Keralam

‘ആളില്ലാത്ത ജാഥ, ബംഗാളികളാണ് എൽഡിഎഫ് ജാഥയിൽ കൂടുതൽ’; സതീശന്റെ ജാഥ തിരുവനന്തപുരത്ത് പുതുയുഗം പിറക്കും; പി കെ കുഞ്ഞാലിക്കുട്ടി

വി ഡി സതീശന്റെ ജാഥ തിരുവനന്തപുരത്ത് എത്തുമ്പോൾ പുതുയുഗം പിറക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. സെമി ജയിച്ച ടീമിനെ കാണാൻ വൻ ജനം ഉണ്ട്. ജനങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ കാണാൻ ഒരുപാട് ആളുകൾ ഇവിടെ തടിച്ചുകൂടി. നിരാശപ്പെടേണ്ടി വരില്ല കപ്പും കൊണ്ടെ യുഡിഎഫ് പോകും. അതിനു ഞങ്ങൾ കൂടെ […]

World

പാകിസ്താനിലെ ചാവേര്‍ ആക്രമണം; 31 പേർ കൊല്ലപ്പെട്ടു

പാകിസ്താനിലെ ഇസ്ലാമാബാദില്‍ ചാവേര്‍ ആക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടു. തർലൈ ഇമാംബർഗ മസ്ജിദിന് സമീപം ജുമാ നമസ്കാരത്തിന് വിശ്വാസികൾ ഒത്തുകൂടിയ സമയമായിരുന്നു സ്ഫോടനം. 169 പേർക്ക് പരിക്കേറ്റു. ഇസ്ലാമാബാദിലെ ഷിയാ മസ്ജിദിന് സമീപമാണ് ചാവേറ ആക്രമണമുണ്ടായത്. വെള്ളിയാഴ്ച നമസ്കാരത്തിനായി വിശ്വാസികൾ എത്തുന്ന സമയത്തായിരുന്നു സ്ഫോടനം. പിന്നാലെ പോലീസും രക്ഷാപ്രവർത്തകരും […]

Keralam

രാഹുലിനെതിരായ ബലാത്സം​ഗക്കേസ്; മൂന്നാമത്തെ അതിജീവിതക്കെതിരെ മാനനഷ്ട കേസ് കൊടുക്കുമെന്ന് ഫെനി നൈനാൻ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ബലാത്സം​ഗക്കേസിലെ മൂന്നാമത്തെ അതിജീവിതയ്ക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് രാഹുലിൻ്റെ സുഹൃത്ത് ഫെന്നി നൈനാൻ. നീതിപൂർവ്വമായ നടപടിയാണ് അതിജീവിതയ്ക്ക് വേണ്ടതെങ്കിൽ പോലീസിന് പരാതി കൊടുത്താൽ പോരേ. രാഷ്ട്രീയ ലക്ഷ്യങ്ങൾ വച്ചുകൊണ്ടാണ് കോൺഗ്രസ് നേതാക്കൾക്ക് അതിജീവിത പരാതി കൊടുത്തതെന്ന് തോന്നുന്നു. താൻ അതിജീവിതയുടെ പേര് വിവരങ്ങൾ സമൂഹമാധ്യമത്തിലൂടെ […]

Keralam

‘യുഡിഎഫ് വന്നാൽ പെൻഷൻ നിർത്തുമെന്ന് നുണ പ്രചരണം, സ്വന്തമായി ഒന്നും പറയാൻ ഇല്ലാത്തതിനാൽ എൽ ഡി എഫ് നുണ പ്രചരിപ്പിക്കുന്നു’; കെ സി വേണുഗോപാൽ

യുഡിഎഫ് സെമി നന്നായി ജയിച്ചു, ഇനി ഫൈനൽ ജയിക്കണമെന്ന് കെ സി വേണുഗോപാൽ. ഇനി യുഡിഫ് കൂടുതൽ സജ്ജമാകണമെന്നും വി ഡി സതീശൻ നയിക്കുന്ന UDF ന്റെ ‘പുതുയുഗ യാത്ര’ ഉദ്ഘാടനം ചെയ്‌തു കെ സി വേണുഗോപാൽ പറഞ്ഞു. LDFന് എതിരെ പറയാൻ മാത്രമുള്ളത് അല്ല വി ഡി […]

Keralam

‘കണക്ക് പറയാതെ വ്യക്തിപരമായി അധിക്ഷേപിക്കുന്നു; പണം നഷ്ടപ്പെട്ടില്ല എന്നത് ശുദ്ധ അസംബന്ധം’; വി കുഞ്ഞികൃഷ്ണൻ

ധനരാജ് രക്തസാക്ഷി ഫണ്ട് ബഹുജനങ്ങളിൽ നിന്ന് മാത്രമാണ് പിരിച്ചതെന്ന സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷിന്റെ വാദം തള്ളി വി കുഞ്ഞികൃഷ്ണൻ. ജില്ലാ സെക്രട്ടറി നുണ പറയുകയാണ്. ധനരാജ് ഫണ്ടിലേക്ക് എല്ലാവരിൽ നിന്നും പണം വാങ്ങി. പണം നഷ്ടപ്പെട്ടില്ല എന്നത് ശുദ്ധ അസംബന്ധമാണെന്നും കണക്ക് അവതരിപ്പിക്കാൻ പാർട്ടിക്ക് […]

