Keralam

ശ്വാസതടസത്തെ തുടർന്ന് സോണിയ ഗാന്ധി ആശുപത്രിയിൽ; ആരോഗ്യനില തൃപ്‌തികരമെന്ന് അധികൃതർ

ന്യൂഡൽഹി: ശ്വാസതടസത്തെ തുടർന്ന് കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ (ജനുവരി 5) വൈകിട്ടാണ് സോണിയ ഗാന്ധിയെ സർ ഗംഗാ റാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ആരോഗ്യ നില തൃപ്‌തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഡൽഹിയിലെ തണുത്ത കാലാവസ്ഥയും നിലവിലുള്ള വായുമലിനീകരണവുമാണ് ശ്വാസതടസത്തിനു കാരണമെന്നാണ് […]

Health

ആപ്പിൾ കഴിക്കാറുണ്ടോ? പല്ലുകൾ സംരക്ഷിക്കാൻ ഇക്കാര്യങ്ങൾ വിട്ടുപോകരുത്

ആപ്പിൾ, ജ്യൂസ് ആക്കിയും അല്ലാതെയുമൊക്കെ കഴിക്കുന്നവരുണ്ട്. പ്രതിരോധ ശേഷി മുതൽ ചർമസംരക്ഷണം വരെയുള്ള ആരോ​ഗ്യക്കാര്യങ്ങളിൽ ആപ്പിളിൽ അടങ്ങിയ പോഷകങ്ങൾ ​ഗുണകരമാണ്. എന്നാൽ കഴിക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ പല്ലിന് പണി കിട്ടാനും സാധ്യതയുണ്ട്. ആപ്പിളിൽ അടങ്ങിയ മാലിക് ആസിഡ് എന്ന ആസിഡ് പല്ലിന്‍റെ ഇനാമലിനെ ദുർബലമാക്കും. ഇനാമൽ നശിച്ചാൽ, പല്ലിന് പെട്ടെന്ന് […]

India

58 ലക്ഷം പേര്‍ വോട്ടര്‍ പട്ടികയ്ക്ക് പുറത്ത്, എസ്ഐആറില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഓള്‍ ഇന്ത്യ തൂണമൂല്‍ കോണ്‍ഗ്രസ്(ടിഎംസി) സുപ്രീം കോടതിയില്‍. പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തിനെതിരെ ശക്തമായ എതിര്‍പ്പുമായാണ് ടിഎംസി കോടതിയെ സമീപിച്ചിരിക്കുന്നത്. അറിയിപ്പുകള്‍ ഒന്നും നല്‍കാതെ വോട്ടര്‍പട്ടികയില്‍ നിന്ന് 58,20,898 പേരെ നീക്കം ചെയ്‌തിരിക്കുന്നുവെന്ന് അവര്‍ ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ താന്‍ സുപ്രീം കോടതിയെ […]

Keralam

മുൻമന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ വി.കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു

എറണാകുളം: മുൻമന്ത്രിയും മുസ്‍ലിം ലീഗ് നേതാവുമായ വികെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു. ശ്വാസകോശ അർബുദം ബാധിച്ച് ദീർഘനാളായി ചികിത്സയിലായിരുന്ന അദ്ദേഹത്തിൻ്റെ അന്ത്യം എറണാകുളം ലേക്‌ഷോർ ആശുപത്രിയിൽ വച്ചായിരുന്നു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിൻ്റെ മരണം വൈകിട്ട് മൂന്നരയോടെയാണ് സ്ഥിരീകരിച്ചത്. ഇന്ത്യൻ യൂണിയൻ […]

Keralam

വൻ കവർച്ചയ്ക്ക് പദ്ധതിയിട്ടു, ശബരിമല സ്വർണ്ണക്കൊള്ളയിൽ ഗൂഢാലോചന നടത്തിയത് മൂന്ന് പേർ, മറ്റ് ഉരുപ്പടികളും കവരാൻ ആസൂത്രണം

ശബരിമല സ്വർണ്ണകൊള്ളയിൽ ഗൂഢാലോചന നടത്തിയത് ഉണ്ണികൃഷ്ണൻ പോറ്റിയും, പങ്കജ് ഭണ്ഡാരി, ഗോവർദ്ധനും ചേർന്നെന്ന് എസ്.ഐ.ടി. സ്വർണ്ണ വ്യാപാരി ഗോവർധന് കവർച്ചയിൽ മുഖ്യ പങ്കെന്ന് എസ്.ഐ.ടി. എക്സിക്യൂട്ടീവ് ഓഫീസറുടെ പേരിലാണ് ഗോവർധൻ പണം കൈമാറിയതെന്നും എസ്.ഐ.ടി. പകരം പണം നൽകിയത് കവർച്ചയെന്ന് അറിഞ്ഞു കൊണ്ടു തന്നെ. ഗോവർദ്ധന്റെ ജാമ്യാപേക്ഷയെ എതിർത്ത് […]

Technology

7,000 എംഎഎച്ച് ബാറ്ററി, ട്രിപ്പിള്‍ റിയര്‍ കാമറ; ഐക്യൂഒഒ 15 അള്‍ട്രാ ലോഞ്ച് അടുത്തമാസം

