Keralam

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ ജനുവരി 14ന് വിധി പറയും

ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന് തിരിച്ചടി. ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. ഉണ്ണികൃഷ്ണൻ പോറ്റിയുടേയും മുരാരി ബാബുവിന്റേയും റിമാൻഡ് കാലാവധി കൊല്ലം വിജിലൻസ് കോടതി 14 ദിവസം കൂടി നീട്ടി.   ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ വിജിലൻസ് കോടതി വാദം […]

Keralam

പാസ്‌പോര്‍ട്ട് വെരിഫിക്കേഷനിടെ യുവതിയെ കടന്നുപിടിച്ചു; പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു

പാസ്‌പോര്‍ട്ട് വെരിഫിക്കേഷനിടെ യുവതിയെ കടന്നുപിടിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍. പള്ളുരുത്തി പോലീസ് സ്റ്റേഷനിലെ സിപിഒ വിജീഷിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പാസ്‌പോര്‍ട്ട് വെരിഫിക്കേഷനായി യുവതിയുടെ വീട്ടിലെത്തിയപ്പോഴായിരുന്നു വിജീഷിന്റെ അതിക്രമം. വകുപ്പുതല അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സസ്‌പെന്‍ഷന്‍. ഡിജിപിയുടെ നിര്‍ദേശനുസരമാണ് നടപടി.യുവതിയുടെ പരാതിയില്‍ സിപിഒയ്‌ക്കെതിരെ ഹാര്‍ബര്‍ പോലീസ് കേസ് എടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കമുള്ള […]

Keralam

മുണ്ടകൈ ചൂരൽമല ദുരന്തത്തിൽ കോൺഗ്രസ് പ്രഖ്യാപിച്ച വീട് ഉടൻ വരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

മുണ്ടകൈ ചൂരൽമല ദുരന്തത്തിൽ കോൺഗ്രസ് പ്രഖ്യാപിച്ച വീട് ഉടൻ വരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . കോൺഗ്രസ് പ്രഖ്യാപിച്ച പലതും നടപ്പാക്കി. കർണാടക സർക്കാരിന്റെ പണം കൈമാറി. ലീഗിന്റെ വീടിൻ്റെ പ്രവർത്തനം പൂർത്തിയാക്കി. യുഡിഎഫുമായി ബന്ധപ്പെട്ട 300 വീടുകൾ ഉടൻ വരും. യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ച […]

Keralam

‘ബിജെപിയുടെ ഭാഷയിലാണ് സിപിഐഎം പറയുന്നത്, എ.കെ ബാലന്റെ പരാമർശം വർഗീയ ചേരിതിരിവുണ്ടാക്കാൻ’; രമേശ് ചെന്നിത്തല

ബിജെപിയുടെ അതേ ഭാഷയിലാണ് സിപിഐഎം പറയുന്നതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എ കെ ബാലന്റെ പരാമർശം നാട്ടിൽ വർഗീയ ചേരിതിരിവുണ്ടാക്കാൻ. പ്രസ്താവന മുന്നണിയുടെ നയമാണോ എന്ന് വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വരും എന്നതിൽ തർക്കമില്ല.അതിനുള്ള നല്ല ഉണർവ് ക്യാമ്പിൽ […]

Keralam

എകെ ബാലൻ്റെ പ്രസ്താവന പച്ച വർഗീയതയാണെന്നും സിപിഎമ്മിൻ്റെ നിരാശയിൽ നിന്നുണ്ടായതാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ

ആലപ്പുഴ: എകെ ബാലൻ്റെ പ്രസ്താവന പച്ച വർഗീയതയാണെന്നും സിപിഎമ്മിൻ്റെ നിരാശയിൽ നിന്നുണ്ടായതാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ആലപ്പുഴ നഗരസഭയിലെ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ എസ്‌ഡിപിഐ സഹായത്തോടെയാണ് എൽഡിഎഫ് വിജയിച്ചതെന്നും സ്വന്തം തോൽവിക്ക് കാരണം കണ്ടെത്താൻ ശ്രമിക്കുന്നതിന് പകരം സമൂഹത്തിൽ വർഗീയ വിഷം കലർത്താനാണ് സിപിഎം ശ്രമിക്കുന്നതെന്നും അദ്ദേഹം […]

Automobiles

മഹീന്ദ്ര XUV 400ന് പകരക്കാരൻ, പുതിയ ഇലക്ട്രിക് എസ്‌യുവി എത്തി: ഒറ്റ ചാർജിൽ 285 കിലോമീറ്റർ റേഞ്ചുമായി ‘XUV 3XO’

