Keralam

ദുബായ് വിമാനത്താവളത്തിൽ ഡ്രോൺ ഭീഷണി; കൊച്ചിയിൽ നിന്നുള്ള എമിറേറ്റ്സ് വിമാനം പാതിവഴിയിൽ തിരിച്ചിറക്കി

എറണാകുളം/ദുബായ്: പശ്ചിമേഷ്യയിൽ തുടരുന്ന കനത്ത സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷാ ഭീഷണി. വിമാനത്താവളത്തിന് സമീപം ഡ്രോൺ അവശിഷ്ടങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് വിമാനത്താവളത്തിൻ്റെ പ്രവർത്തനം താത്കാലികമായി നിർത്തിവയ്ക്കാൻ അധികൃതർ തീരുമാനിച്ചു. ഇതേത്തുടർന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ (സിയാൽ) നിന്നും ദുബായിലേക്ക് പുറപ്പെട്ട എമിറേറ്റ്സ് വിമാനം യാത്രയുടെ പകുതി വഴിയിൽ വച്ച് […]

India

രാഷ്ട്രീയത്തിനതീതമായി നാടിന് നല്ലത്; ജി സുധാകരനെ പിന്തുണച്ച് ബെന്നി ബെഹനാന്‍

ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎം വിട്ട ജി സുധാകരനെ പിന്തുണയ്ക്കുന്നതില്‍ തെറ്റില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹനാന്‍ എംപി. സിപിഎമ്മിന്റെ കേരളത്തിലുള്ള ഏറ്റവും നല്ല കമ്യൂണിസ്റ്റുകാരനാണ് ജി സുധാകരന്‍. അദ്ദേഹം സിപിഎമ്മുമായി സഹകരിക്കേണ്ടെന്ന് തീരുമാനിച്ചത് ആ പാര്‍ട്ടിക്കുണ്ടായ അപചയവും ജീര്‍ണതയും വ്യക്തമാക്കുന്നതാണ്. ജീര്‍ണത ബാധിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ സുധാകരന്‍ […]

Business

സ്വര്‍ണ വിലയില്‍ ഇടിവ്; പവന് 360 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 360 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,16,720 രൂപയാണ്. ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ 14,590 രൂപയാണ്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വര്‍ണവില എത്തിയിരിക്കുന്നത്. രാജ്യാന്തര […]

Keralam

നേമത്ത് പണാധിപത്യം വിജയിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി

നേമത്ത് പണാധിപത്യം വിജയിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി . കാശ് കൊടുത്തു വോട്ടു വാങ്ങുന്ന രീതി കേരളത്തിൽ നടക്കില്ല. വികസനം ജനങ്ങൾ അംഗീകരിക്കും. നേമം ബിജെപിയുടെ ആഗ്രഹമായി ഒതുങ്ങും. നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട ആളാണോ രാജീവ്‌ ചന്ദ്രശേഖർ?. നേമത്ത് കോൺഗ്രസിനും ബിജെപിക്കും ഒരേ അജണ്ട. തന്നെ തോൽപ്പിക്കാൻ ഒരുമിച്ചു […]

Entertainment

ഓസ്‌കാറില്‍ അപൂര്‍വ നേട്ടവുമായി ഇന്ത്യന്‍ വംശജ; പക്ഷേ ഫലപ്രഖ്യാപനത്തില്‍ നിരാശ

98-ാമത് അക്കാദമി അവാര്‍ഡ്‌സില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ വംശജയായ ഗീത ഗാന്ധീര്‍. ഇരട്ട നോമിനേഷനെന്ന അപൂര്‍വ നേട്ടമാണ് ഈ ഇന്ത്യന്‍-അമേരിക്കന്‍ വനിത സ്വന്തമാക്കിയത്. രണ്ട് ഡോക്യുമെന്ററി കാറ്റഗറികളിലായാണ് ഈ രണ്ട് നോമിനേഷനുകള്‍. വളരെ അപൂര്‍വം ഫിലിംമേക്കേര്‍സിന് മാത്രം ലഭിക്കുന്ന ഭാഗ്യമാണിത്. നെറ്റ്ഫ്‌ളിക്‌സിലൂടെ പുറത്തിറങ്ങിയ ഗീതയുടെ പെര്‍ഫെക്ട് നൈബര്‍ […]

Entertainment

നാല്പത് വര്‍ഷത്തെ കാത്തിരിപ്പ്! ഒടുവില്‍ 75ാം വയസില്‍ ആദ്യ ഓസ്‌കര്‍; മികച്ച സഹനടിയായി എയ്‌മി മാഡിഗന്‍

