Keralam

കടുത്ത വേനലിൽ വിയർത്തൊലിച്ച് കേരളം; നാലിടങ്ങളിൽ ഓറഞ്ച് അലർട്ട്, ആശങ്കയിൽ കർഷകർ

വയനാട്: സംസ്ഥാനത്ത് കടുത്ത വേനല്‍ ചൂട് തുടരുകയാണ്. മിക്ക ജില്ലകളിലും ഇതിനോടകം ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശിച്ചിട്ടുണ്ട്. ചുരക്കി പറഞ്ഞാൽ മാർച്ച് മാസം പകുതിയായപ്പോഴേക്കും ചൂടില്‍ ഉരുകുകയാണ് കേരളം. വരും മാസങ്ങളിൽ ചൂട് ശരാശരിയേക്കാൾ വർധിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ വിലയിരുത്തൽ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്തുടനിളം നിരവധി പ്രദേശങ്ങളിൽ ഉയർന്ന […]

World

അമേരിക്കന്‍ ബന്ധമുള്ള എണ്ണ കേന്ദ്രങ്ങള്‍ ചാരമാക്കും; ഖാര്‍ഗ് ഐലന്‍ഡ് ആക്രമിച്ചതിന് പിന്നാലെ ഭീഷണിയുമായി ഇറാന്‍

ഇറാന്റെ എണ്ണ ആസ്ഥാനമായ ഖാര്‍ഗ് ഐലന്‍ഡ് അമേരിക്ക ആക്രമിച്ചതോടെ, അമേരിക്കന്‍ ബന്ധമുള്ള എണ്ണ കേന്ദ്രങ്ങള്‍ ചാരമാക്കുമെന്നാണ് ഇറാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇറാന്റെ സാമ്പത്തിക നട്ടെല്ല് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലമാണ് ഖാര്‍ഗ് ഐലന്‍ഡ്. ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനത്തിലധികം കൈകാര്യം ചെയ്യുന്നത് ഈ ദ്വീപിലെ ടെര്‍മിനലാണ്. ഖാര്‍ഗ് ഐലന്റിലെ സൈനിക […]

Keralam

സ്വര്‍ണവില വീണ്ടും താഴേക്ക്; പവന് 760 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 760 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,17,080 രൂപയാണ്. ഗ്രാമിന് 95 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ 14,635 രൂപയാണ്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വര്‍ണവില എത്തിയിരിക്കുന്നത്. രാജ്യാന്തര […]

Keralam

തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; പിടി ഉഷയെപ്പോലെ എംപി ആവാന്‍ തയാറാണ്; ഐഎം വിജയന്‍

തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ഐ എം വിജയന്‍. കേന്ദ്രമന്ത്രി സുരേഷ് ഗോപി അടക്കം പല ആളുകളും തന്നോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടു. ഒരു പാര്‍ട്ടിക്ക് വേണ്ടി മാത്രം താന്‍ പ്രവര്‍ത്തിക്കില്ല. പിടി ഉഷയെപ്പോലെ എംപി ആവാന്‍ താനും തയ്യാറാണ്. ഏതു പാര്‍ട്ടി രാജ്യസഭാ സീറ്റ് നല്‍കിയാലും സ്വീകരിക്കുമെന്നും ഐഎം വിജയന്‍ പറഞ്ഞു. […]

Keralam

കെഎസ് ശബരീനാഥന്‍ അരുവിക്കരയിലേക്ക്? മത്സരിക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശം

നിയമസഭ തിരഞ്ഞെടുപ്പില്‍ കെ എസ് ശബരീനാഥനോട് അരുവിക്കരയില്‍ മത്സരിക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം. മണ്ഡലത്തിലെ മുന്‍ എംഎല്‍എ എന്ന നിലയില്‍ വിജയ സാധ്യതയുണ്ടെന്നാണ് നിഗമനം പാര്‍ട്ടി നടത്തിയ മൂന്ന് സര്‍വേകളിലും ശബരിനാഥനാണ് മുന്‍തൂക്കം. നേമം മണ്ഡലത്തിലേക്കായിരുന്നു കെ എസ് ശബരീനാഥനെ നേരത്തെ പരിഗണിച്ചിരുന്നത്. ഈ ആവശ്യം മുന്‍നിര്‍ത്തി ശബരീനാഥനെ ഇന്നലെ […]

