District News

‘തുടരാന്‍’ റോഷിയും പ്രമോദും, ജോസിനൊപ്പം രണ്ട് എംഎല്‍എമാര്‍, മുന്നണി മാറ്റത്തില്‍ കേരള കോണ്‍ഗ്രസ് രണ്ടു തട്ടില്‍

കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, എല്‍ഡിഎഫില്‍ നിന്നും യുഡിഎഫിലേക്കുള്ള മുന്നണി മാറ്റത്തില്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ അഭിപ്രായ ഭിന്നതയെന്ന് റിപ്പോര്‍ട്ട്. കേരള കോണ്‍ഗ്രസിന്റെ എംഎല്‍എമാരില്‍ രണ്ടുപേര്‍ എല്‍ഡിഎഫിനൊപ്പവും രണ്ടുപേര്‍ മുന്നണി മാറ്റത്തിന് അനുകൂലവുമായ നിലപാടാണെന്നാണ് സൂചന. ഒരു എംഎല്‍എ വ്യക്തമായ നിലപാട് ഇതുവരെ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടില്ലെന്നുമാണ് വിവരം. കേരള […]

Keralam

ദ്വാരപാലക ശില്പ കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്താൻ വിജിലൻസ് കോടതി അനുമതി

ശബരിമല ദ്വാരപാലക ശില്പ കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്താൻ എസ്ഐടിയ്ക്ക് വിജിലൻസ് കോടതി അനുമതി. കട്ടിളപ്പാളി കേസിലെ ജാമ്യപേക്ഷയിലാണ് കോടതി നടപടി. തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കൊല്ലം വിജിലൻസ് കോടതി ഈമാസം 19 ലേക്ക് മാറ്റി. കേസിൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്ന് എസ്ഐടി […]

Keralam

വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ക്കകം കേരളത്തില്‍ വിസ്മയങ്ങള്‍ ഉണ്ടാവും, ദയവ് ചെയത് ഇപ്പോള്‍ ചോദിക്കരുത്: വി ഡി സതീശന്‍

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് കേരളത്തില്‍ വിസ്മയങ്ങള്‍ ഉണ്ടാവുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. യുഡിഎഫ് പ്ലാറ്റ്‌ഫോമിലേക്ക് എല്‍ഡിഎഫിലെയും എന്‍ഡിഎയിലെയും കക്ഷികളും നിഷ്പക്ഷരായ ആളുകളും വരും. അവര്‍ ആരൊക്കെയാണ് എന്ന് ഇപ്പോള്‍ ദയവായി ചോദിക്കരുത്. കാത്തിരിക്കാനും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. കേരള കോണ്‍ഗ്രസ് മാണി വിഭാഗം യുഡിഎഫിലേക്ക് […]

Keralam

കൊച്ചി വിടാന്‍ ബ്ലാസ്റ്റേഴ്സ് ? ഹോം ഗ്രൗണ്ടായി കോഴിക്കോടും മലപ്പുറവും പരിഗണനയില്‍

കേരള ബ്ലാസ്റ്റേഴ്‌സ് കൊച്ചി വിട്ടേക്കും. കലൂര്‍ സ്റ്റേഡിയത്തിന് പകരം ഹോം ഗ്രൗണ്ടായി കോഴിക്കോടോ, മലപ്പുറമോ തിരഞ്ഞെടുക്കാനാണ് ആലോചന.അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഫെബ്രുവരി 14ന് സീസണ്‍ ആരംഭിക്കുമെങ്കിലും ഒറ്റ ലെഗ് ആയാണ് ടൂര്‍ണമെന്റ്. ഇതോടെ ബ്ലാസ്റ്റേഴ്‌സിന് കൂടിപ്പോയാല്‍ കിട്ടുക ആറോ ഏഴോ ഹോം മത്സരങ്ങള്‍ മാത്രമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കെ വന്‍ […]

Keralam

‘എന്ത് ചര്‍ച്ച; കേരളാ കോണ്‍ഗ്രസ് എമ്മില്‍ അഭ്യൂഹങ്ങള്‍ ഒന്നുമില്ല’; മുന്നണിമാറ്റ വാര്‍ത്തകള്‍ തള്ളി റോഷി അഗസ്റ്റിന്‍

