Entertainment

തീയേറ്റർ ഇളക്കിമറിച്ച് ‘കാട്ടാളൻ’ ടീസർ ലോഞ്ച്; ആഘോഷമാക്കി ആരാധകർ

ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ്‌ നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ആക്ഷൻ ത്രില്ലർ ചിത്രമായ കാട്ടാളന്റെ ആദ്യ ടീസർ പുറത്ത്. കൊച്ചിയിലെ വനിതാ വിനിത തീയേറ്ററിൽ സംഘടിപ്പിക്കപ്പെട്ട ആരാധകരും മാധ്യമങ്ങളും ക്ഷണിക്കപ്പെട്ട അതിഥികളും ഉൾപ്പെട്ട പ്രൗഢ ഗംഭീരമായ ചടങ്ങിൽ വെച്ചാണ് ടീസർ ലോഞ്ച് നടന്നത്. ഗംഭീര പ്രതികരണമാണ് ടീസറിന്റെ ആദ്യ […]

World

പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കും; ഇറാനിലെ സാഹചര്യം നിരീക്ഷിച്ച് വിദേശകാര്യ മന്ത്രാലയം

സർക്കാർ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായ ഇറാനിലെ സാഹചര്യം നിരീക്ഷിച്ച് വരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം. പൗരന്‍മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കും. ഇറാനില്‍ 9,000 ഇന്ത്യക്കാരാണുള്ളത്. ഇതില്‍ കൂടുതലും വിദ്യാര്‍ഥികളാണ്. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കും. ഇറാൻ വ്യോമ പാത തുറന്നതിനാൽ ഇന്ത്യക്കാരെ ഉടൻ ഒഴിപ്പിക്കുന്ന […]

India

എക്‌സിറ്റ് പോള്‍ ഫലം എക്‌സാറ്റ് ഫലമായി; മഹാരാഷ്ട്രയിലെ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തൂത്തുവാരി ബിജെപി സഖ്യം

മഹാരാഷ്ട്രയിലെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് മിന്നും ജയം. രണ്ടര പതിറ്റാണ്ടായി ശിവസേനയുടെയും താക്കറെ കുടുംബത്തെയും നിയന്ത്രണത്തിലുള്ള മുംബൈ കോര്‍പ്പറേഷന്‍ ഭരണം വന്‍ ഭൂരിപക്ഷത്തോടെ പിടിച്ചെടുത്തു. പൂനയില്‍ പവാര്‍ കുടുംബത്തിന്റെ ആധിപത്യവും വമ്പന്‍ വിജയത്തോടെ ബിജെപി അവസാനിപ്പിച്ചു. മാഞ്ഞുപോകുന്ന മഷി വോട്ടെടുപ്പില്‍ ഉപയോഗിച്ചത് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് അട്ടിമറിയെന്ന് രാഹുല്‍ […]

Keralam

സംസ്ഥാനത്തെ വന്യ മൃഗശല്യം; സർക്കാരിനെതിരെ വിമർശനവുമായി കാതോലിക്കാ ബാവാ

സംസ്ഥാനത്തെ വന്യ മൃഗശല്യത്തിൽ സർക്കാരിനെതിരെ വിമർശനവുമായി മലങ്കരസഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. പ്രസ്താവനകൾ കൊണ്ട് മാത്രം കാര്യമില്ലെന്നായിരുന്നു വിമർശനം.തുടർച്ചയായി ഉണ്ടാകുന്ന വന്യമൃഗ ശല്യത്തിൽ സർക്കാർ ഇടപെടലിനെയാണ് മലങ്കര സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ വിമർശിച്ചത്. വന്യജീവി ആക്രമണത്തിന്റെ […]

World

ഹെർഫോർഡ് മലയാളി അസോസിയേഷന്റെ (ഹേമ) ക്രിസ്മസ് – പുതുവത്സരാഘോഷം ‘ജിംഗിൾ & ചിയേർസ് 2026 ‘ ശനിയാഴ്ച്ച

ഹെർഫോർഡ്, യു കെ: ഹെർഫോർഡ് മലയാളി അസോസിയേഷന്റെ (ഹേമ) ക്രിസ്മസ് – പുതുവത്സരാഘോഷം ‘ജിംഗിൾ & ചിയേർസ് 2026’ ജനുവരി 17 ശനിയാഴ്ച്ച നടക്കും. ഹെർഫോർഡ് സെന്റ് മേരീസ് ആർ. സി ഹൈസ്കൂളിൽ വൈകുന്നേരം 3.30 ന് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. പാട്ടും നൃത്തവും സ്നേഹവിരുന്നുമായി ആഘോഷങ്ങളുടെ ഒരു […]

