Keralam

ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം; ജയിലില്‍ തുടരും

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം. ദ്വാരപാലകശില്‍പ്പങ്ങളിലെ സ്വര്‍ണ്ണം അപഹരിച്ച കേസിലാണ് പോറ്റിക്ക് കോടതി ജാമ്യം അനുവദിച്ചത്. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കട്ടിളപ്പാളി കേസില്‍ റിമാന്‍ഡിലായതിനാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ജയിലില്‍ തുടരും. കേസില്‍ അറസ്റ്റിലായി 90 ദിവസം കഴിഞ്ഞതിനാല്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് […]

District News

മുറി കുത്തിത്തുറന്ന് 100 പവൻ സ്വർണം കവർന്നു; കോട്ടയത്ത് റബർ ബോർഡ് ആസ്ഥാനത്തെ ക്വാർട്ടേഴ്സുകളിൽ വൻ കൊള്ള

കോട്ടയം പുതുപ്പള്ളിയിൽ 100 പവനോളം സ്വർണം കവർന്നു. റബർ ബോർഡ് ആസ്ഥാനത്തെ നാല് കോർട്ടേഴ്സിലാണ് മോഷണം നടന്നത്. ഇന്നലെ രാത്രിയാണ് മുറികൾ കുത്തി തുറന്ന് മോഷണം നടന്നത്. രണ്ട് കോട്ടേഴ്സിൽ നിന്നാണ് സ്വർണം നഷ്ടമായിരിക്കുന്നത്. റബർ ബോർഡിന്റെ ഉദ്യോഗസ്ഥർ മാത്രം താമസിക്കുന്ന സ്ഥലമാണിത്. മൂന്ന് ക്വാർട്ടേഴ്സ് കുത്തിത്തുറന്നു. നാലാമത്തേത് […]

Keralam

ശബരിമല സ്വർണക്കൊള്ള; എസ് ഐ ടി അന്വേഷണത്തിനിടെയുള്ള ഇ ഡിയുടെ വരവ് സംശയാസ്പദം, മന്ത്രി വി എൻ വാസവൻ

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട എസ് ഐ ടി അന്വേഷണം തൃപ്തികരമെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ. എസ് ഐ ടി അന്വേഷണത്തിനിടെ ഇ ഡി വരുന്നത് സംശയാസ്പദമാണ് അന്വേഷണത്തിൽ വിവേചനം ഉണ്ടോയെന്ന് സംശയമുണ്ടെന്നും മന്ത്രി പറഞ്ഞു. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ആരായാലും ശിക്ഷിക്കപ്പെടണം. ഇക്കാര്യത്തിൽ സർക്കാരിന് ഒന്നും മറച്ചുവെക്കാനില്ല. […]

Keralam

സജി ചെറിയാന് നെല്ലിക്കാത്തളം വെക്കേണ്ടിവരും, സംസ്കാരമില്ലാത്ത മന്ത്രിയെന്ന് അലോഷ്യസ് സേവ്യർ

മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. സജി ചെറിയാൻ സംസ്കാരമില്ലാത്ത മന്ത്രിയാണെന്നും അദ്ദേഹത്തിന് നെല്ലിക്കാത്തളം കൊടുക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നും അലോഷ്യസ് സേവ്യർ വിമർശിച്ചു. പിണറായിയുടെ ഗുഡ് ലിസ്റ്റിൽ ഇടംപിടിക്കാനുള്ള ശ്രമമാണ് സജി ചെറിയാൻ നടത്തുന്നത്. പിണറായി വിജയന്റെ ആശിർവാദമില്ലാതെ […]

Keralam

‘നയപ്രഖ്യാപന വിവാദം അനാവശ്യവും അടിസ്ഥാനരഹിതവും’ ; വിശദീകരണവുമായി ലോക്ഭവൻ

ഇന്ന് നടന്ന നയപ്രഖ്യാപന പ്രസംഗ വിവാദത്തിൽ വിശദീകരണവുമായി ലോക്ഭവൻ. വിവാദം അനാവശ്യവും അടിസ്ഥാനരഹിതവുമാണ്. അര്‍ധ സത്യങ്ങൾ നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരടില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു എന്നാണ് ലോക്ഭവന്റെ പ്രതികരണം. ഗവര്‍ണര്‍ക്ക് യുക്തമെന്ന് തോന്നുന്ന ഭേദഗതികളോടെ നയപ്രഖ്യാപന പ്രസംഗം തയ്യാറാക്കി വായിക്കാമെന്നായിരുന്നു ഇതിന് സർക്കാരിന്റെ പ്രതികരണമെന്നും ലോക്ഭവൻ വിശദീകരിച്ചു. ലോക്ഭവൻ […]

Keralam

എം.എൽ.എമാർ സജീവമാകണം, നിയമസഭയുടെ അവസാന സമ്മേളനത്തെ ഗൗരവത്തോടെ കാണണം; മുഖ്യമന്ത്രി