കേരളാ കോണ്‍ഗ്രസ് എമ്മിന്റെ മുന്നണിമാറ്റ അഭ്യൂഹങ്ങള്‍ തള്ളി മന്ത്രി റോഷി അഗസ്റ്റിന്‍. കേരളാ കോണ്‍ഗ്രസില്‍ അഭ്യൂഹങ്ങളില്ലെന്നും ചര്‍ച്ചകള്‍ നടന്നോ എന്ന് തനിക്കറിഞ്ഞൂടായെന്നും റോഷി അഗസ്റ്റിന്‍ തിരുവനന്തപുരത്ത് പ്രതികരിച്ചു രണ്ടാഴ്ച മുമ്പ് പാര്‍ട്ടിനയം ചെയര്‍മാന്‍ ജോസ് കെ മാണി വ്യക്തമാക്കിയിട്ടുണ്ട്. ക്രെഡിബിലിറ്റിയും ധാര്‍മികതയും കേരളാ കോണ്‍ഗ്രസ് എം പണയം വച്ചിട്ടില്ലെന്നും […]

Business

കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്‌സിന് 500 പോയിന്റിന്റെ നഷ്ടം, രൂപയും താഴോട്ട്

മുംബൈ: ഓഹരി വിപണിയില്‍ കനത്ത ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ശക്തമായി തിരിച്ചുവന്ന ഓഹരി വിപണിക്ക് ലാഭമെടുപ്പ് വില്ലനാവുകയായിരുന്നു. ഒരു ഘട്ടത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 500ലധികം പോയിന്റ് ആണ് ഇടിഞ്ഞത്. നിഫ്റ്റി 25,750 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെപോയി. അഞ്ചു ദിവസത്തെ നഷ്ടത്തിന് ശേഷം ഇന്നലെ വിപണി നേട്ടത്തിലാണ് വ്യാപാരം […]

Business

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; പുതിയ ഉയരം കുറിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന് പവന് 280 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. ഡിസംബര്‍ 27ന് രേഖപ്പെടുത്തിയ 1,04,440 രൂപ എന്ന റെക്കോര്‍ഡാണ് ഇന്ന് പഴങ്കഥയായത്. 1,04,520 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് വര്‍ധിച്ചത്. 13,065 രൂപയാണ് ഒരു […]

Keralam

സാങ്കേതിക സർവകലാശാലയ്ക്ക് കീഴിലുള്ള കോളജുകളിൽ ഇന്ന് കെഎസ്‌യു പഠിപ്പ് മുടക്ക്

കേരള സാങ്കേതിക സർവകലാശാലയ്ക്ക് കീഴിലുള്ള കോളജുകളിൽ ഇന്ന് കെഎസ്‌യു പഠിപ്പ് മുടക്ക്. സിൻഡിക്കേറ്റ് ചട്ടവിരുദ്ധമായി നടപടികൾ സ്വീകരിക്കുന്നു എന്ന് ആരോപിച്ചാണ് പഠിപ്പ് മുടക്ക്. പ്രധാനമായും യൂണിയൻ തിരഞ്ഞെടുപ്പുകൾ അട്ടിമറിക്കുന്നു കോടതി വിധി അംഗീകരിക്കുന്നില്ല എന്നിവയും കെഎസ്‍യു ആരോപിക്കുന്നു. ഓരോ കോളജിന്റെയും സാഹചര്യം അനുസരിച്ചായിരിക്കും അവധിയുടെ കാര്യത്തിൽ തീരുമാനം ആകുക. […]

District News

സോണിയ ഗാന്ധി ജോസ് കെ മാണിയെ വിളിച്ചു?; കേരളാ കോൺഗ്രസ് (എം) യുഡിഎഫിലേക്കെന്ന് സൂചന

ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് എം യുഡിഎഫിലേക്ക് സൂചന. ജോസ് കെ മാണിയെ തിരികെയെത്തിക്കാൻ ഹൈക്കമാൻഡ് ഇടപെട്ടതായാണ് സൂചന. ജോസ് കെ മാണിയെ സോണിയ ഗാന്ധി വിളിച്ചതായാണ് സൂചന. എൽഡിഎഫിന്റെ മധ്യമേഖലാ ജാഥ നയിക്കാൻ ജോസ് കെ മാണി ഉണ്ടാകില്ല. ഡോക്ടർ ജയരാജാകും ജാഥ നയിക്കുക […]

World

ഇറാനുമായി വാണിജ്യ ബന്ധമുള്ള രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ്; 25% അധിക തീരുവ പ്രഖ്യാപിച്ച് ട്രംപ്

വാഷിങ്‌ടണ്‍: ഇറാനുമായി വ്യാപാരം നടത്തുന്ന ഏതൊരു രാജ്യത്തിനും 25 ശതമാനം അധിക തീരുവ ഏർപ്പെടുത്തി യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് പുതിയ നടപടിയുമായ ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയത്. അധിക തീരുവ ഉടൻ പ്രാബല്യത്തിൽ വരുമെന്നും ട്രംപ് അറിയിച്ചു. ഇറാനിൽ സൈനിക നടപടിക്ക് മടിക്കില്ലെന്ന പ്രതികരണത്തിന് […]