Keralam

‘പണം വാങ്ങിയത് സഖാക്കളിൽ നിന്ന്, ബഹുജനമെന്നാൽ പൊതുജനമല്ല; കുഞ്ഞികൃഷ്ണന് പക മൂത്ത് അന്ധത ബാധിച്ചു’; കെ കെ രാഗേഷ്

കുഞ്ഞികൃഷ്ണന്റെ പുസ്തകപ്രകാശനത്തിൽ എത്തിയത് ഇടത് വിരുദ്ധരുടെ കേന്ദ്രമെന്ന് സിപിഐഎം കണ്ണൂർ ജില്ല സെക്രട്ടറി കെ കെ രാ​ഗേഷ്. ഇടത് വിരുദ്ധരെ ഉപയോഗിച്ചാണ് പരിപാടി നടത്തിയത്.ടി ഐ മധുസൂദനനെ വ്യക്തിപരമായി ലക്ഷ്യം വയ്ക്കുന്നതാണ് പുസ്തകം. പക മൂത്ത് കുഞ്ഞികൃഷ്ണന് അന്ധത ബാധിച്ചുവെന്നും കെക രാഗേഷ് വാര്‍ത്താ സമ്മേളനത്തിൽ വ്യക്തമാക്കി. പുസ്തകപ്രകാശനത്തിന് […]

Keralam

നിയമസഭ തിരഞ്ഞെടുപ്പ്; ബിജെപിയുടെ കമ്മിറ്റി പ്രഖ്യാപിച്ചു

നിയമസഭ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ കമ്മിറ്റി പ്രഖ്യാപിച്ചു. 20 അംഗ കമ്മിറ്റിയില്‍ സംസ്ഥാന ചുമതലയുള്ള നാല് ദേശീയ നേതാക്കള്‍ പ്രത്യേക ക്ഷണിതാക്കളാകും. രാജീവ് ചന്ദ്രശേഖര്‍, സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, സികെ പത്മനാഭന്‍, പികെ കൃഷ്ണദാസ്, വി മുരളീധരന്‍, കുമ്മനം രാജശേഖരന്‍, കെ സുരേന്ദ്രന്‍, എംടി രമേശ്, ശോഭാ സുരേന്ദ്രന്‍, […]

Keralam

ബിജെപി ദേശീയ അദ്ധ്യക്ഷൻ നിതിൻ നബിൻ കൊച്ചിയിൽ; ബി ജെ പി കോർ കമ്മിറ്റി യോഗം ആരംഭിച്ചു

ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ കേരളത്തിലെത്തി. ബിജെപി ദേശീയ അധ്യക്ഷനായ ശേഷം ആദ്യമായാണ് നിതീൻ നബീൻ കേരളത്തിലെത്തുന്നത്. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ നിതിൻ നബീനെ ബിജെപി പ്രവർത്തകർ ആവേശകരമായ വരവേൽപ്പ് നൽകി. രണ്ടു ദിവസം അദ്ദേഹം കേരളത്തിലുണ്ടാകും. എറണാകുളം, തൃശൂര്‍ ജില്ലകളിലെ വിവിധ പാര്‍ട്ടി പരിപാടികളില്‍ അദ്ദേഹം […]

Keralam

സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തി ദിനം 5 ദിവസമാക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട്; സ്വാഗതം ചെയ്ത് സര്‍വീസ് സംഘടനകള്‍

സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തി ദിവസം അഞ്ചാക്കുന്നത് സ്വാഗതം ചെയ്ത് സര്‍വീസ് സംഘടനകള്‍. നിലവിലെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് അജണ്ട നിശ്ചയിച്ച് മുഖ്യമന്ത്രിയെ കാര്യങ്ങള്‍ അറിയിക്കും. ദിവസവും ഒരു മണിക്കൂര്‍ വര്‍ധിപ്പിക്കുക എന്ന നിര്‍ദ്ദേശം സര്‍വീസ് സംഘടനകള്‍ മുന്നോട്ടുവെച്ചു. അന്തിമ തീരുമാനത്തിന് മുമ്പ് ജീവനക്കാരുടെ സംഘടനകളുമായി ഒരു വട്ടം കൂടി […]

District News

‘ഞങ്ങളെ ഓര്‍ത്ത് വിഷമിക്കേണ്ട; യുഡിഎഫില്‍ സുരക്ഷിതര്‍’; ജോസ് കെ മാണിക്ക് മറുപടിയുമായി മോന്‍സ് ജോസഫ്

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ച ജോസ് കെ മാണിക്ക് മറുപടിയുമായി മോന്‍സ് ജോസഫ് എംഎല്‍എ. ഞങ്ങള്‍ യുഡിഎഫില്‍ സുരക്ഷിതരാണെന്ന് പാര്‍ട്ടി എക്‌സ്‌ക്യൂട്ടീവ് ചെയര്‍മാന്‍ പറഞ്ഞു. എല്‍ഡിഎഫിലെ തകര്‍ച്ച ജോസ് കെ മാണി വിഭാഗത്തെ ബാധിച്ചു. ജോസ് കെ മാണിയുടെ പാര്‍ട്ടിയുടെ ഗതികേടാണ് പുറത്ത് വരുന്നതെന്നും തങ്ങളെ […]

