Keralam

‘ശശി തരൂർ അടിസ്ഥാനപരമായി ഒരു കോണ്‍ഗ്രസുകാരനല്ല; പറ്റിയ പ്ലാറ്റ്‌ഫോം ബിജെപി’  

കൊച്ചി: ശശി തരൂര്‍ ബിജെപിയിലേയ്ക്ക് വരുന്നതിന് വിരോധമില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. പക്ഷേ, ബിജെപിയിലേയ്ക്ക് കൊണ്ടുവരാനുള്ള എന്തെങ്കിലും നടന്നതായി അറിയില്ല. ഓപ്പറേഷന്‍ സിന്ദൂര്‍ കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം തള്ളിപ്പറഞ്ഞപ്പോള്‍ പരസ്യമായി അതിനെ പിന്തുണച്ചയാളാണ് ശശി തരൂര്‍. പാര്‍ലമെന്റിനകത്തും രാജ്യത്തിന് പുറത്തും അത് അദ്ദേഹം വ്യക്തമാക്കി. […]

Keralam

‘മൂന്ന് പത്മ പുരസ്കാരങ്ങൾ സ്വാഗതാർഹം; മറ്റ് പുരസ്കാരങ്ങളെ കുറിച്ച് അഭിപ്രായമില്ല’, വെള്ളാപ്പള്ളിയ്‌ക്കെതിരെ ഒളിയമ്പുമായി കെ മുരളീധരൻ

എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കുത്തി മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പ്രഖ്യാപിച്ച മൂന്ന് പത്മ പുരസ്കാരങ്ങൾ സ്വാഗതാർഹമാണ്. വി എസ് അച്യുതാനന്ദന് നൽകിയ മരണാനന്തര ബഹുമതിയായി നൽകിയ പത്മവിഭൂഷൺ ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ സമൂഹത്തിന് ചെയ്ത അംഗീകാരമാണ്. നടൻ മമ്മൂട്ടിയ്ക്ക് ലഭിച്ച പത്ഭൂഷൺ […]

India

“അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകും”, റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് മാർക്ക് റൂബിയോ

ന്യൂയോർക്ക്: 77-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഇന്ത്യയ്ക്ക് ആശംസകളുമായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഇന്തോ പസഫിക് മേഖലയിലെ രാജ്യങ്ങളുടെ കൂട്ടായ്‌മയായ ക്വാഡിലൂടെ ഇന്ത്യയുമായുള്ള ബന്ധം ഊർജിതമാക്കുമെന്നും പ്രതിരോധം, ഊർജം, നിർണായക ധാതുക്കൾ എന്നിവയിലൂടെയുള്ള സഹകരണം വഴി ഇരു രാജ്യങ്ങൾക്കും ഗുണമുണ്ടാകുമെന്നും മാർക്കോ റൂബിയോ പറഞ്ഞു. “ഇന്ത്യയ്ക്ക് റിപ്പബ്ലിക് […]

Keralam

‘ഞങ്ങള്‍ക്കെല്ലാം സന്തോഷം’; വിഎസിന്റെ പത്മവിഭൂഷണ്‍ പുരസ്‌കാരത്തെ സ്വാഗതം ചെയ്ത് സിപിഎം

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ നല്‍കിയതിനെ സ്വാഗതം ചെയ്ത് സിപിഎം. അംഗീകാരത്തില്‍ കുടുംബത്തിനൊപ്പം പാര്‍ട്ടിക്കും സന്തോഷമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. വി എസും മമ്മൂട്ടിയും ഉള്‍പ്പെടെ എട്ടു മലയാളികള്‍ക്കാണ് പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ‘മുമ്പ് പാര്‍ട്ടി […]

Business

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വൻ കുതിപ്പ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വൻ കുതിപ്പ്. പവന് 1800 രൂപ‌യാണ് ഇന്ന് ഉയർന്ന്. ഇതോടെ റെക്കോ‍ഡുകൾ മറികടന്ന് ഒരു പവൻ പൊന്നിന് 1,19,320 രൂപയായി. ഗ്രാമിന് 225 രൂപയാണ് ഇന്ന് വർധിച്ചത്. 14,915 രൂപയാണ് ഇന്നത്തെ നിരക്ക്. ആഗോളവിപണിയിൽ സ്വർണവില ഔൺസിന് 5000 ഡോളർ പിന്നിടുകയും ചെയ്തു. ഡിസംബർ […]

