Keralam

‘പിണറായിയെ താഴെയിറക്കാൻ യുഡിഎഫ് എന്ത്‌ പറഞ്ഞാലും അനുസരിക്കും’; പി.വി.അൻവർ

കേരളം മുഴുവൻ യുഡിഎഫിന് കിട്ടാൻ പോവുകയാണെന്ന് പി.വി.അൻവർ. അതിൽ ആദ്യം പിടിക്കുന്നത് ബേപ്പൂർ ആയിരിക്കും. പരമാവധി മണ്ഡലങ്ങളിൽ യുഡിഎഫിനായി പ്രവർത്തിക്കണമെന്നാണ് ആഗ്രഹം.ബേപ്പൂരിന് ഒരു സ്‌പെഷ്യൽ പരിഗണനയുണ്ടാകും. പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും. പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസറാണ്. കേരളം കണ്ടിട്ടില്ലാത്ത […]

Keralam

തിരുവനന്തപുരം വിളപ്പിൽശാല സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്.

തിരുവനന്തപുരം വിളപ്പിൽശാല സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. വിളപ്പിൽ ശാല ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. ഗേറ്റ് തുറന്നില്ല എന്നാണ് ആദ്യം വന്ന വാർത്ത. രണ്ട് മിനിട്ടിൽ രോഗിയെ അകത്ത് കൊണ്ടുപോയി. സാധ്യമായ ചികിത്സ ഏറ്റവും വേഗത്തിൽ നൽകിയെന്ന് വീണാ ജോർജ് നിയമസഭയിൽ പറഞ്ഞു. […]

Business

രാവിലെയും ഉച്ചയ്ക്കുമായി 3760 രൂപ വര്‍ധിച്ചു; സ്വര്‍ണവില ഉടന്‍ ഒന്നേകാല്‍ ലക്ഷം തൊടുമോ?

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. രാവിലെ 2360 രൂപ വര്‍ധിച്ച സ്വര്‍ണവില ഉച്ചയോടെ പവന് 1400 രൂപയാണ് വര്‍ധിച്ചത്. 1,22,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി രാവിലെയും ഉച്ചയ്ക്കുമായി 295 രൂപയും 175 രൂപയുമാണ് ഉയര്‍ന്നത്. തിങ്കളാഴ്ച രേഖപ്പെടുത്തിയ 1,19,320 […]

Keralam

സ്ത്രീധനം നൽകുന്നത് കുറ്റമല്ലാതാക്കണമെന്ന് നിയമ പരിഷ്‌കരണ കമ്മിഷൻ; കേന്ദ്രത്തോട് സത്യവാങ്മൂലം തേടി ഹൈക്കോടതി

എറണാകുളം: സ്ത്രീധനം നൽകുന്നത് കുറ്റകരമല്ലാതാക്കാൻ ശിപാർശ ചെയ്‌ത് സംസ്ഥാന നിയമ പരിഷ്‌കരണ കമ്മിഷൻ. സ്ത്രീധന നിരോധന നിയമത്തിൽ ഭേദഗതി കൊണ്ടുവരാനാണ് ഈ ശിപാർശ. നിയമ പരിഷ്‌കാര കമ്മിഷൻ്റെ ശിപാർശ സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. 1961 ലെ സ്ത്രീധന നിരോധന നിയമത്തിൽ ഭേദഗതി വരുത്തണമെന്നുമാണ് ആവശ്യം. സ്ത്രീധനം കൊടുക്കുന്നത് കുറ്റകരമല്ലാതാക്കണം. ഇതിലൂടെ […]

Keralam

മന്ത്രി ശിവന്‍കുട്ടിയെ അധിക്ഷേപിച്ചു; വിഡി സതീശനെതിരെ അവകാശ ലംഘന നോട്ടീസ്

തിരുവനന്തപുരം: മന്ത്രി വി ശിവന്‍കുട്ടിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ നിയമസഭയില്‍ അവകാശ ലംഘന നോട്ടീസ്. സിപിഎം എംഎല്‍എ വി ജോയ് ആണ് നോട്ടീസ് നല്‍കിയത്. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയെ പൊതുമധ്യത്തില്‍ അധിക്ഷേപിച്ചതില്‍ സതീശനെതിരെ നടപടി വേണമെന്നാണ് ആവശ്യം. വിദ്യാഭ്യാസമന്ത്രിയെ മന്ത്രി ‘ശവന്‍’ എന്നു പറഞ്ഞാണ് […]

