Keralam

കേരളത്തിന് 12000 കോടിയോളം രൂപ കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ടെന്ന് ധനമന്തി കെ എൻ ബാലഗോപാൽ.

കേരളത്തിന് 12000 കോടിയോളം രൂപ കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ടെന്ന് ധനമന്തി കെ എൻ ബാലഗോപാൽ. ഇതിൻ്റെ പകുതിയോളം വെട്ടിക്കുറച്ചു. ഇതുവരെ ആകെ വെട്ടിക്കുറച്ചത് 17000 കോടിയോളം രൂപയാണ്. ഏറ്റവും അവസാനത്തെ മൂന്നുമാസമാണ് ഇങ്ങനെ വെട്ടിക്കുറച്ചത്. നാളെ ഡൽഹിയിൽ കേന്ദ്ര ധനകാര്യ മന്ത്രിയുമായി സംസ്ഥാന ധനകാര്യമന്ത്രിമാരുടെ യോഗം നടക്കും. ജനങ്ങൾ […]

India

കേരളം പിടിക്കാൻ ആം ആദ്‌മി; നിയമസഭാ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും മത്സരിക്കും, അരവിന്ദ് കെജ്രിവാൾ കേരളത്തിലേക്ക്

കേരള നിയമസഭാ തിരഞ്ഞെടുപ്പ്. ആം ആദ്‌മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ കേരളത്തിലേക്ക്. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആം ആദ്‌മി പാർട്ടി സംസ്ഥാന ഘടകത്തിന് ദേശീയ നേതൃത്വത്തിന്റെ അനുമതി ലഭിച്ചു. അരവിന്ദ് കേജ്രിവാൾ ഉൾപ്പെടെ ഉള്ള ദേശീയ നേതാക്കൾ പ്രചാരണത്തിനായി കേരളത്തിൽ എത്തും. തുടർ തീരുമാനങ്ങൾ പിന്നിട് […]

Keralam

സംസ്ഥാനത്ത് സൈബർ തട്ടിപ്പിന് അറുതിയില്ല; കൊച്ചി സ്വദേശികൾക്ക് നഷ്ടമായത് 3 കോടിയോളം രൂപ

കേരളത്തിൽ സൈബർ തട്ടിപ്പിന് അറുതിയില്ല. കൊച്ചിയിൽ ഒരാഴ്ചയ്ക്കിടെ വ്യാജ ട്രേഡിങ് ആപ്പിലൂടെ നഷ്ടമായത് 3 കോടിയോളം രൂപ. പരിവാഹൻ ആപ്പിന്റെ മറവിലും തട്ടിപ്പ് വ്യാപകമാണെന്ന് കണക്കുകൾ പറയുന്നു. ഓൺലൈൻ തട്ടിപ്പിൽ മലയാളികൾ ഇനിയും പാഠം പഠിച്ചിട്ടില്ല. കഴിഞ്ഞ തവണ 100 കോടിയോളമാണ് കേരളത്തിൽ നിന്ന് മാത്രം സൈബർ കൊള്ളക്കാർ […]

Entertainment

സസ്‌പെൻസും ആകാംഷയും നിറച്ച് ജിത്തു ജോസഫ്; ‘വലതുവശത്തെ കള്ളന്‍’ ഉടൻ തീയേറ്ററിൽ

ബിജു മേനോനെയും ജോജു ജോർജിനെയും പ്രധാന കഥാപാത്രങ്ങളാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘വലതുവശത്തെ കള്ളന്‍’ ജനുവരി 30-ന് തിയേറ്ററുകളിലെത്തും. ജനപ്രിയ സിനിമ സംവിധായകൻ ജിത്തു ജോസഫ്, ക്രൈം ഡ്രാമ ജോണറിൽ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്. ബിജു മേനോൻ്റെയും ജോജു ജോർജ്ജിൻ്റെയും വേറിട്ട […]

Keralam

മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ചുള്ള ഉത്തരവ്; ബെവ്കോയ്ക്ക് ഹൈക്കോടതി നോട്ടീസ്

മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ചുള്ള ഉത്തരവിൽ ബീവറേജസ് കോർപറേഷന് ഹൈക്കോടതി നോട്ടീസ്. ബെവ്കൊ ഉത്തരവിനെതിരെ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. കോട്ടയം ഡിസിസി വൈസ് പ്രസിഡാന്റാണ് ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ബെവ്‌കോയുടെ വിജ്ഞാപനം ഭരണഘടനാ വിരുദ്ധവും മദ്യത്തെ പ്രോത്സാഹിപ്പിക്കുന്നതുമാണെന്ന് ഹർജിയിൽ പറയുന്നു. ബെവ്‌കോയെ കൂടാതെ എക്‌സൈസ് കമ്മീഷണർക്കും […]