Keralam

‘കേന്ദ്രവും സംസ്ഥാനവും ശത്രുക്കൾ അല്ല, ഒന്നിച്ച് പോകണം’; ​ഗവർണർ

രാജ്യത്തിന്റെ പുരോഗതിയ്ക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒന്നിച്ചുപ്രവർത്തിക്കണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. കേന്ദ്രവും സംസ്ഥാനവും ശത്രുക്കളല്ല. വിയോജിപ്പുകളുണ്ടാകാമെങ്കിലും രാജ്യത്തിന്റെ പുരോഗതിയ്ക്ക് സൗഹൃദത്തോടെ മുന്നോട്ട് പോകണമെന്നും ഗവർണർ റിപ്പബ്ലിക് ദിന സന്ദേശത്തിൽ പറഞ്ഞു. പല മേഖലകളിലും കേരളം രാജ്യത്ത് ഒന്നാമതെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ […]

District News

‘തിരഞ്ഞെടുപ്പിൽ പാലായും പൂഞ്ഞാറും പിടിക്കാൻ ബിജെപി’; പി സി ജോർജും ഷോൺ ജോർജും മത്സരത്തിന്

പാലായും പൂഞ്ഞാറും പിടിക്കാൻ പി സി ജോർജിനെയും ഷോൺ ജോർജിനെയും രംഗത്തിറക്കാൻ ബിജെപി. പാർട്ടി പറഞ്ഞാൽ പാലായിൽ മത്സരിക്കുമെന്നും ഇനി മത്സരിക്കാൻ പറഞ്ഞാൽ മറുത്തൊന്നും പറയില്ലെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് പറഞ്ഞു. ‘പാർട്ടി എവിടെപ്പോയി മത്സരിക്കാൻ പറഞ്ഞാലും അത് അനുസരിക്കാൻ ബാധ്യസ്ഥനാണ്. പാലായിലെ പാർട്ടിയെ […]

Keralam

‘എംഎം മണിയുടെ ഭീഷണിയിൽ പേടിയില്ല, നിയമ നടപടി സ്വീകരിക്കുന്നത് ആലോചനയിൽ’; എസ് രാജേന്ദ്രൻ

മൂന്നാറിൽ എം എം മണി നടത്തിയ ഭീഷണി പ്രസംഗത്തിനെതിരെ നിയമ നടപടി സ്വീകരിക്കുന്നത് ആലോചിക്കുമെന്ന് മുൻ എംഎൽ എ എസ് രാജേന്ദ്രൻ . ഭീഷണിയിൽ തനിക്ക് പേടിയില്ല. തന്നെ എന്തെങ്കിലും ചെയ്യണമെങ്കിൽ മൂന്നാറിന് പുറത്തുനിന്ന് വാടകയ്ക്ക് ആളെ കൊണ്ടുവരണമെന്നും എസ് രാജേന്ദ്രൻ പറഞ്ഞു. എംഎം മണിക്ക് മറുപടി പറയാൻ […]

Keralam

തിരുവനന്തപുരത്ത് യുവതിയെ രണ്ടാം ഭർത്താവ് മർദിച്ചു കൊലപ്പെടുത്തി

തിരുവനന്തപുരം പേയാട് യുവതിയെ രണ്ടാം ഭർത്താവ് മർദിച്ചു കൊലപ്പെടുത്തി. വിട്ടിയം സ്വദേശി വിദ്യാ ചന്ദ്രൻ (26) ആണ് മരിച്ചത്. രണ്ടാം ഭർത്താവ് അരുവിപ്പുറം സ്വദേശി രതീഷിനെ വിളപ്പിൽശാല പോലീസിന്റെ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 10.50 ഓടെയായിരുന്നു മർദനം. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുവതിയെ […]

Keralam

37 ലക്ഷത്തോളം പേർ രേഖകൾ ഹാജരാക്കണം; എസ്ഐആർ നടപടികൾക്കായി രേഖകൾ ഹാജരാക്കേണ്ടവർ ഇരട്ടിയായി

എസ്ഐആർ നടപടികൾക്കായി രേഖകൾ ഹാജരാക്കേണ്ടവർ ഇരട്ടിയായി. 37 ലക്ഷത്തോളം പേരാണ് രേഖകൾ ഹാജരാക്കേണ്ടത്. 13.5 ലക്ഷം വോട്ടർമാർക്ക് മാത്രമാണ് നേരിട്ട് നോട്ടീസ് ലഭിച്ചത്. ഫെബ്രുവരി 14 ആണ് ഹിയറിങ് നടത്തി രേഖകൾ കൃത്യമാക്കാനുള്ള സമയപരിധി. 19.32 ലക്ഷം പേർക്ക് നോട്ടീസ് അയക്കുമെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കിയിരുന്നത്. എന്നാൽ […]