India

ഐ പാക്കിലെ റെയ്ഡ് തടസപ്പെടുത്തി, തെളിവുകൾ നശിപ്പിച്ചു; മമത ബാനർജിക്കെതിരെ ഇ ഡി

പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കൺസൾട്ടൻസി സ്ഥാപനമായ ഐ പാക്കിലെ റെയ്ഡ് തടസ്സപ്പെടുത്തിയതിന് മമതയ്ക്കെതിരെ 17 കേസുകളുണ്ടെന്ന് ഇഡി കോടതിയിൽ നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഈ കേസുകൾ സിബിഐ അന്വേഷിക്കണമെന്നാണ് ആവശ്യം. ജനുവരി 8 ന് പ്രതീക് ജെയിനിൻ്റെ ഐ-പാകിലെ ഇഡി റെയ്ഡ് […]

Keralam

മകര ജ്യോതി ദര്‍ശനം; ഭക്തര്‍ മടങ്ങേണ്ടത് ഇങ്ങനെ; ക്രമീകരണങ്ങള്‍  

പത്തനംതിട്ട:  ശബരിമല സന്നിധാനത്തു നിന്നു മകര ജ്യോതി ദര്‍ശനം കഴിഞ്ഞ് ഭക്തര്‍ക്കു മടങ്ങുന്നതിനുള്ള ക്രമീകരണമായി. രണ്ട് രീതിയിലാണ് ഭക്തര്‍ പമ്പയിലേക്ക് മടങ്ങേണ്ടത്. ഭഗവാനെ തൊഴുത് ജ്യോതിയും കണ്ടുകഴിഞ്ഞവര്‍ ഉടന്‍ മല ഇറങ്ങണം. അവര്‍ വീണ്ടും ദര്‍ശനത്തിനു ശ്രമിക്കരുത്. തിരുമുറ്റം, മാളികപ്പുറം എന്നിവിടങ്ങളിലുള്ള ഭക്തര്‍ അന്നദാന മണ്ഡപത്തിനു സമീപത്തുകൂടി ബെയ്‌ലിപ്പാലം വഴി ജ്യോതിമേട്ടിലെത്തി […]

Keralam

സിഎംആര്‍എല്‍ – എക്‌സാലോജിക് മാസപ്പടി കേസ്; ഡല്‍ഹി ഹൈക്കോടതിയില്‍ ഇന്ന് മുതല്‍ അന്തിമവാദം ആരംഭിക്കും

സിഎംആര്‍എല്‍ എക്‌സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഇന്ന് മുതല്‍ അന്തിമവാദം ആരംഭിക്കും. കഴിഞ്ഞ ഒക്ടോബറില്‍ കേസ് പരിഗണനയ്ക്ക് വന്നെങ്കിലുംഎസ്എഫ്‌ഐഓയ്ക്കും കേന്ദ്ര സര്‍ക്കാരിനുമായി അഭിഭാഷകര്‍ കോടതിയില്‍ ഹാജരായില്ല. തുടര്‍ന്നാണ് കേസ് വാദം കേള്‍ക്കുന്നത് മാറ്റിയത്. ഹര്‍ജി ജസ്റ്റിസ് അനൂപ് ബംബാനിയുടെ ബെഞ്ചിന് മുന്‍പാകെയാണ് വരുന്നത്. സീരിയസ് […]

District News

ഉഴവൂരിലെ വെടിയേറ്റ് മരണം; തോക്കിന് ലൈസൻസ് ഉണ്ടായിരുന്നതായി കണ്ടെത്തൽ

കോട്ടയം ഉഴവൂരിൽ ബൈക്കിൽ സഞ്ചരിക്കവെ അബദ്ധത്തിൽ വെടിയേറ്റ് മധ്യവയസ്കൻ മരിച്ച സംഭവത്തിൽ തോക്കിന് ലൈസൻസ് ഉണ്ടായിരുന്നതായി കണ്ടെത്തൽ. ഇന്നലെ രാത്രിയിലാണ് വീട്ടിൽ നിന്ന് തൊട്ടടുത്തുള്ള സ്ഥലത്തേക്ക് അഭിഭാഷകനായ ജോബി തോക്കുമായി സ്കൂട്ടറിൽ പോകുമ്പോൾ നിയന്ത്രണം വിട്ട് വാഹനം മറിയുകയും ഇതിനിടയിൽ തോക്കിൽ നിന്നും വെടിയേൽക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് വിശദമായ […]

District News

മുന്നണിമാറ്റം ; കേരള കോണ്‍ഗ്രസ് എമ്മില്‍ ആശയക്കുഴപ്പം; യുഡിഎഫ് പ്രവേശത്തെ അനുകൂലിച്ച് ഭൂരിപക്ഷം നേതാക്കളും

