District News

ആദ്യ പോസ്റ്റില്‍ തിരുത്തല്‍, ‘ഇടതുമുന്നണിക്കൊപ്പം’ ഉള്‍പ്പെടുത്തി ജോസ് കെ മാണിയുടെ വിശദീകരണം

കോട്ടയം: കേരള കോണ്‍ഗ്രസ് ( എം ) ഇടതുമുന്നണി വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ, ആദ്യത്തെ വിശദീകരണക്കുറിപ്പില്‍ തിരുത്തല്‍ വരുത്തി പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി. കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാട് പലവട്ടം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ് എന്നായിരുന്നു ആദ്യത്തെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നത്. അരമണിക്കൂറിനു ശേഷം കുറിപ്പില്‍ തിരുത്തല്‍ […]

Keralam

‘അധികാരത്തിലേറാൻ എൽഡിഎഫ് നാടകം കളിക്കുന്നു’; പിണറായി വിജയൻ സംഘപരിവാർ വക്താവിനെപ്പോലെ സംസാരിക്കുന്നു; കെ.സി. വേണുഗോപാൽ

കേന്ദ്ര സർക്കാരിന്റെ അവഗണനയ്ക്കെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും തലസ്ഥാനത്ത് നടത്തിയ സത്യാഗ്രഹ സമരം വെറും നാടകമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി ആരോപിച്ചു. ജനങ്ങളെ പറ്റിക്കാനാണ് എൽഡിഎഫ് ശ്രമിക്കുന്നത്. വിദ്യാഭ്യാസ നയത്തിലൂടെ ഉൾപ്പെടെ ബിജെപിയുടെ ഫാസിസ്റ്റ് അജണ്ടകൾ നടപ്പിലാക്കാൻ കേന്ദ്രത്തിന് ഒത്താശ ചെയ്യുന്ന സർക്കാരാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. […]

Keralam

യു ഡി എഫിന് ആത്മവിശ്വാസമില്ല, അതിനാലാണ് ഇടത് ഘടക കക്ഷിയെ ക്ഷണിക്കുന്നത്; ഇടതുമുന്നണിക്ക് നല്ല ആത്മവിശ്വാസം: മന്ത്രി പി രാജീവ്

നൂറു സീറ്റെന്ന് അവകാശപ്പെടുന്ന യു ഡി എഫിന് ആത്മവിശ്വാസം നഷ്ടപ്പെട്ടെന്നും അതിനാലാണ് ഇടത് ഘടക കക്ഷിയെ അങ്ങോട്ടേക്ക് ക്ഷണിക്കുന്നതെന്നും മന്ത്രി പി രാജീവ്. ഇടതുമുന്നണിക്ക് നല്ല ആത്മവിശ്വാസം ഉണ്ട്. ഏതെങ്കിലും കക്ഷിയെ കിട്ടുമോ എന്നാണ് യുഡിഎഫ് നോക്കുന്നത്. കത്തോലിക്കാ സഭയുടെ ആശങ്കകൾ പരിഹരിക്കാൻ സർക്കാർ ഇടപെടുന്നുണ്ട്. ഭിന്നശേഷി നിയമനം […]

World

വിദ്യാര്‍ഥികളുടെ അമേരിക്കൻ സ്വപ്‌നം വീണുടയുന്നു, കൂട്ടത്തോടെ വിസ റദ്ദാക്കി ട്രംപ്

വാഷിങ്ടണ്‍: വിസ റദ്ദാക്കലുകളും നാടുകടത്തലും കടുപ്പിച്ച് ട്രംപ് ഭരണകൂടം. കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടതായി ഭരണകൂടം അവകാശപ്പെടുന്ന ഒരു ലക്ഷത്തിലധികം പേരുടെ വിസകൾ റദ്ദാക്കിയാതയി യുഎസ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു. ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്തുന്നതിനും കുടിയേറ്റ നിയമങ്ങൾ നടപ്പിലാക്കുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് റദ്ദാക്കലെന്ന് സമൂഹമാധ്യമമായ എക്‌സിലൂടെ അദ്ദേഹം അറിയിച്ചു. ക്രിമിനല്‍ […]

India

‘തമിഴ് ജനതയുടെ ശബ്ദം അടിച്ചമർത്താനുള്ള മോദിയുടെ നീക്കം നടക്കില്ല’; വിജയ്ക്ക് പിന്തുണയുമായി രാഹുൽ ഗാന്ധി

ജനനായകൻ സെൻസർ ബോർഡ് വിവാദത്തിൽ വിജയ്ക്ക് പിന്തുണയുമായി രാഹുൽ ഗാന്ധി. തമിഴ് സംസ്കാരത്തിന് നേരെയുള്ള ആക്രമണമാണിത്. തമിഴ് ജനതയുടെ ശബ്ദം അടിച്ചമർത്താനുള്ള മോദിയുടെ നീക്കം നടക്കില്ല. സർട്ടിഫിക്കറ്റ് തടഞ്ഞത് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റ് മിനിസ്ട്രിയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. അതേസമയം കരൂർ കേസിലെ സിബിഐ മൊഴിയെടുപ്പിന് ശേഷം ടിവികെ […]

