World

യുദ്ധം തുടങ്ങിയ ശേഷമുള്ള ഏറ്റവും വലിയ ആക്രമണം ഇന്നുണ്ടാകും, ചരിത്രത്തിലില്ലാത്ത വിധം യുദ്ധവിമാനങ്ങളും ബോംബറുകളും ഉപയോഗിക്കും: അമേരിക്ക

ഇറാൻ- ഇസ്രയേൽ അമേരിക്ക സംഘർഷ സാഹചര്യത്തിൽ അയവില്ല. എണ്ണ വിതരണമടക്കം തടസ്സപ്പെട്ട് തുടങ്ങിയതോടെ ഇറാനെതിരായ ആക്രമണം അമേരിക്ക കൂടുതൽ ശക്തമാക്കി. ഇന്ന് രാത്രി ഇറാനെതിരെ ഏറ്റവും വിനാശകരമായ ആക്രമണമുണ്ടാകുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി  പീറ്റ് ഹെഗ്സിത്ത് വ്യക്തമാക്കി. യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ചരിത്രത്തിലില്ലാത്ത […]

Keralam

ഇറാനിയന്‍ യുദ്ധക്കപ്പലിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസ്; മാധ്യമപ്രവര്‍ത്തകര്‍ക്ക് ജാമ്യം

കൊച്ചിയില്‍ നങ്കൂരമിട്ട ഇറാന്‍ യുദ്ധക്കപ്പറിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതുമായി ബന്ധപ്പെട്ട് സിഐഎസ്എഫ് കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് ജാമ്യം. റിപ്പബ്ലിക് ടിവിയുടെ പ്രതിനിധികള്‍ക്കാണ് ജാമ്യം ലഭിച്ചത്. എറണാകുളം മുന്‍സിപ്പല്‍ സെക്ഷന്‍ കോടതിയാണ് ജാമ്യം അനുവദിച്ചത്. റിപ്പബ്ലിക് ടിവിയുടെ തിരുവനന്തപുരം പ്രതിനിധി ശങ്കര്‍ സി ജി, ക്യാമറമാന്‍ മണി എസ്, ബോട്ട് ഓടിച്ച കൊച്ചി […]

India

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കേണ്ട സമയമായെന്ന വാക്കാല്‍ പരാമര്‍ശവുമായി സുപ്രിംകോടതി

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കേണ്ട സമയമായെന്ന വാക്കാല്‍ പരാമര്‍ശവുമായി സുപ്രിംകോടതി. ഇക്കാര്യം നിയമനിര്‍മ്മാണസഭകള്‍ പരിഗണിക്കട്ടെ എന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. രാജ്യത്തെ എല്ലാ സ്ത്രീകള്‍ക്കും തുല്യമായ അവകാശങ്ങള്‍ ഉറപ്പാക്കാന്‍ ഏകീകൃത സിവില്‍ കോഡ് അനിവാര്യമാണെന്ന് സുപ്രിംകോടതി വാക്കാല്‍ പരാമര്‍ശിച്ചു. വ്യക്തിനിയമങ്ങള്‍ മൂലമുണ്ടാകുന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ […]

India

മധ്യപൂര്‍വേഷ്യന്‍ സംഘര്‍ഷം അടുക്കളകളിലേക്കും; രാജ്യത്തെ പല നഗരങ്ങളിലും പാചക വാതക വിതരണം തടസപ്പെട്ടു; പരിഭ്രാന്തിയുടെ ആവശ്യമില്ലെന്ന് കേന്ദ്രം

മധ്യപൂര്‍വേഷ്യന്‍ സംഘര്‍ഷം അടുക്കളകളിലേക്കും എത്തുന്നു. രാജ്യത്തെ പല നഗരങ്ങളിലും പാചകവാതകവിതരണം തടസപ്പെട്ടു. ഹോട്ടലുകളും റെസ്റ്റോറന്റുകളും പാചകവാതകം ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്. വിഷയത്തിന്റെ ഗൗരവം കേന്ദ്ര പെട്രോളിയം മന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. എല്‍പിജി ഉത്പാദനം കൂട്ടാന്‍ എണ്ണ ശുദ്ധീകരണ ശാലകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഹോട്ടലുമടകളുമായി എണ്ണക്കമ്പനി പ്രതിനിധികള്‍ ചര്‍ച്ച നടത്തും. […]

Keralam

‘വേണ്ടത്ര പഠനം നടത്തിയിട്ടില്ല’; വയനാട് തുരങ്കപാതയ്ക്ക് കേന്ദ്രം നല്‍കിയ അനുമതി പിന്‍വലിക്കണം; സുപ്രീം കോടതിയില്‍ ഹര്‍ജി

വയനാട് തുരങ്കപാത വയനാട് തുരങ്കപാത (ആനക്കാംപൊയില്‍ – കള്ളാടി – മേപ്പാടി) നിര്‍മാണം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. വയനാട് പ്രകൃതി സംരക്ഷണ സമിതിയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പരിസ്ഥിതി അനുമതി റദ്ദാക്കണമെന്നാണ് ആവശ്യം. 2018, 2019, 2024 എന്നീ […]