Keralam

‘അസാധാരണ പ്രതിഭ തെളിയിച്ചു’; 2024ലെ ജെ സി ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്

മലയാള ചലച്ചിത്ര രംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2024ലെ ജെ സി ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണിത്. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ വാര്‍ത്താക്കുറിപ്പിലൂടെയാണ് പുരസ്‌കാര വിവരം അറിയിച്ചത്. ഈ മാസം 25ന് […]

Keralam

‘കേരള കോൺഗ്രസ് എം ഇടതുപക്ഷത്തിനൊപ്പം, യുഡിഎഫുമായി ചർച്ച നടത്തിയെന്ന ആരോപണം അജണ്ടയുടെ ഭാഗം’; റോഷി അഗസ്റ്റിൻ

കേരള കോൺഗ്രസ് എം ഇടതുപക്ഷത്തിനൊപ്പമാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ.ആ ഇടതുപക്ഷമാണ് അധികാരത്തിൽ വരിക. യുഡിഎഫുമായി ചർച്ച നടത്തി എന്നത് വിശ്വാസ്യത തകർക്കാനുള്ള അജണ്ടയാണ്. ഇന്ന് യുഡിഎഫിനൊപ്പം പോകുമെന്ന് പറഞ്ഞാൽ അഞ്ച് എംഎൽഎമാരും ഒപ്പം ഉണ്ടാകും, എന്നാൽ ഞങ്ങൾ അങ്ങനെ പറയില്ല. 13-ൽ കൂടുതൽ സീറ്റുകൾ ലഭിക്കണമെന്നതാണ് ആവശ്യമെന്നും അദ്ദേഹം […]

World

ഇറാനിൽ നിന്ന് ഇന്ത്യൻ പൗരന്മാർ ഇന്ന് മടങ്ങിയെത്തും

ആഭ്യന്തര സംഘർഷം നടക്കുന്ന ഇറാനിൽ നിന്ന് ഇന്ത്യൻ പൗരന്മാർ ഇന്ന് അർദ്ധരാത്രിയോടെ രാജ്യത്ത് മടങ്ങിയെത്തും. ഇതിൽ ഭൂരിഭാഗവും വിദ്യാർത്ഥികൾ ആണെന്നെന്ന് എന്നാണ് വിവരം.സ്വന്തം നിലയിലാണ് ഇന്ത്യൻ പൗരന്മാർ മടങ്ങി എത്തുന്നത്. പതിവ് ഷെഡ്യൂൾ ചെയ്തിട്ടുള്ള വിമാന സർവീസുകളിൽ ആണ് ഇന്ത്യയിലേക്കുള്ള മടക്കം. ഇറാനിലെ ഇന്ത്യൻ പൗരന്മാരോട് ഇറാൻ വിടണമെന്ന് […]

Keralam

ഒമ്പതാം ക്ലാസുകാരിയെ കൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളിയ സംഭവം; കുറ്റം സമ്മതിച്ച് 16 കാരന്‍

കരുവാരക്കുണ്ടില്‍ 14കാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റം സമ്മതിച്ച് 16 കാരന്‍. ഇന്നലെ സ്‌കൂളില്‍ പോയ പെണ്‍കുട്ടിയെ ഇന്ന് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പോലീസ് ചോദ്യം ചെയ്യലിലാണ് 16 കാരന്‍ കുറ്റം സമ്മതിച്ചത്. ഇന്ന് രാവിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ 16കാരനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കരുവാരക്കുണ്ടില്‍ നിന്ന് […]

District News

’13 സീറ്റെങ്കിലും കിട്ടണം; യുഡിഎഫില്‍ നിന്ന് ചവിട്ടി പുറത്താക്കി; സംരക്ഷിച്ചത് പിണറായി വിജയന്‍’

നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് പതിമൂന്ന് സീറ്റുകള്‍ ആവശ്യപ്പെടുമെന്ന് ജോസ് കെ മാണി. എല്‍ഡിഎഫിന്റെ മധ്യമേഖലാ ജാഥയില്‍ ക്യാപ്റ്റനായി താന്‍ ഉണ്ടാകുമെന്നും കെഎം മാണി കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പാര്‍ട്ടി ഉന്നതതലയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണപക്ഷത്താണെങ്കിലും പല കാര്യങ്ങളിലും വേറിട്ട നിലപാടുകള്‍ സ്വീകരിച്ചു. ചിലകാര്യങ്ങളില്‍ […]