Keralam

ലൈംഗിക പീഡനക്കേസ്; രാഹുൽ മാങ്കൂട്ടത്തിലുമായി തിരുവല്ലയിലെ ഹോട്ടലിൽ തെളിവെടുപ്പ്

ലൈംഗിക പീഡനക്കേസിൽ കസ്റ്റഡിയിൽ ലഭിച്ച രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പ്. പത്തനംതിട്ട എആർ ക്യാമ്പിൽ നിന്നും തിരുവല്ല ക്ലബ് 7 ഹോട്ടലിലാണ് രാഹുലുമായി തെളിവെടുപ്പ് നടത്തുന്നത്. യുവതിയുടെ പരാതിയിൽ സൂചിപ്പിക്കുന്ന ഫ്ലാറ്റ് ഇടപാട് നടന്ന പാലക്കാടും രാഹുലുമായി തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചിരുന്നു. രാഹുലിന്റെ […]

Keralam

ശബരിമലയിൽ അഭിഷേകം ചെയ്ത നെയ്യുടെ വിൽപ്പനയിൽ ക്രമക്കേട്; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

ശബരിമലയിൽ അഭിഷേകം ചെയ്ത നെയ്യുടെ വിൽപ്പനയിലെ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ദേവസ്വം ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വമേധയ എടുത്ത കേസിലാണ് നടപടി. ഹൈക്കോടതിയുടെ മേൽനോട്ടത്തിലായിരിക്കും അന്വേഷണം. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ മുൻകൂർ അനുമതി വേണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രത്യേക സംഘത്തെ […]

Health

പപ്പായയുടെ വിത്തുകൾ കളയല്ലേ, ആരോ​ഗ്യ​ഗുണങ്ങൾ ഏറെ

പോഷകങ്ങളുടെ ഒരു പാക്കാണ് പപ്പായ. പപ്പായ കഴിക്കുമ്പോൾ തൊലിക്കൊപ്പം അതിലെ വിത്തുകളും ഒഴിവാക്കുകയാണ് പതിവ്. എന്നാൽ ഇവയ്ക്ക് പല ആരോ​ഗ്യ​ഗുണങ്ങളും ഉണ്ടെന്നാണ് 2017ൽ ജേണല്‍ ഓഫ്‌ ഫാര്‍മകോഗ്നസി ആന്‍ഡ്‌ ഫൈറ്റോകെമിസ്‌ട്രിയില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാണിക്കുന്നത്. ബാക്ടീരിയയെ നശിപ്പിക്കും പപ്പായ വിത്തിൽ അടങ്ങിയിരിക്കുന്ന ബെന്‍സൈല്‍ ഐസോതിയോസയനേറ്റ്‌ എന്ന സംയുക്തം ഇ.കോളി, […]

Keralam

വര്‍ണം വിതച്ച് കലാഘോഷയാത്ര; സ്വര്‍ണക്കപ്പിനെ ആവേശത്തോടെ വരവേറ്റ് പൂരനഗരി

വര്‍ണാഭമായ ഘോഷയാത്രയോടെ കൗമാര കലയുടെ കിരീടമായ സ്വര്‍ണ കപ്പിനെ വരവേറ്റ് പൂരനഗരി. അഞ്ചുനാള്‍ നീണ്ടുനില്‍ക്കുന്ന കലാപൂരത്തിന് തൃശൂര്‍ ഒരുങ്ങിക്കഴിഞ്ഞു. സാംസ്‌കാരിക നഗരിയുടെ തനിമ വിളിച്ചോതി വിവിധ സ്‌കൂള്‍ വിദ്യാര്‍ഥികളും കലാരൂപങ്ങളും തേക്കിന്‍കാടിനെ കലയുടെ പൂരാവേശമുയര്‍ത്തി. തൃശൂര്‍ റൗണ്ട് ചുറ്റി ഘോഷയാത്ര തേക്കിന്‍ക്കാട് മൈതാനത്തെ ഒന്നാംവേദി സൂര്യകാന്തിയില്‍ സമാപിച്ചു. കാസര്‍കോട് […]

Keralam

‘കേരളത്തിൽ എയിംസ് വരും, ആലപ്പുഴ അല്ലെങ്കിൽ തൃശൂരിന് നൽകുന്നതാണ് നീതി’; സുരേഷ് ഗോപി

കേരളത്തിൽ എയിംസ് വരുമെന്ന് ആവർത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അഞ്ച് ജില്ലകൾ നിർദ്ദേശിക്കാനാണ് കേന്ദ്രം ആവശ്യപ്പെടുന്നത്. ഇപ്പോഴും രണ്ട് ജില്ലകളെ കേന്ദ്രീകരിച്ചാണ് ആവശ്യം. ആലപ്പുഴയ്ക്ക് അർഹത ഉണ്ട്. ആലപ്പുഴയിൽ സാധ്യമല്ലെങ്കിൽ പിന്നെ വരേണ്ടത് തൃശ്ശൂർ ആണ്.ആലപ്പുഴയിൽ അല്ലെങ്കിൽ എയിംസ് തൃശ്ശൂരിന് നൽകുന്നതാണ് നീതി. എന്തായാലും സംസ്ഥാനത്തിന് എയിംസ് ലഭിക്കും. […]

