Entertainment

നാല്പത് വര്‍ഷത്തെ കാത്തിരിപ്പ്! ഒടുവില്‍ 75ാം വയസില്‍ ആദ്യ ഓസ്‌കര്‍; മികച്ച സഹനടിയായി എയ്‌മി മാഡിഗന്‍

ലൊസാഞ്ചലസ്: നാല്പത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ എയ്‌മി മാഡിഗനെ തേടി ഓസ്‌കാര്‍ പുരസ്‌കാരമെത്തി. 98ാമത് ഓസ്‌കര്‍ അവാര്‍ഡ് വേദിയില്‍ മികച്ച സഹനടിക്കുള്ള പുരസ്‌കാരത്തിനായി മാഡിഗന്‍റെ പേര് പ്രഖ്യാപിച്ചപ്പോള്‍ ഡോള്‍ബി തിയേറ്ററില്‍ വലിയ കരഘോഷമായിരുന്നു. സാക്ക് ക്രഗര്‍ സംവിധാനം ചെയ്‌ത ഹൊറര്‍ ത്രില്ലര്‍ ചിത്രം വെപ്പണ്‍സിലെ മികച്ച പ്രകടനത്തിനാണ് ഈ 75 […]

Keralam

ജി സുധാകരന് കൈ കൊടുക്കാൻ കോൺഗ്രസ്; അമ്പലപ്പുഴയിൽ പിന്തുണച്ചേക്കും, അന്തിമ തീരുമാനം ഇന്ന്

ജി സുധാകരന് കൈ കൊടുക്കാൻ കോൺഗ്രസ്. അമ്പലപ്പുഴയിൽ ജി സുധാകരനെ കോൺഗ്രസ് പിന്തുണച്ചേക്കും. ഇന്ന് ഡൽഹിയിൽ ചേരുന്ന യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. സുധാകരൻ കോൺഗ്രസിന് മുന്നിൽ ഉപാധികൾ ഒന്നും വെച്ചിട്ടില്ല. മന്ത്രി സ്ഥാനമോ മറ്റു പദവികളോ ആവശ്യപ്പെട്ടിട്ടില്ല. അമ്പലപ്പുഴിയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് ജി സുധാകരൻ പ്രഖ്യാപിച്ചിരുന്നു. കെ […]

India

പശ്ചിമേഷ്യയിലേയ്‌ക്ക് ഇന്ന് 48 വിമാന സർവീസുകൾ; പ്രഖ്യാപനവുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും

ന്യൂഡൽഹി: ഇന്ന് പശ്ചിമേഷ്യയിലേയ്‌ക്ക് അധിക വിമാന സർവീസുകൾ നടത്തുമെന്ന് പ്രഖ്യാപിച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും. ഷെഡ്യൂൾ ചെയ്‌തതും അല്ലാത്തതുമായി 48 വിമാന സർവീസുകൾ നടത്തുമെന്ന് കമ്പനികൾ അറിയിച്ചു. ഷെഡ്യൂൾ ചെയ്‌ത സർവീസുകൾക്ക് പുറമേ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) യിലേക്കും സൗദി അറേബ്യയിലേക്കും 26 അധിക വിമാനസർവീസുകൾ […]

Keralam

വിട്ടുവീഴ്ച ചെയ്യുമെന്ന് സൂചിപ്പിച്ച് പി ജെ ജോസഫ്; രണ്ട് സീറ്റുകള്‍ കോണ്‍ഗ്രസുമായി വച്ചുമാറും; ഇടുക്കിയിലുള്‍പ്പെടെ സീറ്റുമാറ്റം?

സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായി സജീവ ചര്‍ച്ചകള്‍. കോണ്‍ഗ്രസും ജോസഫ് വിഭാഗവും സീറ്റുകള്‍ വച്ചുമാറുമെന്നാണ് സൂചന. ഏറ്റുമാനൂരും ഇടുക്കിയും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം കോണ്‍ഗ്രസിന് വിട്ടുനല്‍കിയേക്കും. പകരം കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും ചോദിക്കുമെന്നാണ് വിവരം. പത്ത് സീറ്റുകളില്‍ മത്സരിക്കണമെന്ന നിലപാടില്‍ ഉറച്ചുനിന്ന ജോസഫ് വിഭാഗത്തില്‍ […]

Keralam

‘കേരളം ജയിക്കും, യുഡിഎഫ് നയിക്കും’: തിരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യവുമായി യുഡിഎഫ്

തിരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യവുമായി സർക്കാരിനെതിരെ യുഡിഎഫ് പരസ്യം. കേരളം ജയിക്കും,യുഡിഎഫ് നയിക്കും എന്നാണ് പ്രചാരണ മുദ്രാവാക്യം. ദിനപത്രങ്ങളുടെ മുൻപേജുകളിൽ സർക്കാരിനെതിരായ ആരോപണങ്ങൾ നിരത്തിയാണ് പരസ്യം. സ്വർണ്ണക്കൊള്ള, ആരോഗ്യമേഖലയിലെ തകർച്ച,വിലക്കയറ്റം, വന്യജീവി ആക്രമണം തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചാണ് പരസ്യം. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പ്രചാരണത്തിൽ സജീവമായിരുന്നത് എൽഡിഎഫായിരുന്നു. ഇതിന് പിന്നാലെയാണ് […]

