India

ഇറ്റലിയെ വീഴ്ത്തി ഇന്ത്യ ഫൈനലിൽ; ഹോക്കി ലോകകപ്പ് യോഗ്യതയിൽ നിർണ്ണായക ജയം

ഹൈദരാബാദ്: എഫ്.ഐ.എച്ച് വനിതാ ഹോക്കി ലോകകപ്പ് യോഗ്യതാ ടൂർണമെന്‍റില്‍ ഇന്ത്യ ഫൈനലിൽ കടന്നു. ഗച്ചിബൗളിയിലെ ജി.എം.സി ബാലയോഗി ഹോക്കി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ സെമിഫൈനൽ പോരാട്ടത്തിൽ ഇറ്റലിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. മത്സരത്തിന്‍റെ 40-ാം മിനിറ്റിൽ മനീഷ ചൗഹാൻ നേടിയ തകർപ്പൻ ഗോളാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. […]

Keralam

ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെ വെട്ടി കൊലപ്പെടുത്തി

കൊല്ലം കരുനാഗപ്പള്ളിയിൽ ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെ വെട്ടി കൊലപ്പെടുത്തി. ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ എത്തിയ ശേഷം മടങ്ങി പോകുമ്പോഴാണ് കാറിൽ എത്തിയ സംഘം ആക്രമിച്ചത്. അതുല്‍ സഞ്ചരിച്ചിരുന്ന കാര്‍ പിന്തുടര്‍ന്നെത്തി ആക്രമിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അതുലിന്റെ കാറിനെ ഇടിച്ച് കുഴിയിലേക്ക് ഇറക്കിയ ശേഷം പുറത്തേക്കിറക്കി വെട്ടുകയായിരുന്നു. ഇന്നോവ […]

World

‘നന്ദാ ദേവി’യും ഹോർമുസ് കടലിടുക്ക് കടന്നു; LPGയുമായി ഇന്ത്യയിലേക്ക് രണ്ടാമത്തെ കപ്പൽ എത്തുന്നൂ

ഇന്ത്യയിലേക്കുള്ള രണ്ടാമത്തെ എൽപിജി കപ്പൽ നന്ദാ ദേവിയും ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി മുറിച്ചു കടന്നു. ഗൾഫ് ഓഫ് ഒമാൻ പിന്നിട്ട ശേഷം കപ്പലിന് ഇന്ത്യൻ നാവികസേന സംരക്ഷണം നൽകും. തുടർന്നായിരിക്കും മുംബൈയിലേക്ക് എത്തുക. രണ്ട് ദിവസത്തിനകം ആദ്യ കപ്പൽ ശിവാലിക് ഇന്ത്യയിലെത്തുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. രണ്ട് കപ്പലും […]

Keralam

മാറ്റിനിര്‍ത്തിയത് നാല് മാസം; ഗുരുവായൂര്‍ ക്ഷേത്രം കീഴ്ശാന്തി കീഴേടം രാമന്‍ നമ്പൂതിരിയെ തിരിച്ചെടുത്തു

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രം കീഴ്ശാന്തി കീഴേടം രാമന്‍ നമ്പൂതിരിയെ ദേവസ്വം ഭരണസമിതി തിരിച്ചെടുത്തു. മുന്‍ ദേവസ്വം ചെയര്‍മാന്‍ വി കെ വിജയന്റെ അധ്യക്ഷതയില്‍ ഉത്സവത്തിനുമുന്‍പുചേര്‍ന്ന ഭരണസമിതി യോഗത്തില്‍ രാമന്‍നമ്പൂതിരിയെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചിരുന്നു. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസമാണ് അഡ്മിനിസ്‌ട്രേറ്ററുടെ ഉത്തരവുണ്ടായത്. രാമന്‍ നമ്പൂതിരിയെ നാലു മാസത്തിലേറെയായി ക്ഷേത്രത്തിലെ കീഴ്ശാന്തി പ്രവര്‍ത്തികളില്‍നിന്ന് […]

Keralam

സുധാകരനെ അനുനയിപ്പിക്കാന്‍ രമേശ് ചെന്നിത്തല; കടുത്ത നിലപാടുകളിലേക്ക് പോകരുതെന്ന് നിര്‍ദേശം

സുധാകരനെ പിന്തുണച്ച് രമേശ് ചെന്നിത്തല. സുധാകരനുമായി ചെന്നിത്തല ഫോണില്‍ സംസാരിച്ചു. എഐസിസി പറയാതെ ഉറപ്പ് നല്‍കാനാവില്ലെന്ന് രമേശ് ചെന്നിത്തല സുധാകരനെ അറിയിച്ചു. കടുത്ത നിലപാടുകളിലേക്ക് പോകരുതെന്നും മാധ്യമങ്ങളെ കാണരുതെന്നും നിര്‍ദേശമുണ്ട്. എംപിമാര്‍ മത്സരിക്കുന്നതില്‍ ഇതുവരെ പാര്‍ട്ടി തീരുമാനമെടുത്തിട്ടില്ലെന്ന് ദീപാദാസ് മുന്‍ഷി പ്രതികരിച്ചു. അദ്ദേഹത്തിന് മത്സര സന്നദ്ധത അറിയിക്കാനുള്ള അവകാശമുണ്ട്. […]

