World

ടോറി പാര്‍ട്ടിയില്‍ നിന്ന് ‘റിഫോം യുകെ’ യിലേക്ക് പ്രമുഖരുടെ ഒഴുക്ക്; ലേബറും ആശങ്കയില്‍

യുകെയില്‍ അധികാരം മാറിമാറി കൈയടക്കിവച്ചിരുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയ്ക്കും ലേബര്‍ പാര്‍ട്ടിയ്ക്കും കനത്ത ആശങ്കയായി റിഫോം യുകെയിലേക്കുള്ള നേതാക്കളുടെ ഒഴുക്ക്. ലേബറിന് ഭരണം നഷ്ടപ്പെടുമെന്ന ആശങ്ക നിലനില്‍ക്കുമ്പോള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃത്വത്തിന് നേതാക്കളുടെ കൂടുമാറ്റമാണ് വിനയാകുന്നത്. 25 വര്‍ഷക്കാലമായ റോംഫോര്‍ഡില്‍ നിന്നുള്ള എം പിയും, ഷാഡോ മന്ത്രിയുമായ ആന്‍ഡ്രൂ റോസിന്‍ഡെല്‍ […]

Keralam

ദീപക്കിന്റെ ആത്മഹത്യ; യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ബന്ധുക്കള്‍

കോഴിക്കോട് ഗോവിന്ദപുരത്ത് ബസില്‍ ലൈംഗിക അതിക്രമം നടത്തി എന്ന ആരോപണം നേരിട്ട ദീപക് ജീവനൊടുക്കിയ സംഭവത്തില്‍, യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ബന്ധുക്കള്‍. പരാതിയില്‍ നടപടി സ്വീകരിക്കുമെന്ന് പോലീസ് ഉറപ്പു നല്‍കിയതായും ബന്ധുക്കള്‍ പറഞ്ഞു.  കൊലക്കുറ്റം തന്നെ ചുമത്തണം. കൊലപാതകം തന്നെയാണല്ലോ നടന്നത്. കണ്ടാല്‍ തന്നെ എല്ലാവര്‍ക്കും അറിയാമല്ലോ. ഞങ്ങള്‍ക്ക് […]

Keralam

ഇനി മൈലേജ് പരിശോധന എസി ഓണാക്കി കൊണ്ട്: യഥാർത്ഥ മൈലേജ് അറിയാം; കേന്ദ്ര സർക്കാർ നിർദ്ദേശം

ഹൈദരാബാദ്: ഇന്ത്യയിൽ പാസഞ്ചർ കാറുകളുടെ മൈലേജ് പരിശോധനയിൽ മാറ്റം വരുത്താനൊരുങ്ങി കേന്ദ്ര സർക്കാർ. വാഹന നിർമാതാക്കൾ എയർ കണ്ടീഷനിങ് സംവിധാനം ഓണാക്കിയും ഓഫാക്കിയും മൈലേജ് പരിശോധന നടത്തണമെന്നാണ് പുതിയ നിർദ്ദേശം. 2026 ഒക്ടോബർ 1 മുതൽ ഇന്ത്യയിൽ വിൽക്കുന്ന പാസഞ്ചർ കാറുകൾ കർശനമായ ഇന്ധനക്ഷമതാ പരിശോധനാ ചട്ടങ്ങൾ പാലിക്കണമെന്നാണ് നിർദ്ദേശം. […]

Keralam

‘നാല് വോട്ടുകള്‍ക്ക് വേണ്ടി വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുക എന്നത് ലീഗിന്റെ ലക്ഷ്യമല്ല’; സജി ചെറിയാന് മറുപടിയുമായി മുസ്ലിം ലീഗ്

തദ്ദേശ തിരഞ്ഞെടുപ്പില്‍ കാസര്‍ഗോഡും മലപ്പുറത്തും ജയിച്ചവരെ നോക്കിയാല്‍ വര്‍ഗീയ ധ്രുവീകരണം അറിയാമെന്ന സജി ചെറിയാന്റെ വിവാദപരാമര്‍ശത്തില്‍ പ്രതികരിച്ച് മുസ്ലീം ലീഗ്. മത സൗഹാര്‍ദത്തിന്റെയും മതേതരത്വത്തിന്റെയും പാഠമാണ് ലീഗ് എപ്പോഴും പറഞ്ഞിട്ടുള്ളതെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഇലക്ഷനെ നേരിടാനുള്ള ആത്മവിശ്വാസക്കുറവാണ് പ്രകടമാക്കുന്നെന്ന് പികെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. നാല് വോട്ടുകള്‍ക്ക് […]

Business

റെക്കോര്‍ഡ് കുതിപ്പുമായി വെള്ളി; മൂന്ന് ലക്ഷം രൂപ കടന്നു

കൊച്ചി: സ്വര്‍ണത്തിന് പിന്നാലെ റെക്കോര്‍ഡ് കുതിപ്പുമായി വെള്ളിയും. വെള്ളി വില കിലോഗ്രാമിന് മൂന്ന് ലക്ഷം രൂപ കടന്നിരിക്കുകയാണ്. കേരളത്തില്‍ 3,18,000 രൂപയാണ് ഇന്ന് ഒരു കിലോഗ്രാം വെള്ളിയുടെ വില. ഗ്രാമിന് 318 രൂപ നല്‍കണം ഇന്ന് കേരളത്തില്‍ വെള്ളി വിലയില്‍ കിലോഗ്രാമിന് 8000 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. രാജ്യാന്തര […]

