Entertainment

23 വർഷത്തെ കാത്തിരിപ്പിന് വിരാമം; ജയറാം-കാളിദാസ് ചിത്രം ‘ആശകൾ ആയിരം’ നാളെ തിയേറ്ററുകളിലേക്ക്

മലയാളികൾ എന്നെന്നും നെഞ്ചിലേറ്റിയ ജയറാം – കാളിദാസ് കോമ്പോ നീണ്ട 23 വർഷങ്ങൾക്ക് ശേഷം വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫാമിലി എന്റർടെയ്‌നർ ‘ആശകൾ ആയിരം’ നാളെ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ഒന്നിച്ചപ്പോഴെല്ലാം മലയാളികൾക്ക് മറക്കാനാവാത്ത സൂപ്പർഹിറ്റുകൾ സമ്മാനിച്ച ഈ അച്ഛൻ-മകൻ കൂട്ടുകെട്ട് ഒരു ഇടവേളയ്ക്ക് […]

World

യുകെയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

യുകെയിലെ കവന്ററിയിൽ നിന്നും കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയായ വിഷ്‌ണു ജയകുമാർ (26) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ മുതൽ വിഷ്‌ണുവിനെ കാണാനില്ലെന്ന പരാതിയെത്തുടർന്ന് പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. വിഷ്ണുവിനായുള്ള തിരച്ചിൽ തുടരുന്നതിനിടെയാണ് കവന്റ്ററിയിലെ സ്വാൻ ലേക്കിന് സമീപത്തുനിന്നും മൃതദേഹം കണ്ടെത്തിയത്. […]

India

ജമ്മുകശ്മീരിലെ ഉധംപൂരിൽ പാക് ബലൂൺ; അന്വേഷണം ആരംഭിച്ച് പോലീസ്

ജമ്മുകശ്മീരിലെ ഉധംപൂരിൽ പാക് ബലൂൺ. പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻ എന്ന് അടയാളപ്പെടുത്തിയ ബലൂൺ ആണ് കണ്ടെത്തിയത്. പ്രദേശവാസികളാണ് അതിർത്തിയോട് ചേർന്ന സ്ഥലത്ത് ബലൂൺ ആദ്യം കാണുന്നതും പോലീസിൽ വിവരം അറിയിക്കുന്നതും. ബലൂൺ ജമ്മുകശ്മീർ പോലീസ് കസ്റ്റഡിയിൽ എടുത്തു.നിലവിൽ സംശയാസ്പദമായ ഒന്നും തന്നെ ബലൂണിൽ നിന്ന് കണ്ടെത്താനായിട്ടില്ല. ഇതിന് മുൻപും […]

India

ഉത്തർപ്രദേശിൽ അധ്യാപികയുടെ ചുണ്ട് കടിച്ചു മുറിച്ച് വിദ്യാർഥി

ഉത്തർപ്രദേശിൽ അധ്യാപികയ്ക്ക് നേരെ വിദ്യാർഥിയുടെ അതിക്രമം. അധ്യാപികയുടെ ചുണ്ട് കടിച്ചു മുറിച്ചു.ഉത്തർപ്രദേശിലെ മെയിൻപുരിയിലാണ് സംഭവം. വിദ്യാർഥിയുടെ മോശം പെരുമാറ്റം അധ്യാപിക ചോദ്യം ചെയ്തതിന് പിന്നാലെയാണ് ശാരീരികമായി അതിക്രമം നടത്തുകയും ചുണ്ട് കടിച്ചു മുറിക്കുകയും ചെയ്തത്. സംഭവത്തിൽ വിദ്യാർഥിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയാണിത്.

India

ശശി തരൂരിന് കാലെല്ലിന് പൊട്ടൽ; പാർലമെന്‍റ് വളപ്പിലെ പടിക്കെട്ടിൽ തെന്നി വീണു

തിരുവനന്തപുരം എം പി ശശി തരൂരിന് പരുക്ക്. കാലെല്ലിന് പൊട്ടൽ. പാർലമെൻറ് വളപ്പിലെ പടിക്കെട്ടിൽ ഇന്നലെ തരൂർ തെന്നി വീണിരുന്നു. കാലിനേറ്റ പരിക്ക് ഒടിവാണെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചു. പാർലമെന്‍ററി പ്രവർത്തനങ്ങളിലും മറ്റ് പ്രവർത്തനങ്ങളിലും കഴിയുന്നത്രയും തുടരും. എല്ലാ ആശംസകൾക്കും നന്ദിയെന്നും തരൂര്‍ വ്യക്തമാക്കി. പാർലമെൻറ് നടപടികളിൽ വീൽചെയറിലായാലും പരമാവധി […]

Entertainment

ഇന്ത്യന്‍ ബോക്‌സ് ഓഫിസ് തൂക്കി ബോര്‍ഡര്‍ 2; 13 ദിവസം കൊണ്ട് നേടിയത് വമ്പന്‍ കലക്ഷന്‍

