Keralam

സിസി മുകുന്ദൻ പാവപ്പെട്ട കമ്മ്യൂണിസ്റ്റെന്ന് രമേശ് ചെന്നിത്തല; യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായേക്കും

തൃശൂർ നാട്ടികയിലെ സ്ഥാനാർഥി പ്രഖ്യാപനത്തിൽ സിപിഐയോട് ഇടഞ്ഞ സി സി മുകുന്ദൻ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായേക്കും. സി സി മുകുന്ദനെ സ്ഥാനാർഥിയാക്കാൻ എഐസിസി നേതൃത്വം നേരിട്ട് നീക്കങ്ങൾ തുടങ്ങി. കെ സി വേണുഗോപാലും, രമേശ് ചെന്നിത്തലയും സി സി മുകുന്ദനുമായി സംസാരിച്ചു. സി സി മുകുന്ദൻ ശരിയായ കമ്മ്യൂണിസ്റ്റെന്ന് […]

Keralam

‘സഞ്ജു കേരളത്തിന്റെ പുത്രൻ, സർക്കാർ ഔദ്യോഗിക സ്വീകരണം ഒരുക്കും’; മന്ത്രി വി ശിവൻകുട്ടി

ട്വന്റി ട്വന്റി ലോക കപ്പിൽ ഇന്ത്യയുടെ വിജയശിൽപിയും പ്ളേയർ ഓഫ് ദ ടൂർണമെന്റുമായ സഞ്ജു സാംസണ് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക സ്വീകരണം തിരുവനന്തപുരത്ത് നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി. സഞ്ജു സാംസൺ കേരളത്തിൻ്റെ പുത്രൻ. കേരളത്തിൻ്റെ അഭിമാനം. പലപ്പോഴും പുറത്തിരിക്കേണ്ടി വന്നിരുന്നു. കഠിനാധ്വാനത്തിൽ ലോകത്തിൻ്റെ പ്രശംസ നേടി. ഔദ്യോഗിക […]

Keralam

ശമ്പള പരിഷ്കരണം: പണിമുടക്ക് ആരംഭിച്ച് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ

ശമ്പള പരിഷ്കരണ ആവശ്യം അംഗീകരിക്കാത്ത ആശുപത്രികളിൽ അത്യാഹിത വിഭാഗത്തിൽ അടക്കം പണിമുടക്ക് ആരംഭിച്ച് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ. ഇന്നലത്തെ ചർച്ചയിൽ ധാരണയായ ഏഴ് ആശുപത്രികളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കി. ജില്ലകളിൽ കളക്ടറേറ്റുകളിലും വിവിധ ആശുപത്രികൾക്ക് മുമ്പിലും ധർണ്ണയും പ്രതിഷേധ സമരവും നടത്തും. തിരുവനന്തപുരം ജില്ലയിൽ നിലവിൽ പ്രതിഷേധങ്ങൾ ഇല്ല. […]

Business

ഒറ്റയടിക്ക് 1440 രൂപ കുറഞ്ഞു; സ്വര്‍ണവില വീണ്ടും 1,20,000ല്‍ താഴെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് പവന് 1440 രൂപ കുറഞ്ഞതോടെ സ്വര്‍ണവില വീണ്ടും 1,20,000ല്‍ താഴെയെത്തി. 1,18,560 രൂപയാണ് പുതിയ പവന്‍ വില. ഗ്രാമിന് ആനുപാതികമായി 180 രൂപയാണ് കുറഞ്ഞത്. 14,820 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസം ഒന്നിന് 1,26,920 രൂപയായിരുന്നു സ്വര്‍ണവില. […]

Keralam

എൻസിപിയിൽ കലഹം തുടരുന്നു; ‘എ കെ ശശീന്ദ്രൻ മത്സരിക്കരുത്’; പ്രമേയം പാസാക്കി എലത്തൂർ ബ്ലോക്ക് കമ്മിറ്റി

കോഴിക്കോട് എലത്തൂർ സീറ്റിനെ ചൊല്ലി എൻസിപിയിലെ കലഹം തുടരുന്നു. എ കെ ശശീന്ദ്രൻ മത്സരിക്കരുതെന്നാവശ്യപ്പെട്ട് എലത്തൂർ ബ്ലോക്ക് കമ്മിറ്റി പ്രമേയം പാസാക്കി. ശശീന്ദ്രൻ സീറ്റിൽ കടിച്ചു തൂങ്ങരുതെന്ന് ബ്ലോക്ക് സെക്രട്ടറി അരവിന്ദൻ കാക്കൂർ  പറഞ്ഞു. ശീന്ദ്രനെ അനുകൂലിച്ച് ചേർന്നത് വിമതയോഗമെന്ന് ജില്ലാ സെക്രട്ടറി യാസിർ കക്കോടിയും പ്രതികരിച്ചു. എ […]

