Keralam

സെൻസസിനൊപ്പം എൻപിആർ കേരളത്തിൽ നടപ്പാക്കില്ല; ഉത്തരവിറക്കി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സെൻസസിൻ്റെ ഭാഗമായി ഒരു കാരണവശാലും ദേശീയ ജനസംഖ്യ രജിസ്‌റ്റർ (എൻപിആർ) നടപ്പാക്കില്ലെന്ന് സംസ്ഥാന സർക്കാർ. രാജ്യത്ത് അടുത്ത വർഷം മുതൽ നടക്കുന്ന സെൻസസ് നടപടികൾക്കൊപ്പം എൻപിആർ ഉൾപ്പെടുത്തുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് സർക്കാരിൻ്റെ പുതിയ ഉത്തരവ്. കൊവിഡ് കാരണം സെൻസസ് പ്രക്രിയ നീണ്ടുപോയ സാഹചര്യത്തിലാണ് അടുത്ത വർഷം സെൻസസ് നടക്കുന്നത്. 2019 […]

World

ഇന്ത്യ- അമേരിക്ക വ്യാപാര കരാര്‍: റഷ്യൻ എണ്ണ ഇറക്കുമതി നിർത്തലാക്കിയതിന് പിന്നാലെ അധിക തീരുവ ഒഴിവാക്കി യുഎസ്

വാഷിങ്ടൺ: റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയതിൻ്റെ പേരിൽ ഇന്ത്യക്ക് മേൽ ചുമത്തിയ അധിക തീരുവ പിൻവലിക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പ് വച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. റഷ്യൻ എണ്ണ വാങ്ങിയതിൻ്റെ പേരിൽ ഇന്ത്യയിൽ നിന്നുള്ള എല്ലാ ഇറക്കുമതികൾക്കും കഴിഞ്ഞ വർഷം 25 ശതമാനം അധിക തീരുവ പ്രഖ്യാപിച്ചിരുന്നു. ഇത് […]

Business

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 2120 രൂപയാണ് കൂടിയത്. 1,14,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 265 രൂപയാണ് കൂടിയത്. 14,355 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണവിലയില്‍ ചാഞ്ചാട്ടമാണ് നിലനില്‍ക്കുന്നത്. ഇന്നലെ രാവിലെ […]

Keralam

വി ഡി സതീശന്റെ ‘പുതുയുഗ യാത്ര’ പര്യടനം തുടരുന്നു; ഇന്ന് കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ

നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ പര്യടനം തുടരുന്നു. കാസർഗോഡ്, കണ്ണൂർ ജില്ലകളിലായി ആറിടങ്ങളിലാണ് ഇന്നത്തെ പര്യടനം നടക്കുന്നത്. മണ്ഡലങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആൾക്കാരുമായി രാവിലെ വി ഡി സതീശൻ കൂടിക്കാഴ്ച്ച നടത്തും. സിപിഐഎം ഫണ്ട്‌ തട്ടിപ്പ് ചർച്ചയാവുന്ന പയ്യന്നൂരിൽ […]

District News

പാലായിൽ സീറ്റ് ഉറപ്പിച്ച് മാണി സി കാപ്പൻ; മത്സരിക്കാൻ യുഡിഎഫ് നേതൃത്വം നിർദേശം നൽകി

പാലായിൽ സീറ്റുറപ്പിച്ച് മാണി സി കാപ്പൻ. യുഡിഎഫ് നേതൃത്വം തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിർദേശം നൽകിയതായും ചുവരെഴുത്ത് തുടങ്ങിയെന്നും കാപ്പൻ പറഞ്ഞു. പാലായിൽ കഴിഞ്ഞതവത്തേതിനേക്കാൾ ഭൂരിപക്ഷത്തിൽ വിജയം ഉറപ്പെന്നും മാണി സി കാപ്പൻ. താൻ പ്രതിപക്ഷത്തായതിനാലാണ് പാലായിൽ വലിയ വികസനം നടത്താൻ സാധിക്കാതിരുന്നത്. ഭരണപക്ഷത്ത് ഇരുന്നപ്പോൾ 80 കോടി രൂപയുടെ […]

World

ഇറാന്റെ ഊർജമേഖലയ്ക്ക് കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തി അമേരിക്ക