Keralam

50,000 പുതിയ തൊഴിലവസരം, പ്ലഗ് ആന്‍ഡ് പ്ലേ മാതൃക, വീടിനടുത്ത് തൊഴിലിടം; പുതിയ പദ്ധതിക്ക് ഇന്ന് കേരളത്തില്‍ തുടക്കം

കൊല്ലം : ഐടി, വിജ്ഞാനാധിഷ്ഠിത മേഖലകളില്‍ ജോലിചെയ്യുന്നവര്‍ക്ക് വീടിനടുത്ത് തൊഴിലിടങ്ങള്‍ ഒരുക്കുന്ന സര്‍ക്കാരിന്റെ വര്‍ക്ക് നിയര്‍ ഹോം പദ്ധതിക്ക് ഇന്ന് സംസ്ഥാനത്ത് തുടക്കമാകും. ആദ്യ പൈലറ്റ് കേന്ദ്രമായ കൊല്ലത്തെ കമ്യൂണ്‍ തിങ്കളാഴ്ച പകല്‍ നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിക്കും. ബിഎസ്എന്‍എല്‍ കെട്ടിടത്തില്‍ സജ്ജീകരിച്ച വര്‍ക്ക് നിയര്‍ ഹോം […]

Technology

മികച്ച ലേഖനത്തിന് 9 കോടി രൂപ സമ്മാനം; എക്സിൽ വമ്പൻ മത്സരം നടത്താൻ മസ്ക്

എക്സിൽ‌ വൻ എഴുത്ത് മത്സരം നടത്താൻ ഇലോൺ മസ്ക്. മികച്ച എഴുത്തിന് 9 കോടി രൂപയാണ് സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. ചാറ്റ്ബോട്ട് സ്ത്രീകളുടെയും കുട്ടികളുടെയും ലൈംഗിക ഡീപ്ഫേക്ക് ചിത്രങ്ങൾ സൃഷ്ടിച്ചതിനെത്തുടർന്ന് എക്‌സും ഗ്രോക്ക് എഐയും കടുത്ത വിമർശനങ്ങൾ‌ ഏറ്റുവാങ്ങിയിരുന്നു. ഇത് മറികടക്കാൻ കൂടിയാണ് പുതിയ നീക്കം. 2026 ജനുവരി 16-ന് […]

Keralam

ശബരിമല സ്വർണക്കൊള്ള; ‘എന്താണ് സംഭവിക്കുന്നതെന്ന് അഖില തന്ത്രി പ്രചാരക് സഭയ്ക്ക് ധാരണയില്ല’; വിമർശിച്ച് ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള അഖില തന്ത്രി പ്രചാരക് സഭയുടെ ഹർജിയിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. എന്താണ് സംഭവിക്കുന്നതെന്ന് അഖില തന്ത്രി പ്രചാരക് സഭയ്ക്ക് ധാരണയില്ലെന്ന് ഹൈക്കോടതി. കേസിലെ പ്രതികളെ സംരക്ഷിക്കാനാണോ തന്ത്രിസഭ ഇത്തരം ആക്ഷേപം ഉയർത്തുന്നതെന്നും കോടതി ചോദിച്ചു. ശബരിമല സ്വർണക്കൊള്ള കേസിൽ ഹൈക്കോടതി ഇതുവരെ […]

Business

ഓഹരി വിപണിയില്‍ കനത്ത ഇടിവ്

മുംബൈ: ഓഹരി വിപണിയില്‍ കനത്ത ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 600ലധികം പോയിന്റ് താഴ്ന്നു. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി.25,500ന് തൊട്ടുമുകളിലാണ് നിഫ്റ്റി. ഇരു വിപണികളും ഏകദേശം 0.5 ശതമാനമാണ് ഇടിഞ്ഞത്. ആഗോള വിപണികള്‍ ദുര്‍ബലമായതും വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വങ്ങളുമാണ് […]

Keralam

‘വി ഡി സതീശന്‍ പറഞ്ഞത് പാര്‍ട്ടി നിലപാട്; അദ്ദേഹത്തിനെതിരായ വിമര്‍ശനത്തോട് യോജിപ്പില്ല’; കെ മുരളീധരന്‍

പ്രതിപക്ഷനേതാവിനെതിരെയുള്ള എന്‍എസ്എസ് – എസ്എന്‍ഡിപി നേതാക്കളുടെ വിമര്‍ശനത്തോട് യോജിപ്പില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഏതെങ്കിലും കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിക്ക് പുറത്തുള്ളയാള്‍ ആക്രമിച്ചാല്‍ ശക്തമായി എതിര്‍ക്കും. വി ഡി സതീശന്‍ പറഞ്ഞത് പാര്‍ട്ടി നിലപാട്. എല്ലാ സമുദായസംഘടനകളോടും ബഹുമാനമെന്നും കെ മുരളീധരന്‍ പറഞ്ഞു.  ഞങ്ങളുടെ നേതാക്കന്‍മാരെ ആര് വിമര്‍ശിച്ചാലും […]