ലൊസാഞ്ചലസ്: നാല്പത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ എയ്‌മി മാഡിഗനെ തേടി ഓസ്‌കാര്‍ പുരസ്‌കാരമെത്തി. 98ാമത് ഓസ്‌കര്‍ അവാര്‍ഡ് വേദിയില്‍ മികച്ച സഹനടിക്കുള്ള പുരസ്‌കാരത്തിനായി മാഡിഗന്‍റെ പേര് പ്രഖ്യാപിച്ചപ്പോള്‍ ഡോള്‍ബി തിയേറ്ററില്‍ വലിയ കരഘോഷമായിരുന്നു. സാക്ക് ക്രഗര്‍ സംവിധാനം ചെയ്‌ത ഹൊറര്‍ ത്രില്ലര്‍ ചിത്രം വെപ്പണ്‍സിലെ മികച്ച പ്രകടനത്തിനാണ് ഈ 75 […]

Keralam

ജി സുധാകരന് കൈ കൊടുക്കാൻ കോൺഗ്രസ്; അമ്പലപ്പുഴയിൽ പിന്തുണച്ചേക്കും, അന്തിമ തീരുമാനം ഇന്ന്

ജി സുധാകരന് കൈ കൊടുക്കാൻ കോൺഗ്രസ്. അമ്പലപ്പുഴയിൽ ജി സുധാകരനെ കോൺഗ്രസ് പിന്തുണച്ചേക്കും. ഇന്ന് ഡൽഹിയിൽ ചേരുന്ന യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. സുധാകരൻ കോൺഗ്രസിന് മുന്നിൽ ഉപാധികൾ ഒന്നും വെച്ചിട്ടില്ല. മന്ത്രി സ്ഥാനമോ മറ്റു പദവികളോ ആവശ്യപ്പെട്ടിട്ടില്ല. അമ്പലപ്പുഴിയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് ജി സുധാകരൻ പ്രഖ്യാപിച്ചിരുന്നു. കെ […]

India

പശ്ചിമേഷ്യയിലേയ്‌ക്ക് ഇന്ന് 48 വിമാന സർവീസുകൾ; പ്രഖ്യാപനവുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും

ന്യൂഡൽഹി: ഇന്ന് പശ്ചിമേഷ്യയിലേയ്‌ക്ക് അധിക വിമാന സർവീസുകൾ നടത്തുമെന്ന് പ്രഖ്യാപിച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും. ഷെഡ്യൂൾ ചെയ്‌തതും അല്ലാത്തതുമായി 48 വിമാന സർവീസുകൾ നടത്തുമെന്ന് കമ്പനികൾ അറിയിച്ചു. ഷെഡ്യൂൾ ചെയ്‌ത സർവീസുകൾക്ക് പുറമേ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) യിലേക്കും സൗദി അറേബ്യയിലേക്കും 26 അധിക വിമാനസർവീസുകൾ […]

Keralam

വിട്ടുവീഴ്ച ചെയ്യുമെന്ന് സൂചിപ്പിച്ച് പി ജെ ജോസഫ്; രണ്ട് സീറ്റുകള്‍ കോണ്‍ഗ്രസുമായി വച്ചുമാറും; ഇടുക്കിയിലുള്‍പ്പെടെ സീറ്റുമാറ്റം?

സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായി സജീവ ചര്‍ച്ചകള്‍. കോണ്‍ഗ്രസും ജോസഫ് വിഭാഗവും സീറ്റുകള്‍ വച്ചുമാറുമെന്നാണ് സൂചന. ഏറ്റുമാനൂരും ഇടുക്കിയും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം കോണ്‍ഗ്രസിന് വിട്ടുനല്‍കിയേക്കും. പകരം കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും ചോദിക്കുമെന്നാണ് വിവരം. പത്ത് സീറ്റുകളില്‍ മത്സരിക്കണമെന്ന നിലപാടില്‍ ഉറച്ചുനിന്ന ജോസഫ് വിഭാഗത്തില്‍ […]

Keralam

‘കേരളം ജയിക്കും, യുഡിഎഫ് നയിക്കും’: തിരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യവുമായി യുഡിഎഫ്

തിരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യവുമായി സർക്കാരിനെതിരെ യുഡിഎഫ് പരസ്യം. കേരളം ജയിക്കും,യുഡിഎഫ് നയിക്കും എന്നാണ് പ്രചാരണ മുദ്രാവാക്യം. ദിനപത്രങ്ങളുടെ മുൻപേജുകളിൽ സർക്കാരിനെതിരായ ആരോപണങ്ങൾ നിരത്തിയാണ് പരസ്യം. സ്വർണ്ണക്കൊള്ള, ആരോഗ്യമേഖലയിലെ തകർച്ച,വിലക്കയറ്റം, വന്യജീവി ആക്രമണം തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചാണ് പരസ്യം. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പ്രചാരണത്തിൽ സജീവമായിരുന്നത് എൽഡിഎഫായിരുന്നു. ഇതിന് പിന്നാലെയാണ് […]