Health

തൈര് കഴിക്കേണ്ടത് രാവിലെയോ രാത്രിയോ?

വേനൽക്കാലത്ത് വീടുകളിൽ സ്ഥിരമായി ഉണ്ടാവാറുള്ള ഒന്നാണ് തൈര്. ചുട്ടുപൊള്ളുന്ന വേനൽചൂടിനെ തണുപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും തൈര് മികച്ചതാണ്. എന്നാൽ തൈര് കഴിക്കാൻ സമയമുണ്ട്? പകലോ രാത്രിയോ തൈര് കഴിക്കുന്നത് നല്ലത്. ഒഴിഞ്ഞ വയറിലാണോ അതോ ഭക്ഷണത്തിനൊപ്പമാണോ തൈര് കഴിക്കേണ്ടത്, എല്ലാവർക്കും തൈര് കഴിക്കാമോ? എന്നു തുടങ്ങി നിരവധി സംശയങ്ങൾ […]

Keralam

37 ഡി​ഗ്രി വരെ ഉയരും; ഈ ജില്ലകളിൽ കൊടും ചൂട്, ജാ​ഗ്രത വേണം

സംസ്ഥാനത്ത് ഇന്ന് 9 ജില്ലകളിൽ  ഉയർന്ന താപനില  മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 37 ഡി​ഗ്രി സെൽഷ്യസ് വരെയും കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട്, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡി​ഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് […]

Keralam

പാചകവാതക പ്രതിസന്ധിയിൽ വലഞ്ഞ് ജനം; സംസ്ഥാനത്ത് പകുതിയോളം ഹോട്ടലുകൾ അടച്ചു

പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ പാചകവാതക പ്രതിസന്ധിയിൽ വലഞ്ഞ് ജനം. സംസ്ഥാനത്ത് പകുതിയോളം ഹോട്ടലുകൾ അടച്ചു. വാണിജ്യ സിലിണ്ടർ ലഭ്യത കുറഞ്ഞതോടെ ബദൽമാർഗം തേടി ജനം. സൗദിയിൽ നിന്ന് ക്രൂഡ് ഓയിലുമായുള്ള ഒരു എണ്ണകപ്പൽ കൂടി ഇന്ന് ഇന്ത്യയിൽ എത്തും. എൽപിജിയിൽ നിന്ന് പിഎൻജിയിലേക്ക് മാറാനും ജനങ്ങൾക്കും കേന്ദ്രസർക്കാർ നിർദ്ദേശം […]

World

‘അമേരിക്കയെയും ഇസ്രയേലിനെയും തീയിൽ കുഴിച്ച് മൂടും’; മുന്നറിയിപ്പുമായി ഇറാൻ

അമേരിക്കയെയും ഇസ്രയേലിനെയും തീയിൽ കുഴിച്ചുമൂടുമെന്ന മുന്നറിയിപ്പുമായി ഇറാൻ. പശ്ചിമേഷ്യയിൽ എവിടെയായാലും താവളങ്ങൾ ഓരോന്നായി അ​ഗ്നിക്ക് ഇരയാക്കുമെന്നും ഇറാൻ. ഇസ്രയേലിനെതിരെ ഇറാനും ഹിസ്ബുള്ളയും സംയുക്ത ആക്രമണം നടത്തി. ഇസ്രയേലിന് നേരെ മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചെന്ന് ഐആർജിസി പറഞ്ഞു. ഖൈബാർ ഷെക്കൻ മിസൈലുകൾ ഉപയോഗിച്ചെന്നും പലസ്തീന് പിന്തുണ നൽകുന്ന ഖുദ്‌സ് ദിനത്തിന്റെ […]

Health

കുടലിനെ തണുപ്പിക്കാൻ സാലഡും പഴങ്ങളും, ഒരുക്കാം സമ്മർ ഡയറ്റ്

വേനൽക്കാലത്തെ ഡയറ്റിൽ ഏറ്റവും പ്രധാനം ശരീരത്തിന് വേണ്ടത്ര ജലം നൽകുക എന്നതാണ്. ചൂടു വരുമ്പോൾ ശരീരം തണുപ്പിക്കാനായി തലച്ചോർ അയക്കുന്ന സന്ദേശം വഴി വിയർപ്പു ഗ്രന്ധികൾ കൂടുതൽ വിയർക്കും. അതുവഴി നമ്മുടെ ശരീരം തണുക്കും. ആവശ്യത്തിനു വെള്ളം ചെന്നില്ലെങ്കിൽ ചൂടുകൊണ്ടു നിർജലീകരണം പെട്ടന്നു വരാം. ദാഹിക്കുന്നു എന്ന് ശരീരം […]

World

‘മുജ്തബ ഖമനായിക്ക് പരുക്കേറ്റു, വികൃതനാക്കപ്പെട്ടു; ഇറാന്റെ നാവികസേന, വ്യോമസേന എന്നിവ തകർ‌ത്തു’; യുഎസ് പ്രതിരോധ സെക്രട്ടറി