മുംബൈ: വിവോ സബ് ബ്രാന്‍ഡായ ഐക്യൂഒഒ, തങ്ങളുടെ അടുത്ത ഹൈ- എന്‍ഡ് സ്മാര്‍ട്ട് ഫോണായ ഐക്യൂഒഒ 15 അള്‍ട്രാ അടുത്ത മാസം പകുതിയോടെ വിപണിയില്‍ അവതരിപ്പിച്ചേക്കും. ഫെബ്രുവരി 17 ന് നടക്കുന്ന ചൈനീസ് പുതുവത്സരത്തിന് മുമ്പ് ഫോണ്‍ ലോഞ്ച് ചെയ്യും. ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ ഐക്യൂഒഒ 15 അള്‍ട്ര പ്രഖ്യാപിക്കുമെന്നാണ് […]

Uncategorized

വീണാ ജോർജിനെ ജനം ജയിപ്പിക്കും, ഏത് മണ്ഡലത്തിൽ നിന്നാലും ജയം ഉറപ്പ്; സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി

വീണാ ജോർജ് ആറന്മുളയിൽ മത്സരിക്കുമെന്ന് പത്തനംതിട്ട സിപിഐഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം. വീണാ ജോർജിനെ ജനം ജയിപ്പിക്കും. വീണയും ജനീഷ് കുമാറും ജില്ലയിലെ പൊതു സ്വീകാര്യർ. വലിയ വികസന പ്രവർത്തനങ്ങളാണ് മന്ത്രിയായി വീണ ജോർജ് ജില്ലയ്ക്ക് വേണ്ടി ചെയ്തത്. കേരളത്തിൻ്റെ ആരോഗ്യ രംഗത്തെ ലോകത്തിൻ്റെ നെറുകയിൽ എത്തിച്ച […]

Keralam

കേരള പോലീസ് അക്കാദമിയില്‍ വന്‍മോഷണം; ലക്ഷങ്ങള്‍ വില വരുന്ന രണ്ട് ചന്ദനമരങ്ങള്‍ മോഷണം പോയി

തൃശൂര്‍ കേരള പോലീസ് അക്കാദമിയില്‍ വന്‍മോഷണം. അക്കാദമി ക്യാമ്പസിനുള്ളിലെ ലക്ഷങ്ങള്‍ വില വരുന്ന രണ്ട് ചന്ദനമരങ്ങള്‍ മോഷണം പോയി. 30 വര്‍ഷത്തിലേറെ പഴക്കമുള്ള മരങ്ങളുടെ ഭാഗങ്ങളാണ് മുറിച്ചു കടത്തിയത്. ഡിസംബര്‍ 27 നും ജനുവരി രണ്ടിനും ഇടയിലാണ് മോഷണം നടന്നത്. അക്കാദമി എസ്റ്റേറ്റ് ഓഫീസറുടെ പരാതിയില്‍ വിയ്യൂര്‍ പൊലീസ് […]

Automobiles

ബ്രിട്ടനിൽ കാർ വിൽപന 20 ലക്ഷം കടന്നു; ബിവൈഡിയുടെ വിൽപ്പന ആറിരട്ടി ഉയർന്നു

ലണ്ടൻ: ബ്രിട്ടനിൽ കഴിഞ്ഞവർഷം പുതിയ കാറുകളുടെ വിൽപ്പന 20 ലക്ഷത്തിന് മുകളിലെത്തിയതായി സൊസൈറ്റി ഓഫ് മോട്ടോർ മാനുഫാക്ചറേഴ്സ് ആൻഡ് ട്രേഡേഴ്സ് (SMMT) പുറത്തുവിട്ട പ്രാഥമിക കണക്കുകൾ വ്യക്തമാക്കി. 2019ന് ശേഷം ആദ്യമായാണ് യുകെയിലെ വാർഷിക കാർ വിൽപ്പന ഈ നേട്ടം കൈവരിക്കുന്നത്. ചൈനീസ് വാഹന ബ്രാൻഡുകളുടെ ശക്തമായ മുന്നേറ്റമാണ് […]

Keralam

നിയമസഭാ തിരഞ്ഞെടുപ്പിൽ ആര് മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് പാർട്ടി ആണെന്ന് സിപിഐഎം നേതാവ് കെകെ ഷൈലജ

നിയമസഭാ തിരഞ്ഞെടുപ്പിൽ ആര് മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് പാർട്ടി ആണെന്ന് സിപിഐഎം നേതാവ് കെകെ ഷൈലജ. ടേം വ്യവസ്ഥകൾ, സ്ഥാനാർഥികൾ എന്നിവ സംബന്ധിച്ച ചർച്ച സിപിഐഎം തുടങ്ങിയിട്ടില്ലെന്ന് കെകെ ശൈലജ പറഞ്ഞു. മുഖ്യമന്ത്രി ആരാകണമെന്ന് സംബന്ധിച്ച ചർച്ചകളിൽ കാര്യമില്ല. തന്റെ പേര് മാത്രമല്ല പലരുടെയും പേരുകൾ പറയുന്നുണ്ട്. അത് ആർക്ക് […]