Keralam

ശബരിമല സ്വര്‍ണകൊളള; വി.എസ്.എസ്.സിയിലെ അതിസങ്കീര്‍ണ ശാസ്ത്രീയ പരിശോധന തുടരുന്നു

ശബരിമല സ്വര്‍ണകൊളളയില്‍ വി.എസ്.എസ്.സിയിലെ അതിസങ്കീര്‍ണ ശാസ്ത്രീയ പരിശോധന തുടരുന്നു. പാളികളില്‍ നിന്നുള്ള സാമ്പിളുകളുടെ ഡീകോഡിംഗ് പുരോഗമിക്കുന്നെന്നാണ് വിവരം. പാളികളുടെ കാലപ്പഴക്കം നിര്‍ണയിക്കുക അതീവ ശ്രമകരമെന്നാണ് വിശദീകരണം. നിലവില്‍ ലഭിച്ച റിപ്പോര്‍ട്ടുകളില്‍ വിവരങ്ങള്‍ അവ്യക്തം. വി.എസ്.എസ്.സിയുടെ അന്തിമ റിപ്പോര്‍ട്ട് ലഭിക്കും വരെ കുറ്റപത്രം തയാറാക്കുന്നത് വൈകും.  അതേസമയം, കേസില്‍ കുറ്റപത്രം […]

Keralam

‘ഗാന്ധിജിയെ അവര്‍ ഇന്നും ഭയപ്പെടുന്നു, തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റം ഉദാഹരണം’മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയുടെ പേരില്‍ നിന്ന് ഗാന്ധിജിയുടെ പേര് നീക്കം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സംഘപരിവാര്‍ സംഘടനകള്‍ക്ക് ആ പേരിനോടുള്ള ഭയത്തിന്റെ ഉദാഹരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ പങ്കുവച്ച അനുസ്മരണ കുറിപ്പിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഇന്ത്യയുടെ ഹൃദയത്തിലേയ്ക്ക് സംഘപരിവാറിന്റെ വര്‍ഗീയ പ്രത്യയശാസ്ത്രം നിറയൊഴിച്ചിട്ട് […]

Business

റെക്കോര്‍ഡ് നേട്ടത്തിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്

കൊച്ചി: റെക്കോര്‍ഡ് നേട്ടത്തിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് ഒറ്റയടിക്ക് 5240 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,25,120 രൂപയാണ്. ഗ്രാമിന് 655 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 15,640 രൂപ. ഇന്നലെ പുതിയ റെക്കോര്‍ഡ് കുറിച്ച് […]

Keralam

പത്മനാഭസന്നിധിയിൽ പ്രാർത്ഥനയോടെ ടീം ഇന്ത്യ; പരിശീലനം ഇന്ന് ഉച്ചയ്ക്ക്

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തെ ക്രിക്കറ്റ് ലഹരിയിലാഴ്ത്തി ഇന്ത്യ-ന്യൂസിലാൻഡ് ടീമുകൾ തലസ്ഥാനത്ത്. ഇന്ത്യൻ താരങ്ങൾ ഇന്ന് രാവിലെ ചരിത്രപ്രസിദ്ധമായ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. കേരളീയമായ ആചാരമനുസരിച്ച് മുണ്ടും മേൽമുണ്ടും ധരിച്ചെത്തിയ താരങ്ങൾ രാവിലെ ഒൻപത് മണിയോടെയാണ് ക്ഷേത്രത്തിലെത്തിയത്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, സുല്‍ദീപ് യാദവ്, രവി ബിഷ്ണോയ്, […]

World

‘ശിവ നടരാജനും’ ‘സോമസ്‌കന്ദ’യും ഇന്ത്യയുടെ പുരാതന വെങ്കല ശിൽപങ്ങൾ തിരികെ നൽകാൻ അമേരിക്ക

ന്യൂയോർക്ക്: ഇന്ത്യയുടെ മൂന്ന് പുരാതന വെങ്കല ശിൽപങ്ങൾ തിരികെ നൽകാൻ ഒരുങ്ങി അമേരിക്ക. ചോള കാലഘട്ടത്തിലെ ‘ശിവ നടരാജ’ ശിൽപം, പന്ത്രണ്ടാം നൂറ്റാണ്ടിലെ ‘സോമസ്‌കന്ദ’, പതിനാറാം നൂറ്റാണ്ടിലെ ‘പറവൈ സഹിത സുന്ദരർ’ എന്നീ ശിൽപങ്ങള്‍ തിരികെ നൽകും. ഉറവിട ഗവേഷണത്തെത്തുടർന്ന്, മൂന്ന് ശിൽപങ്ങൾ ഇന്ത്യാ സർക്കാരിന് തിരികെ നൽകാൻ തീരുമാനിക്കുക […]

Keralam

നിയമസഭ തിരഞ്ഞെടുപ്പ്: ‘എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് ഇതുവരെ തീരുമാനിച്ചിട്ടില്ല’; ജെബി മേത്തര്‍

