

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസം; ഡിഎയ്ക്ക് മുന്‍കാല പ്രാബല്യം നല്‍കി ഉത്തരവായി, എട്ട് ഗഡുക്കളായി വിതരണം

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമായി ലഭ്യമാക്കിയ ഡിഎയ്ക്ക് മുന്‍കാല പ്രാബല്യം നല്‍കി കുടിശികയും അനുവദിച്ച് ഉത്തരവായി. സര്‍വീസ് പെന്‍ഷന്‍കാരുടെ ഡിആര്‍ കുടിശികയും നല്‍കും. നേരത്തെ അനുവദിച്ച ഡിഎ, ഡിആര്‍ ഗഡുക്കള്‍ക്കെല്ലാം മുന്‍കാല പ്രാബല്യം നല്‍കി കൊണ്ടാണ് കുടിശിക അനുവദിച്ചത്. മുഴുവന്‍ ഡി എ, ഡി ആറിനും അനുവദിക്കേണ്ട യഥാര്‍ത്ഥ കാലാവധി […]

World

ആയത്തുല്ല അലി ഖമനയിയുടെ സംസ്‌കാര ചടങ്ങുകള്‍ മാറ്റിവച്ചു

ആയത്തുല്ല അലി ഖമനയിയുടെ സംസ്‌കാര ചടങ്ങുകള്‍ മാറ്റിവച്ചു. ടെഹ്റാനില്‍ ഇന്ന് രാത്രി 10 മണിയോടെ ആരംഭിക്കാനിരുന്ന സംസ്‌കാര ചടങ്ങാണ് മാറ്റിവച്ചതെന്ന് ഇറാനിലെ തസ്‌നിം വാര്‍ത്താ ഏജന്‍സി അറിയിച്ചു. വിവിധ പ്രവിശ്യകളിലുള്ള ആളുകള്‍ക്ക് ചടങ്ങിലേക്ക് എത്തിച്ചേരാന്‍ വേണ്ടിയാണ് ചടങ്ങുകള്‍ മാറ്റിവച്ചതെന്നാണ് റിപ്പോര്‍ട്ട്. സെന്‍ട്രല്‍ ടെഹ്‌റാനിലെ കോംപൗണ്ടില്‍ മൂന്ന് ദിവസത്തെ പൊതുദര്‍ശനമാണ് […]