ബോളിവുഡില്‍ തീപ്പാറിച്ച് മുന്നേറുകയാണ് സണ്ണി ഡിയോള്‍ പ്രധാന വേഷത്തിലെത്തിയ ബോര്‍ഡര്‍ 2. ചിത്രം റിലീസ് ചെയ്‌ത് പതിമൂന്ന് ദിവസം കൊണ്ട് ഇന്ത്യയില്‍ നിന്ന് ഏകദേശം നാല് കോടി രൂപയാണ് നേടിയത്. ആഗോളതലത്തില്‍ 290.75 കോടി രൂപയാണ് സ്വന്തമാക്കിയത്. 1997ല്‍ പുറത്തിറങ്ങിയ ‘ബോര്‍ഡര്‍’ സിനിമയുടെ രണ്ടാംഭാഗമായാണ് ബോര്‍ഡര്‍–2 ഒരുക്കിയത്. അനുരാഗ് […]

Keralam

കലൂര്‍ സ്റ്റേഡിയം വീണ്ടും മഞ്ഞക്കടലാകും; ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾ കൊച്ചിയിൽ തന്നെ

കൊമ്പന്മാരുടെ എഴുന്നള്ളത്ത് കൊച്ചിയില്‍ തന്നെ. കേരള ബ്ലാസ്റ്റേഴ്‌സിന്റെ കോഴിക്കോട്ടേക്കുള്ള പലായനമുണ്ടാകില്ല. കലൂര്‍ സ്റ്റേഡിയം വീണ്ടും മഞ്ഞക്കടലാകും. മത്സരങ്ങള്‍ കൊച്ചിയില്‍ വേണമെന്ന് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ താല്‍പര്യമറിയിച്ചെന്നും കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം വിട്ടുകൊടുക്കാന്‍ സമ്മതമെന്നും ജിസിഡിഎ അറിയിച്ചു. സൗജന്യമായി വിട്ടുകൊടുക്കാനാവില്ലെന്നും പക്ഷെ ഷൈലോക്ക് ആവില്ലെന്നും ജിസിഡിഎ ചെയര്‍മാന്‍ കെ […]

Keralam

ശബരിമല സ്വര്‍ണക്കൊള്ള സജീവമാക്കി പ്രതിപക്ഷം ജനങ്ങളിലേക്ക്; സതീശന്‍ നയിക്കുന്ന പുതുയുഗ യാത്ര നാളെ മുതല്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസ് സജീവമാക്കി നിലനിര്‍ത്താന്‍ തന്നെയാണ് തീരുമാനം എന്ന വ്യക്തമായ സൂചനയുമായാണ് പ്രതിപക്ഷം ഇന്ന് സഭ വിട്ടത്. പ്രതിപക്ഷ ബഹളത്തില്‍ ഇന്ന് സഭാനടപടികള്‍ വെട്ടിച്ചുരുക്കി നേരത്തെ പിരിഞ്ഞതോടെ ബജറ്റ് സമ്മേളനത്തിന് ആദ്യ ഇടവേളയായി. ഇനി ഈ മാസം 23 നാണ് ബജറ്റ് സമ്മേളനം പുനരാരംഭിക്കുക. ജനുവരി 20 ന് […]

Keralam

‘ബജറ്റ് പഠിച്ചാൽ എന്ത് കിട്ടി എന്ന് മനസിലാക്കാം, ആരാണ് നാടിന്റെ വികസനത്തിന്‌ പദ്ധതി നൽകുന്നത് ജനങ്ങൾക്ക് അറിയാം’; രാജീവ്‌ ചന്ദ്രശേഖർ

ട്വന്റി ട്വന്റി എൻ.ഡി.എയിൽ വരുമ്പോൾ വികസിത കേരളം എന്ന കാഴ്ചപ്പാടിന് കൂടുതൽ ശക്തി കിട്ടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വിവാദ രാഷ്ട്രീയം അല്ല, വികസന രാഷ്ട്രീയം ആണ് ലക്ഷ്യം. നാടിന് എന്ത് കിട്ടുന്നു എന്നതിനാണ് പ്രധാനം. ബജറ്റ് പഠിച്ചാൽ എന്ത് കിട്ടി എന്ന് മനസിലാക്കാം. ആരാണ് […]

India

‘ഇന്ത്യ- അമേരിക്ക വ്യാപാര കരാര്‍ മാര്‍ച്ച് പകുതിയോടെ; സംയുക്ത പ്രസ്താവന നാലോ അഞ്ചോ ദിവസത്തിനുള്ളില്‍’; പീയൂഷ് ഗോയല്‍

ഇന്ത്യ- അമേരിക്ക വ്യാപാര കരാര്‍ മാര്‍ച്ച് പകുതിയോടെ നടപ്പാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. നാലോ അഞ്ചോ ദിവസത്തിനുള്ളില്‍ സംയുക്ത പ്രസ്താവന ഉണ്ടാകുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു. സംയുക്ത പ്രസ്താവനയ്ക്ക് ശേഷം, തീരുവ 18 ശതമാനമായി കുറയ്ക്കുന്നതിനുള്ള ഉത്തരവ് അമേരിക്ക പുറപ്പെടുവിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.  ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ അന്തിമ […]