Keralam

വിവാഹിതയായ സ്ത്രീക്ക് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതിപ്പെടാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞു, രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ വിധി വഴിത്തിരിവാകും; രാഹുൽ ഈശ്വർ

വിവാഹിതരായ സ്ത്രീകൾക്ക് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന് പരാതി കൊടുക്കാൻ പാടില്ലെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞു, ഇത് ചരിത്രപരമായ വിധിയെന്ന് രാഹുൽ ഈശ്വർ. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ഉൾപ്പടെ വിധി വഴിതിരിവാകും. രാഹുലിന്റെ കാര്യത്തിൽ 1,3 പരാതികാർ വിവാഹിതരാണ്. ഇതൊക്കെ പൊലീസിന് അറിയാം, എന്നിട്ടാണ് അവർ കേസ് […]

Keralam

‘വര്‍ഗീയതയുടെ കാര്യത്തില്‍ വെള്ളാപ്പള്ളിയോട് വിട്ടുവീഴ്ചയില്ല; അവര്‍ക്ക് എന്നെ ഇഷ്ടമല്ല; പിന്നെങ്ങനെ പ്രശ്‌നങ്ങള്‍ സെറ്റില്‍ ചെയ്യും’; വിഡി സതീശന്‍

വര്‍ഗീയതയുടെ കാര്യത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോട് വിട്ടുവീഴ്ചയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ . എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും തന്നോട് താത്പര്യമില്ല. പിന്നെ എങ്ങനെ പ്രശ്‌നം പറഞ്ഞുതീര്‍ക്കുമെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു. മുഖ്യമന്ത്രി […]

Uncategorized

40 ലേബര്‍ എംപിമാര്‍ എതിര്‍ത്തിട്ടും വിവാദ പി ആര്‍ നിയമം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച് ഹോം സെക്രട്ടറി

യുകെയില്‍ സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കുന്നതിന് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്ന പുതിയ കുടിയേറ്റവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാനുറച്ചു ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ്. നിര്‍ദ്ദേശങ്ങള്‍ സുതാര്യമാണെന്ന് ഹോം സെക്രട്ടറി പറയുന്നു. നിരവധി ലേബര്‍ എംപിമാര്‍ തന്നെ ഈ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ രംഗത്തെത്തിയ സാഹചര്യത്തിലാണ് ഹോം സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ […]

Keralam

എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തത് ബോധപൂര്‍വം, ശ്രമം ശബരിമല സ്വര്‍ണക്കൊള്ള കേസ് തേച്ചുമായ്ച്ച് കളയാന്‍: രമേശ് ചെന്നിത്തല

ശബരിമല സ്വര്‍ണക്കൊളള കേസില്‍ സിപിഐഎമ്മിനുനേരെ രൂക്ഷവിമര്‍ശനവുമായി രമേശ് ചെന്നിത്തല. കേസ് അന്വേഷണം പൂര്‍ണമായി അട്ടിമറിക്കപ്പെട്ടുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കേസ് തേച്ചുമായ്ച്ച് കളയാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങളാണ് നടക്കുന്നത്. നാല് മാസമായി എസ്‌ഐടി രൂപീകരിച്ചിട്ട്. ആസൂത്രിതമായി കുറ്റപത്രം വൈകിപ്പിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഇത്രയും നാളായിട്ട് ഇതുവരെ തൊണ്ടിമുതല്‍ കണ്ടെത്താന്‍ സാധിക്കാത്തത് എന്തെന്നും […]

District News

‘യുഡിഎഫില്‍ നിന്നാല്‍ സൂക്ഷിക്കണം’; ജോസഫ് വിഭാഗത്തെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ച് ജോസ് കെ മാണി

സീറ്റ് വിഭജന ചര്‍ച്ചകളില്‍ യുഡിഎഫില്‍ തര്‍ക്കം തുടരുന്നതിനിടെ ജോസഫ് വിഭാഗത്തെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ച് ജോസ് കെ മാണി. ജോസഫും ഗ്രൂപ്പും ഞങ്ങളുടെ രക്തത്തിന്റെ ഭാഗം. യുഡിഎഫില്‍ നിന്നാല്‍ സൂക്ഷിക്കണമെന്നും ജോസ് കെ മാണി പറഞ്ഞു. രക്തത്തിന്റെ ഭാഗമാണ് അവരും. പണ്ടൊന്ന് തറവാട്ടിലേക്ക് കൂട്ടിച്ചേര്‍ത്തിരുന്നു. അതിന്റെ വിഷമങ്ങളും പ്രയാസങ്ങളുമൊക്കെ ഞങ്ങള്‍ […]