Keralam

‘ജോസ് കെ മാണി വരുന്നതിൽ അലോസരമില്ല; വരുന്നുണ്ടോയന്ന് ചോദിച്ച് നടക്കുന്നത് നാണക്കേടുണ്ടാക്കും’; മോൻസ് ജോസഫ്

കേരളാ കോൺഗ്രസ് എമ്മിന്റെ മുന്നണിമാറ്റ ചർച്ചകളിൽ പ്രതികരണവുമായി കേരള കോൺഗ്രസ് എക്‌സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ്. ജോസ് കെ മാണി വരുന്നതിനെ എതിർത്തിട്ടില്ല. എന്നാൽ സ്വാഗതം ചെയ്തിട്ടുമില്ല. യുഡിഎഫ് നേതൃതലത്തിൽ ചർച്ച നടത്തിയിട്ടില്ല. ചർച്ച ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങൾ പുറത്തുവരട്ടേയെന്ന് അദേഹം പറഞ്ഞു. ജോസ് കെ മാണി വരുന്നതിൽ […]

World

ഷോപ്പിങ് ബാഗുകളിലും കവറുകളിലും ദൈവനാമങ്ങൾ ഉപയോഗിക്കരുത്; ഉത്തരവിറക്കി സൗദി അറേബ്യ

വാണിജ്യ സ്ഥാപനങ്ങൾ അവരുടെ ഷോപ്പിങ് ബാഗുകൾ, പാക്കിങ് സാമഗ്രികൾ എന്നിവയിൽ ദൈവനാമങ്ങൾ അച്ചടിക്കുന്നത് വിലക്കി സൗദി വാണിജ്യ മന്ത്രാലയം. ദൈവ നിന്ദ ഒഴിവാക്കുന്നതിനും അവയുടെ പവിത്രത സംരക്ഷിക്കുന്നതിനുമാണ് ഈ തീരുമാനമെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അബ്ദുറഹ്മാൻ അൽ ഹുസൈൻ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് വാണിജ്യ മന്ത്രാലയത്തിന്റെ എക്‌സ് […]

Keralam

‘എൽഡിഎഫിനകത്ത് കെട്ടുറപ്പ് നഷ്ടപ്പെട്ടു; പിആർ ഏജൻസിയുടെ പാവയായി മുഖ്യമന്ത്രി മാറി’; എൻ കെ പ്രേമചന്ദ്രൻ

മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് എൻ കെ പ്രേമചന്ദ്രൻ എംപി. മുഖ്യമന്ത്രി പിആർ ഏജൻസിയുടെ പാവയായി മാറുന്നുവെന്ന് അദേഹം കുറ്റപ്പെടുത്തി. അതിജീവിതയുടെ വാചകങ്ങൾ കുറിച്ച കപ്പിൽ ചായ കുടിച്ചത് മുഖ്യമന്ത്രിയുടെ പിആർ വർക്ക് ആണത്. സിപിഐഎം അധഃപതിച്ചു എന്നതിന്റെ തെളിവാണ് ചീഫ് മിനിസ്റ്റേഴ്‌സ് ക്വിസ് എന്ന് എൻകെ പ്രേമചന്ദ്രൻ […]

Keralam

‘ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ ഉടന്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണം’; ഡിജിപിക്ക് പരാതി നൽകി അതിജീവിത

പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് എതിരെ ഡിജിപിക്ക് പരാതി നൽകി അതിജീവിത. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയാണ് പരാതി നല്‍കിയത്. ‌ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ ഉടന്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കേരള പോലീസിനയച്ച പരാതിയില്‍ വ്യക്തമാക്കി. സുരക്ഷയ്ക്കായി പോലീസ് സംരക്ഷണം […]

Technology

കടക്ക് പുറത്ത്: അശ്ലീല ഉള്ളടക്കം, ഗ്രോക്കിന് വിലക്കേർപ്പെടുത്തി മലേഷ്യയും ഇന്തോനേഷ്യയും

ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ചാറ്റ്ബോട്ട് ഗ്രോക്കിന് വിലക്കേർപ്പെടുത്തി മലേഷ്യയും ഇന്തോനേഷ്യയും. ​ഗ്രോക്ക് ഉപയോ​ഗിച്ച് വ്യാജ അശ്ലീല ഉള്ളടക്കങ്ങൾ നിർമ്മിക്കുന്നുവെന്ന വ്യാപകമായി പരാതി ഉയർന്നിരുന്നു. ഇതിനെ തുടർ‌ന്നാണ് നടപടി. ഗ്രോക്ക് നിരോധിക്കുന്ന ആദ്യരാജ്യങ്ങളാണ് മലേഷ്യയും ഇന്തോനേഷ്യയും. യുകെയിലും ഗ്രോക്കിനെ വിലക്കേർപ്പെടുത്തണമെന്നുള്ള ആവശ്യം വർദ്ധിച്ചുവരികയാണ്. ‘എക്സി’ൻറെ പേരിൽ ബ്രിട്ടന്റെ […]