നിയമസഭ തിരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ജെബി മേത്തര്‍ എംപി. ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ ഊഹാപോഹങ്ങളാണെന്നും ജെബി മേത്തര്‍ പറഞ്ഞു. സ്ഥാനാര്‍ഥി പട്ടികയില്‍ വനിതകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് നേതൃത്വത്തോട് മഹിളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജെബി മേത്തര്‍ പറഞ്ഞു.  കോണ്‍ഗ്രസിന്റെ ഒരു തീരുമാനമായിട്ടൊന്നും ഇക്കാര്യം […]

Keralam

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടിയുടെ ചോദ്യമുനയില്‍ നടന്‍ ജയറാം

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കുറ്റപത്രം വേഗത്തില്‍ സമര്‍പ്പിക്കാന്‍ പ്രത്യേക അന്വേഷണസംഘം അതിവേഗ നീക്കങ്ങള്‍ നടത്തുന്നതിനിടെ നടന്‍ കേസില്‍ നടന്‍ ജയറാമിനേയും ചോദ്യം ചെയ്തു. ചെന്നെയിലെ വീട്ടിലെത്തിയാണ് ജയറാമിനെ എസ്‌ഐടി ചോദ്യം ചെയ്തത്. ഇന്നലെ രാത്രിയാണ് പ്രത്യേക അന്വേഷണസംഘം ജയറാമിന്റെ വീട്ടിലെത്തിയത്. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട ആദ്യഘട്ട വിവരങ്ങള്‍ പുറത്തുവന്ന ഘട്ടത്തില്‍ […]

India

ഇന്ത്യയുടെ ആത്മാവായിരുന്നയാള്‍ മതഭ്രാന്തന്റെ വെടിയേറ്റ് പിടഞ്ഞുവീണ് ജീവന്‍ വെടിഞ്ഞിട്ട് 78 വര്‍ഷം; മഹാത്മാവിന്റെ രക്തസാക്ഷിത്വദിനം

ഇന്ത്യയുടെ ആത്മാവും അഭിമാനവുമായിരുന്ന മഹാത്മാഗാന്ധിയുടെ രക്ഷസാക്ഷിത്വദിനമാണ് ഇന്ന്. ഒരു മതഭ്രാന്തന്റെ വെടിയുണ്ടകളേറ്റ് ഗാന്ധി പിടഞ്ഞുവീണ് ജീവന്‍ വെടിഞ്ഞിട്ട് ഇന്നേയ്ക്ക് 78 വര്‍ഷം. ഗാന്ധിയന്‍ ആശയങ്ങള്‍ക്ക് പ്രസക്തി ഏറുന്ന കാലത്താണ് ഈ ഓര്‍മദിനം കടന്നുപോകുന്നത്.  മനുഷ്യത്വത്തിന്റെ പൂന്തോട്ടത്തില്‍ സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും തണലേകിയ വലിയൊരു ആല്‍മരമായിരുന്നു ഗാന്ധിജി. സത്യവും സഹിഷ്ണുതയും സത്യഗ്രഹവുമായിരുന്നു […]

Health

രാവിലെ വെറും വയറ്റിൽ ആദ്യം കഴിക്കുന്നത് പഴമാണോ? ഇതറിഞ്ഞിരിക്കാം

ആരോഗ്യവും ഊർജവും പ്രധാനം ചെയ്യുന്ന പോഷക ഗുണങ്ങൾ അടങ്ങിയ ഭക്ഷണമാണ് പഴം. പൊട്ടാസിയം, വിറ്റമിൻ ബി6, മഗ്നീഷ്യം എന്നിവയുടെ പവർഹൗസായ പഴം, ദിവസേന കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് നല്ലതുമാണ്. എന്നാൽ രാവിലെ എഴുന്നേൽക്കുമ്പോൾ വെറുംവയറ്റിൽ പഴം കഴിക്കാമോ? രാവിലെ എഴുന്നേറ്റതിന് പിന്നാലെ നിങ്ങളുടെ ശരീരം ഒരു ദിവസം ആരംഭിക്കുകയാണ്. […]

World

സൗദിയില്‍ ദന്തചികിത്സാ രംഗത്ത് സ്വദേശിവത്ക്കരണത്തിന്റെ രണ്ടാംഘട്ടം പ്രാബല്യത്തില്‍; സൗദിക്ക് പുറത്തുനിന്ന് വന്ന നിരവധി പേര്‍ക്ക് ജോലി നഷ്ടമാകും

സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയിലെ ദന്തചികിത്സാ രംഗത്ത് സ്വദേശിവല്‍ക്കരണത്തിന്റെ രണ്ടാം ഘട്ടം പ്രാബല്യത്തില്‍. സ്വദേശി ജീവനക്കാരുടെ അനുപാതം 55 ശതമാനമായി ഉയര്‍ത്തി മന്ത്രാലയം ഉത്തരവിറക്കി. മൂന്നോ അതിലധികമോ ജീവനക്കാരുള്ള എല്ലാ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും പുതിയ നിബന്ധനകള്‍ ബാധകമായിരിക്കും. സൗദി ആരോഗ്യ മേഖലയിലെ തൊഴില്‍രംഗത്ത് വലിയ മാറ്റങ്ങള്‍ ലക്ഷ്യമിട്ടാണ് മാനവ […]