എം.എൽ.എമാർ നിയമസഭയിൽ സജീവമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എംഎൽഎമാർ സഭാ നടപടികളിൽ സജീവമായി ഇടപെടണം. ചർച്ചകളും മറ്റും നടക്കുമ്പോൾ സഭയിൽ തന്നെ ഉണ്ടാകണം. സഭയുടെ അവസാനത്തെ സമ്മേളനത്തെ ഗൗരവത്തോടെ കാണണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. നിയമസഭാ കക്ഷിയോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ആരാണ് മത്സരിക്കാൻ വരുന്നതെന്ന് ഇപ്പോൾ നോക്കണ്ടെന്ന് […]

Keralam

‘ശബരിമല സ്വർണക്കൊള്ളയുടെ ഉത്തരവാദിത്തം കടകംപള്ളി സുരേന്ദ്രൻ ഏറ്റെടുക്കണം’; വി മുരളീധരൻ

ശബരിമല സ്വർണക്കൊള്ളയുടെ ഉത്തരവാദിത്തം മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഏറ്റെടുക്കണമെന്ന് ബിജെപി നേതാവ് വി മുരളീധരൻ. ദേവസ്വം മന്ത്രിക്ക് ബോർഡിൽ യാതൊരു പങ്ക് ഇല്ലെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ആവില്ല. സിബിഐ അന്വേഷിച്ചാൽ മാത്രമേ വിഷയം പൂർണ്ണമായും പുറത്ത് വരുകയുള്ളു എന്നും വി മുരളീധരൻ പറഞ്ഞു. അനുവാദം കൊടുത്ത […]

India

‘കേരളത്തിൽ ബിജെപിക്ക് നൂറോളം കൗൺസിലർമാരുണ്ട്, തിരുവനന്തപുരത്ത് 45 വർഷത്തിനുശേഷം ഇടതുപക്ഷത്ത് നിന്ന് അധികാരം പിടിച്ചെടുത്തു’; പ്രധാനമന്ത്രി

തദ്ദേശ തിരഞ്ഞെടുപ്പ് വിജയം പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിൽ ബിജെപിക്ക് ഇപ്പോൾ നൂറോളം കൗൺസിലർമാരുണ്ട്. തിരുവനന്തപുരത്ത് 45 വർഷത്തിനുശേഷം ഇടതുപക്ഷത്ത് നിന്ന് അധികാരം പിടിച്ചെടുത്തു, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ തീർച്ചയായും ബിജെപിക്ക് ഒരു അവസരം നൽകുമെന്ന പൂർണ്ണ വിശ്വാസമമുണ്ടന്നും മോദി വ്യക്തമാക്കി.നിതിൻ നബിൻ ബിജെപി […]

Keralam

‘നയപ്രഖ്യാപനത്തിൽ മാറ്റം വരുത്തി ഗവര്‍ണര്‍’; ഒഴിവാക്കിയ ഭാഗങ്ങൾ കൂട്ടിച്ചേർത്ത് മുഖ്യമന്ത്രി

മന്ത്രിസഭ തയ്യാറാക്കി നൽകിയ നയപ്രഖ്യാപന പ്രസംഗത്തിലെ മൂന്ന് ഭാഗങ്ങളിലെ കേന്ദ്ര വിമർശനം പൂർണമായും വായിക്കാതെ ഗവർണർ. ഗവർണറുടെ നടപടിയെ രൂക്ഷമായി വിമർശിച്ച മുഖ്യമന്ത്രി നയപ്രഖ്യാപനം പൂർണമായി അംഗീകരിക്കണമെന്ന് സഭയില്‍ ആവശ്യപ്പെട്ടു. സ്പീക്കറും ഗവർണറുടെ നടപടിയെ വിമർശിച്ചു. സാധാരണപോലെ കടന്നുപോയെന്ന് തോന്നിച്ച നയപ്രഖ്യാപന പ്രസംഗം കഴിഞ്ഞായിരുന്നു അപ്രതീക്ഷിത ട്വിസ്റ്റ്. പ്രസംഗം […]

Keralam

പ്രതിപക്ഷ നേതാവ് വിഡി സതീശനെ രൂക്ഷമായി വിമർശിച്ച് എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ

പ്രതിപക്ഷ നേതാവ് വിഡി സതീശനെ രൂക്ഷമായി വിമർശിച്ച് എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വിഡി സതീശന്റേത് സവർണ ഫ്യൂഡൽ മാടമ്പി മാനസികാവസ്ഥയാണ്. വി.ഡി.സതീശൻ എസ്.എൻ.ഡി.പി യോഗത്തെ തെരുവിലിട്ട് ആക്ഷേപിക്കുന്നുവെന്നും വിഷയത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു. ഫേസ്ബുക്ക് കുറിപ്പിലാണ് രൂക്ഷ […]