District News

അതിരമ്പുഴ പള്ളി തിരുനാൾ; നവദിന തിരുനാളൊരുക്കം നാളെ മുതൽ

അതിരമ്പുഴ : അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ചുള്ള നവദിന മദ്ധ്യസ്ഥ പ്രാർത്ഥനയും വിശുദ്ധ കുർബാനയും നാളെ ആരംഭിക്കും. ഈ മാസം 10,11നും 13 മുതൽ 18 വരെയും ദിവസവും രാവിലെ ഏഴിനും വൈകുന്നേരം അഞ്ചിനും ലദീഞ്ഞ്, മദ്ധ്യസ്ഥപ്രാർഥന, വിശുദ്ധ കുർബാന എന്നിവ നടക്കും. […]

Keralam

എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി സംവരണം; ‘NSSന് അനകൂലമായ വിധി എല്ലാവർക്കും ബാധകമാക്കണം’; കേരളം സുപ്രീംകോടതിയിൽ

എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി സംവരണത്തിൽ എൻഎസ്എസ് മാനേജ്‌മെന്റിന് അനുകൂലമായ വിധി മറ്റ് മാനേജ്‌മെന്റുകൾക്കും ബാധകമാക്കണമെന്ന് കേരളം സുപ്രിംകോടതിയിൽ. ഇക്കാര്യം ആവശ്യപ്പെട്ട് അപേക്ഷ ഫയൽ ചെയ്തു. എൻഎസ്എസ് മാനേജ്‌മെന്റിന് അനുകൂലമായ വിധി മറ്റ് മാനേജ്‌മെന്റുകൾക്കും ബാധകം ആകുന്നതാണ് നീതിയുക്തമെന്ന് കേരളം സുപ്രീംകോടതിയെ അറിയിച്ചു. ഭിന്നശേഷി സംവരണം തസ്തികകൾ ഒഴിപ്പിച്ചിട്ട ശേഷം […]

Keralam

മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതയെ മുഖ്യമന്ത്രി മാറിമാറി താലോലിക്കുന്നു. വർഗീയതയിൽ ഒന്നാം സ്ഥാനത്ത് എത്തണമെന്ന് വാശിയാണ് മുഖ്യമന്ത്രിക്കുള്ളത്. മാറാട് കലാപത്തിന്റെ മുറിവിൽ വീണ്ടും വീണ്ടും മുളക് തേക്കുന്ന ജോലിയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. 2016 മുതൽ കേരളത്തിൽ ബിജെപിക്ക് കളം […]

Keralam

തിരുവനന്തപുരം കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍മാരുടെ യോഗം വിളിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍മാരുടെ യോഗം വിളിച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലാതെ കോര്‍പ്പറേഷനിലെ 100 കൗണ്‍സിലര്‍മാരേയും യോഗത്തിന് വിളിച്ചിട്ടുണ്ട്. നാളെ വൈകീട്ട് മൂന്നു മുതല്‍ അഞ്ചുവരെ ലോക്ഭവനില്‍ വെച്ചാണ് യോഗം ചേരുന്നത്. ഇതാദ്യമായിട്ടാണ് ഗവര്‍ണര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരുടെ യോഗം വിളിക്കുന്നത്. തലസ്ഥാന നഗരിയിലെ വികസനം […]

Keralam

‘പാർട്ടി നിർദേശിച്ചാൽ വീണ്ടും മത്സരിക്കും; കൂടുതൽ വനിതാ പ്രാതിനിധ്യം ഉണ്ടാകണം’; മന്ത്രി ജെ ചിഞ്ചുറാണി

പാർട്ടി നിർദേശിച്ചാൽ വീണ്ടും മത്സരിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ചടയമംഗലത്ത്‌ എൽഡിഎഫിന് വിജയം സുനിശ്ചിതം. കൂടുതൽ വനിതാ പ്രാതിനിധ്യം ഉണ്ടാകണമെന്നും ജെ ചിഞ്ചുറാണി പറഞ്ഞു. എൽഡിഎഫിൽ ഭിന്നത ഇല്ലെന്നും സിപിഐഎം-സിപിഐ തമ്മിലുള്ള പോരുകൾ അപ്പപ്പോൾ പരിഹരിക്കുന്നുണ്ടെന്നും മന്ത്രി  പറഞ്ഞു. ഐക്യത്തോടെയാണ് മുന്നോട്ടുപോകുന്നത്. ഭരണത്തുടർച്ചക്കുള്ള ചർച്ചകൾക്കാണ് പ്രാധാന്യം. മൂന്നാം പിണറായി […]