ഹൈദരാബാദ്: പുതുവർഷം ആരംഭിച്ചിട്ട് ദിവസങ്ങൾ മാത്രമായിട്ടുള്ളൂവെങ്കിലും വാഹന ലോഞ്ചുമായി തകർക്കുകയാണ് തദ്ദേശീയ എസ്‌യുവി നിർമ്മാതാക്കളായ മഹീന്ദ്ര. കഴിഞ്ഞ ജനുവരി 5നാണ് കമ്പനി മഹീന്ദ്ര XUV 700ന്‍റെ ഫേസ്‌ലിഫ്‌റ്റ് പതിപ്പായ XUV 7XO പുറത്തിറക്കിയത്. തൊട്ടുപിന്നാലെ, 13.89 ലക്ഷം രൂപ (എക്‌സ്-ഷോറൂം) പ്രാരംഭ വിലയിൽ പുതിയ XUV 3XO ഇവി ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. […]

Movies

പ്രഭുദേവ-എ ആർ ആർ കോംബോ വീണ്ടും; കൂടെ അജു വർഗീസും അർജുൻ അശോകനും; ‘മൂൺ വാക്ക്’ ഓഡിയോ ലോഞ്ചിൽ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ച് എ ആർ റഹ്മാൻ

മനോജ് എൻ.എസ് സംവിധാനം ചെയ്യുന്ന ‘മൂൺ വാക്ക്’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് വേദിയിൽ എ ആർ റഹ്മാന്റെ ജന്മദിനാഘോഷിച്ച് സിനിമയുടെ അണിയറ പ്രവർത്തകരും നടീ നടൻമാരും. 29 വർഷത്തിന് ശേഷം എ ആർ റഹ്മാനും, പ്രഭുദേവയും ഒന്നിക്കുന്നു എന്ന പ്രത്യേകതയുള്ള ഈ ചടങ്ങിൽ ഇരുവരുടെയും തകർപ്പൻ പ്രകടനങ്ങളും […]

Keralam

മുസ്ലീം ലീഗിൽ മൂന്ന് ടേം വ്യവസ്ഥയിൽ മുതിർന്ന നേതാക്കൾക്ക് ഇളവ്; മണ്ഡലം മാറി മത്സരിക്കാൻ പി.കെ കുഞ്ഞാലിക്കുട്ടി

മുസ്ലീം ലീഗിൽ മൂന്ന് ടേം വ്യവസ്ഥയിൽ മുതിർന്ന നേതാക്കൾക്ക് ഇളവ്. മൂന്ന് ടേം പൂർത്തിയാക്കാത്തവരും ഇത്തവണ മാറി നിൽക്കും. പി.കെ കുഞ്ഞാലിക്കുട്ടി, എം.കെ മുനീർ, പി കെ ബഷീർ, കെ പി എ മജീദ്, എൻ ഷംസുദ്ദീൻ, മഞ്ഞളാംകുഴി അലി, എൻ.എ നെല്ലിക്കുന്ന്, പി ഉബൈദുള്ള എന്നിവരാണ് മൂന്ന് […]

Keralam

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വര്‍ധന

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വര്‍ധന. ഒരിടവേളയ്ക്ക് ശേഷം മൂല്യം ഉയര്‍ന്ന് രൂപ 90ല്‍ താഴെയെത്തി. വ്യാപാരത്തിന്റെ തുടക്കത്തില്‍ 26 പൈസയുടെ നേട്ടം രേഖപ്പെടുത്തിയതോടെയാണ് ഒരു ഡോളറിന് 90 എന്ന നിലവാരത്തിലും താഴെയെത്തിയത്. നിലവില്‍ ഒരു ഡോളറിന് 89.92 എന്ന നിലയിലാണ് രൂപയുടെ മൂല്യം. ഡോളര്‍ ദുര്‍ബലമായതും രാജ്യാന്തര […]

Keralam

‘പാർട്ടി പറഞ്ഞാൽ എവിടെയും മത്സരിക്കും’; തിര‍ഞ്ഞെടുപ്പിൽ മത്സരിക്കാൻ സന്നദ്ധത അറിയിച്ച് സന്ദീപ് വാര്യർ

തിര‍ഞ്ഞെടുപ്പിൽ മത്സര സന്നദ്ധത അറിയിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. പാർട്ടി പറഞ്ഞാൽ എവിടെയും മത്സരിക്കും. പാലക്കാട് കെ സുരേന്ദ്രൻ ബി ജെ പി സ്ഥാനാർത്ഥിയാകുന്നത് ഏറെ സന്തോഷം. ബി ജെ പി ശക്തി തെളിയിക്കാനാകുമോ എന്ന് സുരേന്ദ്രൻ കാണിക്കട്ടെ. സുരേന്ദ്രൻ മത്സരിച്ചാൽ പാലക്കാട് മൂന്നാം സ്ഥാനത്തെത്തും. തൃശൂർ […]