World

സൗദിയില്‍ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു; 12 പേര്‍ക്ക് പരുക്ക്

സൗദിയില്‍ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. അല്‍ ഖര്‍ജിലെ ലേബര്‍ ക്യാമ്പില്‍ മിസൈല്‍ പതിച്ചാണ് മരണമുണ്ടായത്. മിസൈല്‍ ആക്രമണത്തില്‍ 12 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ 12 പേരും ബംഗ്ലാദേശ് സ്വദേശികളാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ക്ലീനിംഗ് കമ്പനിയുടെ താമസസ്ഥലത്ത് ആണ് മിസൈല്‍ പതിച്ചത്. സൗദിയിലെ അല്‍-ഖര്‍ജ് ഉള്‍പ്പെടെയുള്ള […]

Sports

ചേട്ടന്റെ ചിറകില്‍ ഇന്ത്യയ്ക്ക് കിരീടം; ന്യൂസിലന്‍ഡിനെ തകര്‍ത്തത് 96 റണ്‍സിന്

ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. 256 റണ്‍സ് വിജയലക്ഷ്യം കിവീസിന് മുന്നില്‍ ഇന്ത്യ വയ്ക്കുകയും 96 റണ്‍സിന് ന്യൂസിലന്‍ഡിനെ തോല്‍പ്പിക്കുകയുമായിരുന്നു. ഇന്ത്യയ്ക്കിത് മൂന്നാം കിരീട നേട്ടമാണ്. സഞ്ജു സാംസന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. 46 പന്തില്‍ സഞ്ജു 89 റണ്‍സ് നേടി. […]

Health

അസിഡിറ്റി പതിവാണോ? കുറയ്ക്കാൻ ചില പൊടിക്കൈകൾ

ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് അസിഡിറ്റി. ആമാശയത്തിൽ ആസിഡുകൾ അമിതമായി ഉൽപാദിപ്പിക്കുമ്പോൾ, അസിഡിറ്റി മൂലമുണ്ടാകുന്ന ദഹനപ്രശ്നങ്ങൾ ഉണ്ടാകാം. അസിഡിറ്റി അന്നനാളത്തിന്റെ പാളിയിലും പ്രകോപനം ഉണ്ടാക്കിയേക്കാം. ചില ഭക്ഷണങ്ങൾക്ക് അസിഡിറ്റി കുറയ്ക്കാനും വയറിനെ സുഖപ്പെടുത്താനും സഹായിക്കും. കുതിര്‍ത്ത ഉണക്കമുന്തിരി അസിഡിറ്റിക്ക് ഏറ്റവും മികച്ചതാണ് ഉറക്കമുന്തിരി. തലേന്ന് 5-6 ഉണക്കമുന്തിരി […]

Keralam

പ്രതിദിന വരുമാനം 13.02 കോടി, 93 യൂണിറ്റുകളും പ്രവര്‍ത്തന ലാഭത്തില്‍; റെക്കോര്‍ഡ് നേട്ടവുമായി കെഎസ്ആര്‍ടിസി

വരുമാനത്തില്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി കെഎസ്ആര്‍ടിസി. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കളക്ഷന്‍ ആണ് ജനുവരിയില്‍ കെഎസ്ആര്‍ടിസി സ്വന്തമാക്കിയത്. 13.02 കോടിയാണ് പ്രതിദിന വരുമാനമായി ലഭിച്ചത്, അതില്‍ 12.18 കോടി ടിക്കറ്റ് വരുമാനമാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സംസ്ഥാനത്തെ 93 യൂണിറ്റുകളും പ്രവര്‍ത്തന ലാഭത്തിലേക്ക് എത്തി. കാര്യക്ഷമമായ ഭരണത്തിന്റെയും […]

Keralam

സംസ്ഥാനത്ത് രണ്ടുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രത

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത […]

Keralam

ഗണേഷിനെതിരെ എന്‍എസ്എസ് പത്തനാപുരം യൂണിയനില്‍ പടയൊരുക്കം; യൂണിയനിൽ ഒരു പ്രശ്നവും ഇല്ലയെന്ന് ഗണേഷ് കുമാർ

ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിനെ പത്തനാപുരം എൻഎസ്എസ് യൂണിയൻ അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് ജി സുകുമാരൻ നായരെ സമീപിച്ച് ഒരു വിഭാഗം പ്രവർത്തകർ. പത്മ കഫേ നിർമ്മാണത്തിലെ അഴിമതി അടക്കം വിവിധ കാര്യങ്ങൾ ആരോപിച്ചാണ് ഗണേഷിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടത്. ഗണേഷിന് ഏകാധിപത്യ പ്രവണതയെന്നും താലൂക്ക് […]