India

‘2 എംപി മാരിൽ നിന്ന് തുടങ്ങിയവരാണ് ബിജെപി, കേരളത്തിലും ആ മാറ്റം ഉണ്ടാകും; ബിജെപി മാത്രമുള്ള ഒരു കാലം കേരളത്തിൽ വരും’; നിതിൻ നിബിൻ

ഇടത് വലത് മുന്നണികൾ കേരളത്തിന്റെ വികസനം തടസപ്പെടുത്തുന്നുവെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ. അഴിമതിയും പ്രീണനവുമാണ് 2 മുന്നണികളുടെയും രാഷ്ട്രീയം. സനാതന ധർമ്മത്തിനെതിരാണ് 2 മുന്നണികളും പ്രവർത്തിക്കുന്നത്. ഇടത് മുന്നണി അയ്യപ്പനെപോലും വെറുതെ വിടാൻ തയ്യാറായില്ല. ശബരിമലയെ തകർത്ത് അധികാരത്തിൽ എത്താൻ കഴിയുമോ എന്നാണ് ഇരു മുന്നണികളും […]

Keralam

‘ശബരിമല സ്വർണക്കൊള്ള, പ്രതികൾക്ക് സ്വാഭാവിക ജാമ്യം കിട്ടുന്നത് കേസിന്റെ അന്വേഷണത്തെ ബാധിക്കില്ല’; മുഖ്യമന്ത്രി

ശബരിമലകൊള്ള, പ്രതികൾക്ക് സ്വാഭാവിക ജാമ്യം കിട്ടുന്നത് കേസിന്റെ അന്വേഷണത്തെ ബാധിക്കില്ല, അക്കാര്യം ഹൈക്കോടതി തന്നെ പറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാഭാവിക ജാമ്യം കിട്ടുന്നതിന് പിന്നിൽ സർക്കാരാണെന്ന് യുഡിഎഫും ബിജെപിയും പ്രചരിപ്പിക്കുന്നു. നിരവധി കാര്യങ്ങൾ അന്വേഷിക്കേണ്ടതുണ്ട് എന്ന് കോടതി പറഞ്ഞു. ശിക്ഷ ഉറപ്പുവരുത്തുന്നതിന് നല്ല രീതിയിലുള്ള അന്വേഷണമാണ് ആവശ്യം. […]

World

നിർണായക ഇറാൻ- അമേരിക്ക ആണവ ചർച്ച തുടങ്ങി; ആണവശേഷി അനുവദിക്കില്ലെന്ന നിലപാടിലുറച്ച് ട്രംപ്

നിർണായക ഇറാൻ- അമേരിക്ക ആണവ ചർച്ച ഒമാനിൽ തുടങ്ങി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ് കോഫും, ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും ചർച്ചയിൽ പങ്കെടുക്കുന്നു. അറബ് രാജ്യങ്ങളാണ് മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. ഇറാന് ആണവശേഷി അനുവദിക്കില്ലെന്ന നിലപാടിലുറച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് […]

Health

അമിതവണ്ണമുള്ളവർക്ക് മുട്ട കഴിക്കാമോ?

മുട്ട കഴിച്ചാൽ കൊളസ്ട്രോൾ കൂടുമോ? ഈ സംശയം കാലാകാലങ്ങളായി തുടരുന്നതാണ്. എന്നാൽ ഭക്ഷണത്തിലൂടെയുള്ള കൊളസ്ട്രോൾ രക്തത്തിലെ കൊളസ്ട്രോളിനെ കാര്യമായി ബാധിക്കുന്നില്ലെന്ന് ഹാർവാർഡ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് നടത്തിയ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. രക്തത്തിലെ ചീത്ത കൊളസ്ട്രോൾ കൂട്ടുന്നത് പ്രധാനമായും പൂരിത കൊഴുപ്പുകളും ട്രാൻസ് ഫാറ്റുകളുമാണെന്ന് പുതിയ പഠനങ്ങൾ പറയുന്നു. മുട്ട […]

Keralam

‘അതിവേഗ റെയിലാണ് ഞങ്ങൾക്ക് വേണ്ടത്; ഇ ശ്രീധരന്റെ നിർദേശം ആയാലും എതിർപ്പില്ല’; മുഖ്യമന്ത്രി

അതിവേ​ഗ റെയിൽ പദ്ധതിയാണ് നാടിന് വേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏത് പദ്ധതിയായാലും ഞങ്ങൾക്ക് ഒരു പ്രശ്നവും ഇല്ല. ഇ ശ്രീധരന്റെ നിർദേശം ആയാലും ഞങ്ങൾക്ക് എതിർപ്പില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതിവേഗ റെയിലിന്റെ കാര്യത്തിൽ വിചിത്രമായ കാര്യമാണ് കേരളത്തെ കേന്ദ്രം അറിയിച്ചത്. കെ റെയിലിന് അനുമതി തേടി കേന്ദ്രത്തെ […]