India

ആധാറിലെ മൊബൈല്‍ നമ്പര്‍ മാറ്റണോ?, ഇനി എളുപ്പം; ചെയ്യേണ്ടത് ഇത്രമാത്രം

ന്യൂഡല്‍ഹി: ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് പുതിയ സംവിധാനം അവതരിപ്പിക്കാന്‍ ഒരുങ്ങി യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). ഉപയോക്താക്കള്‍ക്ക് അവരുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറുകള്‍ എപ്പോള്‍ വേണമെങ്കിലും എവിടെയും അപ്‌ഡേറ്റ് ചെയ്യാന്‍ അനുവദിക്കുന്നതിലൂടെ ആധാര്‍ സേവനങ്ങള്‍ കൂടുതല്‍ ആക്‌സസ് ചെയ്യാനുള്ള സൗകര്യം […]

District News

എൻ.എസ്.എസ്-എസ്.എൻ.ഡി.പി. ഐക്യ നീക്കത്തിൽ നിന്ന് പിന്മാറാൻ ആരും ഇടപെട്ടിട്ടില്ല; വെള്ളാപ്പള്ളിയുടെ ആരോപണം ശരിയല്ല, സുകുമാരൻ നായർ

എൻ.എസ്.എസ്-എസ്.എൻ.ഡി.പി. ഐക്യ നീക്കത്തിൽ നിന്ന് പിന്മാറാൻ മറ്റ് ഇടപെടൽ ഉണ്ടെന്ന വെള്ളാപ്പള്ളി നടേശന്റെ ആരോപണം ശരിയല്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. ആര്ഇടേയും ഇടപെടൽ കൊണ്ടല്ല ഐക്യം വേണ്ടെന്ന് വെച്ചത്. ഐക്യകണ്ഠേന പാസാക്കിയ പ്രമേയമാണ് തൻറെ പേര് വെച്ച്‌ പ്രസിദ്ധീകരിച്ചത്, ഡയറക്ടർ ബോർഡ് യോഗത്തിന് തീരുമാനം താൻ […]

Keralam

ശബരിമല അടക്കമുള്ള 1450 ക്ഷേത്രങ്ങളിലെ ഇടപാടുകള്‍ ഡിജിറ്റലൈസ് ചെയ്യണം, അടുത്ത മണ്ഡലകാലത്തിന് മുന്‍പ്; അഴിമതി തടയാന്‍ ഹൈക്കോടതി

കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ശബരിമല അടക്കമുള്ള 1450 ക്ഷേത്രങ്ങളിലെ ക്രമക്കേടും അഴിമതിയും തടയാനും സാമ്പത്തിക ഇടപാടുകളില്‍ സുതാര്യത ഉറപ്പാക്കാനും ഇടപാടുകള്‍ ഡിജിറ്റലൈസ് ചെയ്യാന്‍ ഹൈക്കോടതി നിര്‍ദേശം. ഡിജിറ്റലൈസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് കേരള ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനെ ചുമതലപ്പെടുത്തി. ഡിജിറ്റലൈസ് ചെയ്യുന്ന നടപടി എത്ര […]

District News

കോട്ടയം മെഡിക്കൽ കോളജിൽ കോൺക്രീറ്റ് പാളി ഇടിഞ്ഞുവീണ് തൊഴിലാളിക്ക് പരുക്ക്

കോട്ടയം മെഡിക്കൽ കോളജിൽ കോൺക്രീറ്റ് പാളി അടർന്നു വീണ് തൊഴിലാളിക്ക് പരുക്ക്. നിർമ്മാണം നടക്കുന്നതിനിടെ പൊളിച്ചുകളഞ്ഞ ശുചിമുറിയുടെ ഭാഗമാണ് ഇടിഞ്ഞുവീണത്. ഒഡീഷാ സ്വദേശിക്കാണ് പരുക്കേറ്റത്. പാരപ്പറ്റിന് മുകളിൽ കയറിയതിന് പിന്നാലെ ഒരു ഭാഗം അടർന്ന് വീഴുകയായിരുന്നു. ഇയാൾക്ക് കാര്യമായ പരുക്കേറ്റിട്ടില്ല. നിലവിൽ മെഡിക്കൽ കോളജിലെ ക്യാഷ്വാലിറ്റിയിലേക്ക് ഇയാളെ മാറ്റിയിരിക്കുകയാണ്. […]

Keralam

‘വെള്ളാപ്പള്ളിയുടെ പത്മഭൂഷൺ പിൻവലിക്കണം, രാഷ്ട്രപതിക്ക് പരാതി നൽകും’; എസ്എൻഡിപി സംരക്ഷണ സമിതി

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണമെന്ന് എസ്എൻഡിപി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. അനേകം തട്ടിപ്പ് കേസുകളിൽ പ്രതിയായ ഒരാൾക്ക് പുരസ്‌കാരം നൽകുന്നത് നിയമവിരുദ്ധമാണെന്ന് എസ്എൻഡിപി സംരക്ഷണ സമിതി പ്രതികരിച്ചു. വെള്ളാപ്പള്ളി 21 ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും വഞ്ചനാക്കുറ്റം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ടെന്നും സംരക്ഷണ സമിതി അറിയിച്ചു. പത്മവിഭൂഷൻ […]