World

ഇറാന്റെ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതില്‍ തീരുമാനമായെന്ന് സൂചന; ഖമനയിയുടെ പിന്‍ഗാമികളെ ലക്ഷ്യം വെക്കുമെന്ന് ഇസ്രയേല്‍

പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതില്‍ തീരുമാനമായെന്ന് സൂചന നല്‍കി ഇറാന്റെ അസംബ്ലി ഓഫ് എക്സ്പെര്‍ട്ട്‌സ് അംഗങ്ങള്‍. പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും. ഇറാന്റെ അസംബ്ലി ഓഫ് എക്സ്പെര്‍ട്ട് അംഗങ്ങളായ മുഹമ്മദ് മഹ്ദി മിര്‍ബാഗേരിയും ജഫാരിയുമാണ് ഇക്കാര്യം വ്യക്തമാക്കിയത്.നേതൃത്വത്തെ തീരുമാനിക്കാന്‍ വലിയ ശ്രമങ്ങള്‍ നടന്നുവെന്നും നിര്‍ണായകവും ഏകകണ്ഠവുമായ അഭിപ്രായം അംഗീകരിച്ചിട്ടുണ്ടെന്നും മിര്‍ബാഗേരി പറഞ്ഞു. […]

Keralam

‘അപമാനിച്ചതായി കണക്കാക്കേണ്ട’; സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖിനെ ഫോണില്‍ വിളിച്ച് മമ്മൂട്ടി

ടൗണ്‍ഷിപ് സന്ദര്‍ശന വിവാദത്തില്‍ സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖിനെ ഫോണില്‍ വിളിച്ച് മമ്മൂട്ടി. അപമാനിച്ചതായി കണക്കാക്കേണ്ടെന്ന് മമ്മൂട്ടി പറഞ്ഞു. താങ്കളോട് മാത്രമായി പറഞ്ഞതാണ്, അതെങ്ങനെ പുറത്തുവന്നെന്ന് അറിയില്ലെന്നും മമ്മൂട്ടി പറഞ്ഞുവെന്ന് റഫീഖ് അറിയിച്ചു. അത് വെറും സ്വകാര്യസംഭാഷണമായി മാത്രം കണക്കാക്കിയാല്‍ മതിയെന്നും മമ്മൂട്ടി പറഞ്ഞു. രണ്ട് […]

World

പശ്ചിമേഷ്യയിലെ സംഘര്‍ഷം; ഗള്‍ഫ് മേഖലയില്‍ നിന്ന് രാജ്യത്ത് തിരിച്ചെത്തിയത് 52000ലധികം ഇന്ത്യക്കാര്‍

പശ്ചിമേഷ്യ സംഘര്‍ഷത്തില്‍ ഗള്‍ഫ് മേഖലയില്‍ നിന്ന് രാജ്യത്ത് തിരിച്ചെത്തിയത് 52000ലധികം ഇന്ത്യക്കാര്‍. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വ്യോമപാതകള്‍ ഭാഗികമായി തുറന്നുതോടെ വിമാന സര്‍വീസുകള്‍ പ്രയോജനപ്പെടുത്തിയാണ് ഇന്ത്യക്കാര്‍ തിരിച്ചെത്തിയത്.വരുന്ന ദിവസങ്ങളില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ ഉണ്ടാകും. മേഖലകളിലെ എല്ലാ ഇന്ത്യന്‍ പൗരന്മാരും ഇന്ത്യന്‍ എംബസി നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും […]

Keralam

‘മറ്റുസ്ഥലങ്ങളിലെ മാലിന്യം കാണിച്ച് ആറ്റുകാൽ പൊങ്കാലയിലെ മാലിന്യമെന്ന് സ്ഥാപിക്കാൻ ശ്രമം’; കരമന ജയൻ

മറ്റുസ്ഥലങ്ങളിലെ മാലിന്യം കാണിച്ച് ആറ്റുകാൽ പൊങ്കാലയിലെ മാലിന്യമെന്ന് സ്ഥാപിക്കാൻ ശ്രമമെന്ന് ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ്‌ കരമന ജയൻ. പൊങ്കാല കഴിഞ്ഞ ശേഷം നഗരം കൃത്യമായി ശുചീകരിച്ചു. കോർപറേഷൻ അധികാരം കൈവിട്ടുപോയതിലെ നിരാശയാണ് സിപിഐഎമ്മിന്. ആറ്റുകാൽപൊങ്കാല അട്ടിമറിക്കാൻ വേണ്ടി സിപിഐഎം കുടിവെള്ളത്തിന് ക്ഷാമമുണ്ടാക്കിയെന്നും കരമന ജയൻ ആരോപിച്ചു. […]