World

യുകെയില്‍ പൗരത്വത്തിനായുള്ള അപേക്ഷകള്‍ റെക്കോര്‍ഡ് നിലയില്‍

ബ്രിട്ടനില്‍ സ്ഥിരതാമസത്തിനും പൗരത്വത്തിനും വേണ്ട നടപടികള്‍ വൈകാതെ കര്‍ക്കശമാക്കുമെന്ന ചര്‍ച്ചകള്‍ ശക്തമായിരിക്കുകയാണ്. ഈ സാധ്യത മുന്നില്‍കണ്ട് കൂടുതല്‍ ആളുകള്‍ നേരത്തെ തന്നെ പൗരത്വത്തിനായി അപേക്ഷിച്ചതോടെ അപേക്ഷകളുടെ എണ്ണം റെക്കോര്‍ഡ് നിലയില്‍ എത്തി. കഴിഞ്ഞ വര്‍ഷം 2,91,971 അപേക്ഷകളാണ് ലഭിച്ചത്. അതേസമയം 2024-ല്‍ 2,53,757 അപേക്ഷകളായിരുന്നു ലഭിച്ചത്. ഇതോടെ ഒരു […]

World

‘ഇറാന് കനത്ത നാശനഷ്‌ടം, പുനര്‍നിര്‍മാണത്തിന് 10 വര്‍ഷമെടുക്കും’: ട്രംപ്

വാഷിങ്ടണ്‍: യുഎസ് ആക്രമണങ്ങളിൽ ഇറാന് കനത്ത നാശ നഷ്‌ടങ്ങൾ സംഭവിച്ചൂവെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ സൈന്യത്തിന് കനത്ത നാശനഷ്‌ടമുണ്ടായെന്നും അത് പുനർനിർമ്മിക്കാൻ ഒരു ദശാബ്‌ദമെടുക്കുമെന്നും ട്രംപ് പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. സംഘർഷം അവസാനിച്ചൂവെന്ന് പ്രഖ്യാപിക്കാൻ തയ്യാറാണോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി യുദ്ധം അവസാനിപ്പിക്കാൻ […]

World

യുകെയില്‍ മാനസികാരോഗ്യ പ്രശ്നങ്ങളുടെ പേരില്‍ ബെനഫിറ്റ് ക്ലെയിം റെക്കോര്‍ഡില്‍

യുകെയില്‍ ബെനഫിറ്റ് കൈപ്പറ്റി ജീവിക്കുന്നവരുടെ എണ്ണം റെക്കോര്‍ഡ് തലത്തിലെത്തി. ജോലി ചെയ്യാന്‍ കഴിയാത്ത വിധത്തില്‍ മാനസികാരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതായി അവകാശപ്പെട്ട് 1.3 മില്ല്യണ്‍ പേര്‍ ഇപ്പോള്‍ പുതുതായി ബെനഫിറ്റ് ക്ലെയിം ചെയ്യുന്നു. 2024-ല്‍ ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയതിന് ശേഷം സ്ഥിതി കൂടുതല്‍ വഷളായതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മാനസികാരോഗ്യ പ്രശ്നങ്ങളുടെ […]

Keralam

ഹൃദയവാഹിനിയായ് ഒഴുകിയെത്തിയ കവിതകള്‍, ജീവിതദര്‍ശനങ്ങള്‍; ശ്രീകുമാരന്‍ തമ്പിക്ക് ഇന്ന് 86-ാം പിറന്നാള്‍

മലയാളിയുടെ സൗഭാഗ്യമായ ശ്രീകുമാരന്‍ തമ്പിയുടെ 86-ാം പിറന്നാള്‍ ദിനമാണ് ഇന്ന്. സിനിമയുടെ സമസ്ത മേഖലകളിലും കൈയൊപ്പ് പതിപ്പിച്ച പ്രതിഭാശാലിയായ കലാകാരന്‍ എഴുത്തിന്റെ നാനാമേഖലകളിലും ഇപ്പോഴും സജീവമാണ്.  മലയാളത്തിന്റെ ഹൃദയസരസ്സിലെ സുന്ദര പുഷ്പമാണ് ശ്രീകുമാരന്‍ തമ്പി. സകലകലാവല്ലഭന്‍ എന്ന വിശേഷണത്തിന് എന്തുകൊണ്ടും യോഗ്യന്‍. പ്രണയത്തിന്റെയും വിരഹത്തിന്റെയും വാത്സല്യത്തിന്റെയും വശ്യതയില്‍ ചാലിച്ച […]

Keralam

സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ യോഗം ഇന്ന്

സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ യോഗം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിന്. പെരുമാറ്റചട്ടം സംബന്ധിച്ചും, മറ്റ് തിരഞ്ഞെടുപ്പ് മാര്‍ഗനിര്‍ദേശങ്ങളും യോഗത്തില്‍ വ്യക്തമാക്കും. പൊതുജനങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളും യോഗത്തില്‍ വിശദീകരിക്കും.ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സംസ്ഥാന പൊലീസ് മേധാവിയുമായി ആശയവിനിമയം നടത്തിയിരുന്നു. ക്രമസമാധാന പ്രശ്‌നങ്ങള്‍, പ്രശ്‌നബാധിത മേഖലകള്‍ തുടങ്ങിയവ ചര്‍ച്ചയായി. പ്രശ്‌നബാധിത […]