Keralam

സിപിഎം നേതാവും മുൻ എംഎൽഎയുമായ ഐഷാ പോറ്റി കോൺഗ്രസില്‍, കൊട്ടാരക്കരയില്‍ മത്സരിച്ചേക്കും

തിരുവനന്തപുരം: സിപിഎം നേതാവും കൊട്ടാരക്കര മുൻ എംഎൽഎയുമായ അഡ്വ. ഐഷാ പോറ്റി കോൺഗ്രസില്‍. തിരുവനന്തപുരം ലോക്‌ഭവനിനു മുന്നില്‍ കെപിസിസി സംഘടിപ്പിച്ച രാപ്പകല്‍ സമരത്തിലാണ് ഐഷാ പോറ്റി എത്തിയതും കോണ്‍ഗ്രസ് ഷാളണിഞ്ഞ് പാര്‍ട്ടിക്കൊപ്പം ചേര്‍ന്നതും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഐഷാ പോറ്റിയെ സ്വീകരിച്ചു. കോണ്‍ഗ്രസ് മെമ്പര്‍ ഷിപ്പ് കെപിസിസി […]

Keralam

ഉമ തോമസ് എംഎൽഎയ്ക്ക് പരിക്കേറ്റ സംഭവം: കേസ് നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

എറണാകുളം: കലൂർ സ്റ്റേഡിയത്തിൽ വെച്ചുണ്ടായ അപകടത്തിൽ തൃക്കാക്കര എംഎൽഎ ഉമ തോമസിന് പരിക്കേറ്റ സംഭവവുമായി ബന്ധപ്പെട്ട കേസ് നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. പരിപാടിയുടെ സംഘാടകരായ ഓസ്കർ ഇവൻ്റ് മാനേജ്മെൻ്റ് ഉടമ ജനീഷ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. പാലാരിവട്ടം പൊലീസ് സമർപ്പിച്ച കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉടമ […]

Keralam

മാറ്റിവെച്ച തദ്ദേശ വാർഡുകളിലെ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം

സംസ്ഥാനത്തു മാറ്റി വെച്ച തദ്ദേശ വാർഡുകളിലെ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം.തിരുവനന്തപുരം നഗരസഭയിലെ വിഴിഞ്ഞം വാർഡ് എൽ.ഡി.എഫിൽ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. എറണാകുളം പാമ്പാക്കുട പഞ്ചായത്തിലെ ഓണക്കൂർ വാർഡ് എൽഡിഎഫ് നിലനിർത്തിയപ്പോൾ മലപ്പുറം മൂത്തേടം പഞ്ചായത്തിലെ പായിമ്പാടം വാർഡ് യുഡിഎഫ് നിലനിർത്തി. സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് തിരഞ്ഞെടുപ്പ് മാറ്റി വെച്ച […]

Keralam

രാഹുല്‍ മാങ്കൂട്ടത്തിലിനെ മൂന്ന് ദിവസത്തെ എസ്‌ഐടി കസ്റ്റഡിയില്‍ വിട്ട് കോടതി; 16ന് ജാമ്യാപേക്ഷ പരിഗണിക്കും

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ മൂന്ന് ദിവസത്തെ എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു. 15 വൈകിട്ട് കോടതിയില്‍ ഹാജരാക്കണം. 16ന് ജാമ്യാപേക്ഷ പരിഗണിക്കും. കേസ് രാഷ്ട്രീയപ്രേരിതം എന്നാണ് രാഹുലിന്റെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചത്. അറസ്റ്റ് ചട്ടവിരുദ്ധമാണെന്നും രാഹുലിന്റെ അഭിഭാഷകര്‍ വാദിച്ചു. രാഹുലിലനെ പാലക്കാട് എത്തിച്ച് തെളിവെടുക്കും. കേസെടുത്തത് നടപടിക്രമങ്ങള്‍ പാലിക്കാതെയെന്നും പ്രതിഭാഗം […]

Keralam

ക്ഷേമ പെന്‍ഷന്‍ മുടങ്ങില്ല; വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള സമയം ആറുമാസത്തേക്ക് നീട്ടി

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള കാലാവധി ആറുമാസംകൂടി നീട്ടി. ഈ കാലാവധിയ്ക്കുള്ളില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാത്തവരുടെ പെന്‍ഷന്‍ തടയരുതെന്നും വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ക്ഷേമ പെന്‍ഷന്‍ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരില്‍ ഒരു തവണയെങ്കിലും വരുമാന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയിട്ടില്ലാത്തവര്‍ അത് ഹാജരാക്കണമെന്ന് കാട്ടി 2025 […]