Keralam

പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ പിരിച്ചുവിടൽ; ഗണേഷ് കുമാറും സുകുമാരൻ നായരും നേർക്കുനേർ

പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ വിഷയത്തിൽ മന്ത്രി കെ ബി ഗണേഷ് കുമാറും ജി സുകുമാരൻ നായരും നേർക്കുനേർ. താലൂക്ക് യൂണിയനിൽ നിന്ന് നിന്ന് തന്നെ പുറത്താക്കിയതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്ന് കെബി ഗണേഷ് കുമാർ ആരോപിച്ചു. സ്ഥാനത്തുനിന്ന് പെട്ടെന്ന് മാറ്റുമ്പോൾ ജനാധിപത്യ ധ്വംസനം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം. യൂണിയന്റെ […]

Keralam

ശബരിമല: സിപിഎമ്മിന് നിലപാടുണ്ട്, സര്‍ക്കാര്‍ അത് നടപ്പിലാക്കണമെന്ന് ശാഠ്യമില്ല; ന്യായീകരിച്ച് എംഎ ബേബി

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനത്തില്‍ സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് സമൂഹത്തിന്റെ അഭിപ്രായം കണക്കിലെടുത്തെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. ശബരിമല യുവതീ പ്രവേശനത്തില്‍ ആചാരം സംരക്ഷിക്കുമെന്ന നിലപാട് സുപ്രീം കോടതിയെ അറിയിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് എംഎ ബേബി പാര്‍ട്ടി നിലപാട് വ്യക്തമാക്കുന്നത്. ഇടത് സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിച്ചത് […]

Keralam

ശബരിമല യുവതീ പ്രവേശനം; ‘ ഞങ്ങള്‍ എന്നും വിശ്വാസികള്‍ക്കൊപ്പം; സര്‍ക്കാരിനും പാര്‍ട്ടിക്കും ഒരേ നിലപാട്’; വിഎന്‍ വാസവന്‍

ശബരിമല യുവതി പ്രവേശനത്തില്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും ഒരേ നിലപാടാണെന്ന് ദേവസ്വം മന്ത്രി വിഎന്‍ വാസവന്‍. വിശ്വാസികള്‍ക്കൊപ്പമാണ് പാര്‍ട്ടിയും സര്‍ക്കാരുമെന്നും വിശ്വാസികളുടെ അവകാശം സംരക്ഷിച്ചുകൊണ്ട് മാത്രമേ സര്‍ക്കാര്‍ മുന്നോട്ടു പോകു എന്നും അദ്ദേഹം പറഞ്ഞു.  ആചാരങ്ങളുമായി പാണ്ഡിത്യം ഉള്ളവരുമായി ചര്‍ച്ചചെയ്ത് വേണം തീരുമാനമെടുക്കാനെന്നും മുന്‍പ് നല്‍കിയ സത്യവാങ്മൂലത്തില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും […]

Keralam

കടുത്ത വേനലിൽ വിയർത്തൊലിച്ച് കേരളം; നാലിടങ്ങളിൽ ഓറഞ്ച് അലർട്ട്, ആശങ്കയിൽ കർഷകർ

വയനാട്: സംസ്ഥാനത്ത് കടുത്ത വേനല്‍ ചൂട് തുടരുകയാണ്. മിക്ക ജില്ലകളിലും ഇതിനോടകം ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശിച്ചിട്ടുണ്ട്. ചുരക്കി പറഞ്ഞാൽ മാർച്ച് മാസം പകുതിയായപ്പോഴേക്കും ചൂടില്‍ ഉരുകുകയാണ് കേരളം. വരും മാസങ്ങളിൽ ചൂട് ശരാശരിയേക്കാൾ വർധിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ വിലയിരുത്തൽ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്തുടനിളം നിരവധി പ്രദേശങ്ങളിൽ ഉയർന്ന […]

World

അമേരിക്കന്‍ ബന്ധമുള്ള എണ്ണ കേന്ദ്രങ്ങള്‍ ചാരമാക്കും; ഖാര്‍ഗ് ഐലന്‍ഡ് ആക്രമിച്ചതിന് പിന്നാലെ ഭീഷണിയുമായി ഇറാന്‍

ഇറാന്റെ എണ്ണ ആസ്ഥാനമായ ഖാര്‍ഗ് ഐലന്‍ഡ് അമേരിക്ക ആക്രമിച്ചതോടെ, അമേരിക്കന്‍ ബന്ധമുള്ള എണ്ണ കേന്ദ്രങ്ങള്‍ ചാരമാക്കുമെന്നാണ് ഇറാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇറാന്റെ സാമ്പത്തിക നട്ടെല്ല് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലമാണ് ഖാര്‍ഗ് ഐലന്‍ഡ്. ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനത്തിലധികം കൈകാര്യം ചെയ്യുന്നത് ഈ ദ്വീപിലെ ടെര്‍മിനലാണ്. ഖാര്‍ഗ് ഐലന്റിലെ സൈനിക […]