World

‘അമേരിക്കയുടെയും ഇസ്രയേലിന്റെയും ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും ആക്രമിക്കും’; ഇറാൻ

അമേരിക്കയുടെയും ഇസ്രയേലിന്റെയും ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും ആക്രമിക്കുമെന്ന് ഇറാൻ. മധ്യപൂർവേഷ്യയിലെ അമേരിക്കയുടെയും ഇസ്രയേലിന്റെയും ബാങ്കിങ് സ്ഥാപനങ്ങൾക്കെതിരെ ആക്രമണം നടത്തും. ഇറാനിലെ ബാങ്കിനു നേരെ ആക്രമണം നടന്ന പശ്ചാത്തലത്തിലാണ് ഭീഷണി. ഗൂഗിളും മറ്റ് ടെക് കമ്പനികളും ലക്ഷ്യം വയ്ക്കുമെന്ന് ഐ ആർ ജി സി വ്യക്തമാക്കി. “യുണൈറ്റഡ് സ്റ്റേറ്റ്സിന്റെയും മേഖലയിലെ സയണിസ്റ്റ് […]

Keralam

‘ഇവരുടെ വീട്ടിലെ പരിപാടിയൊന്നുമല്ല; മന്ത്രിയെ വിളിക്കാത്തത് തെറ്റ്; പക്ഷേ ഉദ്ഘാടനം എന്തിനെന്ന് മനസിലാകുന്നില്ല’; വി ഡി സതീശന്‍

പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ദേശീയപാതാ ഉദ്ഘാടന ചടങ്ങില്‍ നിന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതില്‍ പ്രതികരണവുമായി വി ഡി സതീശന്‍. തീരാത്തൊരു പാതയുടെ ഉദ്ഘാടനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് വിഡി സതീശന്‍ പറഞ്ഞു. ബിജെപിയും സിപിഐഎമ്മും തമ്മില്‍ തര്‍ക്കമുണ്ടെന്ന് കാണിക്കാനുള്ള നാടകമെന്നും അദ്ദേഹം […]

Keralam

‘2016ൽ പിണറായി സർക്കാർ വന്നതിനു ശേഷമാണ് ദേശീയപാത വികസനത്തിന് ജീവൻ വെച്ചത്’; മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ്

2016ൽ പിണറായി സർക്കാർ വന്നതിനു ശേഷമാണ് ദേശീയപാത വികസനത്തിന് ജീവൻ വെച്ചതെന്ന് മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ്. അതിനു മുമ്പ് മരണപെട്ട പദ്ധതിയായിരുന്നു. സംസ്ഥാന സർക്കാർ ഇടപെടൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി തന്നെ അഭിനന്ദിച്ചതാണ്. ഉദ്ഘാടനം എല്ലാവരെയും പങ്കെടുപ്പിക്കേണ്ടതാണ്, അതുണ്ടായില്ലെന്നും മന്ത്രി വിമർശിച്ചു. പകരം ബിജെപി സംസ്ഥാന അധ്യക്ഷനെ […]

Keralam

നിലപാട് വ്യക്തമാക്കാന്‍ ജി സുധാകരന്‍; നിര്‍ണായക വാര്‍ത്താസമ്മേളനം നാളെ

നാളെ 11 മണിക്ക് വാര്‍ത്താ സമ്മേളനം നടത്തുമെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്‍. പുന്നപ്രയിലെ വീട്ടില്‍ മാധ്യമങ്ങളെ കാണുമെന്നാണ് അറിയിച്ചിരിക്കുന്നത്. പാര്‍ട്ടി അംഗത്വം പുതുക്കന്നില്ല എന്ന് ജി സുധാകരന്‍ പ്രഖ്യാപിച്ചിട്ട് ഇന്നേക്ക് ഏഴ് ദിവസമായി. ഈ ദിവസങ്ങളിലൊന്നും അദ്ദേഹം പരസ്യ പ്രതികരണം നടത്തിയിട്ടില്ല. എന്നാല്‍ നാളെ നടക്കുന്ന […]

Keralam

പരാതി തെറ്റായ ഉദ്ദേശത്തോടെ; നടി ശ്വേതമേനോനെതിരെയുള്ള കേസ് റദ്ദാക്കി ഹൈക്കോടതി

സിനിമയിലൂടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചു എന്ന നടി ശ്വേതമേനോനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി. എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് റദ്ദാക്കിയത്. ശ്വേതാ മേനോൻ നൽകിയ ഹർജിയിലാണ് നടപടി. സെൻസർ ബോർഡിന്റെ സർട്ടിഫിക്കേഷൻ ലഭിച്ച സിനിമകളിൽ അഭിനയിച്ചതിന് നടിയെ ശിക്ഷിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പരാതി തെറ്റായ ഉദ്ദേശത്തോടെയാണെന്നും […]