ഇറാൻ- അമേരിക്ക ആണവ ചർച്ചകൾക്കു പിന്നാലെ ഇറാന്റെ ഊർജമേഖലയ്ക്ക് മേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തി അമേരിക്ക. 14 എണ്ണ ടാങ്കറുകൾക്കും 15 വ്യാപാര സ്ഥാപനങ്ങൾക്കും രണ്ട് ബിസിനസ് എക്‌സിക്യൂട്ടീവുകൾക്കും മേൽ ആസ്തി മരവിപ്പിക്കൽ ഉൾപ്പടെയുള്ള പിഴ ചുമത്തിയിരിക്കുകയാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും ട്രഷറി ഡിപ്പാർട്ട്‌മെന്റും. യുറേനിയം സമ്പുഷ്ടീകരണം അവസാനിപ്പിക്കണമെന്ന […]

World

റഷ്യൻ എണ്ണ വാങ്ങുന്നതിൽ ഇന്ത്യയ്ക്ക് മേൽ ചുമത്തിയ പിഴത്തീരുവ ഒഴിവാക്കി അമേരിക്ക; ഉത്തരവിൽ ഒപ്പിട്ട് ട്രംപ്

റഷ്യൻ എണ്ണ വാങ്ങുന്നതിൽ ഇന്ത്യയ്ക്ക് മേൽ ചുമത്തിയ 25 ശതമാനം പിഴത്തീരുവ ഒഴിവാക്കിയ ഉത്തരവിൽ ഒപ്പിട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയും അമേരിക്കയും വ്യാപാര കരാറിന് അന്തിമരൂപം നൽകിയതിനു പിന്നാലെയാണ് ട്രംപിന്റെ നടപടി. ഇതോടെ ഇന്ത്യയ്ക്കു മേലുള്ള അമേരിക്കയുടെ ഇറക്കുമതി തീരുവ 18 ശതമാനമായി കുറഞ്ഞു. ഇന്ത്യയും […]

Keralam

സംസ്ഥാനത്ത് വിവിധ വാഹനാപകടങ്ങളിൽ അഞ്ചു മരണം

സംസ്ഥാനത്ത് വിവിധ വാഹനാപകടങ്ങളിൽ അഞ്ചു മരണം. പാലക്കാട് റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ വെട്ടിച്ച ബൈക്ക് ലോറിയിൽ ഇടിച്ച് ഒരാൾ മരിച്ചു. കോഴിക്കോട് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് അച്ഛനും മകളും മരിച്ചു. പാലക്കാട്-പൊള്ളാച്ചി അന്തർ സംസ്ഥാന പാതയിൽ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചപ്പോൾ, എതിരെ വന്ന ലോറി ഇടിച്ചാണ് […]

World

ഇറാൻ-യുഎസ് ചർച്ച അവസാനിച്ചു; നിർണായക വിഷയങ്ങളിൽ സമവായമായില്ലെന്ന് റിപ്പോർട്ട്

ഒമാനിൽ അമേരിക്കയുമായുള്ള രണ്ടാം ഘട്ട പ്രതിനിധിചർച്ച അവസാനിച്ചതായി ഇറാൻ. ചർച്ചകൾ പ്രതീക്ഷ നൽകുന്നതെന്നും ഇറാന്റെ പ്രതികരണം. അമേരിക്ക-ഇറാൻ പ്രതിനിധികളുടെ പരോക്ഷ ചർച്ച ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമാദ് അൽബുസൈദിയുടെ മധ്യസ്ഥയിലാണ് നടന്നത്. ഇരുരാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിലൂടെ പശ്ചേമേഷ്യയെ ആശങ്കയിലാക്കുന്ന യുദ്ധം ഒഴിവാക്കുകയാണ് ഒമാനിൽ നടക്കുന്ന ചർച്ച […]

Keralam

നിലയ്ക്കൽ അന്നദാനത്തിലെ ക്രമക്കേട്; മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ സ്വത്തുക്കൾ താൽക്കാലികമായി കണ്ടുകെട്ടി ഇ ഡി

ശബരിമല നിലയ്ക്കൽ അന്നദാനത്തിലെ ക്രമക്കേടിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ സ്വത്തുക്കൾ താൽക്കാലികമായി കണ്ടുകെട്ടി ഇ ഡി. ജെ.ജയപ്രകാശിന്റെയും ഭാര്യയുടെയും പേരിലുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. 40.48 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. വ്യാജ ബില്ലുകൾ ചമച്ച് ദേവസ്വം ഫണ്ടിൽ നിന്ന് 59.98 ലക്ഷം തട്ടിയെന്നാണ് കേസ്. 2018-19 മണ്ഡല-മകരവിളക്ക് തീർഥാടന […]