Keralam

എവിടെ എയിംസ്? കേരളം അനുയോജ്യമല്ലേ?; കേന്ദ്രത്തിനെതിരെ ഹൈക്കോടതി

കേരളത്തിന് എയിംസ് അനുവദിക്കുന്നതിലെ കാലതാമസത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഹൈക്കോടതി. എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കാത്തതെന്ന് കോടതി ചോദിച്ചു. രാജ്യത്ത് പുതിയതായി അനുവദിച്ച 22 എയിംസുകളില്‍ 18 എണ്ണവും ഇതിനോടകം പ്രവര്‍ത്തനക്ഷമമാവുകയും നാലെണ്ണം നിര്‍മ്മാണ ഘട്ടത്തിലാവുകയും ചെയ്തിട്ടും കേരളത്തെ മാത്രം പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി ആരാഞ്ഞു. മറ്റ് സംസ്ഥാനങ്ങള്‍ക്ക് എയിംസ് […]

World

ഗുജറാത്തിലേക്ക് വരികയായിരുന്ന തായ് കപ്പല്‍ ഹോര്‍മൂസ് കടലിടുക്കില്‍ ആക്രമിക്കപ്പെട്ടു; കപ്പലിലെ 20 ജീവനക്കാരെ രക്ഷിച്ചു

ഗുജറാത്തിലേക്ക് വരികയായിരുന്ന തായ് കപ്പല്‍ ഹോര്‍മൂസ് കടലിടുക്കില്‍ ആക്രമിക്കപ്പെട്ടു. കപ്പലിന് തീപിടിച്ചു. കപ്പലിലെ 23 ജീവനക്കാരില്‍ 20 പേരെ ഒമാന്‍ നാവിക സേന രക്ഷപ്പെടുത്തി. തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. ഇന്ന് ഹോര്‍മൂസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ ആക്രമിക്കപ്പെട്ടുവെന്നാണ് ബ്രിട്ടീഷ് മാരിടൈം ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. യുഎഇയിലെ ഒരു തുറമുഖത്തുനിന്ന് ഇന്ത്യയിലേക്ക് […]

Keralam

ഭൂമി തട്ടിപ്പ് പരാതിക്ക് പിന്നില്‍ കടകംപള്ളി സുരേന്ദ്രന്‍; ഡിജിപിക്ക് പരാതി നല്‍കി ഉണ്ണികൃഷ്ണന്‍ പോറ്റി

കടകംപ്പളി സുരേന്ദ്രനെതിരെ ശബരിമല സ്വര്‍ണക്കൊള്ളയിലെ പ്രതിയായ ഉണ്ണികൃഷ്ണന്‍പോറ്റിയുടെ പരാതി. ഭൂമി തട്ടിപ്പ് പരാതിക്ക് പിന്നില്‍ കടകംപള്ളി സുരേന്ദ്രനെന്ന് പോറ്റി. ഡിജിപിക്കാണ് ഉണ്ണികൃഷ്ണന്‍ പോറ്റി പരാതി നല്‍കിയത്. തന്നെ കുടുക്കാന്‍ ആണ് ശ്രമമെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞു. ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ […]

India

ആശങ്കപ്പെട്ട് ഗ്യാസ് ബുക്ക് ചെയ്ത് സിലിണ്ടറുകള്‍ കരുതി വയ്‌ക്കേണ്ട സാഹചര്യം ഇപ്പോഴില്ല: കേന്ദ്രസര്‍ക്കാര്‍

ഇന്ത്യയുടെ ക്രൂഡ് ഓയില്‍ വിതരണം സുരക്ഷിതമായി തുടരുന്നുവെന്ന് പെട്രോളിയം മന്ത്രാലയം. ആശങ്കപ്പെട്ട് എല്‍പിജി ഗ്യാസ് മുന്‍കൂട്ടി ബുക്ക് ചെയ്ത് സൂക്ഷിച്ചുവയ്‌ക്കേണ്ട കാര്യമില്ലെന്നും കേന്ദ്രസര്‍ക്കാര്‍. രണ്ട് എല്‍ എന്‍ ജി ചരക്ക് കപ്പലുകള്‍ രാജ്യത്തേക്ക് ഉടനെത്തുമെന്നും ഇപ്പോഴും രാജ്യത്തെ എല്‍പിജി വില അയല്‍രാജ്യങ്ങളെക്കാള്‍ കുറവാണെന്നുമാണ് പെട്രോളിയം മന്ത്രാലയത്തിന്റെ വിശദീകരണം. ഇന്ത്യയിലേക്കുള്ള […]

Keralam

വേണ്ടത്ര ഉപകരണങ്ങളില്ലാത്തത് ജീവഹാനി വരെ ഉണ്ടാക്കാം; സൗകര്യമില്ലായ്മ തുറന്നുപറഞ്ഞ് കോന്നി മെഡിക്കൽ കോളജില്‍ നോട്ടീസ്, വിശദീകരണം തേടാൻ സൂപ്രണ്ട്

സൗകര്യങ്ങൾ ഇല്ലെന്ന് തുറന്നുപറഞ്ഞ് കോന്നി മെഡിക്കൽ കോളജിൽ നോട്ടീസ് പതിച്ച് ജനറൽ സർജറി വിഭാഗം മേധാവി. വേണ്ടത്ര ഉപകരണങ്ങളുടെ അപര്യാപ്തത ജീവഹാനി വരെ വരുത്താമെന്നാണ് നോട്ടീസിലെ മുന്നറിയിപ്പ്. നോട്ടീസ് പതിക്കാൻ ആരും നിർദേശം നൽകിയിരുന്നില്ലെന്നും ജനറൽ സർജറി വിഭാഗം മേധാവി ഡോക്ടർ ശിവപ്രസാദിനോട് വിശദീകരണം തേടുമെന്നും മെഡിക്കൽ കോളജ് […]