India

ദേശീയ പാതാവികസനം: ‘കേരളം വഹിക്കുന്നത് 25%’, പ്രശംസിച്ച് നിതിന്‍ ഗഡ്കരി, പഴയ പ്രസംഗം വൈറല്‍ നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: ദേശീയപാതാവികസനത്തില്‍ കേരളത്തിന്റെ സഹകരണത്തെ പ്രശംസിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി നടത്തിയ പഴയ പ്രസംഗം വൈറലാകുന്നു. ദേശീയപാതാ വികസനത്തില്‍ ഭൂമിയേറ്റെടുക്കല്‍ വലിയ പ്രശ്‌നമായിരുന്നു. കേരള സര്‍ക്കാരും പ്രത്യേകിച്ച് മുഖ്യമന്ത്രിയും ഇക്കാര്യത്തിലുണ്ടായിരുന്ന സഹകരണത്തില്‍ ശരിക്കും സന്തോഷിക്കുന്നുവെന്നുംനിതിന്‍ ഗഡ്കരി പറഞ്ഞു. 2024ലാണ് ദേശീയ പാതാവികസനത്തില്‍ കേരളം നന്നായി […]

India

റഷ്യൻ എണ്ണ വാങ്ങാൻ യു എസ് അനുമതി; റഷ്യയിൽ നിന്ന് 30 ദശലക്ഷം ബാരൽ എണ്ണ വാങ്ങി ഇന്ത്യ

ഇന്ത്യക്ക് റഷ്യൻ എണ്ണ വാങ്ങാനുള്ള യു എസ് അനുമതി. റഷ്യയിൽ നിന്ന് എണ്ണ വാങ്ങി ഇന്ത്യ. 30 ദശലക്ഷം ബാരൽ എണ്ണ റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ കമ്പനികൾ വാങ്ങിയതായി വിവരം. നേരത്തെ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യൻ എണ്ണ കമ്പനികൾ കുറച്ചിരുന്നു. മാർച്ച് 5 ന് […]

Keralam

‘മാറാത്തത് മാറും ഇനി കേരളം വളരും’; അവസരം നൽകിയാൽ വികസനം ഉറപ്പാക്കാം, കേരളത്തിന് മോദിയുടെ ഗ്യാരന്‍റി

കേരളത്തിന് പുതിയ തുടക്കം ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കലൂരിൽ എൻഡിഎയുടെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന് പ്രകൃതിയും സംസ്കാരവും വിശാലമായ സമുദ്രതീരമുണ്ട് എന്നാൽ വളർച്ച ഉണ്ടാകുന്നില്ല അതിന് കാരണം മാറി മാറി ഭരിച്ച മുന്നണികളാണ്. ഭരണമാറ്റത്തിൽ നിലവിലെ പാറ്റേൺ മാറണം അതിനായി എൻഡിഎയ്ക്ക് അവസരം തരണമെന്ന് മോദി […]

World

യു കെയിലെ പോട്സ്മൗത്തില്‍ കോട്ടയം സ്വദേശിയായ യുവാവ് മരിച്ച നിലയില്‍

യു കെ: യു കെയിലെ പോട്സ്മൗത്തില്‍ കോട്ടയം സ്വദേശിയായ യുവാവ് മരിച്ച നിലയില്‍. മിഥുൻ ചന്ദ്രൻ എന്ന യുവാവിനെയാണ് ഇന്നലെ വൈകുന്നേരത്തോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. പത്തുവര്‍ഷം മുന്‍പ് സ്റ്റുഡന്റ് വിസയില്‍ യു കെയിലെത്തിയ മിഥുന്‍ അക്കാലത്തെ കടുത്ത കുടിയേറ്റ നടപടികള്‍ മൂലം ജോലി കണ്ടെത്താനാകാതെ മടങ്ങുകയായിരുന്നു. തുടര്‍ന്ന് […]

Keralam

കേരളത്തിന് എയിംസിന്റെ ആവശ്യകത ഉണ്ട്; പ്രഖ്യാപനം എന്തുകൊണ്ട് വൈകുന്നു? കേന്ദ്രത്തോട് ഹൈക്കോടതി

കേരളത്തിന് എയിംസ് പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട് വൈകുന്നുവെന്ന് കേന്ദ്രത്തോട് ഹൈക്കോടതി. ജനസാന്ദ്രത കൂടിയ സ്ഥലമായതിനാൽ കേരളത്തിന് എയിംസിന്റെ ആവശ്യകത ഉണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പുതിയതായി അനുവദിച്ച എയിംസുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് കേന്ദ്രസർക്കാർ മറുപടി നൽകി. 22 പുതിയ എയിംസുകളിൽ 18 എണ്ണം പ്രവർത്തനക്ഷമമായെന്നും 4 എണ്ണം നിർമ്മാണ ഘട്ടത്തിലെന്നും കേന്ദ്രം […]