Keralam

സ്‌കൂള്‍ മുറിയില്‍ വെച്ച് നഗ്ന ദൃശ്യം പകര്‍ത്തി, 30 വര്‍ഷം നീണ്ട പീഡനം, കൊല്ലുമെന്ന് ഭീഷണി; സിപിഎം നേതാവിനെതിരെ കേസ്

വീട്ടമ്മയ്‌ക്കെതിരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ സിപിഎം നേതാവിനെതിരേ കേസ്. എന്‍മകജെ ഗ്രാമപഞ്ചായത്തംഗവും എയ്ഡഡ് സ്‌കൂള്‍ അധ്യാപകനും സിപിഎം കുമ്പള മുന്‍ ലോക്കല്‍ സെക്രട്ടറിയുമായ എസ് സുധാകരനെതിരെയാണ് കാസര്‍കോട് വനിതാ പോലീസ് കേസെടുത്തത്. പീഡനം സംബന്ധിച്ച് വീട്ടമ്മ ജില്ലാ പോലീസ് മേധാവിക്കും ഡിജിപിക്കും പരാതി നല്‍കി ഒരാഴ്ചയ്ക്ക് ശേഷമാണ് നടപടി. […]

Keralam

87 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടി യാഥാര്‍ത്ഥ്യമായി, സംസ്ഥാനത്ത് ആകെ 750 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ സജ്ജം: മന്ത്രി വീണാ ജോർജ്

നവകേരളം കര്‍മ്മ പദ്ധതി ആര്‍ദ്രം മിഷന്റെ ഭാഗമായി സംസ്ഥാനത്ത് 87 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി പ്രവര്‍ത്തനസജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കെട്ടിടം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയും അധികമായി ജീവനക്കാരെ നിയമിച്ചും ഘട്ടം ഘട്ടമായാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നത്. […]

Keralam

കൊച്ചിയിൽ 10 രൂപയ്ക്ക് ഭക്ഷണം, ഇന്ദിര കാന്റീനുകൾ ആരംഭിക്കും; തീവ്ര കൊതുക നിവാരണ യജ്ഞം പ്രഥമ പരിഗണന

21 കർമ്മ പദ്ധതികളുമായി കൊച്ചി കോർപ്പറേഷൻ. കൊച്ചി കോർപ്പറേഷന്റെ സമഗ്ര വികസനമാണ് ലക്ഷ്യമെന്ന് കൊച്ചി മേയർ വി കെ മിനിമോൾ വ്യക്തമാക്കി. ഈ വരുന്ന 50 ദിവസം 50 ദിന കർമ്മ പദ്ധതിയാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്. തീവ്ര കൊതുക നിവാരണ യജ്ഞമാണ് പ്രഥമ പരിഗണന. വിശപ്പ് രഹിത കൊച്ചിക്കായി ഇന്ദിര […]

Keralam

മകരവിളക്ക്: പത്തനംതിട്ട ജില്ലയിൽ നാളെ അവധി

ശബരിമല തീർത്ഥാടകരുടെയും പൊതുജനങ്ങളുടെയും സൗകര്യാർത്ഥവും വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കുമായി മകരവിളക്ക് ദിവസമായ ജനുവരി 14 ന് പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ജില്ലാ കലക്ടർ എസ് പ്രേംകൃഷ്ണൻ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും മകരവിളക്കുമായി ബന്ധപ്പെട്ട് ചുമതലയുള്ള ഉദ്യോഗസ്ഥർക്കും അവധി ബാധകമല്ല.

Keralam

സംസ്ഥാനത്തിന്റെ പേര് മാറ്റാന്‍ സര്‍ക്കാരിന് ബിജെപി പിന്തുണ, രാജീവ് ചന്ദ്രശേഖര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു

സംസ്ഥാനത്തിന്റെ പേര് കേരള എന്നത് മാറ്റി ‘കേരളം’ എന്നാക്കുന്നതില്‍ പ്രധാനമന്ത്രിയുടെ പിന്തുണ തേടി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് രാജീവ് ചന്ദ്രശേഖര്‍ കത്തയച്ചു. സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കുന്നതിനായി 2024 ജൂണില്‍ കേരള നിയമസഭ പാസ്സാക്കിയ പ്രമേയത്തെ ബിജെപി അനുകൂലിക്കുന്നതായും രാജീവ് ചന്ദ്രശേഖര്‍ […]