World

ചര്‍ച്ചകള്‍ക്ക് ഇറാന്‍ ആഗ്രഹിക്കുന്നു; വ്യവസ്ഥകള്‍ പാലിച്ചാല്‍ അതിന് തയാര്‍; ഡോണള്‍ഡ് ട്രംപ്

ഇറാനുമായി ചര്‍ച്ച നടത്തിയേക്കുമെന്ന സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചര്‍ച്ചകള്‍ക്ക് ഇറാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും വ്യവസ്ഥകള്‍ പാലിച്ചാല്‍ അതിന് തയാറെന്നുമാണ് ട്രംപിന്റെ നിലപാട്. ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനേയിയോടുള്ള തന്റെ അതൃപ്തിയും അഭിമുഖത്തിനിടെ അദ്ദേഹം ആവര്‍ത്തിച്ചു. അദ്ദേഹത്തിന് സമാധാനത്തോടെ ജീവിക്കാന്‍ പറ്റുമെന്ന് താന്‍ കരുതുന്നില്ലെന്ന് […]

Keralam

‘ഫോണ്‍ പേ ഉണ്ടെങ്കില്‍ എളുപ്പത്തില്‍ 12000 സമ്പാദിക്കാം’; മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ്; മുന്നറിയിപ്പുമായി പോലിസ്

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വ്യാജ പരസ്യങ്ങള്‍ നല്‍കി പുതിയ സാമ്പത്തിക തട്ടിപ്പു നടക്കുന്നതായി പോലിസ് മുന്നറിയിപ്പ്. ഫെ്‌സ്ബുക്കില്‍ മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് വ്യാജ പരസ്യങ്ങള്‍ പ്രചരിപ്പിച്ച് ‘നിങ്ങളുടെ ഫോണില്‍ PhonePe ആപ്പ് ഉണ്ടെങ്കില്‍ എളുപ്പത്തില്‍ 12000 സമ്പാദിക്കാം’ എന്ന തരത്തിലുള്ള സന്ദേശം നല്‍കി കൊണ്ടാണ് ഈ തട്ടിപ്പിന് തുടക്കമെന്ന് […]

Keralam

നഴ്‌സസ് സമരത്തില്‍ ഇടപെട്ട് ഹൈക്കോടതി; ആശുപത്രി സേവനങ്ങള്‍ മുടങ്ങരുതെന്ന് പോലീസിനും തൊഴില്‍ വകുപ്പിനും നിര്‍ദേശം

ആശുപത്രി സേവനങ്ങള്‍ മുടങ്ങരുതെന്ന് നഴ്‌സസ് സമരത്തില്‍ ഇടപെട്ട് ഹൈക്കോടതി. ആശുപത്രിയ്ക്കും ജോലി ചെയ്യാന്‍ സന്നദ്ധരായ ജീവനക്കാര്‍ക്കും സുരക്ഷ ഉറപ്പാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. എസ്മ പ്രയോഗിക്കണമെന്നാവശ്യപ്പെട്ട് കേരളാ പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍. ആശുപത്രിയിലെ സേവനങ്ങള്‍ മുടങ്ങരുതെന്നും ആവശ്യമായ സുരക്ഷ ഉറപ്പാക്കണമെന്നുമാണ് പോലീസിനും തൊഴില്‍വകുപ്പിനും നല്‍കിയ […]

Keralam

എലത്തൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയം; എന്‍സിപി സംസ്ഥാന നേതൃത്വം നാളെ ഡല്‍ഹിയിലേക്ക്

എലത്തൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതിനായി എന്‍സിപി സംസ്ഥാന നേതൃത്വം നാളെ ഡല്‍ഹിക്ക്. ദേശിയ വര്‍ക്കിങ്ങ് പ്രസിഡിന്റ് പി.സി.ചാക്കോയും സംസ്ഥാന അധ്യക്ഷന്‍ തോമസ്. കെ. തോമസുമാണ് ഡല്‍ഹിയിലേക്ക് പോകുന്നത്. സീറ്റ് തര്‍ക്കം ഇന്നലെ മുഖ്യമന്ത്രിയേയും അറിയിച്ചിരുന്നു. സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കുന്നതിനായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് വെളളിയാഴ്ച ചേരും. […]

Keralam

യുവതിയെ ഭീഷണിപ്പെടുത്തി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷന്‍

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രണ്ടാമത്തെ പീഡന പരാതി നല്‍കിയ ബെംഗളൂരു സ്വദേശിനിയായ യുവതിയെ, കോടതിയില്‍ രഹസ്യമൊഴി നല്‍കിയതിന്റെ പിറ്റേദിവസം തന്നെ ഭയപ്പെടുത്താന്‍ രാഹുല്‍ ശ്രമിച്ചുവെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍. കേസില്‍ രാഹുലിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ പ്രാരംഭ വാദത്തിലാണ് പ്രോസിക്യൂട്ടര്‍ കല്ലംമ്പള്ളി മനു ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. […]