ഇസ്രയേൽ -അമേരിക്കൻ ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനായിക്ക് പരുക്കേറ്റെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത്ത്. ഖമനായി വികൃതനാക്കപ്പെട്ടെന്നും പീറ്റ് ഹെഗ്സേത്ത് വാർത്താസമ്മേളമത്തിൽ പറഞ്ഞു. ഇറാനെതിരെ ആക്രമണം കടുപ്പിക്കുമെന്നും, ഇറാന്റെ നാവികസേന ,വ്യോമസേന എന്നിവ തകർത്തെന്നും പീറ്റ് ഹെഗ്സേത്ത് പറഞ്ഞു. ഇറാന്റെ വ്യോമസേനയോ വ്യോമ പ്രതിരോധമോ […]

Keralam

യുവതി പ്രവേശനത്തിൽ അന്തിമ തീരുമാനമായില്ല? മന്ത്രിസഭാ യോഗം നാളെയും ചേരും

ശബരിമല യുവതി പ്രവേശനത്തിൽ സത്യവാങ്മൂലം നൽകുന്ന കാര്യത്തിൽ അന്തിമ തീരുമാനമായില്ലെന്ന് വിവരം. മന്ത്രിസഭാ യോ​ഗത്തിൽ പൂർണാർഥത്തിൽ തീരുമാനത്തിൽ എത്താൻ കഴിഞ്ഞിട്ടില്ലെന്ന് സൂചന. നാളെയാണ് സുപ്രീംകോടതിയിൽ തീരുമാനം അറിയിക്കേണ്ടത്. നാളെയും മന്ത്രിസഭാ യോഗം ചേരും. രാവിലെ ഏഴ് മണിക്കാകും യോഗം ചേരുക. രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെ ക്യാബിനറ്റ് യോ​ഗമായിരിക്കും […]

Keralam

കെഎസ്ആർടിസി ജീവനക്കാർക്ക് രണ്ട് ഗഡു ഡി.എ, ഡി ആർ അനുവ​ദിച്ചു; 10 കോടി രൂപ അധിക സഹായമായി നൽകി

KSRTC ജീവനക്കാർക്ക് രണ്ട് ഗഡു ഡി.എ അനുവദിച്ചു. പെൻഷൻകാരുടെ രണ്ട് ഗഡു ഡി ആറും അനുവദിക്കാൻ സർക്കാർ അംഗീകാരം നൽകി. ഡിഎ, ഡി.ആർ എന്നിവയിൽ എഴ് ശതമാനം വർധനയാണ് ലഭിക്കുക. ഇതിനായി 10 കോടി രൂപ അധിക സഹായമായി കോർപറേഷന് സർക്കാർ അനുവദിച്ചതായും ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ […]

World

രണ്ടായിരത്തിലധികം രാജ്ഞി ഗാര്‍ഡന്‍ ഉറുമ്പുകളുമായി ചൈനീസ് പൗരന്‍ കെനിയന്‍ വിമാനത്താവളത്തില്‍ പിടിയില്‍

പരിസ്ഥിതി സംതുലത്തിനെ സഹായിക്കുന്ന ജീവി വര്‍ഗ്ഗങ്ങളിലുള്‍പ്പെട്ടതിനാല്‍ കൈവശം വെക്കുന്നതും കടത്തിക്കൊണ്ടുപോകുന്നതും കുറ്റകരമായ രാജ്ഞി ഗാര്‍ഡന്‍ ഉറുമ്പുകളുമായി ചൈനീസ് പൗരനായ ഷാങ് കെക്വന്‍ കെനിയന്‍ തലസ്ഥാനമായ നെയ്‌റോബിയിലെ ജോമോ കെനിയാറ്റ അന്താരാഷ്ട്ര വിമാന താവളത്തില്‍ പിടിയിലായി. രണ്ടായിരത്തിലധികം വരുന്ന പൂന്തോട്ട ഉറുമ്പുകളെയും ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. വിമാന താവളത്തിലെ സുരക്ഷാ […]

Technology

പണം നൽകുന്നവർക്ക് വെരിഫിക്കേഷൻ ബാഡ്ജ്; എക്സിന് പിഴയിട്ട് യൂറോപ്യൻ യൂണിയൻ; പുതിയ സംവിധാനം എത്തിക്കാൻ മസ്ക്

പണം നൽ‌കുന്നവർക്ക് വെരിഫിക്കേഷൻ ബാഡ്ജ് നൽകുന്ന ഇലോൺ മസ്കിന്റെ എക്സ് പ്ലാറ്റ്ഫോമിനെതിരെ നടപടി. യൂറോപൻ‌ യൂണിയനാണ് എക്സിന് വൻ പിഴ ഈടാക്കിയിരിക്കുന്നത്. 120 മില്യൺ യൂറോ(13.8 കോടി)യാണ് പിഴ ചുമത്തിയത്. ഡിജിറ്റൽ സർവീസസ് ആക്ട് പ്രകാരമാണ് നടപടി. പണം നൽകുന്നവർക്ക് വെരിഫിക്കേഷൻ നൽകുന്നതിലെ വിശ്വാസ്യത ചോദ്യം ചെയ്താണ് യൂറോപ്യൻ […]