Keralam

2002 മുറിയിൽ മറ്റൊരു ഫോൺ, ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും; രാഹുൽ മാങ്കൂട്ടത്തിന്റെ മുറി പരിശോധിച്ച് പോലീസ്

രാഹുൽ മാങ്കൂട്ടത്തിൽ അവസാനം താമസിച്ച മുറി പരിശോധിച്ച് പോലീസ്. പാലക്കാട് രാഹുൽ താമസിച്ച KPM ഹോട്ടലിലെ മുറിയിൽ പോലീസ് പരിശോധന നടത്തി. 2002 എന്ന മുറിയിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെടുത്തു. ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. രാഹുൽ മാങ്കൂട്ടത്തിലിൽ അതിജീവിതമാരെ ഭീഷണിപ്പെടുത്തി കേസിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് […]

India

‘ഓപറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല, എന്തെങ്കിലും ശ്രമം ഉണ്ടായാൽ തിരിച്ചടിക്കും’; പാകിസ്താന് മുന്നറിയിപ്പുമായി കരസേന മേധാവി

അതിർത്തിയിൽ അസ്ഥിരത സൃഷ്ടിച്ചാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും തുടരുകയാണെന്നും കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. അതിർത്തിയിലെ ഡ്രോൺ സാന്നിധ്യം അനുവദിക്കാനാകില്ലെന്ന് പാകിസ്ഥാനെ അറിയിച്ചു.പാക് -ചൈനീസ് സാമ്പത്തിക ഇടനാഴിയുടെ നിർമാണം നിർത്തിവെക്കണമെന്നും കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി മുന്നറിയിപ്പ് നൽകി. ഡൽഹിയിൽ നടത്തിയ വാർത്ത […]

Keralam

ശബരിമലയിൽ ഭക്തജനത്തിരക്ക്; മകരവിളക്കിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

ശബരിമല സന്നിധാനത്ത് മകരവിളക്കിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പർണശാലകൾ കെട്ടി മകരവിളക്ക് ദർശിക്കാൻ തീർത്ഥാടകർ സന്നിധാനത്തും പരിസരത്തും തമ്പടിച്ച് തുടങ്ങി. മകര വിളക്ക് പ്രമാണിച്ച് ശബരിമലയിൽ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. തിരുവാഭരണ ഘോഷയാത്ര നാളെ വൈകീട്ടോടെ സന്നിധാനത്തെത്തും. രണ്ടുദിവസമായി പർണശാലകൾ കെട്ടി അയ്യപ്പ ഭക്തർ സന്നിധാനത് തന്നെ ഇടം പിടിച്ചിരിക്കുകയാണ്. പൊന്നമ്പലമേട്ടിൽ […]

Keralam

‘കേരള കോൺഗ്രസ് (എം) തീരുമാനം പറയട്ടെ, ആര് കൂടെച്ചേരാൻ ആഗ്രഹിച്ചാലും ചർച്ച ചെയ്യും’; കെ സി വേണുഗോപാൽ

കേരളാ കോണ്‍ഗ്രസ് എം യുഡിഎഫിലേക്കെന്ന വാർത്തകളിൽ പ്രതികരിച്ച് കെ സി വേണുഗോപാൽ. കേരള കോൺഗ്രസ് ( എം ) തീരുമാനം പറയട്ടെ, അവർ യു.ഡി.എഫിലേക്ക് വരാൻ തീരുമാനിച്ചാൽ കോൺഗ്രസിൻ്റെ തീരുമാനം പറയുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ യാതൊരു ചർച്ചയും നടത്തിയിട്ടില്ല. ഹൈക്കമാൻഡ് ജോസ് കെ മാണിയുമായി ചർച്ച നടത്തിയതായി […]

Keralam

കെഎസ്ആര്‍ടിസി വീണ്ടും പത്തുകോടി ക്ലബില്‍; കളക്ഷന്‍ 11.71 കോടി രൂപ

തിരുവനന്തപുരം: കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം. ജനുവരി 5-ാം തീയതിയാണ് എക്കാലത്തെയും മികച്ച പ്രതിദിന വരുമാനമായ 13.01 കോടി രൂപ കെഎസ്ആര്‍ടിസി നേടിയത്. 12ന് രണ്ടാമത്തെ ഉയര്‍ന്ന കളക്ഷനായ 11.71 കോടി കൈവരിച്ചാണ് വീണ്ടും 10 കോടി […]