മുന്നണിമാറ്റം സംബന്ധിച്ച് കേരള കോണ്‍ഗ്രസ് എമ്മില്‍ ആശയക്കുഴപ്പം. യുഡിഎഫ് പ്രവേശത്തെ പാര്‍ട്ടിയിലെ ഭൂരിപക്ഷം നേതാക്കളും അനുകൂലിക്കുന്നു. മന്ത്രി റോഷി അഗസ്റ്റിന്‍, പ്രമോദ് നാരായണന്‍ എംഎല്‍എ, ഇടുക്കി ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരാണ് എതിര്‍ക്കുന്നത്. തിരുവനന്തപുരത്ത് വച്ച് നടന്ന കേരള കോണ്‍ഗ്രസ് എമ്മിന്റെ നേതൃയോഗത്തില്‍ റോഷി അഗസ്റ്റിനും ജോസ് കെ മാണിയും […]

Keralam

രാഹുലിനെ ഏഴു ദിവസം കസ്റ്റഡിയിൽ വേണമെന്ന് എസ്ഐടി; അപേക്ഷ ഇന്ന് കോടതിയിൽ

ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ്. പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡി അപേക്ഷ തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരി​ഗണിക്കും. രാഹുലിനെ ഏഴു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് എസ്‌ഐടിയുടെ ആവശ്യം. നിലവില്‍ മാവേലിക്കര സ്‌പെഷല്‍ സബ് ജയിലിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ […]

World

ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം; കൊല്ലപ്പെട്ടവരുടെ എണ്ണം 648 ആയി; 10,700 പേര്‍ അറസ്റ്റില്‍

ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 648 ആയി. 10,700 പേര്‍ അറസ്റ്റില്‍. കൊല്ലപ്പെട്ടവരില്‍ ഒമ്പതു പേര്‍ പതിനെട്ടുവയസില്‍ താഴെ പ്രായമുള്ളവരാണ്. ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്കുമേല്‍ 25 ശതമാനം അധിക തീരുവ ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഇറാനുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ […]

World

ഇന്ത്യാ- അമേരിക്ക വ്യാപാര ചർച്ച ഇന്ന്

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തുടർ വ്യാപാര ചർച്ചകൾ ഇന്ന് നടക്കുമെന്ന് ഇന്ത്യയിൽ ചുമതലയേറ്റെടുത്ത പുതിയ അമേരിക്കൻ സ്ഥാനപതി സെർജിയോ ഗോർ. ഇന്ത്യ പോലെ അനിവാര്യമായ മറ്റൊരു പങ്കാളി അമേരിക്കയ്ക്ക് വേറെയില്ല, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ വ്യാപാരത്തിന് വലിയ പ്രാധാന്യമാണുള്ളതെന്നും ഗോർ പറഞ്ഞു. സുരക്ഷ, ഭീകരവാദവിരുദ്ധ നടപടികൾ, ഊർജം, […]

Keralam

15 നും 24 നും ഇടയില്‍ പ്രായമുള്ളവരില്‍ എച്ച്‌ഐവി അണുബാധ വര്‍ധിക്കുന്നു; ചെറുപ്പക്കാര്‍ ചതിക്കുഴിയില്‍ വീഴരുതെന്ന് മന്ത്രി വീണാ ജോര്‍ജ്

എച്ച്‌ഐവിക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സൂക്ഷിച്ചില്ലെങ്കില്‍ അത്യന്തം അപകടകരമാണ്. ചെറുപ്പക്കാര്‍ ചതിക്കുഴിയില്‍പ്പെട്ട് രോഗികളാകുന്ന സാഹചര്യം ഉണ്ടാകരുതെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. കണക്കുകള്‍ പ്രകാരം പുതിയതായി എച്ച്‌ഐവി അണുബാധിതര്‍ ആകുന്നവരില്‍ 15 നും 24 നും ഇടയില്‍ പ്രായമുള്ളവര്‍ 2022 മുതല്‍ 2024 […]

Local

അതിരമ്പുഴയിൽ നാലു സെന്റിലൊരുങ്ങി കാരുണ്യത്തിന്റെ വിൻസെൻഷ്യൻ ഭവനം;വെഞ്ചരിപ്പും താക്കോൽ ദാനവും ജനുവരി 14ന്

അതിരമ്പുഴ: കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് ഇടവകയില്‍ സെന്റ് വിന്‍സെന്റ് ഡി പോൾ സൊസൈറ്റി സെന്റ് മാത്യൂസ് കോൺഫറെൻസ് ഭവനരഹിതർക്കായി വീടുകൾ നിർമ്മിച്ചു നൽകുന്ന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടിന്റെ വെഞ്ചരിപ്പും താക്കോൽ ദാനവും ചങ്ങനാശ്ശേരി അതിരൂപത അഭിവന്ദ്യ മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ ബുധനാഴ്‌ച (ജനുവരി 14) നിർവഹിക്കും. […]