Keralam

‘യുഡിഎഫും ബിജെപിയും സമീപിച്ചു; ഗീത ഗോപിയുടേത് പെയ്മെന്റ് സീറ്റ് എന്ന് സംശയം’; സിസി മുകുന്ദൻ

നാട്ടികയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് സിസി മുകുന്ദൻ. കൂടെനിർത്താൻ യുഡിഎഫിന്റേയും ബിജെപിയുടേയും നീക്കം. രമേശ് ചെന്നിത്തലയും കെ സി വേണുഗോപാലും ബിജെപി നേതാക്കളും തന്നെ ബന്ധപ്പെട്ടതായി സിസി മുകുന്ദൻ പറഞ്ഞു. ഗീത ഗോപിയുടേത് പെയ്മെന്റ് സീറ്റ് എന്ന സംശയമുണ്ടെന്ന് സിസി മുകുന്ദൻ ആരോപിച്ചു. നിരവധി ആക്ഷേപങ്ങൾ നേരിട്ടതിന് […]

Keralam

കുട്ടനാട്, ഇടുക്കി, ഏറ്റുമാനൂർ സീറ്റുകൾ ഏറ്റെടുക്കാൻ കോൺ​ഗ്രസ് നീക്കം; കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് അതൃപ്തി; അപു ജോൺ ജോസഫ്

കുട്ടനാട്, ഇടുക്കി, ഏറ്റുമാനൂർ സീറ്റുകൾ ഏറ്റെടുക്കാനുള്ള കോൺഗ്രസ് നീക്കത്തിൽ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് കടുത്ത അതൃപ്തി. ഒരു പാർട്ടി നിന്നാൽ മാത്രമേ വിജയിക്കൂ എന്ന് പറയുന്നത് ശരിയല്ലെന്ന് കേരളാ കോൺഗ്രസ് ചീഫ് കോർഡിനേറ്റർ അപു ജോൺ ജോസഫ് പറഞ്ഞു. പത്ത് സീറ്റിൽ തന്നെ മത്സരിക്കുമെന്നും അങ്ങനെ അല്ലെന്ന് […]

India

‘ഏതു കളിയിലും എന്‍ട്രിയും എക്സിറ്റുമുണ്ട്’, രാജിയെ കുറിച്ച് ഉചിതമായ സമയത്ത് പറയും: സി വി ആനന്ദബോസ്

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ പദവി രാജിവയ്ക്കാനുണ്ടായ കാരണം ഉചിതമായ സമയത്ത് തുറന്നു പറയുമെന്ന് ഡോ. സി വി ആനന്ദബോസ് . ബംഗാളില്‍ നിന്ന് മടങ്ങവെ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് സി വി ആനന്ദബോസ് ഇക്കാര്യം അറിയിച്ചത്. തീരുമാനം ബോധപൂര്‍വം കൈക്കൊണ്ടതാണ്. കാരണം തത്കാലം രഹസ്യമായി […]

India

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം ഇന്ന് ആരംഭിക്കും; സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കും

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം ഇന്ന് ആരംഭിക്കും. ചൂടേറിയ ചർച്ചകൾക്കും ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടലിനും ഈ സമ്മേളനം സാക്ഷ്യം വഹിക്കും. ലോക്സഭാ സ്പീക്കർ ഓം ബിർളക്ക് എതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. കോൺഗ്രസ് എംപിമാരായ കൊടിക്കുന്നിൽ സുരേഷ്,മുഹമ്മദ് ജാവേദ് ,മല്ലു രവി എന്നിവരാണ് പ്രമേയം അവതരിപ്പിക്കുക. […]

Keralam

ജാസ്‍ലിയ കാറിടിച്ച് മരിച്ച കേസ്; പ്രതിയെ പിടികൂടുന്നതിൽ പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് റിപ്പോർട്ട്

അങ്കമാലിയിയിൽ അമിത വേഗത്തിലെത്തിയ കാറിടിച്ച് വിദ്യാർഥിനിയായ ജാസ്ലിയ മരിച്ച കേസിൽ പ്രതി സിറിയക് ജോർജിനെ പിടികൂടുന്നതിൽ അങ്കമാലി പൊലീസ് വീഴ്ചവരുത്തിയിട്ടില്ലെന്ന് ആലുവ ഡിവൈഎസ്എപിയുടെ റിപ്പോർട്ട്. നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചെന്നും പ്രതി രക്ഷപ്പെട്ടത് പൊലീസിന്റെ കണ്ണ് വെട്ടിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. പൊലീസിനെതിരെ കുടുംബം രം​ഗത്തെത്തിയിരുന്നു. തുടർന്നാണ് കുടുംബത്തിന്റെ പരാതി അന്വേഷിക്കാൻ […]