Keralam

കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഉടന്‍

തിരുവനന്തപുരം: കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉടന്‍ പ്രഖ്യാപിക്കും. കേരളം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ബംഗാള്‍ എസ്ഐആറില്‍ അപ്പീല്‍ സമര്‍പ്പിക്കാനുള്ള കാലാവധി നാളെ അവസാനിക്കുന്നതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ണ്ണായക പ്രഖ്യാപനമുണ്ടായേക്കും. കേരളം, […]

Keralam

കോന്നിയില്‍ ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനെത്തിയ ബന്ധു തലയ്ക്കടിയേറ്റ് മരിച്ചു

പത്തനംതിട്ട കോന്നിയില്‍ ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനെത്തിയ ബന്ധു തലയ്ക്കടിയേറ്റ് മരിച്ചു. എലിയറയ്ക്കല്‍ സ്വദേശി വഹാബ് ആണ് മരിച്ചത്. 52 വയസായിരുന്നു. വഹാബിന്റെ ബന്ധുവായ പെണ്‍കുട്ടിയുടെയും ഭര്‍ത്താവിന്റെയും വഴക്കിനിടെ ഇടപെട്ടപ്പോഴാണ് സംഭവം ഉണ്ടായത്.  ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. വഹാബിന്റെ സഹോദരിയുടെ മകള്‍ ജാസ്മിയും ഭര്‍ത്താവുമായുണ്ടായ തര്‍ക്കവും […]

World

വരും ദിവസങ്ങളിൽ ആക്രമണം കടുപ്പിക്കും, ഇറാന് ഭീഷണിയുമായി ട്രംപ്

വാഷിങ്ടണ്‍: ഇറാന് ഭീഷണിയുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. വരും ദിവസങ്ങളിൽ ഇറാനെതിരായ സൈനിക ആക്രമണങ്ങൾ ശക്തമാക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. യുഎസ് സൈന്യം ഇറാൻ്റെ 90 ശതമാനം മിസൈലുകളും ഇതിനകം നശിപ്പിച്ചുവെന്നും സൈനിക ആക്രണം പ്രതീക്ഷിച്ചതിലും വേഗത്തിൽ പുരോഗമിക്കുകയാണെന്നും ട്രംപ് പറഞ്ഞു. ഫോക്‌സ് ന്യൂസ് സംപ്രേഷണം ചെയ്‌ത ‘ബ്രയാൻ […]

Uncategorized

മുജ്തബ ഖമനയി ഉള്‍പ്പെടെയുള്ള ആറ് പ്രമുഖ നേതാക്കളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 92,47,48,000 രൂപ പാരിതോഷികം; പ്രഖ്യാപനവുമായി അമേരിക്ക

ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയി ഉള്‍പ്പെടെയുള്ള ആറ് പ്രമുഖ നേതാക്കളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ദശലക്ഷം ഡോളര്‍ വരെ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക. പരമോന്നത നേതാവും ഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ വിവരങ്ങള്‍ നല്‍കുന്നവര്‍ക്കാണ് 92,47,48,000 രൂപ പാരിതോഷികം വരെ […]

Keralam

ശബരിമല യുവതി പ്രവേശനം; സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയില്‍ നിലപാടറിയിക്കും

ശബരിമല യുവതി പ്രവേശനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയില്‍ നിലപാടറിയിക്കും. യുവതി പ്രവേശനത്തെ അനുകൂലിച്ച മുന്‍ നിലപാടില്‍ മാറ്റം വരുത്തിയാകും സര്‍ക്കാര്‍ നിലപാടറിയിക്കുക. ആചാരം സംരക്ഷിക്കുമെന്നാണ് സര്‍ക്കാരിന്റെ പുതിയ നിലപാട്. നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് മുന്‍നിലപാട് തിരുത്താന്‍ സിപിഐഎമ്മും സര്‍ക്കാരും നിര്‍ബന്ധിതരായത്. ലോ സെക്രട്ടറി കെ ജി സനല്‍കുമാറും […]