India

എൽപിജി സിലിണ്ടർ ക്ഷാമം :ഡൽഹി ഹൈക്കോടതി അഭിഭാഷക കാന്റീനിൽ മെയിൻ കോഴ്‌സ് ഇനങ്ങൾ നൽകുന്നത് നിർത്തി

മധ്യപൂർവേഷ്യൻ സംഘർഷത്തിൽ രാജ്യത്തെ വാണിജ്യ എൽപിജി സിലിണ്ടർ വിതരണം വൻ പ്രതിസന്ധിയിൽ. സിലിണ്ടർ ക്ഷാമത്തെ തുടർന്ന് ഡൽഹി ഹൈക്കോടതിയിലെ അഭിഭാഷക കാന്റീനിൽ മെയിൻ കോഴ്‌സ് ഇനങ്ങൾ നൽകുന്നത് നിർത്തി. പാചക വാതകം ലഭ്യമല്ലാത്തതിനാൽ ഫുൾ മീൽസ് തയ്യാറാക്കാൻ കഴിയുന്നില്ലെന്ന് കാന്റീൻ മാനേജ്‌മെന്റ് വ്യക്തമാക്കുകയായിരുന്നു. ലഘുഭക്ഷണങ്ങൾ മാത്രമേ നൽകാനാകൂ എന്നും […]

Keralam

സന്നിധാനത്ത് കോടികളുടെ കൊള്ള; മേൽശാന്തി നിക്ഷപിച്ചത് 46 ലക്ഷം,റിപ്പോർട്ട് ഹൈക്കോടതിയിൽ

കൊച്ചി: ശബരിമലയിൽ കഴിഞ്ഞ മണ്ഡലകാലത്ത് വൻ ക്രമക്കേട് നടന്നതായി വിജിലൻസ് റിപ്പോർട്ട്. സന്നിധാനത്തെ ബാങ്ക് അക്കൗണ്ടുകളിലും പോസ്റ്റ് ഓഫീസ് വഴിയും കോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണ് എത്തിയത്. ശബരിമലയിലെ ശാന്തിക്കാരും ജീവനക്കാരുടെയും പേരിലാണ് പണം നിക്ഷേപിച്ചിരിക്കുന്നത്. ഇതിൽ ക്രമക്കേട് ഉണ്ടെന്ന് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു. നവംബർ 17 മുതൽ ഡിസംബർ […]

Health

ഹെയർ സെറം ഉപയോ​ഗിക്കുന്നത് നല്ലതാണോ?

മുടിയിൽ പലവിധ പരീക്ഷണങ്ങൾ പരീക്ഷിക്കുന്നവർ സ്ഥിരമായി ഉപയോ​ഗിക്കുന്ന ഒന്നാണ് ഹെയർ സിറം. ഇത് നല്ലതാണോ എന്ന സംശയം പലർക്കുമുണ്ട്. സ്മൂത്ത് ഹെയർ ഒരു ട്രെൻഡ് ആയതോടെ എണ്ണ ഇഷ്ടപ്പെടാത്തവർക്കും കണ്ടീഷനിങ് ഉപയോഗിക്കാൻ വിമുഖത കാണിക്കുന്നവർക്കും ഹെയർ സെറം ആണ് മികച്ചതാണ്. ദിവസവും ഹെയർ സെറം ഉപയോഗിക്കുന്നത് മുടി വളർച്ചയ്ക്ക് […]

Keralam

‘തത്കാലം നിയമസഭയിലേക്കില്ല; മത്സരിക്കണമെന്ന് പാര്‍ട്ടി പറഞ്ഞിട്ടില്ല’; ഷാഫി പറമ്പില്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചെന്ന വാര്‍ത്ത തള്ളി ഷാഫി പറമ്പില്‍ എം പി. പ്രചരിക്കുന്നത് ഊഹാപോഹങ്ങളെന്നാണ് പ്രതികരണം. ഒരു എംപിയും സ്വയം സ്ഥാനാര്‍ഥിയായിട്ട് നില്‍ക്കുന്നില്ലല്ലോ. ഞാനിപ്പോള്‍ മത്സരിച്ച് ജയിച്ച് നില്‍ക്കുകയാണല്ലോ. അതിന്റെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റട്ടെ. മത്സരിക്കണമെന്ന് പാര്‍ട്ടി ഇതുവരെ പറഞ്ഞിട്ടില്ല. നിങ്ങള്‍ ഊഹാപോഹങ്ങള്‍ ഉണ്ടാക്കി അനാവശ്യ ചര്‍ച്ചകള്‍ക്ക് […]

Keralam

രാഹുലിനെതിരായ മൂന്നാം ബലാത്സംഗക്കേസ്; ഫോൺ പാസ്‍വേർഡ് കൈമാറാനുള്ള ഉത്തരവിന് സ്റ്റേ

രാഹുൽ മാങ്കൂട്ടത്തിനെതിരായ മൂന്നാം ബലാത്സംഗ കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ഫോണുകളുടെ പാസ്സ്‌വേർഡ് കൈമാറാനുള്ള ഉത്തരവ് സ്റ്റേ ചെയ്തു. തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. രണ്ട് ഫോണുകളുടെ പാസ്സ്‌വേർഡ് കൈമാറണം എന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യം. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തിരുവല്ല പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ രണ്ട് […]