India

എന്തുകൊണ്ട് കെഎസ്ആര്‍ടിസി മാത്രം നഷ്ടത്തില്‍ ഓടുന്നു?; ചോദ്യവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: നഷ്ടം സഹിച്ച് കെഎസ്ആര്‍ടിസി എന്തിന് പ്രവര്‍ത്തിക്കുന്നുവെന്ന് സുപ്രീംകോടതി. സ്വകാര്യ ബസുകള്‍ ലാഭത്തില്‍ ഓടുമ്പോള്‍, എന്തുകൊണ്ടാണ് സര്‍ക്കാരിന്റെ സ്ഥാപനം നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് കോടതി ചോദിച്ചു. എന്തുകൊണ്ട് ഇത്രയേറെ നഷ്ടം ഉണ്ടാകുന്നുവെന്ന് മനസ്സിലാകുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. പ്രൊവിഡന്റ് ഫണ്ട് തുക ജീവനക്കാരന്റെ അവകാശമാണ്. ഏതെങ്കിലും സ്ഥാപനത്തിന്റെ ഔദാര്യമല്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. […]

India

മദ്യനയ അഴിമതി കേസ്; സിബിഐക്ക് എതിരായ പരാമർശങ്ങൾ സ്റ്റേ ചെയ്ത് ഡൽഹി ഹൈക്കോടതി

മദ്യനയ അഴിമതി കേസിൽ സിബിഐക്ക് എതിരായ പരാമർശങ്ങൾ സ്റ്റേ ചെയ്ത് ഡൽഹി ഹൈക്കോടതി. വിചാരണക്കോടതിയുടെ പരാമർശങ്ങൾക്കാണ് സ്റ്റേ. സിബിഐ ഉദ്യോഗസ്ഥർക്കെതിരായ വകുപ്പുതല നടപടികളും ഡൽഹി ഹൈക്കോടതി തടഞ്ഞു. ആംആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്രിവാൾ ഉൾപ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ വിധിക്കെതിരെ സിബിഐ നൽകിയ അപ്പീലിലാണ് ഡൽഹി ഹൈക്കോടതിയുടെ നടപടി. […]

Business

ഓഹരി വിപണിയില്‍ ‘ബ്ലഡ് ഷെഡ്’, പത്തുമാസത്തെ താഴ്ന്ന നിലയില്‍; സെന്‍സെക്‌സ് 2300 പോയിന്റ് കൂപ്പുകുത്തി

മുംബൈ: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണി പത്തുമാസത്തെ താഴ്ന്ന നിലയില്‍. ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് ബിഎസ്ഇ സെന്‍സെക്‌സും നിഫ്റ്റിയും മൂന്ന് ശതമാനമാണ് ഇടിഞ്ഞത്. ഒറ്റയടിക്ക് സെന്‍സെക്‌സ് 2300 പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 23,750ല്‍ താഴെയെത്തി. വിപണിയിലെ എല്ലാ സെക്ടറുകളും നഷ്ടത്തിലാണ്. വലിയ തോതിലുള്ള […]

Keralam

‘സ്വതന്ത്രനായി മത്സരിക്കില്ല, പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും’; രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട്: പാലക്കാട് മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ ഇല്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. കോണ്‍ഗ്രസുകാര്‍ അങ്ങനെ ചോദിക്കുന്നത് കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ടെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. പാര്‍ട്ടിക്ക് വേണ്ടി പ്രചാരണം നടത്താന്‍ പറ്റില്ല. കാരണം ഞാന്‍ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് പുറത്താക്കപ്പെട്ടയാളാണ്. എന്നോട് മത്സരിക്കാന്‍ പറഞ്ഞത് പാര്‍ട്ടിയാണ്. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും […]

Keralam

പ്രധാനമന്ത്രി കേരളത്തിലേക്ക്, മാർച്ച് 11ന് എൻ.ഡി.എ തിരഞ്ഞെടുപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യും; അരലക്ഷം പേർ പങ്കെടുക്കുമെന്ന് ബിജെപി

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലേക്ക്. എൻ.ഡി.എ തിരഞ്ഞെടുപ്പ് ക്യാമ്പെയ്ൻ പ്രധാനമന്ത്രി 11 ന് കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുമെന്ന് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് പറഞ്ഞു. ചടങ്ങിൽ അരലക്ഷം പേർ പങ്കെടുക്കും. മാറ്റം തുടങ്ങാം വികസിത കേരളം മോദിയ്ക്കൊപ്പം എന്നതാണ് എൻ ഡി എ […]

Keralam

അതിവേഗ റെയിൽപ്പാത: ഇ.ശ്രീധരൻ നടത്തുന്ന ജനസമ്പർക്ക പരിപാടി മലപ്പുറത്ത് ആരംഭിച്ചു

അതിവേഗ റെയിൽപ്പാതയുമായി ബന്ധപ്പെട്ട് ഇ.ശ്രീധരൻ നടത്തുന്ന ജനസമ്പർക്ക പരിപാടി മലപ്പുറത്ത് ആരംഭിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട ജനങ്ങളുടെ സംശയങ്ങൾക്ക് മറുപടി പറയുകയാണ് പരിപാടിയുടെ ലക്ഷ്യം. പരിപാടിയിൽ ജനപങ്കാളിത്തം കുറവ്. രാവിലെ 10.30ന് മുൻസിപ്പൽ ബസ് സ്റ്റാൻഡ് ഓഡിറ്റോറിയത്തിലാണ് പരിപാടി നടന്നത്. മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്കായി അദ്ദേഹം മലപ്പുറം പൊന്നാനിയിൽ ഓഫീസ് തുറക്കുകയും […]

Keralam

സിസി മുകുന്ദൻ പാവപ്പെട്ട കമ്മ്യൂണിസ്റ്റെന്ന് രമേശ് ചെന്നിത്തല; യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായേക്കും

തൃശൂർ നാട്ടികയിലെ സ്ഥാനാർഥി പ്രഖ്യാപനത്തിൽ സിപിഐയോട് ഇടഞ്ഞ സി സി മുകുന്ദൻ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായേക്കും. സി സി മുകുന്ദനെ സ്ഥാനാർഥിയാക്കാൻ എഐസിസി നേതൃത്വം നേരിട്ട് നീക്കങ്ങൾ തുടങ്ങി. കെ സി വേണുഗോപാലും, രമേശ് ചെന്നിത്തലയും സി സി മുകുന്ദനുമായി സംസാരിച്ചു. സി സി മുകുന്ദൻ ശരിയായ കമ്മ്യൂണിസ്റ്റെന്ന് […]

Keralam

‘സഞ്ജു കേരളത്തിന്റെ പുത്രൻ, സർക്കാർ ഔദ്യോഗിക സ്വീകരണം ഒരുക്കും’; മന്ത്രി വി ശിവൻകുട്ടി

ട്വന്റി ട്വന്റി ലോക കപ്പിൽ ഇന്ത്യയുടെ വിജയശിൽപിയും പ്ളേയർ ഓഫ് ദ ടൂർണമെന്റുമായ സഞ്ജു സാംസണ് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക സ്വീകരണം തിരുവനന്തപുരത്ത് നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി. സഞ്ജു സാംസൺ കേരളത്തിൻ്റെ പുത്രൻ. കേരളത്തിൻ്റെ അഭിമാനം. പലപ്പോഴും പുറത്തിരിക്കേണ്ടി വന്നിരുന്നു. കഠിനാധ്വാനത്തിൽ ലോകത്തിൻ്റെ പ്രശംസ നേടി. ഔദ്യോഗിക […]

Keralam

ശമ്പള പരിഷ്കരണം: പണിമുടക്ക് ആരംഭിച്ച് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ

ശമ്പള പരിഷ്കരണ ആവശ്യം അംഗീകരിക്കാത്ത ആശുപത്രികളിൽ അത്യാഹിത വിഭാഗത്തിൽ അടക്കം പണിമുടക്ക് ആരംഭിച്ച് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ. ഇന്നലത്തെ ചർച്ചയിൽ ധാരണയായ ഏഴ് ആശുപത്രികളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കി. ജില്ലകളിൽ കളക്ടറേറ്റുകളിലും വിവിധ ആശുപത്രികൾക്ക് മുമ്പിലും ധർണ്ണയും പ്രതിഷേധ സമരവും നടത്തും. തിരുവനന്തപുരം ജില്ലയിൽ നിലവിൽ പ്രതിഷേധങ്ങൾ ഇല്ല. […]

Business

ഒറ്റയടിക്ക് 1440 രൂപ കുറഞ്ഞു; സ്വര്‍ണവില വീണ്ടും 1,20,000ല്‍ താഴെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് പവന് 1440 രൂപ കുറഞ്ഞതോടെ സ്വര്‍ണവില വീണ്ടും 1,20,000ല്‍ താഴെയെത്തി. 1,18,560 രൂപയാണ് പുതിയ പവന്‍ വില. ഗ്രാമിന് ആനുപാതികമായി 180 രൂപയാണ് കുറഞ്ഞത്. 14,820 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസം ഒന്നിന് 1,26,920 രൂപയായിരുന്നു സ്വര്‍ണവില. […]